വില്ലൻ- 7

“ഹായ് ഗയ്സ്……ഐയാം സമർ……..”……സമർ അവന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ പറഞ്ഞു……..ആ വാക്കുകൾ അവരിൽ മുഴങ്ങി കേട്ടു……
“ഓഹ്……..അപ്പൊ നീയാണല്ലേ സമർ………”…….മാലിനി ഇടയിൽ കയറി പറഞ്ഞു…….
സമർ അതെയെന്ന് തലകുലുക്കി……….
“നീയല്ലേ അർജുനെയും ഗ്യാങ്ങിനെയും തല്ലിയത്…….”…….മാലിനി ചോദിച്ചു…….
സമർ അതെയെന്ന് തലകുലുക്കി………
“നിനക്കെന്താ പേടിയില്ലേ…… അവരൊക്കെ ആരാണെന്നാ നിന്റെ വിചാരം…….”……മാലിനി സമറിനോട് ചോദിച്ചു…….
സമർ അതിനൊന്നും മറുപടി പറഞ്ഞില്ല…..
“ഡാ……അവരൊക്കെ വിചാരിച്ചാൽ നിന്നെ നാളെത്തന്നെ ഇവിടെ കൊന്ന് കെട്ടി തൂക്കും…….”…..മാലിനി പറഞ്ഞു……
അത് കേട്ടപ്പോൾ സമർ ഒന്ന് ചിരിച്ചു…….
“നീയെന്താ ചിരിക്കുന്നെ……”…..മാലിനി ചോദിച്ചു…….
“ഒന്നുമില്ല………”…..സമർ പറഞ്ഞു……..
“നീ പറ……. ഞാൻ എന്താ ചിരിക്കാൻ വേണ്ടി പറഞ്ഞത് എന്നൊന്ന് അറിയണമല്ലോ……..”…..മാലിനി അവനോട് കൊമ്പുകോർക്കാൻ തന്നെ തീരുമാനിച്ചു…….
“ടീച്ചർ ചോദിച്ചില്ലേ…….പേടിയെക്കുറിച്ച്…….”…..സമർ പറഞ്ഞു……..
മാലിനി അതെയെന്ന് തലയാട്ടി……..
“എനിക്ക് പേടിയുണ്ട്……… നല്ലപോലെ പേടിയുണ്ട്………… ഒരു തെറ്റ് ചെയ്യുമ്പോൾ……..എന്റെ കണ്മുന്നിൽ വെച്ച് ഒരാൾ ഒരു തെറ്റ് ചെയ്യുന്നത് കണ്ടിട്ട് അത് തടുക്കാതിരിക്കുമ്പോൾ……..എനിക്ക് പേടിയുണ്ട്……. നല്ല പേടിയുണ്ട്……..”……….സമർ പറഞ്ഞു……..
മാലിനി അത് കേട്ടു…… അതിലെ സത്യം അവൾ ഉൾക്കൊണ്ടു പക്ഷെ യാഥാർഥ്യം………
“നീ പറഞ്ഞതൊക്കെ ശരിയാ……..പക്ഷെ അവന്മാരുടെ തന്തമാർ ആരാണെന്നാ വിചാരം…….പൈസകൊണ്ട് അമ്മാനമാടുന്നവരാ…….സമൂഹത്തിൽ വലിയ പവർ ഉള്ളവരാ……… നിന്നെ അവർ കൊന്ന് കഴുവേറ്റും…..”…..മാലിനി അവന് വാണിംഗ് കൊടുത്തു……..
“ഈ കാര്യം പറഞ്ഞു അവന്മാരുടെ തന്തമാർ വന്നാൽ അവരെയും തല്ലും…….”………സമറിലെ വില്ലനിസം ഓൺ ആയി…….
അവൻ പറഞ്ഞത് കേട്ട് മാലിനിയും പിള്ളേരും അന്തം വിട്ടു നിന്നു…..
“നിനക്ക് ഭ്രാന്താണോ……മരണമാണ് നിന്റെ മുന്നിൽ
തത്തിക്കളിക്കുന്നത്…….”……മാലിനി പറഞ്ഞു……
“മാം………മാം പറഞ്ഞതുപോലെ ഞാൻ അവരെ ഒന്നും ചെയ്യാതെ ആ പെണ്ണിനെ അവരുടെ കയ്യിലേക്ക് വിട്ടുകൊടുത്തിട്ട് എന്റെ രക്ഷ മാത്രം നോക്കി പോന്നിരുന്നുവെങ്കിൽ ഈ ജന്മം പിന്നെ എനിക്ക് ഉറക്കം കിട്ടില്ല……അവളുടെ മുഖത്തു നോക്കാൻ പറ്റില്ല……….ഞാൻ ഒരു ആണാണെന്ന് പറയുന്നതിൽ അർത്ഥമില്ലാതാകും………. അവളുടെ മുഖത്തുള്ള ആ പുഞ്ചിരിയും സന്തോഷവുമുണ്ടല്ലോ അതുപോലും എനിക്ക് പിന്നെ കാണാൻ പറ്റില്ല……”……സമർ ആനിയുടെ പുഞ്ചിരിയൂറുന്ന മുഖം ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു………..
“ഇതൊന്നും ഇപ്പൊ നമുക്ക് വലിയ കാര്യം ആയി തോന്നില്ല………പക്ഷെ ഒരുനാൾ സ്വന്തം മക്കൾക്കോ സഹോദരിക്കോ കൂട്ടുകാരിക്കോ അല്ലെങ്കി നമുക്ക് നല്ല പരിചയമുള്ളവർക്കോ സംഭവിച്ചു നോക്കണം………അപ്പോൾ മനസ്സിലാകും ഇത് എത്ര പെയിൻഫുൾ ആണെന്ന്…………അതുവരെ നിങ്ങൾ ഇങ്ങനെ അവരുടെ പണത്തെയും സമൂഹത്തിലെ ബന്ധങ്ങളെയും പേടിച്ചു ഒഴിഞ്ഞുമാറും എതിർക്കുന്നവരെ ഇങ്ങനെ പേടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും……..ഞാൻ അങ്ങനെ അല്ലാ………….”……..സമർ പറഞ്ഞു……..അവന്റെ ഓരോ വാക്കുകളും അവിടെയുള്ളവരുടെ കാതിൽ ഇടിമുഴക്കം പോലെ വന്നുവീണു………എല്ലാവരും കയ്യടിച്ചു………..അവനെ സപ്പോർട്ട് ചെയ്തു………
മാലിനിക്ക് ഒരു വാക്ക് പോലും തിരിച്ചുപറയാൻ കിട്ടിയില്ല……….
സമർ മാലിനിക്ക് നേരെ തിരിഞ്ഞു……
“You may find me inappropriate…..But one day you will find,i was the right one………(നിങ്ങളുടെ കാഴ്ച്ചയിൽ ഞാനിപ്പോൾ ശരിയല്ലായിരിക്കും പക്ഷെ ഒരുനാൾ നിങ്ങൾ മനസ്സിലാക്കും ഞാനായിരുന്നു ശരിയായിരുന്നവൻ..)……..”…….സമർ പറഞ്ഞു……….
സമർ വിദ്യാർത്ഥികളുടെ നേരെ തിരിഞ്ഞു………..
“ഇനിയിപ്പോ എന്നെക്കുറിച്ചു പറയണമെന്ന് തോന്നുന്നില്ല……ദിസ് ഈസ് മി…..(ഇതാണ് ഞാൻ…)…..”………സമർ അവരോട് പറഞ്ഞു………..
