വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി – 4

എല്ലാം മതി ആക്കി പോകാം എന്ന് പലവട്ടം കരുതി ആയിരുന്നു എന്നാൽ എന്റെ മമ്മിയുടെയും അനിയത്തിയുടെ മുഖം കണ്ണ്മുൻപിൽ തെളിഞ്ഞു വരുമ്പോൾ.

ഞാൻ സ്വാർത്ഥമായി അങ്ങനെ ആണ് നിങ്ങൾ പോകുന്ന വിവരം എല്ലാം ഞാൻ അയാളെ വിളിച്ചു പറഞ്ഞത്.

പപ്പയുടെയും മമ്മയുടെയും ചേതനയറ്റ ശരീരം കാണുമ്പോൾ വല്ലാതെ ഹൃദയം വിങ്ങി.

ഞാൻ അത്രക്ക്കും വലിയ ചതിഅല്ലേ നിങ്ങളോട് ചെയ്യ്തത് എന്നോർത്ത് എന്റെ മനസ്സ് എന്തോരം വേദനിച്ചു എന്ന് അറിയാമോ.

അവസാനം നീ മാത്രം ജീവനോടെ ഉണ്ട്‌ എന്ന് അറിഞ്ഞപ്പോൾ എന്തോരം സന്തോഷിച്ചു എന്ന് നിനക്കു അറിയാമോ.

ഞാൻ നിന്നോട് കാണിച്ച സ്നേഹം കള്ളം അല്ലായിരുന്നു സത്യമായിരുന്നു. കാരണം എനിക്ക് അത്രക് ഇഷ്ടം ആണ് നിന്നെ.

എന്നും പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞുപ്പോൾ എനിക്ക് അവളെ സമാധാനിപ്പിക്കാൻ പോലും ആയില്ലാ.

അവളുടെ കണ്ണീരിൽ ഉണ്ടായിരുന്നു അവളുടെ സത്യസന്ധത അത് കൊണ്ട് ഞാൻ അവള്ക്ക് മാപ്പ് കൊടുത്തു.

പിന്നെ ഞാൻ പറഞ്ഞിട്ട് ആണ് അവള് നിന്നെ ഫോൺ വിളിച്ചത്.
ഇവള് നിന്നെ ഫോൺ വിളിക്കുമ്പോൾ ഞാൻ ഇവളുടെ അടുത്തു തന്നെ ഉണ്ടാരുന്നു.

പിന്നെ ഞാൻ ഉണ്ടാക്കിയ പ്ലാനിൽ ആണ് നിന്റെ അടുത്തേക് ഞാൻ വന്നത്.

ഇവളെ ഇവിടെ കൊണ്ട് വന്നതും ഞാൻ ആണ്. എനിക്ക് എല്ലാം അറിയാമായിരുന്നു അത് കൊണ്ട് ആണ് ഞാൻ ഇവിടെ ഇ നാടകം കളിച്ചതു തന്നെ.

ഞാൻ അവന്റെ അടുത്തേക് ചെന്ന് കോളരിൽ പിടിച്ചുകൊണ്ട് ടാ പന്ന മോനെ നീ എന്റെ മമ്മിയും പപ്പയും കൊന്ന് നിന്നെ ഞാൻ നിന്നെ വേഗം ഒന്നും കൊല്ലില്ല.

എന്ന് ഞാൻ പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ നിറഞ്ഞ പേടി ഞാൻ വായിച്ച എടുത്തു.

ഞാൻ അവന്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.

: നോ സാമൂവൽ എന്നും പറഞ്ഞു കൊണ്ട് മെറിൻ അവിടെക്‌ ഓടി എത്തി.

വെടിയുടെ ഒച്ച കേട്ടുകൊണ്ട് ആണ് അവൾ വന്നത് തന്നെ.

: മാഡം ഇവൻ ആണ് എന്നെ അനാഥൻ ആക്കിയത്. എന്റെ പപ്പനെ യും മമ്മിനെയും വണ്ടി കേറ്റി കൊന്നത ഇവനു ആണ്. എനിക്ക് ഇവനെ കൊല്ലണം

: ആയിരിക്കാം എന്നാൽ നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. അവനു കിട്ടേണ്ട ശിക്ഷ ഞാൻ മേടിച്ചു കൊടുക്കാം.അങ്ങനെ നിങ്ങള്ക് ഉള്ള നീതി കിട്ടും.

:എന്ത് നീതി മാം ഇവനെ പോലെ ഉള്ളവർ ഈസി ആയി പുറത്ത് വരും. ഇവനെ പോലെ ഉള്ളവരെ നിയമത്തിനു തൊടാൻ പേടിയാണ്.

