വെളുത്ത ശാന്തി – 1 1

അതും പകുതി!എന്തായാലും ഞാൻ രണ്ടുദിവസത്തിനുള്ളിൽ അങ്ങോട്ട്‌ വന്ന് കണ്ടോളാം “ബോബി ശാന്തനായി പറഞ്ഞു.”നിങ്ങൾ ഒരു ഗൾഫ് കാരൻ ആണെന്ന് പറഞ്ഞോണ്ടാ ഞാൻ വീട് തന്നത് എന്നിട്ടിപ്പോ ഒരുമാതിരി വാടകേം ഇല്ല.വിളിച്ചാൽ ഫോണും എടുക്കില്ല. എന്തോന്നാടോ ഇത്‌?”അവറാച്ഛൻ പുച്ഛത്തോടെ ബോബിയെ നോക്കി ചോദിച്ചു.”കോവിഡ് വരുന്നേനും മുമ്പ് ലീവിന് വന്നതാ ഞാൻ!ഇപ്പൊ പത്തു മസായി തിരിച്ചു പോകാൻ പറ്റണില്ല. വീട് പണി തൊടങ്ങിവച്ചത് കാരണം കാശൊക്കെ അതിലറങ്ങിപ്പോയി.ഇവിടെന്തെങ്കിലും നോക്കാം ന്ന്‌ വച്ചാ..

ഈ കാലത്ത് എന്ത്‌ ചെയ്യാനാ..!”ബോബി യുടെ മുഖത്തെ ദയനീയത കണ്ട് അവറാച്ഛൻ അൽപ്പം ഒന്ന് അയഞ്ഞു.”മം.. ഇനിയെങ്കിലും വിളിക്കുമ്പോ ആ ഫോണൊന്നെടുക്ക് ഒള്ള കാര്യം പറഞ്ഞാ എനിക്ക് മനസിലാവും ഈ വയസനെ എന്തിനാ ഇങ്ങനെ നടത്തിക്കണേ..? അവറാച്ഛൻ അൽപ്പം ശബ്ദം ഉയർത്തി പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.

ബോബി വാതിൽ ചാരി അടുക്കളയിലെത്തുമ്പോൾ ശാന്തി ചീനച്ചട്ടിയിലേക്ക് ചിക്കൻ മുഴുവനും ചരിഞ് ചട്ടുകം കൊണ്ട് ഒന്നിളക്കി മൂടിവച്ചു.”അവറാച്ഛൻ വാടക ചോദിക്കാൻ വന്നതാ..അയാള് ഫോൺ വിളിച്ചിരുന്നോ?. എടുത്തില്ലന്ന് പറഞ്ഞു.. എനിക്കോർമ്മയില്ല. “ബോബി അടുപ്പിനരികിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.”അയാള് വിളിച്ചിരുന്നു. എന്റെ ഫോണിലാണെന്നു മാത്രം!ഞാൻ എടുത്തില്ല “ശാന്തി അടുപ്പിലെ വിറക് നേരെയാക്കി കൊണ്ട് പറഞ്ഞു.”നിനക്ക്
എടുത്ത് കാര്യം പറഞ്ഞാ പോരെ..!വെറുതെ അയാളെ ഇതുവരെ വരുത്തണ്ടല്ലോ..?”ബോബി സംശയം പ്രകടിപ്പിച്ചു.”അയാള് എന്നെ വിളിക്കുന്നത്‌ വാടക ചോദിക്കാനല്ല..”ശാന്തി അൽപ്പം അസ്വസ്ഥയായതായി ബോബിക്ക് തോന്നി. അവൾ തല താഴ്ത്തി അകത്തേക്ക് പോയി. ബോബി ഒന്നും മനസ്സിലാകാതെ നോക്കിനിന്നു.

ബോബി ബെഡ്‌റൂമിൽ പോയി നോക്കുമ്പോൾ കമിഴ്ന്നു കിടന്ന് കരയുന്ന ശാന്തിയെയാണ് കണ്ടത്. അയാൾ ഓടി അരികിൽ ചെന്ന് അവളുടെ അടുത്തിരുന്നു. കവിളിൽ പതിയെ വിരലോടിച്ചുകൊണ്ട് ചോദിച്ചു “എന്ത്‌ പറ്റി മോളേ നിനക്ക്..? എന്തുണ്ടെങ്കിലും നിനക്ക് എന്നോട് പറയാലോ..”ശാന്തി മെല്ലെ കട്ടിലിൽ എഴുന്നേറ്റിരുന്നു.”ബോബിയോട് പറയണോന്നു പലവട്ടം ആലോചിച്ചു. പിന്നെ എനിക്ക് തോന്നി ബോബി ഇതറിയണം. പറയാതിരുന്നാ ഞാൻ ബോബിയെ ചതിക്കുന്ന പോലെ ആവും “ശാന്തിയുടെ സ്വരം ഇടറിയിരുന്നു.”എന്തുണ്ടെങ്കിലും നമ്മൾ പരസപരം പറയുന്നതല്ലേ മോളേ…

നീ ഒന്നുകൊണ്ടും പേടിക്കണ്ട എന്തായാലും പറയു..നമുക്ക് സമാദാനം ഉണ്ടാക്കാം..”ബോബി അവളെ ആശ്വസിപ്പിച്ചു.ഏങ്ങൽ അടക്കി അവൾ പറയാനാരംഭിച്ചു.”ബോബി ഗൾഫിലായിരുന്ന സമയത്ത് എന്നും അയാൾ ഇവിടെ വരും. പറമ്പ് നോക്കാനാണെന്നാ വെപ്പ്. ശരിക്കും എന്നെ നോക്കാനാ അയാള് വന്നിരുന്നത്!പുറകിലെ പറമ്പിൽ പണിക്കാര് ജോലിചെയ്യുമ്പോ ഇയാള് പിന്നാമ്പുറത്ത് വന്ന് എന്നെത്തന്നെ തുറിച്ചു നോക്കികൊണ്ട് നിക്കും. ഞാൻ ഓരോ ജോലിചെയ്യുന്നതുനോക്കി എന്തെങ്കിലും ഒക്കെ അർത്ഥം വെച്ച് സംസാരിച്ചോണ്ടിരിക്കും.

രാത്രിയിൽ ഫോണിൽ വിളിച്ച് വൃത്തികേട് പറയും. ഇവടന്ന് ഇറക്കിവിട്ടാലോ ന്ന്‌ വിചാരിച്ച് ഞാൻ കൊറച്ചൊക്കെ സഹിച്ചു. നിവർത്തിയില്ലാതെ വരുമ്പോ ഞാൻ ഫോൺ കട്ട്‌ ചെയ്യും. പിറ്റേന്ന് രാവിലെ തന്നെ അയാൾ പിന്നാമ്പുറത്തുണ്ടാകും. വല്ല്യ ശല്യമായിരുന്നു.” ബോബിക്ക് അതുകേട്ട് അൽപ്പം അമർഷം തോന്നി എങ്കിലും കടിച്ചമർത്തി. “അറുപതു കഴിഞ്ഞ കിളവനല്ലേ നോക്കിനിന്നുന്ന്‌ വച്ച് നിനെക്കെന്താ..? അയാളെ ശ്രദിക്കണ്ട നിന്റെ ജോലി ചെയ്താൽ പോരെ..!ഫോൺ വിളിക്കുമ്പോ എടുക്കേണ്ട. ഇപ്പൊ ഞാനുണ്ടല്ലോ അതുകൊണ്ട് ശല്യമൊന്നും ഉണ്ടാവില്ല്യ. നീ ധൈര്യായിട്ട് ഇരിക്ക് “ബോബി അവളെ സമാധാനിപ്പിച്ചു.
അവൾ പിന്നെയും തേങ്ങി കരഞ്ഞു.”ഇതൊക്കെ നിസാര കാര്യമല്ലേ ഇതിനെന്തിനാ കരയണേ എന്റെ മോള്. നിന്റെ ഈ വെള്ളാരം കണ്ണും, വെളുത്തു തുടുത്ത കവിളും, പനിനീര് തുളുമ്പുന്ന ചുവന്ന ചുണ്ടും ഒക്കെ കണ്ടാൽ ഏതു കിളവനും ഒന്ന് നോക്കി നിന്നുപോകും. അത്രയ്ക്ക് സുന്ദരിയാ എന്റെ മോള്!അതുകൊണ്ട് ഇതൊന്നും നമ്മള് കാര്യാക്കണ്ട. മറന്നേക്കൂ..”ബോബി, ശാന്തിയുടെ കവിളിലൂടെ ഊർന്നിറങ്ങിയ കണ്ണുനീർ പതിയെ തുടച്ചു.”എനിക്കത് അങ്ങനെ മറക്കാൻ പറ്റില്ല ബോബി.. ഇത്രയും കാലം ഞാൻ അനുഭവിച്ച വീർപ്പുമുട്ടൽ…!ഇനിയും സഹിക്കാൻ വയ്യാ.. എനിക്കെല്ലാം എന്റെ ബോബിയോട് തുറന്ന് പറയണം.”ശാന്തി മുഖമുയർത്തി ബോബിയുടെ കണ്ണുകളിൽ നോക്കി . ബോബിയുടെ മുഖം മ്ലാനമായി.

Leave a Reply

Your email address will not be published. Required fields are marked *