വാണ ക്രൈ

മലയാളം കമ്പികഥ – വാണ ക്രൈ

അബുദാബിയിലെ ഒരു ഇന്റര്‍നാഷണല്‍ ഹോട്ടല്‍. പത്താംനില മൂന്നു പ്രാവശ്യം കഴിഞ്ഞ് പിന്നെ മൂന്നാം നിലയില്‍ ഒരു അള്‍ട്രാ
ഡീലക്സ് സ്യൂട്ട്. മങ്ങിയ വെളിച്ചത്തില്‍ അഞ്ചു പേര്‍ മുന്നിലുള്ള ലാപ്ടോപ്പുകളില്‍ നോക്കി തല പുകയ്ക്കുന്നു. ക്യാമറയുടെ ആംഗിള്‍ ശെരിയല്ലാത്തത് കൊണ്ടുണ്ടായ കുഴപ്പം ആണ്. ക്ഷമിക്കണം. അവരുടെ കയ്യിലെ സിഗരറ്റുകള്‍ ആണ് പുകയുന്നത്. ലാപ്ടോപ് ലേയ്ക്ക് സൂം ചെയ്യുന്ന ക്യാമറ. ലീഡര്‍ എന്ന് തോന്നുന്ന ഒരാള്‍ സംസാരിക്കാന്‍ തുടങ്ങുന്നു.

“ഈ ഇന്റര്‍നെറ്റ്‌ കമ്മ്യൂണിറ്റി നമ്മളെ നാറ്റിയ്ക്കാനുള്ള പുറപ്പാടാണ് എന്ന് തോന്നുന്നു.”

കൂട്ടത്തില്‍ മലയാളി എന്ന് തോന്നുന്ന ഒരു വിദ്വാന്‍ വലതു പുരികക്കൊടി അല്പം മുകളിലേയ്ക്ക് വളച്ച് ലീഡറെ നോക്കി. “വൈ”
എന്ന ചോദ്യമായിരുന്നു മുദ്രയില്‍ മുഴുവന്‍. കഥകളി പഠിച്ചവന്‍ ആണെന്ന് തോന്നുന്നു. പ്രേംജിയുടെ “ഏകലോചനം” സ്ഥിരമായി
മുഖത്ത് കാണുന്നത് പോലെ ഒരു ഭാവം. സ്ട്രോക്ക് വന്നാലും ഇങ്ങനെയാവും എന്ന് എന്റെ ക്യാമറാ മാന്‍. ( ഏകലോചനം
അറിയാത്തവര്‍ പ്രേംജി ഏകലോചനം എന്ന് ഗൂഗിള്‍ ഇമെജസില്‍ സേര്‍ച്ച്‌ ചെയ്താല്‍ മതി )

ലീഡര്‍ തുടര്‍ന്നു “നമ്മള്‍ നമ്മളെ സ്വയം വിളിക്കുന്നത്‌ ഷാഡോ വാറിയേഴ്സ് എന്നാണല്ലോ. ഇവന്മാര്‍ നമ്മളെ ഷാഡോ ബ്രോക്കെഴ്സ്
എന്ന് വിളിയ്ക്കുന്നു. ച്ഛായ് ! ഒരു കമ്മീഷന്‍ എജന്റ്റ് ആയി തരം താഴ്ന്ന പോലെ തോന്നുന്നു.”

കൂട്ടത്തില്‍ ഒരുവന്‍ വിളിച്ചു കൂവി “ഒരു ഇര കൂടി വീണിരിക്കുന്നു. ഹായ്!”

“ആരാണ്?” നാല് കണ്ഠങ്ങളില്‍ നിന്ന് പല പിച്ചിലുള്ള ചോദ്യമുയര്‍ന്നു.

“ദിസ്‌ ഈസ്‌ വണ്‍ കിഴുക്കാംതൂക്ക് പഞ്ചായത്ത് ഫ്രം ട്രിച്ചൂര്‍, കേരള. ഷാഡോ ത്രീ ദിസ്‌ ഈസ്‌ ഫ്രം യുവര്‍ ഏരിയ!”

മൂന്നാം നമ്പ്ര മല്ലുവിന്റെ പുരികക്കൊടി നിവര്‍ന്നു. “കൊള്ളാം. അവരുടെ ഫയല്‍സ് എല്ലാം എന്‍ക്രിപ്റ്റ് ചെയ്തു കഴിഞ്ഞില്ലേ!
വാണിംഗ് മെസ്സേജ് ഡിസ്പ്ലേ കൊടുത്തില്ലേ. അവരുടെ സിസ്റ്റം ഹാക്ക് ചെയ്തു അവിടെ ക്യാമറ ഉണ്ടെങ്കില്‍ അത് വഴി ഫീഡ് തരൂ.
അവര്‍ എന്ത് ചെയ്യുന്നു എന്ന് നമുക്ക് നോക്കാം”.