പണത്തിന്റെ പവർയിൽ ഇവർ ഇറങ്ങി വരാം അത് കൊണ്ട് മനുഷ്യനിർമ്മിത നീതിയ കാൾ നല്ലത് മനുഷ്യത്വം നിറഞ്ഞ നീതി ആണ്. ഐ പെർഫെർ ദാറ്റ്‌.

:എന്നാലും ഇത് എല്ലാം തെറ്റ് ആണ്. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. എന്നാൽ നീ പറഞ്ഞ പോലെ ഇത്തരം നീചനായ ഒരാളെ വെറുതെ വിടണ്ട.

അങ്ങനെ അവസാനം മെറിൻയും എന്റെ കൂടെ നിന്നു. ഞാൻ അവനെ വലിച്ചു വണ്ടിയിൽ ഇട്ടു എന്നിട്ട് നേരെ എനിക്ക് പപ്പനെയും മമ്മിനെയും നഷ്ടമായ അ സ്ഥത്തിൽ വെച്ചു തന്നെ എന്റെ പ്രതികാരം വീട്ടാൻ ഞാൻ തീരുമാനിച്ചു.

ഞാൻ റോഷനോടെ വിളിച്ചു പറഞ്ഞ ആയിരുന്നു അന്ന് ഞങ്ങളെ ഇടിച്ച അതെ ലോറി കൊണ്ട് വരാൻ.

ഞാൻ കാറിന്റെ ഡോർ തുറന്നു അവനെ ഡ്രൈവിങ്ങിങ് സീറ്റിൽ ഇരുത്തി.

: അന്ന് എന്റെ പപ്പയും മമ്മിയും അനുഭവിച്ച വേദന ഇന്ന് നീ അറിയും എന്ന് ഞാൻ അവനോട് പറഞ്ഞു കൊണ്ട് അട്ടഹസിച്ചു.

എന്റെ വാക്കുകൾ കേട്ടു അവൻ ഭയന്ന് വിറച്ചു.

: എന്നെ ഒന്നും ചെയ്യില്ലടാ സാമൂട്ടാ. നിന്റെ പൈസ ഞാൻ തിരിച്ചു തരാം. എന്നെ വെറുതെ വിട്ടേരെ.

: നീ അത് നേരെത്തെ ചിന്തിക്കണം ആയിരുന്നു. എന്നെ അനാഥൻ ആകുമ്പോൾ നീ ഓർക്കണം ആയിരുന്നു. നിന്നെ കൊല്ലുന്നത് എനിക്കുവേണ്ടി മാത്രമല്ല അവൾകും കൂടെ വേണ്ടിയാണ്.

അവളുടെ പപ്പയെ നീ കൊന്നു അതിന്റെ കൂടി ഉള്ള പ്രതികാരം ആണിത്.

ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ റോഷൻ വണ്ടിയും ആയി വന്നു.ഞാൻ ലോറിയുടെ അടുത്തേക് ചെന്നു കേറി വണ്ടി സ്റ്റാർട്ട്‌ ചെയ്യിതു.
അപ്പോൾ എന്റെ മനസ്സിൽ വന്നത് എന്റെ പപ്പയുടെയും മമ്മയുടെയും മുഖമായിരുന്നു.

പിന്നെ ഒന്നും നോക്കി ഇല്ല അവന്റെ വണ്ടിലേക്ക് ഞാൻ ഇടിച്ചു കേറ്റി. എന്റെ ദേഷ്യം മാറുന്നവരെ വണ്ടി കേറ്റി ഇറക്കി കൊണ്ട്യിരുന്നു.

അവിടെ അവൻ വണ്ടിയിൽ ചതഞ്ഞരഞ്ഞു കിടക്കുന്നെ കണ്ടു കൊണ്ട് ആണ് ഞാൻ പോയത് തന്നെ.

പിറ്റേ ദിവസത്തെ പത്രത്തിൽ ബിസിനസ് പ്രമുഖനായ തേവള്ളിപ്പറമ്പിൽ ജെസൺ വാഹനാപകടത്തിൽ മരണപ്പെട്ടു എന്ന് വാർത്ത കേട്ടുകൊണ്ടാണ് ഞാൻ എഴുന്നേറ്റത്.

മെറിൻന്റെ സഹായത്തിൽ അത് വാഹനാപകടം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.

പിന്നെ അതിന്റെ പേരിൽ ഒരു അന്വേഷണം ഉണ്ടായിഇല്ല.

