ഹൈ ഞാൻ ഷെറിൻ ഇവിടുത്തെ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നു നിന്റെ വോട്ടും ഞാൻ പ്രതീക്ഷിക്കുന്നു അവൾ പറഞ്ഞു അഹങ്കാരം നിറഞ്ഞ അവളുടെ പെരുമാറ്റം കൂടെ ഉണ്ടായിരുന്ന ആർക്കും ഇഷ്ടപ്പെട്ടില്ല എന്നവരുടെ മുഖഭാവത്തിൽ നിന്നും എനിക്ക് ബോധ്യമായി
ഞാനവളെ നോക്കി ചെറുതായി ഒന്ന് ചിരിച്ചു
വാടി പോകാം അവൾ തിരിഞ്ഞു നടന്നു കൂടെ ഉണ്ടാരുന്നവരെല്ലാം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു സോറി വിനുവേട്ടാ
ഇട്സ് ഒക്കെ നിങ്ങൾ ചെല്ല്
അങ്ങനെ ഇലക്ഷൻ കഴിഞ്ഞു അവളുടെ പാനലിൽ അവളടക്കം എല്ലാവരും തോറ്റു ഏറ്റവും ദയനീയം അവളുടെ കാര്യമായിരുന്നു 4 വോട്ട് മാത്രമാണ് അവൾക്കു കിട്ടിയത്
പിന്നെ കുറെ ദിവസം അവൾ കോളജിൽ വന്നില്ല
കോളേജ് ലൈബ്രറിയിൽ ഒരു ടെക്സ്റ്റ് പകർത്തി എഴുതി കൊണ്ടിരിക്കുമ്പോഴാണ് അവൾ എന്റടുത്തേക്ക് വരുന്നത് ഒപ്പം പഴയ കൂട്ടുകാർ ആരുമില്ല
മ്മ്മ് എന്താണ് ആനയും അമ്പാരിയും ഒന്നുമില്ലാതെ ഒറ്റയ്ക്ക്? ഒറ്റ കരച്ചിലായിരുന്നു മറുപടി
ഞാനാകെ വല്ലാതെയായി
എയ് ഷെറിൻ എന്തായിത് കരച്ചിൽ നിർത്തു മറ്റുള്ളവർ ശ്രദ്ധിക്കുന്നു ഞാൻ എഴുന്നേറ്റു
അവൾ എന്റെ കാൽ ചുവട്ടിൽ ഇരുന്നു കാലിൽ കെട്ടിപിടിച്ചു പറഞ്ഞു
സോറി വിനുവേട്ടാ ചേട്ടനോട് അങ്ങനെ പെരുമാറിയത് കൊണ്ട് ആരും ഇപ്പൊ എന്നോട് മിണ്ടുന്നില്ല തോറ്റതിൽ എനിക്ക് സങ്കടമില്ല പക്ഷെ എല്ലാരും എന്നെ ഒറ്റപ്പെടുത്തുന്നു
ഞാനവളെ പിടിച്ചു എഴുനേൽപ്പിച്ചു എതീരെയുള്ള കസേര യിൽ ഇരുത്തി
അയ്യേ താനിത്ര പാവമാണോ ഞാൻ കരുതിയത് താനൊരു പുലിക്കുട്ടി ആണെന്നാണല്ലോ
എനിക്കും ആ തോന്നലായിരുന്നു ഇപ്പൊ മനസിലായി ഞാനൊരു പൂച്ച പോലും അല്ലെന്നു കണ്ണീർ തുടച്ചു കൊണ്ട് അവൾ പറഞ്ഞു
ഹാ വിട്ടു കള അതൊക്കെ കഴിഞ്ഞില്ലേ അവളെ ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു
ഫ്രണ്ട്സ് അവൾ കൈ നീട്ടി ഷോർ ഞാൻ അവളുടെ കൈ പിടിച്ചു കുലുക്കി
അവൾ തെളിഞ്ഞ മുഖത്തോടെ ഇറങ്ങി പോയി