സമർ തന്റെ സീറ്റിൽ വന്നിരുന്നു…….അവനെക്കുറിച്ചുള്ള എല്ലാവരുടെയും കാഴ്ചപ്പാടും അതോടെ മാറിയിരുന്നു……..
അതിന് ശേഷം സമറും കാർത്തിയും ജോണിയും പിന്നെ ആനിയും നല്ല കട്ട സുഹൃത്തുക്കൾ ആയി……അവർ ഒരു ഗ്യാങ് ആയി…….അവർ എപ്പോഴും ഒപ്പമേ കാണൂ………….
ഈ കോളേജിൽ ആനി മാത്രമേ അവന്റെ ബൈക്കിന് പിന്നിൽ കയറിയിട്ടുള്ളൂ……പിന്നെ നീയാണ് കയറുന്നത്………
ആനിക്ക് സമറിനോട് ഒരു ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു…….അവൾ ഇത് ഒരുനാൾ സമറിനെ അറിയിച്ചു….. പക്ഷെ അവന് ഒരു നല്ല ഫ്രണ്ട് ആയി തുടരാനെ താല്പര്യം ഉണ്ടായിരുന്നുള്ളു……….
“നമുക്ക് നല്ല ഫ്രണ്ട് ആവാം ആനി………ജീവിതകാലം മുഴുവൻ……..എനിക്ക് നിന്നെ പ്രണയിക്കാൻ ഒരിക്കലും സാധിക്കില്ല………അതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട്……..അത് ഒരുനാൾ നീ മനസ്സിലാക്കും………സൊ പ്ലീസ്……..”……..സമർ ആനിയോട് പറഞ്ഞു……….
“ഓക്കേ ഡാ………എനിക്ക് നിന്നെ മനസ്സിലാകും…….പപ്പ കല്യാണത്തെ കുറിച്ച് ഒന്ന് എന്നോട് സൂചിപ്പിച്ചു…….ഇപ്പൊ തന്നെ വേണം എന്നൊന്നുമല്ല പക്ഷെ മനസ്സിൽ ആരേലും ഉണ്ടോ എന്നറിയാൻ……..നിനക്ക് തന്നെ അറിയില്ലേ പപ്പയും ഞാനും നല്ല സുഹൃത്തുക്കൾ ആണെന്ന്…….ഞാൻ ഈ പ്രണയം,കാമുകൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ലായിരുന്നു……….നിന്റെ അടുത്ത് ഞാൻ ഭയങ്കര ഹാപ്പി ആണ്…… എപ്പോഴും കംഫർട്ട് ആണ്…….അത് ലൈഫ് മൊത്തം ഉണ്ടേൽ സൂപ്പറായേനെ……..അതാ പെട്ടെന്ന് നിന്നോട് ചോദിച്ചത്………..പിന്നെ നിന്നോട് എനിക്ക് എന്ത് വേണേലും ചോദിക്കാമല്ലോ………യു ആർ മൈ ബെസ്റ്റ് ഫ്രണ്ട്……..സൊ ചോദിച്ചു…….”…….ആനി പറഞ്ഞു………
“നിനക്ക് താല്പര്യം ഇല്ലേൽ വേണ്ടാ……..നീ എനിക്ക് എന്നും ഒരു ബെസ്റ്റ് ഫ്രണ്ട് ആയിട്ടുണ്ടല്ലോ……….അതുമതി……..”……….ആനി പറഞ്ഞു……..
“എന്നും ഉണ്ടാകും……..”……സമർ പറഞ്ഞു…….
ആനി അവനെ കെട്ടിപ്പിടിച്ചു……..
“അങ്ങനെ അല്ലെങ്കിൽ കൊല്ലും ഞാൻ…….”…….ആനി അവനോട് പറഞ്ഞു……..
സമർ അതുകേട്ട് ചിരിച്ചു………
പിന്നീട്‌ ആനിയും സമറും ബെസ്റ്റ് ഫ്രണ്ട്സ് ആയി തുടർന്നു……..
ഇതിനിടയിൽ കാർത്തിക്ക് ആനിയോട് ഒരു ഇഷ്ടം മൊട്ടിട്ടു……..കാർത്തി അത് സമറിനോട് പറഞ്ഞു……..ജോണിയും അവനെ സപ്പോർട്ട് ചെയ്തു……….സമർ അത് ആനിയെ അറിയിച്ചു……..ആനിക്കും എതിരഭിപ്രായം ഒന്നുമില്ലായിരുന്നു……കാർത്തി ഒരു പാവം ആയിരുന്നു……..നല്ലവൻ…….അവന്റെ കുടുംബം സാമ്പത്തികമായി കുറച്ചു പിന്നോട്ടായിരുന്നുവെങ്കിലും നല്ല കുടുംബം ആയിരുന്നു……ആനിക്ക് കാർത്തിയെ കുറിച്ച് നന്നായി അറിയാമായിരുന്നു………അവളും ഓക്കേ പറഞ്ഞു……..അവർ പ്രണയിച്ചു തുടങ്ങി……കട്ടസപ്പോർട്ടായി സമറും ജോണിയും……..ആനിയുടെ വീട്ടിൽ ഇനിയും പറഞ്ഞിട്ടില്ലെങ്കിലും കാർത്തി വീട്ടിൽ കാര്യം അവതരിപ്പിച്ചു സമ്മതം നേടിയെടുത്തു……….
ശാന്ത ഷാഹിയോട് ഇത്രയും പറഞ്ഞു…….ഷാഹി ഒരു വിങ്ങലോടെ അത് കേട്ട് നിന്നു…….. കാര്യം അറിയാതെ ആ പാവത്തെ താൻ എത്ര വിഷമിപ്പിച്ചു…….എത്ര അകറ്റി……അവളിൽ സങ്കടം ഒഴുകി വന്നു……..
“കുറച്ചുദിവസം മുൻപ് ആനിയുടെ പിറന്നാൾ ആയിരുന്നു…….അന്നായിരിക്കും മോൾ അവരെ കണ്ടത്……….കാർത്തി പനിപിടിച്ചു ഹോസ്പിറ്റലിൽ ആയിരുന്നു………അവിടെ നിന്ന് കാർത്തിയെ പൊക്കിയിട്ട് അവർ ഒരു ഹോട്ടലിൽ പോയി പിറന്നാളാഘോഷം നടത്തി……..അന്ന് തന്നെ ആകും മോൾ അവരെ കണ്ടത്……..സമറാണ് ആനിയെ അങ്ങോട്ട് കൊണ്ടുപോയത്……ശരിയാ…….”……ശാന്ത പറഞ്ഞു………ഷാഹി അത് കേട്ടിരുന്നു…….
അവൾക്ക് സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു…..അവൾ ശാന്തയുടെ അടുത്ത് നിന്ന് പോന്നു……..
“ചേച്ചി ഞാൻ പോട്ടെ…….”…..ഷാഹി ശാന്തയോട് പറഞ്ഞു……അതുപറഞ്ഞപ്പോൾ അവളിൽ നിന്ന് നഷ്ടപ്പെട്ട ഉന്മേഷവും സന്തോഷവും തിരിച്ചുവന്നത് ശാന്ത ശ്രദ്ധിച്ചു……ഷാഹി പോന്നു……
“കള്ളകാന്താരി…….ഒരു പെണ്ണ് ഇടയിൽ വന്നപ്പോഴേക്കും അവളുടെ ഒരു
ദേഷ്യവും അസൂയയും കണ്ടില്ലേ……”…..ശാന്ത ചിരിച്ചുകൊണ്ട് ആലോചിച്ചു…….
