വിഷ്ണു വിജിലംഭിച്ച് സുഹൈലിനെ നോക്കി…..
നിനക്ക് വല്യ കാരുമുണ്ടായിരുന്നോ…. വായ മുഡീട്ട് അവിടെ ഇരുന്നാൽ പോരായിരുന്നോ….”” സുഹൈൽ ശബ്ദം പുറത്ത് വരാതെ ആംഗ്യ ഭാഷയിൽ വിഷ്ണുവിനോട് പറഞ്ഞു….
*** അളിയാ സോറി…. ഞാൻ ചുമ്മാ നിന്നെ ടെസ്റ്റ് ചെയ്തതാ…. വാ നമുക്ക് പോകാം… അല്ലേലും ആരെങ്കിലും അവരെയൊക്കെ നോക്കുമോ….. ഡാ വിഷ്ണു വണ്ടി ഇഡ്രാ……””” ഇറങ്ങാനിന്ന രാകേഷിനെ തിരികെ സീറ്റിൽ ഇരുത്തി… വിഷ്‌ണുവിനോട് വണ്ടി എടുക്കുവാൻ സുഹൈൽ പറഞ്ഞു……
പിന്നീട് കുറച് നേരത്തേക്ക് അവരുടെ ഇടയിൽ സംസാരമുണ്ടായിരുന്നില്ല… അവസാനം കാര്യം നല്ല രീതിയിൽ കൊണ്ടു പോകാൻ സുഹൈൽ തന്നെ സംസാരിക്കാൻ തുടങ്ങി…
*** എടാ…. രാഗെ…. “”
*** എന്താടാ!!!!””” രാകേഷിൻ്റെ കോപം അപ്പോഴും മാറിയിരുന്നില്ല……
*** എൻ്റെ ചങ്ങായി ഒന്നു മെല്ലേ പറ … എൻ്റെ ചെവി പൊട്ടിപ്പോയിട്ടെന്നുമില്ല… “””
*** ഹ…. എന്താണ് വെച്ചാ പറഞു തൊലക്ക്…. “”” ട്ടും താൽപര്യമില്ലാതെ രാകേഷിൻ്റെ മറുപടി അവന് കിട്ടി….
*** അതിലെ….. ഇന്നലെ എന്നെ റാഗ് ചെയ്യതത് ഞാൻ ഫ്രെഷർ ആയേണ്ടല്ല…. നിന്നെയെന്തിനാ അവര് റാഗ് ചെയ്തത്…. “”” കുമിഞ്ഞു കൂടിയ സംശയത്തിൻ്റെ കെട്ടുകൾ സുഹൈൽ ഓരോന്നായി അഴിച്ച് വിട്ടു….
**** വേറെന്ത് കഴപ്പ് തന്നെ…. ഞാന്നിലെ വന്നത് കാറിലല്ലേ… അതവന്മാർക്ക് പിടിച്ചില്ല…. ഫൈനലിയേഴ്‌സിൻ്റെ മുന്നിൽ ജൂനിയർസ് ആളാവുന്നത് അവർക്ക് ഒരു അടിയാണ്…… അതിൻ്റെ ചോര്ക് തീർത്തതാ…. പിന്നെ എന്നെക്കൊണ്ട് ബസ് ഓടിപ്പിച്ചത് വേറൊന്നും കൊണ്ടല്ല കോളേജിലെ എല്ലാ പെൺകുട്ടികളും നോക്കി നിൽക്കെ എന്നെ നാണം കെടുത്താനാ…. പിള്ളേരുടെ ഒരോരോ കഴപ്പെ”””””…
*** അല്ല അപ്പൊ നിൻ്റെ ക്ലാസ്സിലെ ആരും വന്നില്ലേ ചോയിക്കാൻ…. “””….
**** അതല്ലെ ബിറ്റ്…. ഇന്നലെ ആരും ൻ്റെ ഉണ്ടായിരുന്നില്ല…. ജോയിൻ്റ് ചെയ്ത് ഫസ്റ്റ് തന്നെ ആരെയും കാണാതെ ഞാൻ ഒറ്റയ്ക്ക് പോസ്റ്റായി…. മേയ് ബി അതാവും അവന്മാര് എന്നെ റാഗ് ചെയ്യാൻ കാരണം…. കൂട്ടിനാരുമില്ലല്ലോ..””””
