വില്ലൻ- 7

കെട്ടിപ്പിടിച്ചു……അവൾ എന്നിലേക്ക് ഇഴുകിച്ചേർന്നു……..അവൾ അവളുടെ തല കടയിൽ നിന്നതുപോലെ എന്റെ നെഞ്ചിലേക്ക് പൂഴ്ത്തി……..എന്നെ കെട്ടിപ്പിടിച്ചു……..ഞാൻ അവളെ ഇറുക്കിക്കെട്ടിപ്പിടിച്ചു…… എന്റെ കൈകൾ കൊണ്ട് അവളെ ഞാൻ വരിഞ്ഞുമുറുക്കി…….എന്റെ കൈപ്പത്തി അവളുടെ ചെവികളെ മൂടി……..ഞാൻ പെട്ടെന്ന് കയ്യെടുത്ത് പുതപ്പെടുത്ത് ഞങ്ങളുടെ മേലേക്ക് ഇട്ടു……ഞാനും ഷാഹിയും ആ പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചു കിടന്നു…….
“ഷാഹി……പേടിക്കണ്ടാ…….ഞാനുണ്ട്……എന്നെ കടന്നല്ലാതെ ഒരു ആപത്തും നിന്റെ അടുക്കലേക്ക് വരില്ല……പേടിക്കല്ലേ……..”……
ഞാൻ അവളുടെ ചെവിയിൽ മൂളി……..അവൾ അതുകേട്ടു……. ഞാൻ പതിയെ എന്റെ കൈപ്പത്തികൊണ്ട് അവളുടെ ചെവികൾ മൂടി…അവളുടെ ശ്വാസം എന്റെ നെഞ്ചിൽ പതിഞ്ഞു………അതൊരു താളത്തിൽ എന്റെ നെഞ്ചിലെ രോമങ്ങളെ തഴുകിക്കൊണ്ടിരുന്നുന്നു…….അവളുടെ കൈ വിരലുകൾ എന്റെ മുതുകിൽ എന്റെ ടി ഷർട്ടിൽ മുറുക്കെ പിടിച്ചുകൊണ്ടിരുന്നു…….അവളുടെ വിരലുകൾ വിറയ്ക്കുന്നത് എന്റെ മുതുകിൽ ഞാൻ അറിഞ്ഞു…..അവളുടെ മുടിയിഴകൾ കാറ്റത്ത് എന്റെ മുഖത്തിൽ വീണുകൊണ്ടിരുന്നു…….അവളുടെ കാലുകൾ എന്റെ കാലുകൾക്ക് ഇടയിലായിരുന്നു…….അവളുടെ പാദം എന്റെ കാൽപാദത്തിനുമുകളിലും………….അവളെ മുറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ കിടന്നു……കുറച്ചുകഴിഞ്ഞപ്പോൾ ഷാഹി ഉറക്കത്തിലേക്ക് ഊളിയിട്ടു…..ഞാൻ മനസ്സിൽ സന്തോഷിച്ചു…….എന്റെ പെണ്ണ് എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്നു…..ഇതിൽപ്പരം എന്ത് വേണം…..പതിയെ ഞാനും ഉറക്കത്തിലേക്ക് വീണു…….
പെട്ടെന്ന് മഴ ഓടിയൊളിച്ചു…… തകർത്തു പെയ്തിരുന്ന മഴ ഒരൊറ്റ നിമിഷം കൊണ്ട് നിന്നു……മഴ ഓടി ഒളിച്ചപോലെ ഇടിയും മിന്നലും എവിടേക്കെന്നറിയാതെ ഭയന്ന് ഓടി………പെട്ടെന്ന് നിലാവ് അവിടമാകെ പരന്നു…… പക്ഷെ ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു…….എന്തിനെയോ ഭയന്ന്………നിലാവ് ജനലിൽക്കൂടി ഉള്ളിലേക്ക് കടന്നുവന്നു………പെട്ടെന്ന് അവിടമാകെ തണുപ്പ് പടർന്നു……സഹിക്കാൻ പറ്റാത്ത അത്ര തണുപ്പ്…..സമർ പുറത്തേക്ക് നോക്കി……ആകെ അന്ധകാരം……പക്ഷെ ആ അന്ധകാരം അവനെ കാണിക്കണം എന്ന ദൃഢനിശ്ചയം ഉള്ളപോലെ ചന്ദ്രന്റെ നിലാവിൽ ആ അന്ധകാരം അവനുമുന്നിൽ വെളിപ്പെട്ടു……
നിശബ്ദത……….