ഷാഹി ഓരോന്ന് ചിന്തിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു……ഞാൻ എന്തൊക്കെയാ ഇത്രയും ദിവസം കാട്ടിക്കൂട്ടിയത്…..അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി…….കാര്യം അറിയാതെ എന്തൊക്കെ കരുതികൂട്ടി……എന്തൊക്കെ പ്രവർത്തിച്ചു……….എന്തോ ഒന്ന് കണ്ടപാടെ അവനെ ഞാൻ വെറുതെ സംശയിച്ചു…….അവനെ അവൾക്ക് വിട്ടുകൊടുത്തു…….എന്തൊക്കെ……..അവന് എത്ര വേദനിച്ചുകാണും…… ഞാൻ അകറ്റിയപ്പോൾ…….പാവം…….
അവൾക്ക് അവനെ കാണാൻ തോന്നി……അവൾ അവനെ കുറെ നോക്കി നടന്നു……പക്ഷെ അവൾക്ക് അവനെ കണ്ടുകിട്ടിയില്ല……..അപ്പോഴേക്കും ക്ലാസ് തുടങ്ങാനുള്ള ബെൽ അടിച്ചു…..അവൾ ക്ലാസ്സിലേക്ക് കയറി………
ഷാഹിയിൽ പഴയ ഒരു എനർജി വന്നത് അനുവും ഗായുവും ശ്രദ്ധിച്ചു….പക്ഷെ അവർ അവളോട് ഒന്നും ചോദിക്കാൻ പോയില്ല……….അവളിൽ കള്ളച്ചിരി ഒക്കെ തിരിച്ചുവന്നിരുന്നു……അതുകണ്ട് അനുവും ഗായുവും പരസ്പരം നോക്കി ചിരിച്ചു…….
ഷാഹി ഭയങ്കര സന്തോഷത്തിൽ ആയിരുന്നു……ഒരുഭാഗത്ത് ഇച്ചിരി സങ്കടം ഉണ്ടായിരുന്നുവെങ്കിൽ കൂടി………അവൾക്ക് സമറിനെ തിരിച്ചുകിട്ടിയ സന്തോഷം ആയിരുന്നു……..അവൻ വേറെ പെണ്ണിനെ സ്നേഹിക്കുന്നു എന്ന തോന്നൽ അവളെ ആകെ തളർത്തിയിരുന്നു………ഇപ്പോൾ അവൾ അതിൽ നിന്ന് അവൾക്ക് ആശ്വാസം കിട്ടി……..പക്ഷെ അവനെ അകറ്റിയത്……അവനെ വേദനിപ്പിച്ചത് അവളിൽ ഒരു വിങ്ങലായി നിന്നു…..
എന്തൊക്കെയാ ഞാൻ ചിന്തിച്ചു കൂട്ടിയെ……. അവനെ കേക്ക് മണത്തപ്പോൾ അവൾ തേച്ചതാണെന്ന്……. അവൾ സമറിന്റെ ശരീരത്തിൽ കൈവെച്ചു…….ഐഷ്…….അവൾക്ക് തന്നെ അവളോട് വെറുപ്പും പുച്ഛവും തോന്നി………ഇന്ന് എല്ലാം പരിഹാരമാക്കണം…..അവൾ തീരുമാനിച്ചു…….
അവൾക്ക് സമറിനെ കാണാൻ കൊതിയായി…….പക്ഷെ അവൾക്ക് അവനെ കണ്ടുകിട്ടിയില്ല……..അവൾ ഇന്റർവെൽ ന് പുറത്തിറങ്ങിയപ്പോയൊക്കെ അവനെ കാണാൻ വേണ്ടി സീനിയർ ബാച്ചിന്റെ ഏരിയ യിലൂടെ ചുറ്റി നടന്നു…….പക്ഷെ അവനെ കാണാൻ മാത്രം അവൾക്ക് സാധിച്ചില്ല…….അവൾ നിരാശയായി……..
“എന്താടി……..”…….സീനിയേഴ്സ് ന്റെ ഏരിയ മുഴുവൻ ചുറ്റിയടിച്ചുവന്ന ഷാഹിയോട് അനു ചോദിച്ചു………
“ഒന്നുമില്ല………”……എന്ന് പറഞ്ഞു ഞാൻ ചുമൽകൂച്ചി…….
“നിനക്കെന്താ ഇന്ന് പെട്ടെന്നൊരു ഇളക്കം……….”…..ഗായു എന്നോട് ചോദിച്ചു…………
“എനിക്ക് എന്ത് ഇളക്കം………”…..എന്ന് പറഞ്ഞിട്ട് ഒരു റൌണ്ട് അവർക്ക് നടന്നുകാണിച്ചു കൊടുത്തു………
“ഒരു കുഴപ്പവുമില്ലല്ലോ……ഞാൻ സ്റ്റഡി ആണല്ലോ………..”…എന്ന് അവരോട് പറഞ്ഞിട്ട് ഞാൻ നൈസായി അവിടെനിന്ന് സ്കൂട്ടായി……..
അനുവും ഗായുവും എന്റെ കാട്ടിക്കൂട്ടൽ കണ്ട് പരസ്പരം ചിരിച്ചു………ഞാൻ പിന്നേം പഴയപോലെ ആയി തുടങ്ങിയതിൽ അവർ ഹാപ്പിയായി……….
പക്ഷെ സമറിനെ കാണാൻ പറ്റാത്തതിന്റെ നിരാശ എന്നുള്ളിൽ നിറഞ്ഞു
വന്നു…….ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നു ക്ലാസ്സെടുക്കാൻ തുടങ്ങി……. ഈ കുരുപ്പോള് ബെൽ അടിക്കാൻ നോക്കി ഇരിക്കാണെന്ന് തോന്നുന്നു……..ബോറൻ ക്ലാസ്…….ഞാൻ ഒരുവിധത്തിൽ ഉറക്കം വരാതെ പിടിച്ചു നിന്നു……….എങ്ങനെ ഉറക്കം വരാൻ……മുഴുവൻ അവനെ കുറിച്ചുള്ള ചിന്തകളല്ലേ……എന്റെ രാജകുമാരന്റെ……..സാധാരണ സിനിമകളിലെ പോലെ ഒരു ഡ്യൂയറ്റ് സോങ് ഒക്കെ ലൈഫിൽ ചെയ്യാൻ പറ്റിയിരുന്നുവെങ്കിൽ എന്ന് ഞാൻ ആലോചിച്ചുപോയി…..എവിടുന്ന്………ഓരോന്ന് ആലോചിച്ചു ഒടുവിൽ ഉച്ചയാക്കി ഞാൻ……
ഫുഡ് കഴിക്കാൻ വേണ്ടി കൈ കഴുകാൻ പോയപ്പോളും ഞാൻ അവനെ പോണസ്ഥലം മുഴുവൻ നാലുവഴിക്ക് നോക്കി……..പക്ഷെ നിരാശയായിരുന്നു ഫലം……..തേങ്ങ…..അല്ലെങ്കിൽ അവനെ കാണാൻ ആഗ്രഹിക്കുമ്പോ ഒരു തവണ പോലും കാണാൻ കിട്ടില്ല……ഒഴിഞ്ഞുമാറി നടന്നപ്പോ എവിടെ നോക്കിയാലും അവനായിരുന്നു…….ഇത് എന്ത് കോപ്പിലെ പരിപാടിയാ മാഷെ……..ഞാൻ പടച്ചോനോട് ചോദിച്ചു……..അവിടെ നിന്നും നോ റിപ്ലൈ……
അനുവിനോടും ഗായുവിനോടും കത്തി അടിച്ചുകൊണ്ട് ഫുഡ് അടിക്കാൻ തുടങ്ങി………കുറച്ചുദിവസത്തിന് ശേഷം എന്റെ സ്പീക്കർ ന് ശബ്ദം വന്നത് അവർ ശ്രദ്ധിച്ചിരുന്നു……..ഞാൻ പിന്നെ അവര് അതിനെക്കുറിച്ചു ചോദിക്കുമോ എന്നൊന്നും ഞാൻ ചിന്തിക്കാൻ പോയില്ല……കുറച്ചുദിവസത്തെ ക്ഷീണം അവിടെ തീർത്തു……..അനു കൊണ്ടുവന്ന ബീഫ് കയ്യിട്ടെടുത്ത് ഒരു വഴിക്കായി……..കുറച്ചു ദിവസത്തിന് ശേഷം ഫുഡ് നന്നായി കഴിച്ചു……..നല്ലൊരു ഏമ്പക്കം വിട്ട് എണീറ്റു……….
