വൈകി വന്ന സന്ധ്യ – 1

സന്ധ്യ ടീച്ചറെ ….

എന്താ മാഷേ

താനിങ്ങനെ ഇവിടെ പഠിപ്പിച്ചു ജീവിതം തീർക്കാനാണോ ഉദ്ദേശം

പിന്നെ ഞാനെന്തു ചെയ്യണം മാഷേ

ഒന്ന് ശ്രമിച്ചാൽ ഒരു സർക്കാർ ജോലി നേടികൂടേ തനിക്കു …അതികം സമയം തന്റെ മുന്നിലില്ല ..നന്നായി ശ്രമിച്ചാൽ എവിടെയെങ്കിലും കേറിക്കൂടാം …

മാഷേ ഞാൻ അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല

ഇനിയും ആലോചിക്കാം

പിന്നീടുള്ള ശ്രമങ്ങൾ അതിനുവേണ്ടിയായിരുന്നു ….

37 ആം വയസ്സിൽ സന്ധ്യ സർക്കാർ ഉദ്യഗസ്ത ആയി …പ്യുൺ ആയിട്ടാണ് ജോലി കിട്ടിയത് എന്നാലും ജീവിതം ഒന്നുകൂടി മെച്ചപ്പെട്ടു ..നല്ല ജീവനക്കാർ എല്ലാരും ഒരു കുടുംബം പോലെ അധികവും സ്ത്രീകൾ ആയിരുന്നു എന്നാലും തമ്മിൽത്തമ്മിൽ നല്ല സ്നേഹത്തിൽ ആയിരുന്നു ..

മക്കൾ ഇപ്പൊ ഒരാൾ 9 ഇലും ഒരാൾ 6 ഇലും …

മനോജ് എന്ന വ്യക്തി സ്വയം തന്നിലേക്ക് ഒതുങ്ങി കൂടി അയാളുടെ ലോകം അയാൾ മാത്രമായി ..എല്ലാം സഹിച്ചു സന്ധ്യ ജീവിതം മുന്നോട്ട് നീക്കി …വീടിന്റെ കാര്യവും മക്കളുടെ കാര്യവും എന്തിനു മനോജിന്റെ കാര്യങ്ങൾ പോലും അവൾക്കു ചെയ്യേണ്ടി വന്നു .ഒന്നും ആലോചിക്കാൻ അവൾക്കു സമയം ഇല്ലായിരുന്നു ..

പ്യുണിൽ നിന്നും അതികം വൈകാതെ സ്ഥാനക്കയറ്റം ലഭിച്ചു ഇന്ന് അവൾ ക്ലാർക്കാണ് വയസ്സ് 40 .സ്ഥാനക്കയറ്റം സ്ഥലം മാറ്റം നൽകി ..അതുവരെ കാണാത്ത നാട്ടിലേക്ക് അവൾ പറിച്ചെറിയപെട്ടു .മക്കളെ ജോലിക്കടുത്തുള്ള സ്കൂളിൽ ചേർത്ത് അവൾ വാടകക്ക് ഒരു വീടെടുത്തു ..

മനോജേട്ടാ ….നിങ്ങൾ എന്താണ് പറയുന്നത് …ഞങ്ങൾ എങ്ങനാ ഒറ്റയ്ക്ക്

എന്ന നീ ജോലി വേണ്ടാന്ന് വെക്കു …എനിക്ക് വയ്യ ഇവിടെ നിന്ന് എങ്ങോട്ടും വരാൻ

ജോലി വേണ്ടാന്ന് വച്ചിട്ട് പട്ടിണി കിടന്നു ചാവാനോ

ഞാൻ എങ്ങോട്ടും വരില്ല ….അത്രതന്നെ

സന്ധ്യ പിന്നെ ഒന്നും പറയാൻ നിന്നില്ല ..പറഞ്ഞിട്ട് കാര്യമില്ല സ്വഭാവം അറിയാം ഇനിയും നിർബന്ധിച്ചാൽ തെറിവിളി കേൾക്കേണ്ടി വരും …

മനോജിനെ അവിടെ വിട്ടു അവൾ മക്കളെയും കൂട്ടി ..വാടകവീട്ടിലേക്കു താമസമാക്കി

രണ്ടുമുറിയും അടുക്കളയും ഹാളും ഒക്കെയായി അത്ര ചെറുതും എന്നാൽ വലുതുമല്ലാത്ത ഒരു വീട് ..വെള്ളവും വഴിയും വെളിച്ചവും ഒക്കെ ആവശ്യത്തിനുള്ള വീട് ..