ഓക്കേ എന്ന് പറഞ്ഞു അഞ്ചില്‍ ഒരുവന്‍ ക്യാമറ ഫീഡ് ശെരിയാക്കി കൊടുത്തു.

ക്യാമറ ടു കിഴുക്കാം തൂക്ക് പഞ്ചായത്ത്, കേരള :

“ഡാ പൌലോസേ, എന്തൂട്ടാണ്ടാ ബടെ ചോന്ന കളറില്‍ ഒരു മെസ്സേജ്. പണി പാളീന്നാ തോന്നണേ. മ്മടെ മറ്റേ ഫയലൊന്നും തൊറക്കാന്‍
കിട്ടുണൂം ഇല്ല” ജോമോന്‍ നെഞ്ചത്തടിച്ചു.

പഞ്ചായത്തിലെ ടെക് വീരന്‍ പാര്‍ട്ട് ടൈം ജീവനക്കാരന്‍ പൌലോസ് ആണ്. പുള്ളി സംഗതി പരിശോധിച്ചു. പേപ്പര്‍ വായിക്കാത്ത
കൂട്ടത്തില്‍ ആയതിനാല്‍ ലോകത്തില്‍ നടക്കുന്ന സംഭവങ്ങള്‍ പലതും പുള്ളിയ്ക്ക് അജ്ഞാതമാണ്. പക്ഷെ സംഭവം പുലിവാലായി എന്ന്
പുള്ളിയ്ക്ക് വേഗം പിടി കിട്ടി. “ന്റെ മാതാവേ ! ചതിച്ചു എന്തോ വൈറസ് ആണ്.”

ആദ്യത്തെ കക്ഷി “ചതിച്ചു. ടണ്‍ കണക്കിന് ഫണ്‍ ആണ് പോയേക്കണേ. ഡാ കന്നാലി നയ്യത് വേഗം ഇട്ക്കാന്‍ നോക്ക്. കൊല്ലങ്ങളായി
സൊരുക്കൂട്ടിയ സംഗതികളാണ്”

അന്നേരം ഒരു ക്ലെര്‍ക്ക് ഓടി വന്നു “സാറേ ദേ നോക്ക്. പ്രോപര്‍ട്ടി ടാക്സ് അടയ്ക്കാന്‍ പറ്റുന്നില്ല. ഒരു ചുവന്ന വിന്‍ഡോ വരുന്നു.”

വിരണ്ട പൌലോസ് അങ്ങോട്ടോടി. ജോമോന്‍ പിറുപിറുത്തു “ഇവടെ രണ്ട് ടിബിടെ സംഗതി പോയിട്ടിരിയ്ക്കണ നേരത്തണ് അവള്‍ടെ
ഒരു പ്രൊപര്‍ടി ടാക്സ്”

തുടര്‍ന്ന് പൌലോസിന്റെ നെട്ടോട്ടം. ജോമോന്റെ തളര്ന്നിരുപ്പ്. അന്നേരം ഹെഡ് ക്ലെര്‍ക്ക്‌ വേണു ഗോപാലന്‍ കയറി വരുന്നു. സമയം
പതിനൊന്നു മണി കഴിഞ്ഞു നാല്പത് നിമിഷം. തന്റെ കയ്യിലെ ഹാഫ് എ കാജാ ബീഡി അവസാന വലിയില്‍ മുക്കാലും തീര്‍ത്തു
കുറ്റി പുറത്തെയ്ക്കെറിഞ്ഞുള്ള വരവാണ്. മസ്റ്റര്‍ തുറന്ന് ഒപ്പിട്ട ശേഷം ആദ്ദേഹം ജോമോന്റെ അടുത്തെത്തി. “പുതിയത് വല്ലതും
കിട്ട്യോടോ!”

“കോപ്പണ്! ള്ളതന്നെ വെള്ളത്തിലായിട്ടണ് ഇരുപ്പ്. അപ്പളല്ലേ പുതീത്.” തുടര്‍ന്ന് വൈറസ് അറ്റാക്കിനെ കുറിച്ച് ജോമോന്റെ വിവരണം.
കണ്ണ് തള്ളി ടാക്സ് അടയ്ക്കാന്‍ വന്ന ജനം. ചുമ്മാ ഇരിയ്ക്കാന്‍ പറ്റുന്ന സുഖം ആലോചിച്ചു ചില തൊഴിലാളികള്‍.

ദു:ഖിതനായ ജോമോന്‍ “കോണത്തിലെ വൈറസ്. ഇനിയിപ്പോ നേരം പോണേല്‍ വസന്തയുടെ വയറും നോക്കി ഇരിക്കണം വേറൊരു
വഴിയും ഇല്ല. അതാണേല് കണ്ടു കണ്ട് മത്യായീന്നും കൂട്ടിക്കോ”

ജോമോന്റെ പുറത്തു തട്ടി വേണുഗോപാലന്‍ ഒരു കള്ളച്ചിരിയോടെ സന്തം ബാഗില്‍ നിന്ന് ഒരു യു എസ് ബി ഹാഡ് ഡിസ്ക്
എടുത്തു. “നിയ്യ് വെഷമിക്കണ്ട ജോമോനേ! സംഗതി ഞാന്‍ കോപി ചെയ്തു വച്ചിട്ടുണ്ട്.”