പിന്നെ പാത്രമെടുത്ത് കഴുകാൻ പോയി…….ഇതിന് ഒക്കെ സ്വയം വൃത്തിയായിരുന്നുവെങ്കിൽ എത്ര ആശ്വാസമായേനെ……..ഹോ…….ഇന്നും അവിടെ ഒരു നിര ഉണ്ട്…..ഇത് എപ്പോ കഴുകി തീരുമോ ആവോ………..അങ്ങനെ ഒടുവിൽ അവിടെ ഗുസ്തി പിടിച്ചു പാത്രമൊക്കെ കഴുകി തിരികെ ക്ലാസ്സിലേക്ക് നടന്നു…….
ക്ലാസ്സെത്താനായപ്പോൾ കണ്ണിന്റെ ദിശ വെറുതെ ഒന്ന് പുറത്തേക്ക് വിട്ടതാ……ദാ നിൽക്കുന്നു സമർ അവിടെ……ഞാൻ ഒന്നൂടെ സൂക്ഷിച്ചു നോക്കി….അവനാണോ എന്ന് ഉറപ്പിക്കാൻ……അവൻ തന്നെ…….ഞാൻ പാത്രവും കൊണ്ട് ക്ലാസ്സിലേക്ക് ഓടി………പാത്രം ബാഗിൽ വെക്കാനൊന്നും നിന്നില്ല……ബെഞ്ചിൽ വെച്ച് തിരിഞ്ഞു അതേപോലെ തിരിച്ചു ഓടി……..അനുവും ഗായുവും എന്റെ ഓട്ടം കണ്ട് ബ്ലിംഗസ്യാ എന്ന മട്ടിൽ വായും പൊളിച്ചു നിന്നു……ഞാൻ പോണപൊക്കിൽ അവരോട് വാ പൂട്ടാൻ ആക്ഷൻ ഇട്ടിട്ട് ഓടി……..
ക്ലാസിന് പുറത്തേക്ക് ഓടി എത്തിയപ്പോൾ ദേ പിന്നേം അവൻ മിസ്സിങ്…….. ഞാൻ കണ്ണുകൊണ്ട് ഒന്നുകൂടി സൂക്ഷ്മമായി സ്കാൻ ചെയ്തു……അതാ അവൻ സ്റ്റെപ്പിൽ ഇരിക്കുന്നു………ഞാൻ സമറിന്റെ അടുത്തേക്ക് ഓടി…….അവൻ അവിടെ സ്റ്റെപ്പിൽ അതാ പുകയും വലിച്ചു ഇരിക്കുന്നു……..
ഈ പരിപാടി ഒക്കെ എപ്പോളാ തുടങ്ങിയെ……….ഞാൻ അവന്റെ അടുത്തേക്ക് വെച്ച് പിടിച്ചു……..ഞാൻ ഓടിവരുന്നത് കണ്ടതും അവൻ സിഗരറ്റ് ദൂരെ കളഞ്ഞു…….ഞാൻ അവന്റെ അടുത്തെത്തി……..
അവൻ ഇരുന്നിടത്തിൽ നിന്ന് എണീറ്റു…… ഞാൻ അവന്റെ അടുത്ത് നിന്നു……
ഓടിയതിന്റെ കിതപ്പ് ചെറുതായി രണ്ടുമൂന്ന് ശ്വാസം എടുത്ത് കളഞ്ഞു…..സമർ എന്താണ് എന്തുപറ്റി എന്നറിയാതെ എന്റെ മുഖത്തേക്ക് നോക്കി നിന്നു…….ഞാൻ അവന്റെ മുഖത്തേക്ക് നോക്കി……..
ഞാൻ അവനോട് കാണിച്ചത് എന്റെ കണ്മുന്നിൽ ഓടി വന്നു…….അകറ്റി നിർത്തിയത്………ഒഴിഞ്ഞുമാറി നടന്നത്…….തെറ്റിദ്ധരിച്ചത്……വാക്കുകൾ കൊണ്ട് വേദനിപ്പിച്ചത്………എല്ലാം കണ്മുന്നിൽ വന്നു………..
ഞാൻ അവന്റെ ഇടത്തെ സൈഡിലൂടെ അവന്റെ നെഞ്ചിലേക്ക് വീണു………അവനെ ഇറുകെ കെട്ടിപ്പിടിച്ചു……..
“……….സോറി………”……ഞാൻ അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് പറഞ്ഞു……..ഞാൻ എന്റെ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് തലവെച്ചു നിന്നു……. രണ്ടുമൂന്ന് കണ്ണുനീർ കണ്ണിൽ നിന്നും വീണ് അവിടെ നനച്ചു…….ആ കൈകൾ എന്നെ തലോടി…….ഞാൻ അവിടെ തന്നെ പറ്റിച്ചേർന്ന് നിന്നു……
“സാരമില്ല…….”…..അവൻ പറഞ്ഞു…….
“നീ മാറ്…. എല്ലാവരും നോക്കുന്നു…….”……സമർ പറഞ്ഞു…….
അപ്പോഴാണ് ഞാൻ ആ കാര്യത്തെ കുറിച്ച് ബോധവാനായത്…….അവനെ കണ്ടപ്പോൾ എനിക്ക് വേറെ ഒന്നും ചെയ്യാൻ തോന്നിയില്ല…….എന്നുള്ളിൽ കുറ്റബോധവും സങ്കടവും നിറഞ്ഞുനിന്നിരുന്നു……… എനിക്ക് അങ്ങനെയല്ലാതെ അവനോട് മാപ്പ് ചോദിക്കാൻ തോന്നിയില്ല…..അതാ ഞാൻ അവന്റെ നെഞ്ചിലേക്ക് വീണത്…….അവനെ കെട്ടിപ്പിടിച്ചത്………
ഞാൻ പെട്ടെന്ന് അവനിൽ നിന്നും മാറി…….ചുറ്റും നോക്കി……ചിലർ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു……..ഞാൻ ചെറിയ നാണത്തോടെ സമറിനെ നോക്കി……..അവൻ എന്നെ നോക്കി പുഞ്ചിരിച്ചു………എനിക്ക് സന്തോഷമായി…….ഇത്രയും വേദനിപ്പിച്ച എന്നോട് അവൻ മിണ്ടുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു…….അത് ഇപ്പൊ മാറി…..ഞാൻ ഡബിൾ ഹാപ്പി……..
