വൈകി വന്ന സന്ധ്യ – 1 1

പ്യുണിൽ നിന്നും അതികം വൈകാതെ സ്ഥാനക്കയറ്റം ലഭിച്ചു ഇന്ന് അവൾ ക്ലാർക്കാണ് വയസ്സ് 40 .സ്ഥാനക്കയറ്റം സ്ഥലം മാറ്റം നൽകി ..അതുവരെ കാണാത്ത നാട്ടിലേക്ക് അവൾ പറിച്ചെറിയപെട്ടു .മക്കളെ ജോലിക്കടുത്തുള്ള സ്കൂളിൽ ചേർത്ത് അവൾ വാടകക്ക് ഒരു വീടെടുത്തു ..

മനോജേട്ടാ ….നിങ്ങൾ എന്താണ് പറയുന്നത് …ഞങ്ങൾ എങ്ങനാ ഒറ്റയ്ക്ക്

എന്ന നീ ജോലി വേണ്ടാന്ന് വെക്കു …എനിക്ക് വയ്യ ഇവിടെ നിന്ന് എങ്ങോട്ടും വരാൻ

ജോലി വേണ്ടാന്ന് വച്ചിട്ട് പട്ടിണി കിടന്നു ചാവാനോ

ഞാൻ എങ്ങോട്ടും വരില്ല ….അത്രതന്നെ

സന്ധ്യ പിന്നെ ഒന്നും പറയാൻ നിന്നില്ല ..പറഞ്ഞിട്ട് കാര്യമില്ല സ്വഭാവം അറിയാം ഇനിയും നിർബന്ധിച്ചാൽ തെറിവിളി കേൾക്കേണ്ടി വരും …

മനോജിനെ അവിടെ വിട്ടു അവൾ മക്കളെയും കൂട്ടി ..വാടകവീട്ടിലേക്കു താമസമാക്കി

രണ്ടുമുറിയും അടുക്കളയും ഹാളും ഒക്കെയായി അത്ര ചെറുതും എന്നാൽ വലുതുമല്ലാത്ത ഒരു വീട് ..വെള്ളവും വഴിയും വെളിച്ചവും ഒക്കെ ആവശ്യത്തിനുള്ള വീട് ..

അമ്മെ

ഹ്മ്മ്

നല്ല വീടല്ലേ

ആ ………നിനക്കിഷ്ട്ടായോ

പിന്നില്ലാതെ

നമുക്കും വേണം ഇതുപോലെ ഒരു വീട്

ഹ്മ്മ് …നീ നന്നായി പടിക്കു നല്ല ജോലി ഒക്കെ നേടു അപ്പൊ നമുക്കും വെക്കാം ഇതുപോലെ ഒരു വീട്

ഹ്മ്മ് ഞാൻ പഠിക്കാം നന്നായിട്ടു പഠിക്കാം ….ഞാനും പഠിക്കാം അമ്മെ

സന്ധ്യ മക്കളെ ചേർത്തുപിടിച്ചു …അവൾ ജീവിക്കുന്നതും അവളുടെ പ്രതീക്ഷയും മക്കളാണ്

‘അമ്മ അച്ഛൻ അവരുമോ പുതിയ വീട് വച്ചാൽ

നിനക്കെന്താ തോന്നുന്നേ

അച്ഛൻ വരൂല …അച്ഛന് നമ്മളെ ഒന്നും വേണ്ട

മക്കളുടെ മനസ്സിൽ അച്ഛൻ എന്ന വാക്കിന് എത്രത്തോളം വിലയുണ്ടെന്ന് സന്ധ്യക്കറിയാം….അവരെ പറഞ്ഞിട്ടു കാര്യമില്ല സ്നേഹം കൊടുത്താൽ മാത്രമേ അത് തിരിച്ചു കിട്ടു ….കാലം വീണ്ടും മുന്നോട്ട് നീങ്ങി .മനോജ് എന്ന വ്യക്തി അവരുടെ ജീവിതത്തിൽ എവിടെയോ കേട്ട ഒരു പേര് മാത്രമായി ..അവർതമ്മിൽ മാനസികമായി പിരിഞ്ഞു ..വല്ലപ്പോഴും കൂടി കാണുന്നത് പോലും നിന്നു ..തമ്മിൽ ഒരു ബന്ധവുമില്ല ..അയാൾ ഇങ്ങോട്ടും ഇവർ അങ്ങോട്ടും പോകുന്നതുപോലെ ഇല്ലാതായി ..മക്കളുടെ നിർബന്ധത്തിന് വഴങ്ങി സന്ധ്യ 47 ആം വയസ്സിൽ വിവാഹ ബന്ധം വേർപെടുത്തി …