അമ്മെ

ഹ്മ്മ്

നല്ല വീടല്ലേ

ആ ………നിനക്കിഷ്ട്ടായോ

പിന്നില്ലാതെ

നമുക്കും വേണം ഇതുപോലെ ഒരു വീട്

ഹ്മ്മ് …നീ നന്നായി പടിക്കു നല്ല ജോലി ഒക്കെ നേടു അപ്പൊ നമുക്കും വെക്കാം ഇതുപോലെ ഒരു വീട്

ഹ്മ്മ് ഞാൻ പഠിക്കാം നന്നായിട്ടു പഠിക്കാം ….ഞാനും പഠിക്കാം അമ്മെ

സന്ധ്യ മക്കളെ ചേർത്തുപിടിച്ചു …അവൾ ജീവിക്കുന്നതും അവളുടെ പ്രതീക്ഷയും മക്കളാണ്

‘അമ്മ അച്ഛൻ അവരുമോ പുതിയ വീട് വച്ചാൽ

നിനക്കെന്താ തോന്നുന്നേ

അച്ഛൻ വരൂല …അച്ഛന് നമ്മളെ ഒന്നും വേണ്ട

മക്കളുടെ മനസ്സിൽ അച്ഛൻ എന്ന വാക്കിന് എത്രത്തോളം വിലയുണ്ടെന്ന് സന്ധ്യക്കറിയാം….അവരെ പറഞ്ഞിട്ടു കാര്യമില്ല സ്നേഹം കൊടുത്താൽ മാത്രമേ അത് തിരിച്ചു കിട്ടു ….കാലം വീണ്ടും മുന്നോട്ട് നീങ്ങി .മനോജ് എന്ന വ്യക്തി അവരുടെ ജീവിതത്തിൽ എവിടെയോ കേട്ട ഒരു പേര് മാത്രമായി ..അവർതമ്മിൽ മാനസികമായി പിരിഞ്ഞു ..വല്ലപ്പോഴും കൂടി കാണുന്നത് പോലും നിന്നു ..തമ്മിൽ ഒരു ബന്ധവുമില്ല ..അയാൾ ഇങ്ങോട്ടും ഇവർ അങ്ങോട്ടും പോകുന്നതുപോലെ ഇല്ലാതായി ..മക്കളുടെ നിർബന്ധത്തിന് വഴങ്ങി സന്ധ്യ 47 ആം വയസ്സിൽ വിവാഹ ബന്ധം വേർപെടുത്തി …

പ്ലസ് 2 കഴിഞ്ഞ സഞ്ജയ് …പട്ടാളത്തിൽ പോയി നന്നായി പഠിക്കുമായിരുന്നു അവൻ 23 ആം വയസ്സിൽ സഞ്ജയ് തികഞ്ഞ ഒരു പട്ടാളക്കാരനായി ..ഒത്ത ഒരു പുരുഷൻ ..വിരിഞ്ഞ മാറും ബലിഷ്ടമായ കയ്യും കാലും
ആരും ഒന്ന് നോക്കി നിന്ന് പോകും ..അനിയൻ അജയ് അവൻ നല്ലൊരു കലാ കാരൻ ആണ് ചിത്രകലയിൽ ആണ് അവന്റെ പ്രാവീണ്യം …സിനിമ മോഹം കൊണ്ട് അജയ് സിനിമയിൽ ആര്ട്ട് വിഭാഗത്തിൽ ആണ് …
ശാസ്ത്രീയമായി ചിത്രകല അഭ്യസിക്കുന്നുമുണ്ട് …