നിശബ്ദത……….
വാക്കുകളും ശബ്ദവും അല്ല ഏറ്റവും കൂടുതൽ ഭയാനകം…….അത്……അത് നിശ്ശബ്ദതയാണ്……..നിശ്ശബ്ദത……….
ഒരു ചെറിയ ശബ്ദം എങ്കിലും കേൾക്കാൻ കൊതിച്ചുപോകും ആ അവസ്ഥയിൽ…….
നിശബ്ദത അവിടെ തളം കെട്ടി നിന്നു…….
പ്രകൃതിയിലെ ഓരോ ചരാചരങ്ങളും നിശ്ശബ്ദതയ്ക്കുമുന്നിൽ അടിമപ്പെട്ടു…….അവരെല്ലാം പേടിച്ചു വിറച്ചു നിന്നു…….. അവർ ഓരോരുത്തരും കാത്തിരുന്നു……അവന്റെ രംഗപ്രവേശനത്തിനായി………. അവന്റെ……..അവന്റെ രംഗപ്രവേശനത്തിന്…….
സമർ നിലാവിലേക്ക് നോക്കി……ചന്ദ്രനെ കണ്ടു അവൻ……കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന ചന്ദ്രനെ അവൻ കണ്ടു……..പെട്ടെന്ന് ഒരു രൂപം കണ്ടു സമർ……ചന്ദ്രനുമുന്നിൽ……..ഒരു കറുത്തതുണി പുതച്ച രൂപം……അതിന് മുഖമില്ല……അതിന് കാലുകളില്ല…….അത് ആകാശത്തിൽ ഒഴുകി നടക്കുന്നു…… അത് അതാ ഒഴുകി വരുന്നു……
എന്റെ അടുത്തേക്ക്…..അതെ അവൻ വരുന്നത് എന്റെ അടുത്തേക്കാണ്………
ആ രൂപം തന്റെ അടുത്തേക്ക് ഒഴുകി വരുന്നത് സമർ കണ്ടു…….അത് ജനലിന് മുന്നിലെത്തി…..തന്നെ നോക്കി…..ഇരയെ കണ്ടതെന്ന് പോലെ അതെന്നെ നോക്കി നിന്നു……ജനലും കടന്ന് അവൻ ഉള്ളിലേക്കെത്തി…….
ആ രൂപം എന്നെ തന്നെ നോക്കിനിന്നു…..പതിയെ അത് എന്റെ അടുക്കലേക്ക് വന്നു……അത് എന്റെ മുഖത്തിന് തൊട്ടുമുന്നിൽ വന്നെത്തി…….പാലപ്പൂവിന്റെ മണം അവനിൽ നിന്നും എനിക്ക് കിട്ടി…….അത് എന്നെ തന്നെ നോക്കി നിൽക്കുവാണ് വായുവിൽ……എന്നെയല്ല….. എന്റെ കണ്ണുകളെ……… അവൻ എന്റെ കണ്ണുകളിലേക്ക് തന്നെ തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു……അത് തിരിഞ്ഞു പിന്നിലേക്ക് പോയി………പിന്നെയും തിരിഞ്ഞു എന്നെ തന്നെ നോക്കി……….അത് അതിന്റെ ഭീകരമായ ശബ്ദത്തിൽ സംസാരിച്ചു തുടങ്ങി…….
“”സമർ………..💀
സമർ അലി ഖുറേഷി…….☠️
ഖുറേഷിയുടെ ഈ പരമ്പരയിൽ ഇല്ലാത്തൊരു കാര്യം ഞാൻ നിന്നിൽ കാണുന്നില്ല……….ഭയം……..മരണഭയം……..
നിനക്ക് മരണത്തെ പേടിയില്ല……….
ഹ ഹ ഹാ……….”…….ആ രൂപം അവനെ നോക്കി പൊട്ടിച്ചിരിച്ചു…….പെട്ടെന്ന് ആ രൂപം അവന്റെ അടുക്കലേക്ക് വന്നു……..
“പക്ഷെ മരണത്തെക്കാൾ ഭീകരമെന്താണെന്നോ………നീ സ്നേഹിക്കുന്ന നിന്നെ സ്നേഹിക്കുന്നവരുടെ മരണം………..
