അത് കേട്ടത്തോടെ ഞങ്ങൾ മുന്നാളും ഞെട്ടി.
“എന്തിന്????”
“ഇതേ ചോദ്യതിന് ഉത്തരതിന് ”
ഞാൻ അപ്പൊ തന്നെ ക്രിസ്റ്റിന യുടെ അടുത്ത് ചെന്നിട്… എന്നിട്ട്..
“അവൾടെ അടുത്ത് ഒരുപാട് സംസാരിച്ചു… പിന്നെ അവൾക് വേണ്ടാ ഉത്തരവും കൊടുത്തു… ഇതിന്റെ പുറകിൽ ഇറങ്ങിയാൽ നിന്റെ കുടുംബം മൊത്തം ഇല്ലാതെ ആകും എന്നൊക്കെ പറഞ്ഞു അവളെ ഞാൻ ഒതുക്കി വിട്ടിരുന്നു… പിന്നീട് അവളുടെ അനക്കവും ഒന്നും കെട്ടിരുന്നില്ല..
പിന്നെ കേട്ടത് ആരോ ഇവരുടെ എതിരെ തിരിഞ്ഞു എന്ന് മനസിൽ ആയി… അന്ന് തൊട്ട് എന്റെ അച്ഛന്റെയും ദീപ്കാന്റെയും ഉറക്കം നഷ്ടം ആകുന്നത് ഒക്കെ ഞാൻ കണ്ടിരുന്നു.
ആരാ എന്നുള്ള എന്റെ അന്യോഷണം എത്തിയത് ഇയാളിൽ തന്നെയാ ആയിരുന്നു.
ആ വരാന്തയിൽ ഇരുന്നു എല്ലാം നഷ്ടം ആയാ… ആ ആളെ ഞാനും അനോക്ഷിച്ചു ഇരുന്നു… ചെന്ന് എത്തിയത്… എല്ലാം കയ്യിൽ ആക്കിയ അർജുൻ…
ഈ സിറ്റിയിൽ ഈ ഹോസ്പിറ്റൽ പണിയാൻ പാടു പെട്ടിരുന്നു ഞങ്ങളുടെ ഗ്രൂപ്പ് വരെ ഞെട്ടി പോയി… അത്രയും വലിയ മാൾട്ടി നാഷണൽ ഹോസ്പിറ്റൽ വെറും 2വർഷം കൊണ്ട് ഇത്രയും എത്തിയത് തന്നെ.
അതോടെ ഞാൻ കൺഫോം ചെയ്തു ഇരുന്നു രേഖ എല്ലാം നിന്നോട് പറഞ്ഞു കാണും എന്ന്.”
ഞാൻ ഞെട്ടലോടെ…
ഇല്ല എന്ന് തല ആട്ടി.
പുറത്തേക് പോകാൻ നേരം എന്റെ മനസ് ഒന്നുടെ പറഞ്ഞു ക്രിസ്റ്റീ യെ ഇവിടെ ഇട്ടേച് പോകരുത് എന്ന്
ഞാൻ തിരിഞ്ഞു നിന്ന് ക്രിസ്റ്റിനയെ നോക്കി പറഞ്ഞു.
“എനിക്ക് ഒരുപാട് നഷ്ടം വന്നിട്ട് ഉണ്ട്…. എന്നാലും ഞാൻ പറയുന്നു.. നഷ്ടപ്പെടുത്തരുത്.എനിക്ക് നിന്നെ വേണം.
നിന്നെ എന്റെ രേഖയുടെ മുന്നിൽ ഹജർ ആകണം.
അവൾ തരുന്ന എന്ത് ശിക്ഷ ആയാലും ഞാൻ നടപ്പിലാകും.. എന്ത് ശിക്ഷ ആയാലും. അതിന് നീ തയാർ ആയെ പറ്റു.
എന്നാലേ ഞാൻ ജയിച്ചു എന്ന് എനിക്ക് തന്നെ തൃപ്തി ആകു.
ചത്തത് നിന്റെ തന്തയും ഭാവി ഭർത്താവ് ആണേൽ കൊന്നതും ഞാൻ തന്നെയാ.
ആയുധം എടുത്തവൻ ആണ് അർജുൻ.. ഒന്നിലെ ഞാൻ അല്ലെ അവരുടെ പരാജയം എനിക്ക് കാണണം.
നഷ്ടം എനിക്ക് മാത്രം അല്ല രേഖകും പിന്നെ ദീപ്തിക്കും ഉണ്ട് ”
പറഞ്ഞു ഞാൻ നിർത്തി.
അത് അവളിൽ എന്തോ തുളഞ്ഞു കയറിയപോലെ.അവൾ ദീപ്തിയെയും നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. നിറഞ്ഞ കണ്ണുകളോടെ നിക്കുന്ന ദീപ്തിയെ ഒരു പുഞ്ചിരിയോടെ നോക്കിയാ ശേഷം അവൾ അവളുടെ കസേരയിൽ ഇരുന്നു.അവളുടെ കണ്ണുകൾ ഒന്നിനും വേണ്ടി യാചിക്കുന്നില്ലായിരുന്നു.
തിരിച്ചു ഹോസ്പിറ്റൽ ന്ന് ഇറങ്ങുമ്പോൾ രേഖക് എല്ലാം അറിയാം ആയിരുന്നു എന്നുള്ള ചിന്ത ആയിരുന്നു.
വണ്ടി വീട്ടിൽ കൊണ്ട് ഇട്ടു.
അവളെയും കത്ത് ഞാൻ ഉമ്മറത്തു ഇരുന്നു.
ദീപ്തിയും എലിസബതും എന്റെ അടുത്ത് ഇരുന്നു..
“ഞാൻ എല്ലാം തുറന്നു പറയാൻ പോകോക്കുവാ എലിസ്ബത്തെ…
എനിക്ക് ഫ്രീ ആകണം…
ഇപ്പൊ എന്റെ മുന്നിൽ ശത്രു കൾ ഒന്നും ഇല്ലാ. അവളോട് മറക്കാനും ഒന്നും ഇല്ലാ.. വരുന്നത് വരുന്നോടത് വെച്ച് കാണണം ”
എലിസ്ബതും സമ്മതം തന്നു.
ദീപ്തിയും എനിക്ക് സമ്മതം തന്നു.
അവളോട് പറയാൻ ഉള്ളത് എല്ലാം ഞാൻ മനസിൽ കൂട്ടി കുറച്ച് വെച്ച്.
സമയം സാന്ത്യ ആയി.
ജൂലിയും രേഖയും കാറിൽ വന്നു ഇറങ്ങി…
എന്നെ മൈൻഡ് ചെയ്യാതെ രേഖ അവളുടെ ദേഷ്യം കാണിച്ചു കൊണ്ട് ഉള്ളിലേക്കു കയറി പോയി… ജൂലി എന്റെ അടുത്ത് വന്നു നിന്നിട്ട്..
“എങ്ങനെ സഹിച്ചു എന്ന് ചോദിച്ചാൽ അതിന് ഈ പെണ്ണിന് ഉത്തരം ഇല്ലാ…
ഇനി നീ ആയി നിന്റെ പെണ്ണ് ആയി.
ദേ രാത്രി ബെഡിൽ കിടന്നു അടിപിടി കൂടിയാൽ രണ്ടിനെയും കൊന്നിട്ട് ഞാനും ചാകും… ഇപ്പൊ തന്നെ ആത്മാവ് ഉടലിൽ നിന്ന് പോയേക്കുവാ.”
ഞാൻ ഒന്നു ചിരിച്ചു കാണിച്ചു.. അവളും ഉള്ളിലേക്കു കയറി പോയി.
ഞാൻ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി അവിടെ ഉമ്മറത്തു തന്നെ ഇരുന്നു.
കുറച്ച് നേരം കഴിഞ്ഞു അവൾ ഓടി വന്നു എന്നിട്ട് കുറയെ പേപ്പർ ഒക്കെ കാണിച്ചു എന്നെ അവൾ ചോദ്യം ചെയ്യാൻ തുടങ്ങി…
ഒരുപാട് വഴക്ക് പറയുന്നു… പക്ഷേ എനിക്ക് ഒന്നും കേൾക്കാൻ കഴിയും ആയിരുന്നില്ല.. എന്റെ ആ ചോദ്യം എന്റെ നക്കിന് തുമ്പിൽ വന്നു ഇരുന്നു.