അവിടെ ഉണ്ടാരുന്നവർ എന്റെ ചുറ്റും കൂടി ങ്ങള് പൊളിച്ചു വിനുവേട്ടാ അവളുടെ കൊമ്പ് ഒടിച്ചു കയ്യിൽ കൊടുത്തല്ലോ
അതൊരു പാവമാണെന്നേ പിന്നെ പൈസയുടെ വില അറിയാത്തത്തിന്റെ ഒരു നെഗളിപ്പ് ഉണ്ടാരുന്നു അത്രേയുള്ളൂ നിങ്ങളിനി അവളോട് മിണ്ടാതിരിക്കണ്ട ട്ടോ
വിനുവേട്ടന്റെ കാലു പിടിച്ചു മാപ്പ് പറഞ്ഞല്ലോ ഞങ്ങൾക്കതു മതി ശരി എന്നാ ഞാൻ ക്ലാസ്സിലേക്ക് പോട്ടെ ഞാനിറങ്ങി നടന്നു
പിന്നീടുള്ള ദിവസങ്ങളിൽ അവൾ എന്നോട് കൂടുതൽ കൂടുതൽ അടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു
കുറെയധികം നോട്ട് എഴുതി എടുക്കാനുള്ള കൊണ്ട് ലാസ്റ്റ് അവറും കഴിഞ്ഞു ഞാൻ ലൈബ്രറിയിലേക്ക് നടന്നു വിനുക്കുട്ടാ ഞാൻ പൊക്കോട്ടെ മോൻ പൂട്ടി താക്കോൽ കൊണ്ട് പൊയ്ക്കോ ലൈബ്രറേറിയന്റെ ചുമതല ഉള്ള മീനാക്ഷി ടീച്ചർ എന്റടുത്തു പറഞ്ഞു ടീച്ചർ പൊക്കോ ഇത് കുറെ നേരമെടുക്കും
ന്നാ ശരി ഞാൻ പോവാണേ അവർ ബാഗുമെടുത്തു പുറത്തേക്കു പോയി അവസാന ക്ലാസ്സ് റൂമും പൂട്ടി വാച്ചർ കുര്യക്കോസ് ചേട്ടൻ വന്നു കഴിഞ്ഞില്ലേ മോനെ?
ഇല്ല ചേട്ടാ
ന്നാ ഞാൻ വീട്ടിൽ പോയിട്ട് വരാം മോനിറങ്ങുമ്പോ ആ ഗേറ്റ് ഒന്നടച്ചക്കണേ
ശരി ചേട്ടാ
പുള്ളി ഇനി രാത്രി 7 മണിക്കേ വരൂ രാവിലെ വരെ കോളജിൽ നൈറ്റ് ഡ്യൂട്ടിയാണ്
ഞാൻ വീണ്ടും എഴുത്തിലേക്കു ശ്രദ്ധിച്ചു
ഞാൻ സഹായിക്കണോ
പെട്ടെന്ന് കേട്ട ആ ശബ്‌ദത്തിൽ ഞാൻ ഞെട്ടി മുഖമുയർത്തി
ഷെറിൻ
താൻ പോയില്ലെടോ ഇത് വരെ
ഇല്ല ഇങ്ങോട്ട് പോരുന്നത് ഞാൻ കണ്ടായിരുന്നു എല്ലാവരും ഒന്ന് പോവാൻ വേണ്ടി വെയിറ്റ് ചെയ്‌തത
എന്തിനു? നേരം വൈകുന്നു പെണ്ണെ വീട്ടിൽ പോവാൻ നോക്ക്
ഹോ ഇങ്ങനെ ഒരു പരമ ബോറൻ ഒറ്റക്ക് ഒരു സുന്ദരി പെണ്ണ് അടുത്ത് വന്നു നിൽകുമ്പോൾ പറയുന്ന കേട്ടില്ലേ എത്ര നാളെയെന്നോ ഇങ്ങനെ എനിക്ക് ഒറ്റയ്ക്ക് കിട്ടാൻ കാത്തിരിക്കുന്നു അതെങ്ങനെ എപ്പോഴും കാണും വാല് പോലെ കുറെ വാനരന്മാർ
അവളുടെ പരിഭവം കേട്ട് എനിക്ക് ചിരി വന്നു ടെക്സ്റ്റ് രണ്ടും മടക്കി വെച്ചു കൊണ്ട് ഞാൻ ചോദിച്ചു
