ദു:ഖിതനായ ജോമോന്‍ “കോണത്തിലെ വൈറസ്. ഇനിയിപ്പോ നേരം പോണേല്‍ വസന്തയുടെ വയറും നോക്കി ഇരിക്കണം വേറൊരു
വഴിയും ഇല്ല. അതാണേല് കണ്ടു കണ്ട് മത്യായീന്നും കൂട്ടിക്കോ”
ജോമോന്റെ പുറത്തു തട്ടി വേണുഗോപാലന്‍ ഒരു കള്ളച്ചിരിയോടെ സന്തം ബാഗില്‍ നിന്ന് ഒരു യു എസ് ബി ഹാഡ് ഡിസ്ക്
എടുത്തു. “നിയ്യ് വെഷമിക്കണ്ട ജോമോനേ! സംഗതി ഞാന്‍ കോപി ചെയ്തു വച്ചിട്ടുണ്ട്.”
ഉഷാറ് കയറിയ ജോമോന്‍ ചാടി വേണുഗോപാലനെ കെട്ടിപ്പിടിക്കുന്നു. “നീയാടാ ആണ്‍കുട്ടി!” എന്ന ഭാവം ആയിരുന്നു ജോമോന്റെ
മുഖത്ത്. അന്നേരം പൌലോസ് വിയര്‍ത്തു കുളിച്ചു വരുന്നു “മുന്നൂറ് ഡോളര്‍ കൊടുത്താലേ ഫയല്‍സ് തിരിച്ചു കിട്ടൂ.
അത്
അയയ്ക്കാനുള്ള നമ്പര്‍ വന്നിട്ടുണ്ട്. രാന്സം വെയര്‍ എന്ന ടൈപ്പ് സാധനം ആണ്. കാശ് കൊടുത്തില്ലേല്‍ ഡാറ്റ പോവും”
“മ്മടെ പട്ടി കൊടുക്കും കാശ്. വേണ്ട ഫയലൊക്കെ ആണ്‍ കുട്ട്യോള് കോപി ചെയ്തു വച്ചിട്ടുണ്ട്. നയ്യൊരു ഫോര്‍മാറ്റാ കൊടുത്ത്
വിന്‍ഡോസ് പുതിയത് ഇടടാ. മ്മളോഡാ അവര്ടെ കളി. ഏതാണ്ടാ ഈ നാറ്യോള്” ജോമോന്‍ വഴി പറഞ്ഞു പൊട്ടിച്ചിരിച്ചു.
“ഷാഡോ വാറിയേഴ്സ് എന്നോ ബ്രൊക്കെഴ്സ് എന്നോ ഒരു ഗ്രൂപ്പ് ആണ്”
“വാരിയര്‍ സമാജത്തിന്റെ പേരില്‍ ഒരു കേസാ കൊടുത്തിട്ട് നിയ്യ് ഫോര്‍മാറ്റാ ചെയ്യ്”
“അവരോന്ന്വല്ല ജോമോന്‍ ചേട്ടാ. ഇത് വാണാ ക്രൈ എന്ന കമ്പ്യൂട്ടര്‍ വോം ആണ്.”
“എന്തൂട്ട് പേര്. അത് ശെരി. അപ്പൊ ഇതൊക്കെ കണ്ടിട്ട് നമ്മള് ചെയ്യണ പണി വരെ അവര്‍ക്കറിയാം ലേ. മിടുക്കന്‍മാരാണല്ലോ”
“എന്ത് പണി?”
“വാണം ന്നല്ലേ നിയ്യിപ്പോ എഴുന്നെള്ളിച്ചേ?”
“ചേട്ടാ അതൊന്നുമല്ല സംഗതി. കാശ് കൊടുത്തില്ലെങ്കില്‍ നമ്മുടെ സിസ്റ്റം ഉപയോഗിക്കാന്‍ പറ്റില്ല. ഡാറ്റ പോവും.”