പ്ലസ് 2 കഴിഞ്ഞ സഞ്ജയ് …പട്ടാളത്തിൽ പോയി നന്നായി പഠിക്കുമായിരുന്നു അവൻ 23 ആം വയസ്സിൽ സഞ്ജയ് തികഞ്ഞ ഒരു പട്ടാളക്കാരനായി ..ഒത്ത ഒരു പുരുഷൻ ..വിരിഞ്ഞ മാറും ബലിഷ്ടമായ കയ്യും കാലും
ആരും ഒന്ന് നോക്കി നിന്ന് പോകും ..അനിയൻ അജയ് അവൻ നല്ലൊരു കലാ കാരൻ ആണ് ചിത്രകലയിൽ ആണ് അവന്റെ പ്രാവീണ്യം …സിനിമ മോഹം കൊണ്ട് അജയ് സിനിമയിൽ ആര്ട്ട് വിഭാഗത്തിൽ ആണ് …
ശാസ്ത്രീയമായി ചിത്രകല അഭ്യസിക്കുന്നുമുണ്ട് …

‘അമ്മ

ഹമ്

എനിക്കൊരു കാര്യം പറയാനുണ്ട്

പറഞ്ഞോ

അമ്മ എനിക്കൊരു പെൺകുട്ടിയെ

പെൺകുട്ടിയെ

‘അമ്മ അത്

വല്യ പട്ടാളക്കാരൻ ആണ് ….എന്തിനാടാ ഇങ്ങനെ പേടിക്കുന്നെ

അതല്ല ‘അമ്മ

മോന് ആരെവേണമെങ്കിലും കല്യാണം കഴിക്കാം അമ്മക്ക് സമ്മതം മാത്രമേ ഉള്ളു …പോരെ

‘അമ്മ ഞെട്ടിച്ചല്ലോ

അമ്മയുടെ അനുഭവം ആണ് മോനെ …

അതൊക്കെ കഴിഞ്ഞ കാര്യമാ അല്ലെ

ഹ്മ്മ് ആരാ കക്ഷി

എന്റെ ജൂനിയർ ആയിരുന്ന കുട്ടിയ

എന്ത് ചെയുന്നു

അങ്ങനെ പ്രതേകിച്ചൊന്നും ചെയ്യാനില്ല ..ഡിഗ്രി ഫൈൽ ആയി

ആഹാ …നല്ലകുട്ടി ആണലോ

കളിയാക്കാതെ …എല്ലാരും ഒരുപോലെ ആവുമോ

ഇല്ല നീ പറ

അഞ്ജന എന്ന പേര് …എനിക്ക് അത്രക്കിഷ്ട

അത്രക്കിഷ്ട്ടാണെങ്കിൽ പോയി പെണ്ണ് ചോദിക്ക്

‘അമ്മ വരില്ലേ കൂടെ

നീ ഏതേലും ഫ്രെണ്ട്സിനെ കൂട്ടി പോടാ

‘അമ്മ കണ്ടു ഇഷ്ട്ടാവാണ്ട് എങ്ങനാ

എനിക്കിഷ്ട്ടായില്ലെങ്കിൽ എന്റെ പൊന്നുമോൻ വേണ്ടാന്ന് വെക്കോ

ഓ ഈ ‘അമ്മ …വരോ

വരാടാ …..ചെക്കാ

ഞാൻ ലീവ് കഴിഞ്ഞു പോവുമ്പോഴേക്കും ഒരു തീരുമാനം ആക്കണം

എന്താ ഇത്ര ധൃതി

വേറാരെങ്കിലും കൊണ്ടോയലോ

ഹ്മ്മ് എന്ന ഈ സൺഡേ പോവാം

അമ്മയെയും അനിയൻ അജയിനെയും കൂട്ടി അഞ്ജനയെ പെണ്ണ് കാണാൻ സഞ്ജയ് അവളുടെ വീട്ടിലേക്ക് ചെന്ന്..അഞ്ജനയുടെ അമ്മക്ക് കാര്യങ്ങൾ അറിയാമായിരുന്നു …സഞ്ജയ് നല്ലപയ്യൻ ആയതിനാലും നല്ല ജോലിയും വിദ്യാഭ്യാസവും ഒക്കെ ഉള്ളതിനാലും അവർ എതിർത്തൊന്നും പറഞ്ഞില്ല …

Leave a Reply

Your email address will not be published. Required fields are marked *