ഗോവിന്ദ് : ഗുഡ് ആഫ്റ്റർ നൂൺ ,ഓ എസ് എസ് , ഗേറ്റ് തുറന്നു അകത്തേക്ക് വന്നുകോളൂ .
മിന്റു : ഓക്കേ സർ
ഗോവിന്ദ് വാതിൽ തുറന്നു സിറ്റ് ഔട്ടിൽ വന്നു നിന്നു . മിന്റു ഗേറ്റ് തുറന്നു ഫുഡ് ബാഗ് തോളിലേറ്റി സിറ്ഔട്ടിലേക്കു നടന്നു . ഗോവിന്ദിന്റെ അടുത്തെത്തിയ ശേഷം മിന്റ് പറഞ്ഞു തുടങ്ങി
മിന്റു : ഗുഡ് ആഫ്റ്റർ നൂൺ , എഗൈൻ സർ . സാറിന്റെ മൂന്നു സിനിമയും ഞാൻ രണ്ട വട്ടം തെറ്ററിൽ പോയി കണ്ടിട്ടുണ്ട് . സർ ഒരുപാട് പുതുമ സിനിമക്ക് കൊണ്ട് വന്നിട്ടുണ്ട് .
ഗോവിന്ദ് : വളരെ സന്തോഷം , നിങ്ങളെ പോലുള്ള കാണികൾ ആണ് എന്റെ കരുത്ത് .
മിന്റു : സാറിനെ കാണാൻ കഴിഞ്ഞത് തന്നെ വലിയ ഒരു ഭാഗ്യമാണ് .
ഗോവിന്ദ് : അതെന്താടോ ഭാഗ്യം ഗ്യ എന്നൊക്കെ പറയുന്നേ ? ഞാൻ അങ്ങനെ കാണാൻ കിട്ടാത്ത ആൾ വല്ലതും ആണോ ?
മിന്റു : അല്ല സിനിമാ ക്കാരെ നേരിട്ട് കാണാൻ പറ്റുക എന്നൊക്കെ പറഞ്ഞാൽ . ഞങ്ങളെ പോലെ സാധാരണകർക്കൊക്കെ വല്ലപ്പോഴുമല്ലേ പറ്റുകയുള്ളൂ .
ഗോവിന്ദ് : ഓ . ഇന്നത്തെ കാലത് അങ്ങനെ ഒന്നുമില്ലടോ . ഇപ്പോൾ എല്ലാവരും സിമ്പിൾ ആണ് . അതായത് പുതിയതായി വരുന്നവർ ഒക്കെ
മിന്റു : അയ്യോ മറന്നു . ഇതാ സർ ഫുഡ് . ( അവൾ ബാഗ് സിറ്റ് ഔട്ടിൽ വച്ചതിനു ശേഷം അത് തുറന്നു ഫുഡ് എടുത്തു ഗോവിന്ദിന് നേരെ നീട്ടി ) ക്യാഷ് ഓൺലൈൻ അല്ലെ സർ ?
ഗോവിന്ദ് : അതെ , ആൾറെഡി പേ ചെയ്തിട്ടുണ്ട് . ഇത് തൻ വച്ചോ …. ( ഗോവിന്ദ് ഒരു 200 ഇന്റെ നോട്ട് അവൾക്കു നേരെ നീട്ടി )
മിന്റു : അയ്യോ സർ അത് ………
ഗോവിന്ദ് : എടോ ആപ്പിൾ ടിപ്പ് കൊടുത്താൽ തനിക്ക് ഈ അടുത്തൊന്നും കിട്ടില്ല . ഇതാകുമ്പോൾ സ്പോട്ടിൽ കയ്യിൽ കിട്ടിയില്ലേ . പിന്നെ തൻ ഇത്ര ദൂരം ഈ ബ്ലോക്കിൽകൂടെ ഒക്കെ വണ്ടി ഓടിച്ചു വന്നതല്ലേ .
മിന്റു : ഓക്കെ സർ , താങ്ക് യു വെരി മച്ച് ……. , സർ ഇനി വെബ് സീരിസ് അല്ലെ ചെയ്യുന്നത് ?? കാസ്റ്റിംഗ് കാളിൽ ഞാന് അപ്ലൈ ചെയ്തായിരുന്നു
ഗോവിന്ദ് : ആണോ , ഗ്രേറ്റ് . ഓഡിഷൻ പ്രോസസ്സ് ആരംഭിചിട്ടേ ഉള്ളൂ . ഇയാൾക്ക് അഭിനയിക്കാൻ ആഗ്രഹം ഉണ്ടല്ലേ ??
