Related Posts
മുഖം മൊത്തം ചോര നിറഞ്ഞൊഴുകാൻ തുടങ്ങി പതിയെ എന്റെ കണ്ണും അടഞ്ഞുപോയി.
തുടരുന്നു വായിക്കു,
എല്ലാം ഒരു സ്വപ്നം പോലെ എനിക്ക് അനുഭവപ്പെട്ടു. നടന്ന സംഭവങ്ങൾ പിന്നെയും പിന്നെയും എന്റെ മനസ്സിനെ വല്ലാതെ വ്യാകുലനാക്കി. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു.
ഏതോ ഒരു നഴ്സ് ഡോക്ടർ എന്ന് വിളിച്ച് ഓടുന്നത് കണ്ടു
.നെഞ്ചിലും വയറിലും ഒക്കെ ecg യുടെ വയർ പിടിപ്പിച്ചിരിക്കുന്നു.
ദേഹത്ത് കൊറേ ഉണങ്ങിയ പാടുകൾ. തലക്ക് നല്ല വേദനയുമുണ്ട്.
റൂമിൽ മൊത്തം ബീപ് ബീപ് സൗണ്ട് മാത്രം.
ഞാൻ തലയിലേക്ക് കൈവച്ചു നോക്കി .
തല മോട്ട അടിച്ച പോലെ ഉണ്ട്. ചെറിയ കുറ്റി മുടിയാണ് ഉണ്ടായിരുന്നത്.
തലയുടെ പിൻ ഭാഗത്തായി ഒരു മുറിവ് ഉണങ്ങിയിരിക്കുന്നു.
എന്നാലും വേദന ഉണ്ട്. നഴ്സും ഡോക്ടറും മുറിയിലേക്ക് വന്നു.
എന്റെ മനസ്സിൽ പിന്നെയും ആ അക്‌സൈഡന്റിന്റെ ഓർമകൾ വരുവാൻ തുടങ്ങി.
എനിക്ക് തല ഭയങ്കരമായി വേദനിക്കാൻ തുടങ്ങി.
ഞാൻ ഒരുപാട് panic ആയിതുടങ്ങി. ഡോക്ടർ ഏതോ ഇഞ്ചക്ഷൻ എടുത്ത് കുത്തിയപ്പോൾ എനിക്ക് മയക്കം വരുവാൻ തുടങ്ങി.
പപ്പായുടെയും മമ്മി യുടെയും കര്യങ്ങൾ മാത്രം ഞാൻ ചൊതിക്കുന്നുണ്ടായിരുന്നു.
കൂൾ മാൻ ഇട്സ് ഒക്കെ. സ്ലീപ് വെൽ എന്നും പറഞ്ഞു ഡോക്ടർ പോയി.
കുറച്ച് കഴിഞ്ഞ് എന്റെ നാവ് കുഴയാൻ തുടങ്ങി. ഞാൻ പിന്നെയും ഉറക്കത്തിലേക്ക് വീണു.
കൊറേ കഴിഞ്ഞപ്പോൾ പിന്നെയും എനിക്ക് ബോധം വന്നു.
ഇപ്രാവശ്യം എന്റെ ദേഹത്ത് വയറോന്നും ഇല്ല.
എന്റെ അടുത്തു ഞങ്ങളുടെ വേലക്കാരി സൂസമ്മ അപ്പോൾ അവിടെ ഉണ്ടാരുന്നു.
സൂസമ്മേ പപ്പയും മമ്മിയും എവിടെ എന്ന് ഒന്ന് പറയാമോ.
സാമൂട്ടാ ഇപ്പൊ റെസ്റ്റ് എടുക്ക് നമുക്ക് പിന്നെ സംസാരിക്കാം.”
പറ്റില്ലാ എനിക്കവരെ കാണണം ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനവും ഇല്ലാ.
അത് നമ്മുക്ക് പിന്നെ നോക്കാം. എന്നും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.
