വാണറാണി

വീട്ടിൽ എത്തിയ അവൻഡ്രസ്സ് മാറി പത്രവും എടുത്ത് ഡൈനിങ് റൂമിലേക്ക് ചെന്നു. ഐശ്വര്യ കാപ്പി തയ്യാറാക്കിയിരുന്നു.

“അമ്മ ഇവരെ അറിയുമോ?” വൈശാഖ് പത്രം ഐശ്വര്യക്ക് കൊടുത്തു.

അവൾ ആ ഫോട്ടോ നോക്കി.

“ഇവരെ ഞാൻ കണ്ടിട്ടുണ്ട്, ബാങ്കിൽ വച്ച്. ഇവർക്ക് എന്തു പറ്റി?”

“അമ്മ ആ വാർത്ത മുഴുവനും വായിച്ചു നോക്കു.”

അവൾ വായിച്ചു. അവിഹിതം മകൾ കണ്ടു പിടിച്ചു, വീട്ടമ്മ ആത്മഹത്യ ചെയ്തു. അതായിരുന്നു തലക്കെട്ട്. ബാക്കി വായിക്കാൻ ഐശ്വര്യക്കു കഴിഞ്ഞില്ല. അതിന്റെ മുൻപ് വൈശാഖ് പറയാൻ തുടങ്ങി.

“അമ്മക്ക് അറിയാമോ. അവരുടെ ഭർത്താവ് ഗൾഫിൽ ആണ്. നമ്മുടെ അച്ഛനെ പോലെ. രണ്ടു മക്കൾ. ഭർത്താവിനെയോ മക്കളയോ ഓർക്കാതെ അവർ കാമുകനുമായി അർമാദിച്ഛു. ഒടുവിൽ സാരി തുമ്പിൽ കെട്ടി തൂങ്ങി. ഇങ്ങനെ നടക്കുന്ന ഇവളുമാരുടെ അവസാനം ഇതു തന്നെയാണ്. പക്ഷേ പാവം, അവരുടെ ഭർത്താവും മക്കളും എന്തു തെറ്റു ചെയ്തു. രണ്ടു പെൺകുട്ടികളാണ്. അവർക്കിനി മാന്യമായി വഴി നടക്കാൻ പറ്റുമോ.”

ഐശ്വര്യ നിന്ന് വിയർത്തു. വൈശാഖ് തുടരുകയാണ്.

“അതിലും രസം അതല്ല. അവർ ചെയ്ത തെറ്റിന്റെ ശിക്ഷ മരിച്ചു കഴിഞ്ഞും അനുഭവിക്കുകയാണ്. അവരുടെ ശവം ഇപ്പോഴും മോർച്ചറിയിൽ ആണ്. മക്കളോ ഭർത്താവോ, അവരുടെ ബന്ധുക്കളോ ആരും ഏറ്റെടുക്കാൻ തയാറല്ല. കുറച്ചു ദിവസം കഴിയുമ്പോൾ അനാഥപ്രേതമായി മുനിസിപ്പാലിറ്റിക്കാർ കൊണ്ടു പോകും. അമ്മ പറ, ഇവരെ പോലെ ഭർത്താവിനെ വഞ്ചിക്കുന്ന സ്ത്രീകൾക്ക് ഇങ്ങനെ തന്നെ വേണം, അല്ലേ?”

ഐശ്വര്യ നിന്ന് ഉരുകി. എന്താണ് മറുപടി പറയുക. അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി.

അടുക്കളയിൽ ചെന്ന അവൾക്ക് ശരീരം തളരുന്നതു പോലെ തോന്നി. മകന്റെ വാക്കുകൾ കൂരമ്പുകൾ പോലെ അവളുടെ നെഞ്ചിൽ ആണ് പതിച്ചത്. താനും അതേ തെറ്റു തന്നെ അല്ലേ ചെയ്യുന്നത്. ആരെങ്കിലും അറഞ്ഞാൽ താനും സാരി തുമ്പിൽ തൂങ്ങേണ്ടി വരില്ലേ. തന്റെ ശവവും ആരും ഏറ്റു വാങ്ങാൻ ഇല്ലാതെ അനാഥമായി കിടക്കേണ്ടി വരില്ലേ. തന്റെ മക്കളുടെ ഭാവി എന്താവും, സനീഷേട്ടൻ ഇതെങ്ങനെ സഹിക്കും.

അവൾ മനസ്സിൽ ചിലത് ആലോചിച്ചുറപ്പിച്ചു. ഫോൺ കയ്യിൽ എടുത്തു. രാജേഷിന്റെ നമ്പർ ഡയൽ ചെയ്തു.

**********

ഐശ്വര്യ പഴയത് പോലെ ഡീസന്റ് ആയ വീട്ടമ്മയായി ജീവിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം. നന്ദി നമസ്കാരം.

വാൽക്കഷ്ണം: ഈ കഥ അപ്രൂവ് ആയാൽ അടുത്ത കഥയുമായി വീണ്ടും വരാം.

Leave a Reply

Your email address will not be published. Required fields are marked *