*** അതെന്ത് മൈര് പരിപാടിയാ… ക്ലാസ് മുഴുവൻ കട്ടക്കിയിട്ട് അവരൊക്കെ ആരുടെ കാലിൻ്റിടയിൽ പോയി കിടക്കുവായിരുന്നു….”””
*** ഇതേച്ചൊല്ലി ഞാൻ ഡിപ്പർമെൻ്റിലുള്ള ടീച്ചറോട് ചോദിച്ചപ്പോൾ അവര് പറഞ്ഞത്…. ഏതോ ടീച്ചറുടെ ബർത്ത്ഡേ പാർട്ടിക്ക് പോയതാന്നാ….. ഇന്ന് ചിലപ്പോ ല്ലെറാരും ഉണ്ടാവും…. “””
*** അവരെ കിട്ടിയാൽ പിന്നെ നമ്മളെയൊക്കെ ഓർക്കോ ആവോ????.””””
**** ഡാ…. ഡാ അത് വേണ്ടാ….മ്മ് … ഒന്നുലേലും വന്ന എന്ന് തന്നെ എൻ്റെ മണ്ടയ്ക്ക് കുറെ വള്ളികെട്ടും ഏണിയും ഒപ്പിച്ചവനല്ലേ…. നീ….. ആ നിന്നെ ഞാ വിട്ടാലും നീ വിടില്ലാലോ…. അട്ട ഒട്ടിയ മാതിരി ഒട്ടിയില്ലേ…. ഇനി സഹിക്കെന്നെ… “””””
അല്പദൂര യാത്രക്കൊടുവിൽ കോളജിൻ്റെ ഗേറ്റ് കടന്നവരുടെ ബൈക്കുള്ളിലേക്ക് പ്രവേശിച്ചു….
പാർക്കിംഗ് ഏരിയയിൽ വണ്ടി ഫുള്ളയതിനാൽ.. തൊട്ട് അടുത്തുള്ള ടീച്ചേഴ്സ് വണ്ടീ പാർക്ക് ചെയ്തിരുന്ന ഏരിയായിരുന്നു ഫ്രീ ആയിട്ട് ഉണ്ടായിരുന്നത്…..
*** ഡാ …… ഡാ ദാണ്ടേ അവിടെരുഴിവ് ബേഗം കേറ്റിക്കോ….. “”” ഒരു ബൈക്ക് വെക്കാൻ മാത്രം ഒരു ഗാപ്പ് കണ്ടപ്പോൾ സുഹൈൽ വിഷ്ണുവിന് അത് ചൂണ്ടി കാണിച്ചു കൊടുത്തു…
വിഷ്ണു വണ്ടി തിരിച്ച് സുഹൈൽ കാണിച്ച സ്ഥലത്തേക്ക് ഒന്നും നോക്കാതെ ഒറ്റ എടുക്കൽ എടുത്തു…..
വണ്ടി ഗ്യാപ്പിൽ കേറുന്നതിന് തൊട്ട് മുന്നെ മിന്നൽ ഷിബുവിനെ പോലെ ഒരു ആക്സസ്സ് അവിടെ കേറി….
ചരലുള്ള സ്ഥലമായത് കൊണ്ടും പെട്ടെന്നെരു വണ്ടി മുന്നിൽ വണ്ടി വന്നത് കൊണ്ടും വിഷ്ണുവിന് വണ്ടി കയ്യിൽ കിട്ടിയില്ല…..
‘’’’ഭൂം’’’ ചക്ക ഇട്ട പോലെ വണ്ടിയടക്കം ഒരമ്മ പെറ്റ മക്കളെ കണക്കെ നിലത്ത് വീണു….
നടുവിലായത് കൊണ്ട് സുഹൈലിന് ചാടാൻ കഴിഞ്ഞില്ല…. രാകേഷ് വണ്ടി കയ്യിന്ന് പോയപ്പോ തന്നെ ചാടിയിരുന്നു…. വണ്ടി ഓടിച്ചിരുന്ന വിഷ്ണു അതി വിതക്തമായി ഒഴിഞ്ഞു മാറിയിരുന്നു… സുഹൈലാകട്ടെ വണ്ടിയുടെ അടിയിൽ കുടുങ്ങിയും പോയി…..