അവൾ കരയുകയാണ് എന്ന് എനിക്ക് മനസ്സിൽ ആയി.
അപ്പോൾ അത് സംഭവിച്ചിരിക്കുന്നു എന്റെ പപ്പയും മമ്മിയും ഇനി തിരിച്ചു വരാതില്ലാ.
ഡോക്ടർ : ഇപ്പോൾ ഇങ്ങനെ ഉണ്ട് സാമൂൽ .
ഞാൻ : ഇപ്പോൾ കുറച്ചു മാറ്റം ഉണ്ട്. ഡോക്ടർ എന്റെ പപ്പയും മമ്മിയും എവിടെ. എന്നോട് കള്ളം ഒന്നും പറയാൻ നിൽക്കണ്ടാ.
ഡോക്ടർ : സോറി ടു സെ ദാറ്റ് അവർ പോയി.
ഒരു ആയിരം കത്തി ഒരുമിച്ച് ചങ്കിൽ ഇറങ്ങുന്ന പോലെ ഒരു ഫീൽ. അവർ ഇനി ഇല്ലയെന്ന് എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.
ഞാൻ : എനിക്ക് അവസാനം ആയി ഒന്ന് അവരെ കാണാൻ പറ്റുമോ.
ഡോക്ടർ : ഇപ്പോൾ ആക്‌സിഡന്റ് കഴിഞ്ഞ് രണ്ടു മാസം ആയി. നിങ്ങൾ കോമയിൽ ആയിരുന്നു.
അടിവയറ്റിൽ നിന്ന് ഒരു വിറയൽ പോലെ.തന്നെ എന്തിന് കോമയിൽ നിന്ന് തിരിച്ച് കൊണ്ടുവന്നു. തിരിച്ച് വന്ന എന്റെ ഓർമകൾ നശിപ്പിച്ചുകൂടായിരുന്നോ.
ഞാൻ ദൈവത്തെ സ്വയം പഴിച്ചു.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞ് ആണ് ഡിസ്ചാർജ് ചെയ്യ്തത് തന്നെ.
കൂടെ നിന്നവരും ഒപ്പം നിന്നവരും ഒന്നും എന്നെ തേടി വന്നില്ലാ.
എന്റെ ഒപ്പം സൂസമ്മ മാത്രമേ ഉണ്ടാരുന്നു ഉള്ളു.
എനിക്ക് ഇപ്പോളും നടക്കാൻ ബുദ്ധിമുട്ടുണ്ട് അതിനാൽ തന്നെ അംബാലൻസ് യിൽ ആയിരുന്നു വീട്ടിൽ എത്തിയത് തന്നെ.
സൂസമ്മ അന്ന് കണ്ടതിനാൽകാൽ വല്ലാതെ മാറി ഇരിക്കുന്നു.
കണ്ണ് എല്ലാം കുഴിഞ്ഞു എല്ലും തോലും ആയിട്ടാണ് ഇരുന്നത് തന്നെ.
വീട്ടിൽ നിൽകുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് അമ്മച്ചിയുടെ ശബ്ദം ഇല്ലാത്ത വീട് ഓർക്കാൻ കൂടി പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.
പിന്നെ അങ്ങോട്ട് ഉള്ള എല്ലാ ദിവസും യാതന യുടെ ആയിരുന്നു.
പക്ഷേ അവിടെ എല്ലാം എനിക്ക് താങ്ങായി സൂസമ്മ ഉണ്ടാരുന്നു.
എന്നെ കുളിപ്പിക്കുന്നതും ആഹാരം കഴിപ്പിക്കുന്നതും എല്ലാം സൂസമ്മ ആയിരുന്നു.
എന്റെ കാലിന്റെ മുറവിൽ കെട്ടി വെച്ചു ഇരിക്കുന്ന ബാൻഡ്ഐഡിൽ അവൾ പിടിച്ചു, അന്നേരം പഴുപ്പിന്റെ മനം മടുപ്പിക്കുന്ന മണം പരന്നു.
