വീട്ടുകാരികളുടെ കുതിര – 2

എന്നെ അന്ന് രക്ഷിച്ചത് ആ ഡ്രൈവർ സുകുവേട്ടനും കണ്ടക്ടർ ദീപുവും ആണ്…. ആ ഒരു നന്ദി അവരോട് എനിക്ക് ഉണ്ട്…. അങ്ങനെ പിന്നെ ആ ബസിൽ കേറാതെ ആയി…. ഒരു ദിവസം ബസ് കിട്ടാതെ സ്റ്റാൻഡിൽ നിന്ന എന്നെ കണ്ടു അവർ ബസ് നിർത്തി…

“ഹാ ഇന്ന് മഞ്ജുവിനു ബസ് ഒന്നും കിട്ടിയില്ലേ…. ഞങ്ങളുടെ ബസിൽ പിന്നെ കേറില്ലല്ലോ….”

ഞാൻ പറഞ്ഞു അത് പിന്നെ ചേട്ടാ… എനിക്ക് എല്ലാരേം ഫേസ് ചെയ്യാൻ ഒരു മടി…. എല്ലാരും നമ്മുടെ നാട്ടുകാർ അല്ലെ….

“വിട് മഞ്ജു… യാത്രകൾ ചെയ്യുന്ന പെൺപിള്ളേർക്ക് ഇങ്ങനെ ഒക്കെ ഒരുപാട് ദുരനുഭവം ഉണ്ടാവാറുണ്ട്…. താൻ പേടിക്കേണ്ട അവൻ ഈ ബസിൽ കേറില്ല…. ഞങ്ങളെ വിശ്വാസം ആണെങ്കിൽ വാ കേറിക്കോ”

“ഞാൻ ബസിൽ കേറി… അവരോട് ശെരിക്കും തോന്നി ഒരു വിശ്വാസം…

അങ്ങനെ എനിക്ക് അവരോട് നല്ല ഫ്രണ്ട്ഷിപ് തോന്നി…. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി…. ഫ്രീ ആയി ബസ് യാത്ര ആയിരുന്നു അവർ എനിക്ക് ആദ്യം തന്ന ഓഫർ…. ഞാൻ നിങ്ങളുടെ ഇഷ്ടം പോലെ…. എന്ന് പറഞ്ഞു അവർക്ക് സപ്പോർട്ട് കൂടുതൽ കൊടുത്തു…. ആ പൈസ സേവ് ചെയ്യാലോ എന്ന് കരുതി…

പെട്ടന്ന് ഒരു ദിവസം എന്റെ ഫ്രണ്ട് ഒരു ആക്‌സിഡന്റ് കേസിൽ പെട്ടു… ഏതോ ഒരു കിളവനെ കൊണ്ട് സ്കൂട്ടി ഇടിച്ചു…. അവൾക്ക് കുറച്ചു ക്യാഷ് ആവശ്യപ്പെട്ടു….

എന്റെ കയ്യിൽ എവിടെ കാശ്…. ഞാൻ അമ്മയോട് ചോദിച്ചു….

അമ്മ പറഞ്ഞു ഒരുപാട് എന്റെ കയ്യിൽ ഇല്ല…. എന്നാലും അമ്മ കുറച്ചു പൈസ തന്നു… പക്ഷേ അതൊന്നും പോരായിരുന്നു…. സുകുവേട്ടനോടും ദീപുവിനോടും ഞാൻ കാര്യം പറഞ്ഞു…. അവർ പറഞ്ഞു…

കാശ് ഒപ്പിക്കാം പക്ഷേ വട്ടിക്ക് എടുക്കാനെ പറ്റൂ വേഗം കാശ് കിട്ടാൻ വട്ടിക്കാരെ പിടിച്ചാലെ പറ്റൂ…

അവർ അന്ന് തന്നെ ക്യാഷ് വാങ്ങി തന്നു…. ഞാൻ അവൾക്ക് കൊടുത്തു….

കുറെ മാസം അവൾ കൃത്യം ആയിട്ട് പണം തന്നു കൊണ്ടിരുന്നു…. പെട്ടന്ന് ഒരു ദിവസം സ്വിചോഫ് ആയിരുന്നു അവളുടെ നമ്പർ ഇന്നും…. അന്ന് മുതൽ എന്റെ കഷ്ട കാലം തുടങ്ങി….

പണം പലിശ കേറി അടക്കാൻ പറ്റാതെ വന്നപ്പോൾ അവർ ഒരു ഐഡിയ പറഞ്ഞു….