ഹ ഹ ഹാ………”…….സമറിന്റെ നെഞ്ചിൽ കിടക്കുന്ന ഷാഹിയെ നോക്കിക്കൊണ്ട് ആ രൂപം പൊട്ടിച്ചിരിച്ചു………
“നിന്റെ മരണം നിന്നെ വേദനിപ്പിക്കില്ല സമർ……പക്ഷെ………….
ഇവളുടെ മരണം……..അത് നിന്നെ ഇല്ലാതാക്കും………”………ഷാഹിയെ ചൂണ്ടിക്കൊണ്ട് ആ രൂപം പറഞ്ഞു…….സമർ ഷാഹിയെ ഒന്നുകൂടെ ഇറുക്കി കെട്ടിപ്പിടിച്ചു……..
“മരണമാണ് ഇവളെ കാത്തിരിക്കുന്നത്……….നിനക്ക് അതിനെ തടുക്കാൻ സാധിക്കില്ല സമർ അലി ഖുറേഷീ……………”……..ആ രൂപം അവനോട് പറഞ്ഞു……..
“നീ കാണും……..ഇവളുടെ മരണം…….നിനക്കിഷ്ടപ്പെട്ടവരുടെ മരണം……..കൺകുളിർക്കെ……….”………
സമർ പെട്ടെന്ന് കണ്ണുതുറന്നു…….ചുറ്റും നോക്കി…….സൂര്യവെളിച്ചം അവന്റെ കണ്ണിലടിച്ചു…….അവിടെയാരും ഇല്ലായിരുന്നു……നേരം വെളുത്തിരിക്കുന്നു………ആ രൂപം പറഞ്ഞത് അവന്റെ മനസ്സിലൂടെ ഓടിക്കളിച്ചു………
സമർ ഷാഹിയെ നോക്കി……അവൾ എണീറ്റിട്ടില്ലായിരുന്നു……. അവൾ സമറിനെയും കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു…….അവളുടെ മുഖം സമറിന്റെ മുന്നിൽ തന്നെയായിരുന്നു……..
സമർ അവളെ നോക്കി……അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് അവൻ നോക്കി…….ഒന്നുമറിയാതെ ഉറങ്ങുകയാണ് പാവം…..ഇന്നലെ പാവം കുറെ പേടിച്ചുകരഞ്ഞു……ആകെ ക്ഷീണിച്ചിരുന്നു അവൾ………ഞാൻ അവളെ നോക്കി…….രണ്ടുമൂന്ന് മുടിയിഴകൾ അവളുടെ മുഖത്ത് വീണുകിടപ്പുണ്ടായിരുന്നു……ഞാൻ അത് എന്റെ വിരലുകൾ കൊണ്ട് എടുത്ത് അവളുടെ ചെവിയിലേക്ക് വെച്ചു….. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി……..ഉറങ്ങുന്ന പെണ്ണുങ്ങളെ കാണാൻ അല്ലേലും നല്ല ഭംഗിയാണ്……..അത് എന്റെ കുഞ്ചുണ്ണൂലി കൂടിയാകുമ്പോൾ…….ഞാൻ അവളുടെ സൗന്ദര്യത്തിൽ ലയിച്ചു അവളെ തന്നെ നോക്കി കിടന്നു…….അവൾ ഒന്നും അറിയാതെ ഉറങ്ങുകയായിരുന്നു……അവൾ ഒരു താളത്തിൽ ശ്വാസം എടുത്തുകൊണ്ട് കിടന്നു……ഞാൻ അവളെ തന്നെ നോക്കിനിന്നു…….