ഞാൻ സമറിന്റെ അടുത്ത് നിന്നു…. മൂന്നു പേർ ഞങ്ങളുടെ അടുത്തേക്ക് വന്നു…..അതിൽ ആനിയുമുണ്ടായിരുന്നു…….. എനിക്ക് അവളെ മനസ്സിലായി………
“ഹേയ് മച്ചാ……..”…….അതിൽ ഒരാൾ സമറിനോട് പറഞ്ഞു…….
“ഹാ…..”……..സമർ മറുപടി കൊടുത്തു……
“ഇതാരാ മോനെ……ചുറ്റിക്കളി വല്ലതുമാണോ….”…..ഞാൻ അടുത്ത് നിൽക്കുന്നത് കണ്ടിട്ട് എന്നെ ചൂണ്ടിക്കൊണ്ട് അവൾ സമറിനോട് കൃത്രിമ ദേഷ്യം ഇട്ടുകൊണ്ട് ചോദിച്ചു…..
“ഇത് ഞാൻ പറഞ്ഞില്ലേ……ഷാഹി…….”……എന്നെ അവർക്ക് സമർ പരിചയപ്പെടുത്തി കൊടുത്തു…….
“ഷാഹി……ഇത് ജോണി…….പിന്നെ ഇത് കാർത്തി…..പിന്നെ ഇതെന്റെ കാന്താരി ആനി……ഇവർ എന്റെ ഇവിടുത്തെ കട്ട കമ്പനീസ് ആണ്……..”……..അവരെ എനിക്ക് സമർ പരിചയപ്പെടുത്തി തന്നു…..
അവരെ എനിക്ക് ശാന്തയുടെ വാക്കുകളിലൂടെ നേരത്തെ അറിയാമായിരുന്നെങ്കിലും നേരിട്ട് ആനിയെ മാത്രം കണ്ടിട്ടുള്ളായിരുന്നു…….. ഇപ്പോ അതും ആയി……അവർ എനിക്ക് ഷേക്ക് ഹാൻഡ് തന്നു….ഞാൻ തിരിച്ചും കൊടുത്തു…………
“എന്നിട്ട് ഷാഹി റാഗിങ്ങ് ഒക്കെ കിട്ടിയോ………”…..ആനിയെന്നോട് കളിയായി ചോദിച്ചു…..
“ചെറുതായി…….”…..ഞാൻ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു……..അവർ അതുകണ്ട് ചിരിച്ചു……
അവർ എന്നോട് ഓരോ വിശേഷങ്ങൾ ചോദിച്ചു…..ഞാൻ അതിന് മറുപടി കൊടുത്തു……ഞങ്ങൾ നല്ല ഫ്രണ്ട്‌സായി……
അനുവും ഗായുവും അങ്ങോട്ട് വന്നു…….ഞാൻ അവരെ അവർക്ക് പരിചയപ്പെടുത്തികൊടുത്തു……..
“ഇത് അനു…… പിന്നെ ഇത് ഗായു…….അല്ല ഗായത്രി……..എന്റെ ഫ്രണ്ട്സ് ആണ്……”…..ഞാൻ അവർക്ക് അവരെ പരിചയപ്പെടുത്തി കൊടുത്തു……അവരും പരസ്പരം പരിചയപ്പെട്ടു………
ഒരു കാര്യമുണ്ടേ എന്ന് പറഞ്ഞുകൊണ്ട് അനുവും ഗായുവും കൂടി എന്നെ അവിടെ നിന്ന് വലിച്ചോണ്ട് പോന്നു………
“നിനക്ക് ഇനിയും മതിയായില്ലേ………”……അനു എന്നോട് ചോദിച്ചു…….
“എന്ത്…….”…..ഒന്നുമറിയാത്ത മട്ടിൽ ഞാൻ ചോദിച്ചു……
“ഉണ്ട……..ഡീ നീ എന്താ ഇനി അവരുടെ പ്രണയത്തിന് ഹംസമാകാൻ പോവാണോ……”…….അനു വീണ്ടും എന്നോട് ചോദിച്ചു……..
“ഹംസയോ………..”…….ഞാൻ വീണ്ടും ചോദിച്ചു…….സത്യം പറഞ്ഞാൽ എനിക്ക് ഒന്നും അങ്ങട് മനസ്സിലാകുന്നില്ലായിരുന്നു…….സമറിനെ കണ്ടതിന്റെയും കെട്ടിപ്പിടിച്ചതിന്റെയും എഫക്റ്റ് പൂർണമായി എന്നിൽ നിന്ന് വിട്ടുപോയിട്ടില്ലായിരുന്നു……..
“നീയെന്താ സമറിന്റെ അടുത്ത്…….ഓരോന്ന് കിട്ടി ഇനിയും മതിയായില്ലേ………”……ഗായു ചോദിച്ചു എന്നോട്……….
“എന്ത് കിട്ടിയത്…….”……ഞാൻ പിന്നെയും ചോദിച്ചു……
“തേപ്പ്. ……അവനും ആ പെണ്ണും കൂടി കൊട്ടക്കണക്കിന് തന്നില്ലേ……..”…….അനു എന്നോട് കുറച്ചു ദേഷ്യത്തോടെ പറഞ്ഞു…….
എനിക്ക് അവർ പറയുന്നത് അപ്പൊ മനസ്സിലായി……..
“ഹോ……അത്………”……ഞാൻ അവരോട് പറഞ്ഞു……
“ആ അത് തന്നെ……”……അനു പറഞ്ഞു…….
“അതിന് സമറും ആനിയും തമ്മിൽ പ്രണയത്തിൽ ഒന്നുമല്ല …..”…..ഞാൻ അവരോട് പറഞ്ഞു……..
“പിന്നെ…….”…….ഗായു എന്നോട് ചോദിച്ചു………
“നമ്മൾ ഇപ്പൊ പരിചയപ്പെട്ടില്ലേ….കാർത്തി………ആനിയും കാർത്തിയും പ്രണയത്തിൽ ആണ്…….”…….ഞാൻ അവരോട് പറഞ്ഞു……….
“ഹേ………”………..അവർ മനസ്സിലാകാത്തപോലെ പറഞ്ഞു……….
ഞാൻ പ്രിൻസിപ്പൽ പറഞ്ഞതും ശാന്തേച്ചി പറഞ്ഞതും കൂട്ടിച്ചേർത്ത് ഒരു ഫ്ലാഷ്ബാക്ക് അവർക്ക് പറഞ്ഞുകൊടുത്തു………
“അപ്പൊ നിന്റെ സമർ ഫ്രീ ആണെന്ന്……..”…….ഗായു ഒരു കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു……….
ഞാൻ നാണത്തോടെ തലകുനിച്ചു അതെയെന്ന് തലയാട്ടി……
“ഓളൊരു നാണം………അപ്പൊ ആ ബിരിയാണി മിസ്സ് ആയിട്ടില്ല……ആശ്വാസം……..”………അനു വയറിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു……..