പിറ്റേന്ന് ഞാനും സൂസൻയും കൂടി അവളുടെ അമ്മയെ പാർപ്പിച്ചിരിക്കുന്ന ഗസ്റ്റ്ഹൌസ്യിൽ ലേക്ക് പോയി.

അവിടെ കണ്ട് കാഴ്ച ദയനീയമായിരുന്നു. അവളുടെ മമ്മി മെലിഞ്ഞു എല്ലും തോലുമായി രൂപത്തിൽ ആയിരുന്നു.

അതുപോലെ അവളുടെ അനിയത്തി ഒരു ഭ്രാന്തിയെപ്പോലെ മുടിയൊക്കെ പാറിപ്പറന്നു കൊണ്ട് ഒരു മൂലയിൽ അവൾ ഇരുപ്പ് ഉണ്ടായിരുന്നു.

ഇത് കണ്ട് സൂസൻ വേഗം തന്നെ അവരുടെ അടുത്തേക് ഓടി ചെന്നു. അവരെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

അ കാഴ്ച കണ്ടപ്പോൾ എന്റെ മനസ്സും തകരുന്നു പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അവരുടെ അടുത്തേക് ചെന്നു അവരും ആയി ആയി അവിടെ നിന്നും തിരിച്ചു.

യാത്രയിൽ മുഴവനും സൂസൻ കരിച്ചിൽ തന്നെ ആയിരുന്ന.

അവളെ എന്ത് പറഞ്ഞു സമാധാനിപ്പികണം എന്നപോലെ എനിക്കറിയില്ലായിരുന്നു.

അങ്ങനെ അവര് രണ്ടു പേരുംയും എറണാകുളത്തിൽലെ സൈക്യാട്രിസ്റ്റ് ഡോക്ടർ സണ്ണിയെ കൊണ്ടേ കാണിച്ചു.

പുള്ളി പറഞ്ഞ പ്രകാരം മൂന്നു മാസത്തെ കൗൺസിലിംഗ് കൊണ്ട് റെഡി ആകാം എന്ന് പറഞ്ഞു.

അങ്ങനെ മൂന്ന് മാസത്തെ കൗൺസിലിങ് ഫലംആയി ഞങ്ങള്ക്ക് അവളുടെ മമ്മിനെയും അനിയത്തിതിനെയും തിരിച്ചു കിട്ടി.

ജാൻസി ആൾ ഒരു കുറുമ്പി തന്നെ ആയിരുന്നു. അവൾ എനിക്ക് അവളുടെ ചേട്ടന്റെ സ്ഥാനം ആയിരുന്നു തന്നത്.

അവളുടെ മുടങ്ങിപ്പോയ പഠിത്തം ഞങ്ങൾ വീണ്ടും തുടങ്ങി. ഇപ്പോൾ അവൾ പത്തിൽ ആണ് പടികുന്നെ.

ജാൻസിയുടെ പഴയ പ്രസരിപ്പും സന്തോഷംയും തിരിച്ചു വന്നിട്ടുണ്ടായിരുന്നു.
അത് പോലെ തന്നെ മമ്മി പഴേ പോലെ ആയി തുടങ്ങി. ഇപ്പോൾ ലില്ലി കുട്ടി സൂസന്റെ മാത്രം മമ്മി അല്ലാ എന്റെയും കൂടി ആണ്.

അങ്ങനെ നോക്കുമ്പോൾ എനിക്ക് മമ്മിനെയും ഒരു അനിയത്തിനെയും കിട്ടി.

അതിനു കാരണം ഒരാൾ മാത്രം സൂസൻ.

അവളുടെ ചിരിയും കളിയും എന്നെ വല്ലാതെ മോഹിപ്പിക്കുന്നു ഉണ്ട്‌.

അങ്ങനെ അവളെ ഞാൻ എന്റെ മണവാട്ടി ആക്കാൻ തീരുമാനിച്ചു. ഇത് ഞാൻ മമ്മയോടെ പറഞ്ഞപ്പോൾ അവർക്ക് സന്തോഷം ആയിരുന്നു.

: എല്ലാം നല്ലത് ആണ്. എന്നാലും കല്യാണം കഴിയാതെ ചെക്കന്റെ വീട്ടിൽ പെണ്ണ് നില്കുന്നു ശെരി അല്ലാ. അത് കൊണ്ട് ഞങ്ങൾ ഒരു വടക് വീട്ടിൽലേക്ക് മാറാം എന്നിട്ട് ആചാരപ്രകാരം എല്ലാം നടക്കട്ടെ. എന്ന് ആയിരുന്നു മമ്മയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *