“മ്മ് “
അവൾ ഒന്നു മുളുക മാത്രമേ ചെയ്തുള്ളു..
“അല്ല ഞാൻ ഓർക്കുവാരുന്നു ലിച്ചി. നാട്ടിൽ നിക്കുമ്പോൾ ഇങ്ങനെ ഉള്ളതൊന്നും ഇട്ടേച്ച് കണ്ടിട്ടില്ല ലിച്ചിക്ക് മോഡേൺ ഡ്രസ്സ് ആണ് നന്നായി ചേരുന്നത് കേട്ടോ “
“ഹും”
പിന്നെ മോഡേൺ ഡ്രസ്സ് ഇതു തന്നെ ഗതി കേട് കൊണ്ട് ഇട്ടതാണ് അപ്പളാ അവന്റെ ഒരു ചോദ്യം.
“എന്താ ഒന്നും മിണ്ടാത്തത് എന്നോട് ദേഷ്യം ആണോ വന്നതിൽ”
“ഏയ്യ് ഇല്ല രാഹുലിന് ഇവിടെ വേറെ വല്ലടത്തും റൂം എടുത്തു തന്നാലോ “
“എന്തിന് എനിക്ക് പുറത്തൊന്നും ഇറങ്ങി കൂടാ ആരേലും കണ്ടാൽ അത് മതി അതല്ലേ ലിച്ചിടെ അടുത്തേക്ക് വന്നേ “
“മ്മ് “
“ലിച്ചി വല്ലാണ്ട് സുന്ദരിയായി കേട്ടോ”
“താങ്ക്സ് “
അവൾ മുഖം കൊട്ടി…
“ലിച്ചി “
“ എന്താ”
“ഏയ് ഒന്നുവില്ല എന്തോ ഇങ്ങനെ കാണാൻ നല്ല ചന്തം”
“മ്മ്”
“ഒത്തിരി നാളായി അല്ലെ നമ്മൾ കണ്ടിട്ട് “
“എന്റെ രാഹുലെ മിണ്ടല്ല് ഇനി കേട്ടോ ഞാൻ പറയും വരെ വാ തുറക്കല്ല് ഫ്ലാറ്റ് എത്തി “
“ഒകെ ഇനി എല്ലാം എന്റെ ലിച്ചി പെണ്ണ് പറയും പോലെ “
“മ്മ് “
ലിഫ്റ്റിന്റെ ഡോർ തുറന്ന് അവൾ വേഗം തന്റെ ഫ്ലാറ്റിന്റെ ഡോറിന്റെ അടുത്തേക്ക് നീങ്ങി കോളിങ്ങ് ബെൽ അമർത്തി.
സാറ വന്ന് വാതിൽ തുറന്നു ലിച്ചിയും രാഹുലും അകത്തേക്ക് കയറി.
സാറയും ജോളിയും രാഹുലിനെ കണ്ട് നെറ്റി ചുളിച്ചു.
അത് കണ്ടതും ലിച്ചി പതിയെ പറഞ്ഞു.
“ആന്റി ഇത് “
“മോള് പറയണ്ട ഞങ്ങൾക്ക് മനസിലായി അപ്പോൾ ഇതാണ് മോളെ കെട്ടിയോൻ”
ലിച്ചിയുടെ വാ പൊളിഞ്ഞു പൊയ്യി…പിന്നെ അവൾ എന്തെങ്കിലും പറയും മുന്നേ രാഹുൽ ചാടി വീണു.
“അതെ ആന്റി എങ്ങനെ മനസ്സിലായി “
“കണ്ടില്ലേ പെണ്ണ് പുത്ത് ഉലഞ്ഞു നില്കുന്നെ കവിളൊക്കെ തുടുത്ത് ”
കൊള്ളാമല്ലേ തള്ള മുന വെച്ചുള്ള സംസാരവും കുട്ടി ഉടുപ്പും രാഹുൽ മനസ്സിൽ ഓർത്തു.
“കുറെ നാളായിട്ടു കാണുന്നതല്ലേ അതിന്റെയായിരിക്കും “
രാഹുൽ തിരിച്ചടിച്ചു .
എന്നാൽ ഇതൊക്കെ കേട്ട് ലിച്ചി വായ പൊളിച്ചു പോയി ഇ മലർ ഇതെന്തൊക്കെയാ ഈ പറയുന്നേ അവൾ അവനെയും അവരെയും മാറി മാറി നോക്കി ഉമ്മിനിറക്കി.
“മോൻ വരുന്ന കാര്യം ഇവളു പറഞ്ഞില്ല കേട്ടോ”
“ഒരു സസ്പ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചു’”
“ ആഹാ കൊള്ളാവല്ലോ “
സാറ അവനെ നോക്കി ചിരിച്ചു.
.
“എന്തായാലും വന്നതല്ലേ ഒരാഴ്ച ഇവിടെ നിന്നിട്ടു പോകാം അതല്ലേ അതിന്റെ ശെരി അല്ലെ സാറെ”
ജോളി ചോദിച്ചു.
“പിന്നെ അല്ലാണ്ട് ഞാൻ റെഡി”
രാഹുൽ സന്തോഷത്തോടെ ലിച്ചിയെ നോക്കി പറഞ്ഞു.
“എന്താ മോന്റെ പേര് “
“രാഹുൽ “
“എന്താടി പെണ്ണെ ഇങ്ങനെ അന്താളിച്ചു നില്കുന്നത്”
“ഹേയ് ഒന്നുവില്ല”
“പെണ്ണിന് എന്തൊരു നാണവാ അല്ലേ”
സാറ പറഞ്ഞു..
“രാഹുലെ ലിച്ചി ഇട്ട ഡ്രസ്സ് കൊള്ളാവോ “
“പിന്നെ സൂപ്പർ സെലക്ഷൻ അല്ലെ ആരാ മേടിച്ചേ “
അവൻ കൊതിയോടെ അവളെ നോക്കി….
“ഞങ്ങളാ നല്ലതല്ലേ കുറച്ച് ഡ്രസ്സ് വേറെയും ഇന്നു പോയി മേടിക്കണം ലിച്ചിയുടെ നാണം ഒകെയ് ഒന്ന് മാറ്റിയെടുത്ത് ഒരു ഗോവൻ സുന്ദരിയാക്കണം “
“നേരാ ആന്റി ഇവൾക്ക് നാണം വല്ലാതെ കൂടുതലാ സാധാരണ കുറെ നാള് കഴിഞ്ഞുകാണുമ്പോൾ ഒരു ഹഗ് ഒകെയ് വേണ്ടേ ഇവൾക്ക് അതിനും നാണവാ “
“എന്റെ കർത്താവെ ഇവിടൊക്കെ കാണുമ്പോൾ തന്നെ കെട്ടി പിടിച്ചു ചുണ്ടിൽ ഉമ്മ കൊടുക്കും ഇതെന്നാ ഇ പെണ്ണ് ഇങ്ങനെ മോനെ നീയും ഇങ്ങനെയാണോ “
“അല്ല ആന്റി “
“എന്നാൽ കൊടുക്ക് നീയൊരുമ്മ അവളുടെ നാണം പമ്പ കടക്കട്ടെ ”
ജോളി ചിരിച്ചു കൊണ്ടു പറഞ്ഞു..
അതൊക്ക കേട്ട് തരിച്ചു നിന്ന ലിച്ചി കാര്യങ്ങൾ തന്റെ കൈ വീട്ടു പോകുന്നതറിഞ്ഞു എന്ത് ചെയ്യണമെന്ന് അവൾക്ക് അറിയില്ലായിരുന്നു പെട്ടന്ന് വന്ന ധൈര്യത്തിൽ അവൾ സംസാരിച്ചു തുടങ്ങി .