അത് കണ്ടു ഞാനും ഗായുവും ചിരിച്ചു……….
ഞാൻ പഴയ മൂഡിൽ തിരിച്ചെത്തിയത് കൊണ്ട് അനുവിനും ഗായുവിനും ഭയങ്കര തലവേദന ആയിരുന്നു എന്നെക്കൊണ്ട്………കുറച്ചു ദിവസം വെറുപ്പിക്കാൻ പറ്റാത്തതിന്റെ ഒരു വിടവ് ഞാൻ ഒരു ദിവസം കൊണ്ട് തീർത്തു………
“ഓഹ്…….ഇത് ആ മിണ്ടാപൂച്ച തന്നെ ആയി ഇരുന്നാ മതിയാർന്നു……….”…….അനു എന്റെ കുറുമ്പ് സഹിക്കാൻ വയ്യാതെ കളിയാക്കിക്കൊണ്ട് പറഞ്ഞു……..
ഞാൻ അവളെ കൊഞ്ഞനം കുത്തി കാണിച്ചു കൊടുത്തു……….അവൾ തിരിച്ചും………ആഹാ……ഞാൻ വിട്ടില്ല……..ഞാൻ ഒന്നൂടെ കൊഞ്ഞനം കുത്തി കാണിച്ചു……..അതിൽ അവൾ തിരിച്ചു കാട്ടിയില്ല………
“ഹാ…….അന്ത ഭയമിരുക്കണം……..”…….ഞാൻ അവളോട് കളിയാക്കി പറഞ്ഞു……..
കോളേജ് ഒന്ന് വിടാൻ വേണ്ടി ഞാൻ കാത്ത് കാത്ത് നിന്നു…….. ബെല്ലടിച്ചതും ഞാൻ അനുവിനോടും ഗായുവിനോടും റ്റാറ്റാ പറഞ്ഞു പുറത്തേക്കോടി………എന്റെ ഓട്ടം കണ്ട് അവർ ചിരിച്ചു………
ഞാൻ നേരെ ഓടിയത് ബൈക്ക് പാർക്ക് ചെയ്യുന്ന ഏരിയയിലേക്ക് ആണ്……അവിടെ എന്നെയും കാത്തെന്ന പോലെ സമർ ബൈക്കിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു……അവനെ കണ്ടതും ഞാൻ ഓട്ടം നിർത്തി……..നമ്മുടെ ഇമേജ് നമ്മൾ നോക്കണമല്ലോ……. ഏത്………..
ഞാൻ പതുക്കെ അവന്റെ അടുത്തേക്ക് നടന്നു………അവൻ എന്നെ കണ്ടു……..ഹെൽമെറ്റ് എടുത്ത് ധരിച്ചു………..അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു………ഞാൻ അവന്റെ അടുത്തേക്കെത്താനായി…….പക്ഷെ അവൻ വണ്ടി മുന്നോട്ടെടുത്തു…….എനിക്ക് സങ്കടമായി………അവന് ദേഷ്യം മാറിയിട്ടില്ലെന്ന് തോന്നുന്നു……..എനിക്ക് പിന്നേം സങ്കടം വന്നു…….പെട്ടെന്ന് വണ്ടി നിന്നു………ഞാൻ അങ്ങോട്ടേക്ക് നോക്കി…….
അവൻ കൈകൊണ്ട് വരാൻ ആംഗ്യം കാണിച്ചു……..ഞാൻ അവന്റെ അടുത്തേക്ക് ഓടി………ഇമേജ് ന്റെ കാര്യം ഒക്കെ മറന്നു……….ഒന്നുമാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു………സമർ……….അത് മാത്രം………..
ഞാൻ അവന്റെ അടുത്തെത്തി………അവനെ നോക്കി……….അവൻ എന്നെയും………സീരിയസ് ആയിരുന്നു അവന്റെ മുഖഭാവം………അവൻ എന്താ ചെയ്യുക എന്നറിയാതെ ഞാൻ അവനെ നോക്കി നിന്നു……..
പെട്ടെന്ന് അവൻ ചിരിച്ചു………
“ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ………..”……..അവൻ എന്നോട് ചോദിച്ചു……….
ഞാൻ എന്റെ മുഖത്ത് കൃത്രിമ ദേഷ്യം പിടിപ്പിച്ചു…….അവൻ അതുകണ്ട് ചിരിച്ചു……
“കയറ്…….”…….സമർ പറഞ്ഞു…….കേൾക്കേണ്ട താമസം ഞാൻ അതിന്മേൽ വലിഞ്ഞുകേറി……..
അവൻ വണ്ടിയെടുത്തു…….പതിയെ……..എല്ലാവരും ഞങ്ങളെ
നോക്കുന്നുണ്ടായിരുന്നു………കുറെ പെണ്ണുങ്ങൾ സങ്കടത്തോടെയും നിരാശയോടെയും നോക്കുന്നുണ്ടായിരുന്നു………എനിക്ക് അതുകണ്ട് ചിരി വന്നു…….ഒരു നല്ല ഡയലോഗ് ആണെനിക്ക് ഓർമ വന്നത്…….
“യോഗമില്ല അമ്മിണിയെ,ആ പായ അങ്ങ് മടക്കിക്കോ…..”…….
ഞാൻ വെറുതെ അത് ആലോചിച്ചു ചിരിച്ചു…….
ബൈക്ക് കോളേജും കടന്ന് നഗരവീഥിയിലേക്ക് ഇറങ്ങി…..
എന്റെയുള്ളിൽ സന്തോഷവും ആനന്ദവും തിരികെ വന്നതുപോലെ മറ്റൊന്ന് കൂടി തിരികെയെത്തിയിരുന്നു……..പ്രണയം………….
ഇന്നലെ വരെ ഓരോ സെക്കണ്ടും കടന്നുപോയത് നരകവേദന തന്നുകൊണ്ടായിരുന്നു……..പക്ഷെ ഇന്ന്……..ഓരോ സെക്കണ്ടും എന്നെ സ്വർഗം കാണിക്കുന്നു……….അത്രയ്ക്ക് സന്തോഷം……..അത്രയ്ക്ക് ആനന്ദം……….
അവന് എന്നോട് ഇഷ്ടമുണ്ടോ എന്നൊന്നും എനിക്കറിയില്ല………..പക്ഷെ അവന് വേറെ കാമുകിയൊന്നുമില്ല എന്നുള്ളത് തന്നെ എനിക്ക് എത്ര സന്തോഷം നൽകുന്നു………അപ്പോ അവൻ എന്നെ സ്നേഹിക്കാൻ തുടങ്ങിയാലോ……….
“എന്തായിരുന്നു കാരണം………”…….എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് സമർ എന്നോട് ചോദിച്ചു………..
“എന്ത്………”……ഞാൻ അവനോട് ചോദിച്ചു…………
“അല്ലാ…….കുറച്ചു ദിവസം മുഖംവീർപ്പിച്ചു നടന്നില്ലേ…….. എന്തായിരുന്നു കാരണം എന്ന്……….”…….സമർ എന്നോട് ചോദിച്ചു………….
“ചുമ്മാ…….ഒരു രസം……..”……ഞാൻ പറഞ്ഞു……….