ഞാൻ പതിയെ എന്റെ മുഖം അവളുടെ മുഖത്തിന് നേരെ അടുപ്പിച്ചു……പതിയെ……അവളുടെ നെറ്റിയിൽ ഞാൻ പതുക്കെ ചുണ്ടുകൾ ചേർത്തു……അവിടെ ഒരു സ്നേഹചുംബനം നൽകി……
പതിയെ ഞാൻ മുഖം തിരികെ കൊണ്ടുവന്നു…….അവൾ ഒന്നും അറിഞ്ഞിട്ടില്ല……ഞാൻ വീണ്ടും മുഖം അവളുടെ മുഖത്തോടടുപ്പിച്ചു……..എന്റെ ചുടുശ്വാസം അവളുടെ മുഖത്തുചെന്ന് തട്ടി…….. ഞാൻ പതിയെ അവളുടെ കവിളിൽ ഉമ്മ വെച്ചു……പിന്നെയും തിരികെ മുഖം കൊണ്ടുവന്നു……അവളെ നോക്കി………അവൾ ഒന്നുമറിയാതെ ഉറങ്ങിക്കൊണ്ടിരുന്നു……ഞാൻ പതിയെ മുഖം പിന്നെയും കൊണ്ടുപോയി അവളുടെ മറ്റേ കവിളിൽ മുത്തം വെച്ചു…….. പെട്ടെന്ന് അവൾ ഒന്ന് ഞരങ്ങി…….ഞാൻ പെട്ടെന്ന് മുഖം തിരികെ കൊണ്ടുവന്ന് തലയണയിൽ ചായ്ച്ചിട്ട് കണ്ണടച്ചു………
അവളിൽ ഒരു അനക്കവും കേൾക്കാതായപ്പോൾ ഞാൻ പതിയെ കണ്ണുതുറന്നു…….അവൾ ഒന്നും അറിഞ്ഞിട്ടില്ല……..അവൾ അതേ കിടപ്പ് തന്നെ കിടക്കുകയാണ്…….ഞാൻ അവളെ നോക്കി കിടന്നു……അവളുടെ ചുണ്ടുകളിലേക്ക് ഞാൻ നോക്കി……തത്തമ്മ ചുണ്ടുകൾ……ഒരു തുള്ളി ലിപ്സ്റ്റിക് പോലും അവൾ ഉപയോഗിക്കാറില്ല……എന്നിട്ട് എന്തൊരു ചുവപ്പ് അവളുടെ ചുണ്ടുകൾക്ക്…….അതിൽ നിന്നും തേൻ കിനിയുന്ന പോലെ തോന്നി എനിക്ക്……ഞാൻ പതിയെ മുഖം ഉയർത്തി…..അവളുടെ മുഖത്തോടടുപ്പിച്ചു……ഞാൻ അവളെ ഒന്ന് നോക്കി…….അവൾ ഉറങ്ങുക തന്നെയാണ്……..
ഞാൻ പതിയെ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിന് അടുത്തേക്ക് കൊണ്ടുവന്നു…….പതിയെ……പതിയെ ഞാൻ അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തു….. എന്റെ ചുണ്ട് കൊണ്ട് ഒരു ചെറു ചുടുചുംബനം ഞാൻ അവളുടെ ചുണ്ടുകളിൽ കൊടുത്തു……കുറച്ചുനിമിഷം……..ആ നിമിഷങ്ങളിൽ ഞാൻ സ്വർഗത്തിൽ പ്രവേശിച്ചപോലെ തോന്നി എനിക്ക്…….ഞാൻ പതിയെ അവളിൽ നിന്നും എന്റെ ചുണ്ട് വിടുവിച്ചു……..തിരികെ വന്നുകിടന്നു……ഞാൻ അവളെ നോക്കി……എന്റെ മനസ്സിൽ സന്തോഷത്തിന്റെ മൂന്നാം ലോകമഹായുദ്ധം പുറപ്പെട്ടു…….
ഞാൻ പെട്ടെന്ന് എണീറ്റു….. ഇനി അവിടെ കിടന്നാൽ ചിലപ്പോ പണിയാകും എന്ന് എനിക്ക് തോന്നി……ഞാൻ മെല്ലെ അവളെ എന്നിൽ നിന്നും വേർപ്പെടുത്തിയിട്ട് ഞാൻ കിടക്കയിൽ നിന്നും എണീറ്റു പുറത്തേക്ക് നടന്നു……..
വാതിൽ തുറന്ന് പുറത്തുചാടിയതും ചെന്നുപെട്ടത് കുഞ്ഞുട്ടന്റെ മുന്നിൽ……..ഞാൻ അവനെ കണ്ടു ഒരു വളിച്ചചിരി ചിരിച്ചു……
അവൻ എന്റെ അടുത്തേക്ക് വന്നു…….
“എന്തായിരുന്നു മോനെ…..ഷാഹിയുടെ റൂമിൽ പരിപാടി…….”……അവൻ എന്നോട് ചോദിച്ചു……..
ഞാൻ ഒന്നുമില്ല എന്ന് ചുമലനക്കി കാണിച്ചുകൊടുത്തു……..