ഉഷാറ് കയറിയ ജോമോന്‍ ചാടി വേണുഗോപാലനെ കെട്ടിപ്പിടിക്കുന്നു. “നീയാടാ ആണ്‍കുട്ടി!” എന്ന ഭാവം ആയിരുന്നു ജോമോന്റെ
മുഖത്ത്. അന്നേരം പൌലോസ് വിയര്‍ത്തു കുളിച്ചു വരുന്നു “മുന്നൂറ് ഡോളര്‍ കൊടുത്താലേ ഫയല്‍സ് തിരിച്ചു കിട്ടൂ.

അത്
അയയ്ക്കാനുള്ള നമ്പര്‍ വന്നിട്ടുണ്ട്. രാന്സം വെയര്‍ എന്ന ടൈപ്പ് സാധനം ആണ്. കാശ് കൊടുത്തില്ലേല്‍ ഡാറ്റ പോവും”

“മ്മടെ പട്ടി കൊടുക്കും കാശ്. വേണ്ട ഫയലൊക്കെ ആണ്‍ കുട്ട്യോള് കോപി ചെയ്തു വച്ചിട്ടുണ്ട്. നയ്യൊരു ഫോര്‍മാറ്റാ കൊടുത്ത്
വിന്‍ഡോസ്‌ പുതിയത് ഇടടാ. മ്മളോഡാ അവര്ടെ കളി. ഏതാണ്ടാ ഈ നാറ്യോള്” ജോമോന്‍ വഴി പറഞ്ഞു പൊട്ടിച്ചിരിച്ചു.

“ഷാഡോ വാറിയേഴ്സ് എന്നോ ബ്രൊക്കെഴ്സ് എന്നോ ഒരു ഗ്രൂപ്പ്‌ ആണ്”

“വാരിയര്‍ സമാജത്തിന്റെ പേരില്‍ ഒരു കേസാ കൊടുത്തിട്ട് നിയ്യ് ഫോര്‍മാറ്റാ ചെയ്യ്‌”

“അവരോന്ന്വല്ല ജോമോന്‍ ചേട്ടാ. ഇത് വാണാ ക്രൈ എന്ന കമ്പ്യൂട്ടര്‍ വോം ആണ്.”

“എന്തൂട്ട് പേര്. അത് ശെരി. അപ്പൊ ഇതൊക്കെ കണ്ടിട്ട് നമ്മള് ചെയ്യണ പണി വരെ അവര്‍ക്കറിയാം ലേ. മിടുക്കന്‍മാരാണല്ലോ”

“എന്ത് പണി?”

“വാണം ന്നല്ലേ നിയ്യിപ്പോ എഴുന്നെള്ളിച്ചേ?”

“ചേട്ടാ അതൊന്നുമല്ല സംഗതി. കാശ് കൊടുത്തില്ലെങ്കില്‍ നമ്മുടെ സിസ്റ്റം ഉപയോഗിക്കാന്‍ പറ്റില്ല. ഡാറ്റ പോവും.”

പഞ്ചായത്തിലെ ഡാറ്റയ്ക്ക് പുല്ലു വില കല്പിക്കുന്ന ജോമോന്‍ ചിരിച്ചു “ന്റെ പട്ടി കൊടുക്കും കാശ്. മ്മക്ക് വേണ്ടത് മ്മടെ
കയ്യില്ണ്ട് മന്സലായ നെനക്ക്. പോയ്‌ പണ്യോക്കാന്‍ പറേടാ ശവ്യോള്”

ക്യാമറ ബാക്ക് ടു അബുദാബി :

കിഴുക്കാം തൂക്ക് ക്യാമറ ഫീഡ് കണ്ട പഞ്ചവരില്‍ മല്ലു:

“ഇതൊരു നിലയ്ക്ക് പോവുന്ന ലക്ഷണം ഇല്ല!”

“വാട്ട്‌ ഹാപ്പന്റ് ?”

“പഞ്ചായത്തിന്റെ ഡാറ്റയ്ക്ക് ഒരു വിലയും കല്പിക്കാത്ത കുറെ തെണ്ടികള്‍ ആണ് ആ പഞ്ചായത്തില്‍. ഓഫീസ് സിസ്റ്റത്തില്‍
മുഴുവന്‍ ബ്ലൂ ഫിലിം ഇട്ട് കാണലാണ് അവന്മാരുടെ പണി. നമ്മുടെ വോം ന്റെ പേര് വരെ അവന്മാര്‍ നാറ്റിച്ചു. കാശും കിട്ടുന്ന
ലക്ഷണം ഇല്ല.”

Leave a Reply

Your email address will not be published. Required fields are marked *