അതുകേട്ട് സമർ വണ്ടി ഓടിക്കുന്നതിനിടയിൽ ഒന്ന് തിരിഞ്ഞുനോക്കി……….ആ നോട്ടത്തിന്റെ അർഥം എനിക്ക് പിടികിട്ടി………
“മുന്നോട്ട് നോക്കി വണ്ടി ഓടിക്ക്…….. “…….ഞാൻ സമറിനോട് പറഞ്ഞു……….
“ഓ……..തമ്പ്രാ……..”…..അവൻ എന്നെ കളിയാക്കി പറഞ്ഞു……..
വണ്ടി സിഗ്നലിന് അവിടെ നിന്നു…….. സിഗ്നലിന് വേണ്ടി ഞങ്ങൾ കാത്തു നിന്നു……
അപ്പോൾ ഒരു ബൈക്ക് ഞങ്ങളുടെ അടുത്ത് വന്നു നിന്നു……ഒരു ചെക്കനും പെണ്ണുമായിരുന്നു അതിൽ………ചെക്കൻ എന്നെ ഒന്ന് ഉഴിഞ്ഞു നോക്കി…….എനിക്ക് നോട്ടം ഇഷ്ടപ്പെടാതെ ഞാൻ മറ്റേ സൈഡിലേക്ക് നോക്കി…….അവൻ സമറിനെ വിളിച്ചു………
“Wanna Swap this bitch with her……..(ഇവളെ എനിക്ക് ഇവൾക്ക് പകരം തരാമോ…..)…….”…..അവൻ എന്നെയും ബാക്കിലിരിക്കുന്ന പെണ്ണിനേയും നോക്കിക്കൊണ്ട് സമറിനോട് പറഞ്ഞു……..
സമർ അവനെ ഒന്ന് നോക്കി……..
“Will you swap ur mom……(നീ നിന്റെ തള്ളയെ സ്വാപ്പ് ചെയ്യുമോ……..)…..”………സമർ അവനോട് പറഞ്ഞു………
“ഹേയ്………..”……അവൻ സമറിനോട് ദേഷ്യത്തോടെ ചൂണ്ടി……..
“I will burn ur dick if another word comes out….(നിന്റെ സുന്നാമണി ഞാൻ കത്തിക്കും ഇനിയൊരു വാക്ക് പുറത്തുവന്നാൽ…..)….”…..സമർ അവനോട് പറഞ്ഞു…….
എനിക്ക് അത് കേട്ട് ചിരിവന്നു……..അവൻ അതോടെ അടങ്ങി…….അവന്റെ ബാക്കിലിരിക്കുന്ന പെണ്ണിനും ചിരി വന്നിരുന്നു പക്ഷെ അവൾ അത് പ്രകടിപ്പിക്കാതെ പിടിച്ചു നിന്നു……..
ഞങ്ങൾക്ക് പോകാനുള്ള സിഗ്നൽ വന്നു……
“Will Never meet again……(ഇനിയൊരിക്കലും കണ്ടുപോകരുത്…….)….”…..സമർ അവനോട് പറഞ്ഞു…….എന്നിട്ട് വണ്ടിയെടുത്തു…….
സിഗ്നൽ കഴിഞ്ഞപ്പോൾ ഞാൻ സമറിന്റെ മുതുകിൽ ഉഴിഞ്ഞുകൊടുത്തു……..
അവൻ എന്തെ എന്നർഥത്തിൽ തിരിഞ്ഞുനോക്കി…….
“കൂൾ ഗുരു കൂൾ……”……ഞാൻ അവനോട് കളിയായി പറഞ്ഞു…….
അത് കേട്ട് അവൻ ചിരിച്ചു……..
ഞങ്ങൾ വീട്ടിലെത്തി…..ഞാനും അവനും രണ്ടുവഴിക്ക് പോയി………
കുറച്ചു ദിവസത്തിന് ശേഷം അധികം വെള്ളം കളയാതെ ഒരു കുളി ഞാൻ കുളിച്ചു……..കഴിഞ്ഞകുറെ ദിവസമായി എന്റെ കണ്ണീര് മുഴുവൻ കൊണ്ടുപോയി കളയുന്നത് ഇവിടെയായിരുന്നു……ഇന്ന് അതിന്റെ ആവശ്യം വന്നില്ല………ഞാൻ കുളി കഴിഞ്ഞു അടുക്കളയിൽ കയറി……..ഭക്ഷണം ഉണ്ടാക്കി…………
സമയം രാത്രിയായി………സമറിനെ അടുക്കളയിലേക്ക് കണ്ടതെ ഇല്ല………അവൻ പിന്നേം തുടങ്ങിയോ……….ഞാൻ വേഗം ഫുഡ് ഉണ്ടാക്കി……..എല്ലാം തയ്യാറാക്കി എന്നിട്ടും മൂപ്പര് അവിടുന്ന് ഇറങ്ങീട്ടില്ല………
ഞാൻ അവന്റെ റൂമിലേക്ക് വെച്ചുപിടിച്ചു……….ഞാൻ ചെല്ലുമ്പോൾ അവനുണ്ട് ഫോണിൽ ഒരു പാട്ടും വെച്ച് കിടക്കുന്നു……….
“അലൂയ്…………..”……ഞാൻ അവനെ വിളിച്ചു………
അവൻ തലപൊക്കി എന്നെ നോക്കി………
എന്താ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു………
“ചോറ് കഴിക്കണ്ടേ……….”…..ഞാൻ സമറിനോട് ചോദിച്ചു………
“അപ്പൊ നിനക്ക് ഇന്ന് പഠിക്കാൻ ഒന്നുമില്ലേ……..”……സമർ എന്നെ ഒന്ന് ആക്കിക്കൊണ്ട് ചോദിച്ചു……..കഴിഞ്ഞ കുറച്ചുദിവസം ആയി അവൻ എന്നോട് കഴിക്കുന്നില്ലേ എന്ന് ചോദിച്ചാൽ ഞാൻ പഠിക്കാനുണ്ട് എന്ന് പറഞ്ഞായിരുന്നു ഒഴിഞ്ഞിരുന്നത്……..അതിനെയാണ് അവൻ ഇപ്പൊ ഒന്ന് കളിയാക്കിയത്…….അവനറിയില്ലല്ലോ എന്റെ മാനസികാവസ്ഥ……….ആ എന്തായാലും പോട്ടെ…..എന്റെയല്ലേ…….ഞാൻ ഇല്ലായെന്ന് തലയാട്ടി………
അവൻ എണീറ്റു…….
“വാ……….”…….എന്ന് പറഞ്ഞിട്ട് ഞാൻ താഴേക്ക് നടന്നു……..
ഞാൻ അടുക്കളയിൽ പോയി ഭക്ഷണം എടുത്ത് ഡൈനിങ്ങ് ടേബിളിൽ വെച്ചു……അപ്പോയേക്കും സമർ അവിടേക്ക് വന്നു കഴിക്കാൻ ഇരുന്നു……
“അല്ല……ഈ കൈ കഴുകുന്ന ശീലം ഒന്നുമില്ലേ……”……..ഞാൻ അവനോട് ചോദിച്ചു………
“ഇനിപ്പോ നാളെ കഴുകാം…..”……അവൻ കണ്ണടച്ചുകാണിച്ചുകൊണ്ട് പറഞ്ഞു……..
“പോയി കഴുകി വാ………”……ഞാൻ അവനോട് കൃത്രിമദേഷ്യം ഇട്ടുകൊണ്ട് പറഞ്ഞു…….