മിന്റു : അഭിനയിക്കാൻ ആർക്കാണ് സർ ആഗ്രഹം ഇല്ലാത്ത . പിന്നെ ഭാഗ്യമുള്ളവരും കഴിവുള്ളവരും കേറും . അല്ലാത്തവർ ആഗ്രഹം തീരമോഹമായി കൊണ്ട് നടക്കും
ഗോവിന്ദ് : യാ യു ആർ കറക്റ്റ് , ഇയാളുടെ പേര് മിന്റ് മരിയ എന്നല്ലേ ? ഞാൻ ഒന്ന് നോക്കട്ടെ ട്ടോ
മിന്റു : എസ് സർ , മിന്റ് മരിയ വിൻസെന്റ് …… സർ ഇഫ് യു ഡോണ്ട് മൈൻഡ് ഒരു സൾഫേ എടുക്കട്ടേ ?
ഗോവിന്ദ് : ഓ സുരേ , സെൽഫി എടുത്തിട്ട് , അവസാനം എനിക്ക് പണി ഒന്നും തരില്ലല്ലോ അല്ലെ ?
മിന്റു : അയ്യോ സർ അതെന്താ അങ്ങനെ പറഞ്ഞത് ??
ഗോവിന്ദ് : അല്ല ഇപ്പോൾ കാലം അതാണ് . തോന്നുമ്പോൾ തോന്നിയ പോലെ ആണ് ഇപ്പോൾ മി ടൂ
മിന്റു : അയ്യോ സർ അങ്ങനെ ഒന്നുമില്ല. ഇത് ഒന്ന് ഫ്രണ്ട്സിന്റെ ഇടയിൽ ഷൈൻ ചെയ്യാനാണ് .
ഗോവിന്ദ് : ഓക്കേ ഓക്കേ എടുത്തോളൂ
ഗോവിന്ദ് മിന്റുവിന്റെ അടുത്ത് ചെന്ന് അവളുടെ തോളിലൂടെ കയ്യിട്ടു സെൽഫിക്ക് പോസ് ചെയ്തു .അവൾ അത് ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും . അവനെ വെറുപ്പിക്കേണ്ട എന്ന് കരുതി എന്ന് പറഞ്ഞില്ല .
സെൽഫി എടുത്ത ശേഷം ഗോവിന്ദ് മിന്റുവിന്റെ അടുത്തേക്ക് ഷേക്ക് ഹാൻഡിനായി കൈ നീട്ടി
ഗോവിന്ദ് : ഓക്കേ മിന്റു മാറിയ , ഇറ്റ് വാസ് എ നൈസ് മീറ്റിംഗ് , ഐ ഹോപ്പ് വെ വിൽ മീറ്റ് എഗൈൻ …
മിന്റു ഷേക്ക് ഹാൻഡ് തിരികെ നൽകിക്കൊണ്ട് പറഞ്ഞു
ദി പ്ലെഷർ ഈസ് മിനി സർ .
ഓക്കേ സീ യു .
അങ്ങനെ മിന്റു തിരിഞ്ഞു നടന്നു . ഗോവിന്ദ് തിരിച്ചു വീടിനകത്തേക്കും കയറി .
14
ഗോവിന്ദ് നേരെ കിച്ചണിലേക്കു ചെന്നു . എന്നിട്ട് ഭക്ഷണമെല്ലാം മറ്റു പത്രങ്ങൾക്കു പകർത്തി . ശേഷം അവയെല്ലാം എടുത്ത് ഡൈനിങ്ങ് ഹാളിലെ മേശയിൽ കൊണ്ട് വചു . എന്നിട്ട് 3 പ്ലേറ്റും കൊണ്ട് വന്നു വച്ചു .
അതേ സമയം മാനുഷിയും മേനകയും തിരികെ പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു . ഗോവിന്ദിന്റെ പ്രകടനത്തിന്റെ ഹാങ്ങോവറിൽ അവർ പയ്യെ മുക്തി നേടിയിരിക്കുന്നു . ഒരുങ്ങിയ ശേഷം അവർ റൂമിൽ നിന്ന് പുറത്തിറങ്ങി ഓഫീസിൽ റൂമിലെത്തി .