“മഞ്ജു… ഇനി അടുത്ത മാസം പണം ചോദിച്ചു ജോസഫ് മുതലാളി നേരിട്ട് വരും എന്നാ പറഞ്ഞേക്കുന്നത് കാലു പിടിച്ചു പറഞ്ഞത് കൊണ്ട് ഒരുമാസം അവധി തന്നു…. ഞങ്ങളെ കൊണ്ട് ഇനി ഇത് താങ്ങാൻ പറ്റില്ല… ബസ് അടുത്ത മാസം മുതൽ റോഡിൽ ഇറക്കില്ലെന്ന ഭീഷണി… പിന്നെ മഞ്ജുവിന്റെ ആവശ്യം ആയിട്ട് അല്ല ഞങ്ങൾ പണം എടുത്തത് ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു ആയിരുന്നു വാങ്ങിയെ…. ഇനി ഇതിൽ നിന്ന് ഊരാൻ ഒറ്റ വഴിയേ ഉള്ളൂ”

ഞാൻ അതിനും റെഡി ആയി…. ഞാൻ കാരണം അവർക്ക് നഷ്ടം മാത്രം ഉണ്ടാവുകയുള്ളൂ എന്നെനിക്ക് മനസ്സിലായി…. ആപത്ത് ഘട്ടത്തിൽ എന്നെ രക്ഷിച്ചവർക്ക് അന്ന്എന്ത് ചെയ്ത് കൊടുക്കാനും ഞാൻ തയ്യാറായി…

അവർ കാര്യം പറഞ്ഞു ” മഞ്ജുവിന് ഇഷ്ടം ആവുമോ എന്നറിയില്ല…. ആ രഞ്ജിത്തിനു മാത്രം നമ്മളെ രക്ഷിക്കാൻ ആവൂ…. അവൻ ഒരു പാക്കറ്റ് തരും അത് ബീച്ച് റോഡിൽ ഉള്ള ജംഗ്ഷനിൽ ഉള്ള ഒരു ആളിന് കൊടുക്കണം…. മഞ്ജു ഒരു പെണ്ണായത് കൊണ്ട് ആർക്കും സംശയം തോന്നില്ല….”

എനിക്ക് മനസിലായി ആ പാക്കറ്റിൽ ഉറപ്പായിട്ടും കഞ്ചാവ് ആയിരിക്കും എന്ന്!!!!

ഒറ്റ തവണ മാത്രം മതി എന്ന് അവരും പറഞ്ഞു….

മനസ്സില്ലാ മനസ്സോടെ ഞാൻ ഓക്കേ പറഞ്ഞു…. ഇതുകൊണ്ട് തീരുമെങ്കിൽ എല്ലാം തീരട്ടെ….

അങ്ങനെ ഞാൻ രഞ്ജിത്തിന്റെ കയ്യിൽ നിന്നും പാക്കറ്റ് വാങ്ങി…. അവൻ ഒരു സോറി എന്നോട് പറഞ്ഞു… പിന്നെ ഒരു ബെസ്റ്റ് ഓഫ് ലക്കും….

ഞാൻ ഒന്നും മിണ്ടാതെ അത് വാങ്ങി ബസിൽ കയറി….

ബീച്ച് റോഡിൽ എത്തി… ജംഗ്ഷനിൽ ഒരു കാർ കിടപ്പുണ്ടായിരുന്നു….

അവർക്ക് ഞാൻ പാക്കറ്റ് കൈമാറി….

സീറ്റിൽ ഇരുന്ന കറുത്തു തടിച്ച ഒരു ആള് എന്നെ കണ്ട് അടിമുടി ഒന്ന് നോക്കി….

“മോള്… കൊള്ളാല്ലോ… നല്ല ധൈര്യം തന്നെ…. എന്തായാലും കണ്ടതിൽ സന്തോഷം…. നമ്മൾ ഇനിയും കാണണ്ടവർ ആണ്” എന്നൊക്കെ പറഞ്ഞു ഒരു പൊതി എനിക്ക് തന്നു അതിൽ പണം ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി….. എന്നിട്ട് എന്റെ കവിളിൽ ഒരു തലോടൽ തന്നിട്ട് ഒരു രണ്ടായിരത്തിന്റെ നോട്ട് വേറെ കയ്യിൽ വെച്ചു തന്നു…. ഇത് മോൾക്കുള്ള ടിപ്പ് എന്നായിരുന്നു അയാൾ പറഞ്ഞത്…. ”

“ഹാ മോളെ ഞാൻ ജോസഫ്…. വട്ടിക്കാരൻ ജോസഫ് എന്ന് നാട്ടുകാർ വിളിക്കും”!!!!!

ഞാൻ… വിറച്ചു കൊണ്ട് വേഗം പണവും വാങ്ങി നടന്നു….

ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു

കാറിൽ എഴുതിയിരിക്കുന്നു

“ജോസഫ് & സൺസ് ഫിനാൻസ്”!!!!!

ഈ പണം ഇയാൾക്ക് തന്നെ ആണ് കൊടുക്കേണ്ടത് എന്ന് ഞങ്ങൾ ആരും തന്നെ അറിഞ്ഞിരുന്നില്ല… എന്നാലും ഞങ്ങൾ അടുത്ത മാസം വരെ കാത്തിരുന്നു… അല്ലെങ്കിൽ വേഗം പണം ഉണ്ടാക്കിയത് എങ്ങനെ എന്നൊക്കെ സംശയം തോന്നി അയാൾ പിടിച്ചാലോ എന്ന ഭയം….

ഒന്നാം തീയതി അവർ പൈസ കൊടുക്കാൻ പോയി വേറൊരു പാക്കറ്റിൽ പൊതിഞ്ഞു കൊണ്ടുപോയി കൊടുത്തു…. അങ്ങനെ ആ പ്രശ്നം സോൾവ് ആയി….

പക്ഷേ പണത്തിനോട് ഉള്ള സുകുവിന്റെയും ദീപുവിന്റെയും ആർത്തി…. ഇതുപോലെ വേഗം പൈസ ഉണ്ടാക്കാൻ പറ്റിയാൽ രക്ഷപെടാം എന്നൊക്കെ അവരും ചിന്തിച്ചു കൂട്ടി…. എനിക്കും അവർ പൈസ തന്നു കൊണ്ടിരുന്നു….

അങ്ങനെ ഒരു ദിവസം ബസിൽ രഞ്ജിത്തും സന്തോഷേട്ടനും കയറി… മറ്റാരും ഇല്ലാത്തതിനാൽ ഞങ്ങൾ ഒന്നും പറയാൻ നിന്നില്ല….

അവർ കഞ്ചാവ് പൊതി സുകുവേട്ടനെ ഏല്പിച്ചു പോയി….

“മഞ്ജു… ഇന്ന് നമ്മൾ മൂന്നു പേരും ചേർന്നൊരു പാർട്ടി നമ്മൾ മാത്രം…. ഈ ബസിൽ തന്നെ… ഫുഡ്‌ ഒക്കെ ഓൺലൈൻ ചെയ്യാം പിന്നെ കുറച്ചു ഡ്രിങ്ക്സും”

ആദ്യം ഞാൻ സമ്മതിച്ചില്ല….

അവർ ഒരു 10000/- എന്നെ ഏല്പിച്ചിട്ട് പറഞ്ഞു ഇത് നാളെ നമ്മൾ പാക്കറ്റ് കൊടുക്കുന്നതിനുള്ള അഡ്വാൻസ് ആണ്…. കൊടുത്തു സേഫ് ആയിട്ട് എത്തിയാൽ 50000/- കിട്ടും…. ആരും അറിയില്ല…. മഞ്ജു ഇല്ലെങ്കിൽ ഇത് പറ്റില്ല…. ഞാൻ സമ്മതിച്ചില്ല….

അവർ ബസ് എങ്ങോട്ടോ ഓടിച്ചു….വഴിയിൽ നിന്നും ബിയറും ഡ്രിങ്ക്സും വാങ്ങി

പിന്നെആളില്ലാത്ത ഒരു പ്രദേശം എത്തിയപ്പോൾ നിർത്തി….

എനിക്കും ബിയർ തന്നു…. ആദ്യം ഉണ്ടായ കയ്പ് മാറി കിക്ക് കേറി…. ഞങ്ങൾ അന്ന് ചെറിയ രീതിയിൽ പാർട്ടി നടത്തി…. അടുത്ത ദിവസം വീണ്ടും ജോസഫ് മുതലാളിക്ക് കഞ്ചാവുമായി പോയി….

അതും വിജയകരമായി ഞാൻ പൂർത്തിയാക്കി…. കിട്ടിയ പണം രഞ്ജിത്തിന് കൊടുത്തു… ഞങ്ങൾക്ക് തരാൻ ഉള്ള 50000/- വാങ്ങി…. ഞാനും അവരും നല്ല സന്തോഷത്തിൽ ആയിരുന്നു…. ബിയറും കഞ്ചാവും ഞങ്ങൾ അന്ന് ഉപയോഗിച്ചു…. ഞാൻ വേറൊരു ലോകത്ത് ആയിപ്പോയി… പണത്തിനോട് ഉള്ള ആർത്തി കാരണം ഞങ്ങൾ മൂന്ന് പേരും അടിമകൾ ആയി എന്ന് പറഞ്ഞാൽ മാത്രം മതി….

Leave a Reply

Your email address will not be published. Required fields are marked *