“നല്ല പെണ്ണാണ്……പിഴപ്പിക്കരുത്……..”…….അവൻ എന്നെ ഉപദേശിച്ചു……..
“പോടാ ചെറ്റെ……അതെന്റെ പെണ്ണാണ്……”…..ഞാൻ അവനോട് പറഞ്ഞു……..
“പിന്നെ നിനക്കെന്തായിരുന്നു അവിടെ പണി……”…..അവൻ എന്നെ വിടുന്ന ലക്ഷണം ഇല്ലാ……
“അവൾക്ക് പേടിയായിട്ട് ഒപ്പം കിടന്നതാണ്……”……ഞാൻ അവനോട് പറഞ്ഞു……
“പേടിയോ……എന്തിനെ പാറ്റയെയോ……..”……അവൻ എന്നോട് ചോദിച്ചു…….
“അല്ല…..ഇടിമിന്നലിനെ……”……
“ഇപ്പോഴും…?….”……അവൻ എന്നോട് ചോദിച്ചു…….
ഞാൻ അതെയെന്ന് തലയാട്ടി…….ആ ചോദ്യം ഞങ്ങളെ രണ്ടുപേരും കുറച്ചുനിമിഷത്തേക്ക് പഴയ ഓർമകളിലേക്ക് കൊണ്ടുപോയി……..
“നീ ഒരു കോഫി ഇട്ടു താ…..”……ഞാൻ കുഞ്ഞുട്ടനോട് പറഞ്ഞു…….
“അയ്യടാ……അല്ലെങ്കി തന്നെ നീ എന്റെ കാപ്പിയെ കഴുതമൂത്രം എന്നാ വിളിക്കുന്നെ……ഇപ്പോ നീ ഷാഹിയുടെ കിടിലൻ കാപ്പി ആണ് കുടിക്കുന്നത്……എന്നിട്ട് ഇപ്പോ ഞാൻ ഒരു കാപ്പി ഇട്ടുതന്നാൽ നിനക്ക് അതിനെക്കുറിച്ചു ഉപമിക്കാൻ വാക്കുകൾ കിട്ടി എന്നുവരില്ല…….”…..അവൻ എന്റെ മുഖത്തേക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു……
“പോടാ…….”….ഞാൻ അവനോട് പറഞ്ഞു പുറത്തേക്ക് നടന്നു……..
കുറച്ചുകഴിഞ്ഞു ഷാഹി എന്റെ അടുക്കലേക്ക് കാപ്പിയുമായി വന്നു…..ഗുഡ് മോർണിംഗ് പറഞ്ഞു…..ഞാൻ തിരിച്ചും……..ഞാൻ അവളെ നോക്കി……അവൾ എന്നെ നോക്കി ഒരു പാറിയ ചിരി ചിരിച്ചു……ഇന്നലത്തെ കാര്യങ്ങളുടെ മുഴുവൻ നാണവും ആ ചിരിയിൽ ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു……
“കുഞ്ഞുട്ടൻ എവിടെ…….”……അവൾ എന്നോട് ചോദിച്ചു…….
“അവിടെ ഇല്ലേ……”….ഞാൻ അവളോട് ചോദിച്ചു……
അവൾ ഇല്ലായെന്ന് തലയാട്ടി……
“അവിടെ ഉണ്ടായിരുന്നതാണല്ലോ……”……ഞാൻ അവളോട് പറഞ്ഞു…….
പെട്ടെന്ന് ഞങ്ങൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു…..ഞാനും ഷാഹിയും അവിടേക്ക് നോക്കി……
കുഞ്ഞുട്ടൻ അതാ ഒരു കോഴിയേയും തൂക്കിപിടിച്ചുവരുന്നു……അവൻ ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു…..
“ഇന്നാ മോളെ പിടി…..ഇവനെ ഇന്ന് നമുക്ക് പൂശാം……”…..കോഴിയെ ഷാഹിയുടെ അടുത്ത് കൊടുത്തുകൊണ്ട് അവൻ പറഞ്ഞു…….
“അപ്പുറത്തെ വീട്ടിലെ കോഴി ഒന്നുമല്ലല്ലോ ഇത്……..”…..ഷാഹി ഒന്നാക്കിക്കൊണ്ട് കുഞ്ഞുട്ടനോട് ചോദിച്ചു……കുഞ്ഞുട്ടൻ അവളെ ഒന്ന് നോക്കി…….