പഞ്ചായത്തിലെ ഡാറ്റയ്ക്ക് പുല്ലു വില കല്പിക്കുന്ന ജോമോന്‍ ചിരിച്ചു “ന്റെ പട്ടി കൊടുക്കും കാശ്. മ്മക്ക് വേണ്ടത് മ്മടെ
കയ്യില്ണ്ട് മന്സലായ നെനക്ക്. പോയ് പണ്യോക്കാന്‍ പറേടാ ശവ്യോള്”
ക്യാമറ ബാക്ക് ടു അബുദാബി :
കിഴുക്കാം തൂക്ക് ക്യാമറ ഫീഡ് കണ്ട പഞ്ചവരില്‍ മല്ലു:
“ഇതൊരു നിലയ്ക്ക് പോവുന്ന ലക്ഷണം ഇല്ല!”
“വാട്ട് ഹാപ്പന്റ് ?”
“പഞ്ചായത്തിന്റെ ഡാറ്റയ്ക്ക് ഒരു വിലയും കല്പിക്കാത്ത കുറെ തെണ്ടികള്‍ ആണ് ആ പഞ്ചായത്തില്‍. ഓഫീസ് സിസ്റ്റത്തില്‍
മുഴുവന്‍ ബ്ലൂ ഫിലിം ഇട്ട് കാണലാണ് അവന്മാരുടെ പണി. നമ്മുടെ വോം ന്റെ പേര് വരെ അവന്മാര്‍ നാറ്റിച്ചു. കാശും കിട്ടുന്ന
ലക്ഷണം ഇല്ല.”
“ലോകം മുഴുവന്‍ ഈ നിലയ്ക്കാണെങ്കില്‍ നമ്മള്‍ വല്ല തൊഴിലും ചെയ്തു ജീവിക്കേണ്ടി വരും. മരിക്ക്യാ ഭേദം!” അഞ്ചിലൊന്ന്
വിലപിച്ചു.
“വഴിയുണ്ട്!. മല്ലു പറഞ്ഞു. “ഡാ, ടെക്കീ നീ ആ ഐപിയിലെയ്ക്കുള്ള വാണിംഗ് മെസ്സേജ് ഒന്ന് മോഡിഫൈ ചെയ്യ്. മെസ്സേജ് ഇങ്ങനെ
പോട്ടെ – ഡാ ജോമോനേ, തെണ്ടീ , നിന്റേം കൂട്ടുകാരുടെയും വീഡിയോ കാണലും നീ പറഞ്ഞ വാണ പരിപാടിയും ഒക്കെ ഞങ്ങള്‍
റെക്കോഡ് ചെയ്തിട്ടുണ്ട്. ലീക്സ് വഴി സംഗതി പുറത്തു വിടണ്ടെങ്കില്‍ വേഗം 500 ഡോളര്‍ അടയ്ക്ക്”
ബാക്ക് ടു കിഴുക്കാംതൂക്ക് :
കാറുന്ന പൌലോസ് “ഡാ ജോമോനേ ങ്ങട് വന്നേ! ” ശേഷം മെസ്സേജ് കണ്ട ജോമോന്‍ ഞെട്ടുന്നു. “ഡാ.. വേഗം കാശാ കൊടുക്കറ.
അഞ്ഞൂറ് പോട്ടേ, മ്മടെ മാനം പോണ കേസണ്” ജോമോന്‍ കരച്ചിലിന്റെ വക്കത്തെത്തി. ഉള്ള പണിയും പോയി ഭാര്യയുടെയും
മക്കളുടെയും മുഖത്ത് നോക്കാന്‍ പറ്റാതാവുന്ന സ്ഥിതി ആലോചിച്ച പാവം വിരണ്ടുപോയിരുന്നു.
അന്നരം അബുദാബിയില്‍ നാല് പേര്‍ “എന്തായി സംഗതി!”
മല്ലു “കാശിപ്പോ വരും.” ശേഷം സ്ക്രീനില്‍ സൂം ചെയ്ത കരച്ചിലിന്റെ വക്കത്തെത്തിയ ജോമോന്റെ മുഖം നോക്കി “സീ ദിസ് ..
ഇതാണ് വാണ ക്രൈ”