“ഓ പറഞ്ഞപോരെ……ചൂടാവണോ…..”………അവൻ ചുമ്മാ പേടി അഭിനയിച്ചുകൊണ്ട് വാഷ് ബേസിനിലേക്ക് ഓടി…….എനിക്ക് അതുകണ്ട് ചിരി വന്നു……
അവൻ പെട്ടെന്ന് കൈ കഴുകി വന്നു…..ഇരുന്നു…..
ഞാൻ അവന് ഭക്ഷണം വിളമ്പി……അതിനുശേഷം ഞാനും ഇരുന്നു…..ഞങ്ങൾ ഫുഡ് കഴിച്ചു തുടങ്ങി……….
കുറച്ചുദിവസം പരസ്പരം മിണ്ടാതിരുന്നത് കൊണ്ട് ഞങ്ങൾക്ക് പരസ്പരം മിണ്ടാൻ നല്ല മടിയുണ്ടായിരുന്നു….എന്തിന് അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ പോലും നാണം തോന്നി………ഞങ്ങൾ ഒന്നും സംസാരിക്കാതെ കഴിച്ചുകൊണ്ടിരുന്നു……
“നിനക്ക് നാളെ എന്തേലും പരിപാടി ഉണ്ടോ……….”……നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സമർ എന്നോട് ചോദിച്ചു………
“നാളെ ശനിയാഴ്ച അല്ലെ…..ക്ലാസ്സില്ലല്ലോ……എനിക്ക് ഒരു പരിപാടിയും ഇല്ലാ………”…….ഞാൻ അവനോട് പറഞ്ഞു………..
“എന്നാൽ നാളെ രാത്രി ഒരു 8 മണിക്ക് നമുക്കൊരിടം വരെ പോകാൻ ഉണ്ട്……….”…..സമർ എന്നോട് പറഞ്ഞു………ഞാൻ അവനെ ചോദ്യഭാവത്തിൽ നോക്കി……..
“എവിടേക്കാ………”…….ഞാൻ ചോദിച്ചു………
“ഒരു പാർട്ടി ഉണ്ട്……പബ്ബിൽ……”………സമർ പറഞ്ഞു…….
“പബ്ബ്…..?…..”……ഞാൻ അവനോട് മനസ്സിലാകാതെ ചോദിച്ചു……..
“ആ പബ്ബ് തന്നെ……..”…..അവൻ പറഞ്ഞിട്ട് എണീറ്റു…… ഫുഡ് കഴിച്ചുകഴിഞ്ഞിരുന്നു……..
എനിക്ക് അപ്പോഴും പബ്ബ് എന്താണെന്ന് മനസ്സിലായില്ല……..ഞാൻ അതെന്താണെന്ന് ആലോചിച്ചുകൊണ്ട് ചോറ് തിന്നുതീർത്ത് കൈകഴുകി റൂമിലേക്ക് പോയി……
ഞാൻ റൂമിലെത്തിയിട്ട് ഗായുവിനെ വിളിച്ചു……..
“ഡീ……ഈ പബ്ബ് എന്ന് പറഞ്ഞാൽ എന്താ……….”……….ഞാൻ അവളോട് ചോദിച്ചു……….
“അത് ബാർ ന്റെ ഒരു മോഡേൺ വെർഷൻ ആണ്………. പാർട്ടി…….ഡാൻസ്……….ഡ്രിങ്ക്സ്…….അങ്ങനെ അങ്ങനെ…………”………ഗായു എന്നോട് പറഞ്ഞു……..
ഞാൻ മൂളിക്കൊടുത്തു…….
“അല്ലാ……നീ പബ്ബിൽ ആരെ കാണാൻ പോകുവാ…….”…..ഗായു എന്നോട് ചോദിച്ചു……..
“അത് ……നാളെ പബ്ബിൽ പോണം…….ഒരു പാർട്ടി ഉണ്ട്……….എന്നോടും കൂടെ ചെല്ലാൻ സമർ പറഞ്ഞു……..”……..ഞാൻ ഗായുവിനോട് പറഞ്ഞു……….
“ഓ ന്റെ മോളെ…….പൊളിക്ക്……. ഒരുമിച്ചൊരു ഡാൻസ് ഒക്കെ കളി……..”……..ഗായു എന്നോട് പറഞ്ഞു…….
“എനിക്ക് ഡാൻസ് കളിയ്ക്കാൻ ഒന്നും അറിയില്ല………”…….ഞാൻ അവളോട് ചിണുങ്ങി……..
“ഓ….ന്റെ പൊന്നേ………മ്യൂസിക്കിനനുസരിച്ചു ഒന്ന് തുള്ളി കൊടുത്താൽ മതി……..”…….ഗായു പറഞ്ഞു……
“ഓ…….”…….ഞാൻ പറഞ്ഞു………
“ഡീ……പൊയ്ക്കോ………നല്ല കാശ് മുടക്കുള്ള പരിപാടിയാണ്………”……അവൾ എന്നെ ഉപദേശിച്ചു……
“ക്യാഷ് എനിക്ക് ഒരു പ്രശ്നവുമില്ല…….കാരണം അത് മുടക്കുന്നത് അവനല്ലേ……..”……ഞാൻ അവളോട് കളിയായി പറഞ്ഞു……….
“ഓ…..ഓ……..”……അവൾ എന്നെ കളിയാക്കി……..
“ശരി…….എന്നാ……..”……എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു………
അവൾ നല്ല അഭിപ്രായം ഒക്കെ ആണ് പറഞ്ഞതെങ്കിലും എനിക്ക് ഒരു ചെറിയ പേടി ഉള്ളിൽ വരാൻ തുടങ്ങി…….ആ പോട്ട് പുല്ല്…….എന്റെ ചെക്കനല്ലേ ഒപ്പം ഉള്ളത്…….ഒരു പ്രശ്നവും വരില്ലാ……..
ഞാൻ കിടക്കയിലേക്ക് വീണു………അവളുടെ മനസ്സ് ഇന്ന് പ്രക്ഷുബ്‌ദം അല്ലായിരുന്നു കഴിഞ്ഞ ദിവസങ്ങളെ പോലെ……..സമറുമായി മിണ്ടിയത് അവൾക്ക് കൊറേ ആശ്വാസം പകർന്നു………. സമറിന് കാമുകി ഇല്ല എന്നുള്ളത് അതിലേറെ ആശ്വാസം അവൾക്ക് പകർന്നു…….അവൾ പതിയെ കണ്ണടച്ചു……..പതിയെ അവൾ ഉറക്കത്തിലേക്ക് അവൾ ഊളിയിട്ടു……..
സമറിന്റെ അവസ്ഥയും വ്യത്യസ്‍തമല്ലായിരുന്നു……..കൊറേ ദിവസങ്ങൾക്ക് ശേഷം അവന് ആശ്വാസത്തോടെ കിടക്കാൻ സാധിച്ചു…….ഉറക്കം അവനെ അങ്ങനെ ഒന്നും പിടികൊടുക്കാറില്ലായിരുന്നു കുറച്ചു ദിവസങ്ങളായി……പക്ഷെഇന്ന് അവന് സന്തോഷത്തിന്റെ ദിനം ആയിരുന്നു………അവനെ പെട്ടെന്ന് നിദ്രാദേവി വിളിച്ചു………..
☠️☠️☠️☠️☠️☠️☠️☠️☠️☠️

Leave a Reply

Your email address will not be published. Required fields are marked *