“നിന്ന് ചിണുങ്ങാതെ ഇവനെ അടുപ്പത്ത് കയറ്റാനുള്ള വകുപ്പ് നോക്ക് പെണ്ണെ……”……അവൻ അവളോട് പറഞ്ഞു……
ഓ എന്ന് പറഞ്ഞുകൊണ്ട് അവൾ കോഴിയേയും കൊണ്ട് അടുക്കളയിലേക്ക് പോയി……
കോഴിയെ കറിവെക്കാൻ ഞാനും കുഞ്ഞുട്ടനും അവളെ സഹായിച്ചു….ആകെ ഒരു ജഗപൊക…….അവനെ കറിവെച്ചു ഫുഡ് അടിച്ചപോഴേക്കും ഉച്ച കഴിഞ്ഞു….
ഞങ്ങൾ വെറുതെ നഗരത്തിലൂടെ റോന്ത് ചുറ്റാനായി ഡ്രസ്സ് മാറി കാറിൽ കേറി…….ഞങ്ങൾ വെറുതെ കാറിൽ കറങ്ങിക്കൊണ്ടിരുന്നു…….ഞാനായിരുന്നു ഡ്രൈവ് ചെയ്തത്………കുഞ്ഞുട്ടൻ ഫ്രന്റ് സീറ്റിലും ഷാഹി പിന്നിലും……..ഞങ്ങൾ ഓരോ സ്ഥലത്ത് പോയിക്കൊണ്ടിരുന്നു……
കുറച്ചുകഴിഞ്ഞപ്പോൾ ഒരു വണ്ടി ഞങ്ങളെ ഫോളോ ചെയ്യുന്നപോലെ എനിക്ക് തോന്നി……..ഞാൻ കണ്ണാടിയുടെ ആ വണ്ടിയെ നോക്കി……ഞാൻ പെട്ടെന്ന് വണ്ടി ഒരു ഇടവഴിയിലേക്ക് കയറ്റി……..ആ വണ്ടിയും അതേപോലെ ആ ഇടവഴിയിലേക്ക് കയറി……ഞാൻ വണ്ടി ഇടവഴികളിലൂടെ ഓടിച്ചു മെയിൻ റോഡിലേക്ക് ഇട്ടു……ആ വണ്ടിയും എന്നെ പിന്തുടരുന്ന പോലെ മെയിൻ റോഡിലേക്ക് ഇറങ്ങി……കുഞ്ഞുട്ടൻ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു……..
“എന്താടാ……”…..അവൻ എന്നോട് ചോദിച്ചു……
“പണി വരുന്നുണ്ട്………”…..ഞാൻ അവനോട് പറഞ്ഞു……..അവൻ പിന്നിലേക്ക് നോക്കി…….അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു……അവൻ മുന്നോട്ട് നോക്കി……ഒന്നുംസംഭവിക്കാത്ത മട്ടിൽ……
ഞാൻ വണ്ടി ഒരു മാളിലേക്ക് കയറ്റി……നിർത്തി……
“നീ ഷാഹിയെയും കൊണ്ടുപോയി വല്ലതും വാങ്ങി കൊടുക്ക്……”…..ഞാൻ കുഞ്ഞുട്ടനോട് പറഞ്ഞു…….അവൻ തലയാട്ടി…….
“ഞാനിതിന്റെ തീയതിയും നാളും ഒന്ന് നിശ്ചയിക്കട്ടെ……”……ഞാൻ കുഞ്ഞുട്ടനോട് പറഞ്ഞു……..
“അധികം വൈകിക്കണ്ട……”…..കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു…….ഞാനും അവനെ നോക്കി ചിരിച്ചു……
അവൻ ഷാഹിയെയും കൊണ്ട് പുറത്തിറങ്ങി…….അവർ മാളിലേക്ക് കയറി…..ഷാഹി പെട്ടെന്ന് തിരിഞ്ഞു എന്നെ നോക്കി….വരുന്നില്ലേ എന്ന് ചോദിച്ചു…….ഇപ്പൊ വരാം എന്ന് ഞാൻ മറുപടി കൊടുത്തു……..അവർ ഉള്ളിലേക്ക് കയറി……..
ഞാൻ കണ്ണാടിയിലേക്ക് നോക്കി……ആ വണ്ടി എന്റെ വണ്ടിക്ക്
കുറച്ചുപിന്നിലായി നിലയുറപ്പിച്ചിരുന്നു…….ഞാൻ ഗ്ലാസ് താഴ്ത്തി……..കൈ പുറത്തേക്കിട്ടു……. ഇങ്ങോട്ട് വരാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു……കുറച്ചുനേരത്തിന് ശേഷം ഒരാൾ എന്റെ കാറിന്റെ അടുത്തേക്ക് നടന്നുവന്നു……
“ഓർമ്മയുണ്ടോ സാറേ ഈ മുഖം…….”…….അയാൾ എന്നോട് ചോദിച്ചു…….ഞാൻ അങ്ങോട്ട് നോക്കി……രാജനായിരുന്നു അത്……..ഞാൻ അവനെ നോക്കി ചിരിച്ചു…….
“ഈ മുഖം ഓർത്തുവെയ്ക്കാൻ എന്റെ വകയിലെ അമ്മായിയെ കെട്ടിയത് നീ അല്ലല്ലോ……”….ഞാൻ അവനോട് ചോദിച്ചു…….
“ഹഹാ….. അത് ശരിയാ……നമുക്കൊന്നുകൂടി കൂടണല്ലോ സാറേ……”…….രാജൻ എന്നോട് പറഞ്ഞു……
“കൂടാല്ലോ……”….ഞാൻ പറഞ്ഞു……എന്നിട്ട് എന്റെ കാർഡെടുത്ത് അവന് കൊടുത്തു……
“സമയവും സ്ഥലവും നിശ്ചയിച്ചിട്ടു പറ….ഞാൻ ദാ എത്തി……”……ഞാൻ അവനോട് പറഞ്ഞു…….അവൻ ആ കാർഡുമായി തിരിഞ്ഞു നടന്നു……..
ഞാൻ വണ്ടിയിൽ നിന്നിറങ്ങി മാളിലേക്ക് കയറി……ഷാഹിയുടേം കുഞ്ഞിട്ടന്റെയും അടുത്തേക്ക് ചെന്നു……
“പോകാം…..”….ഞാൻ ഷാഹിയോട് പറഞ്ഞു…..
“ഇപ്പോൾ തന്നെയോ…..”……അവൾ നിരാശയോടെ ചോദിച്ചു……..
“ഒരു ഒഫീഷ്യൽ മീറ്റിംഗ് ഉണ്ട്…..നമുക്ക് രാത്രി വരാം…..”……ഞാൻ അവളോട് പറഞ്ഞു…….അവൾ നിരാശയോടെ എന്റെ കൂടെ വന്നു………
ഞാൻ അവളെയും കുഞ്ഞുട്ടനെയും കൊണ്ട് വീട്ടിലെത്തി….ഷാഹിയെ വീട്ടിൽ ആക്കി ഞാൻ പുറപ്പെട്ടു…….അപ്പോഴേക്കും രാജൻ സ്ഥലം അറിയിച്ചിരുന്നു……
“ആരാടാ കോഴി…..”….കുഞ്ഞുട്ടൻ എന്നോട് ചോദിച്ചു……
ഞാൻ മനസ്സിലാവാത്ത ഭാവത്തിൽ അവനെ നോക്കി……
“അല്ലാ……അറുക്കാൻ പോകുന്ന…….”…..അവൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു…..എനിക്ക് കാര്യം മനസ്സിലായി……ഞാനും ചിരിച്ചു…….
“പഴയ ആളാണ്……രാജൻ…..”…..ഞാൻ അവനോട് പറഞ്ഞു……
“ഹഹാ….അതുപൊളിച്ചു……..”…..കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു…..
ഞങ്ങൾ രാജൻ പറഞ്ഞസ്ഥലത്തേക്ക് പോയിക്കൊണ്ടിരുന്നു…..
അവർ ഒടുവിൽ രാജൻ പറഞ്ഞസ്ഥലത്തെത്തി……ഒരു വിജനമായ റോഡ് ആയിരുന്നു അത്……രാജൻ അവരെ കാത്തെന്ന പോലെ വണ്ടിയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു….ഒരു മൂന്ന് കാറുമായാണ് അവർ നിന്നിരുന്നത്……അതിലൊക്കെ ആളുകളും ഉണ്ടായിരുന്നു……

Leave a Reply

Your email address will not be published. Required fields are marked *