‘അമ്മ

ഹമ്

എനിക്കൊരു കാര്യം പറയാനുണ്ട്

പറഞ്ഞോ

അമ്മ എനിക്കൊരു പെൺകുട്ടിയെ

പെൺകുട്ടിയെ

‘അമ്മ അത്

വല്യ പട്ടാളക്കാരൻ ആണ് ….എന്തിനാടാ ഇങ്ങനെ പേടിക്കുന്നെ

അതല്ല ‘അമ്മ

മോന് ആരെവേണമെങ്കിലും കല്യാണം കഴിക്കാം അമ്മക്ക് സമ്മതം മാത്രമേ ഉള്ളു …പോരെ

‘അമ്മ ഞെട്ടിച്ചല്ലോ

അമ്മയുടെ അനുഭവം ആണ് മോനെ …

അതൊക്കെ കഴിഞ്ഞ കാര്യമാ അല്ലെ

ഹ്മ്മ് ആരാ കക്ഷി

എന്റെ ജൂനിയർ ആയിരുന്ന കുട്ടിയ

എന്ത് ചെയുന്നു

അങ്ങനെ പ്രതേകിച്ചൊന്നും ചെയ്യാനില്ല ..ഡിഗ്രി ഫൈൽ ആയി

ആഹാ …നല്ലകുട്ടി ആണലോ

കളിയാക്കാതെ …എല്ലാരും ഒരുപോലെ ആവുമോ

ഇല്ല നീ പറ

അഞ്ജന എന്ന പേര് …എനിക്ക് അത്രക്കിഷ്ട

അത്രക്കിഷ്ട്ടാണെങ്കിൽ പോയി പെണ്ണ് ചോദിക്ക്

‘അമ്മ വരില്ലേ കൂടെ

നീ ഏതേലും ഫ്രെണ്ട്സിനെ കൂട്ടി പോടാ

‘അമ്മ കണ്ടു ഇഷ്ട്ടാവാണ്ട് എങ്ങനാ

എനിക്കിഷ്ട്ടായില്ലെങ്കിൽ എന്റെ പൊന്നുമോൻ വേണ്ടാന്ന് വെക്കോ

ഓ ഈ ‘അമ്മ …വരോ

വരാടാ …..ചെക്കാ

ഞാൻ ലീവ് കഴിഞ്ഞു പോവുമ്പോഴേക്കും ഒരു തീരുമാനം ആക്കണം

എന്താ ഇത്ര ധൃതി

വേറാരെങ്കിലും കൊണ്ടോയലോ

ഹ്മ്മ് എന്ന ഈ സൺഡേ പോവാം

അമ്മയെയും അനിയൻ അജയിനെയും കൂട്ടി അഞ്ജനയെ പെണ്ണ് കാണാൻ സഞ്ജയ് അവളുടെ വീട്ടിലേക്ക് ചെന്ന്..അഞ്ജനയുടെ അമ്മക്ക് കാര്യങ്ങൾ അറിയാമായിരുന്നു …സഞ്ജയ് നല്ലപയ്യൻ ആയതിനാലും നല്ല ജോലിയും വിദ്യാഭ്യാസവും ഒക്കെ ഉള്ളതിനാലും അവർ എതിർത്തൊന്നും പറഞ്ഞില്ല …

വരൂ …കയറി ഇരിക്കൂ

സന്തോഷത്തോടെ അവരെ വരവേറ്റു അകത്തേക്ക് ക്ഷണിച്ചു

ഞങ്ങൾക്ക് രണ്ടു മക്കളാ ..അഞ്ജനയും കാവ്യയും …

കാവ്യാ ഡിഗ്രി ഒന്നാംവർഷം …

കാര്യങ്ങൾ എല്ലാം പറഞ്ഞു …അവർക്കും ഇഷ്ട്ടായി ..അത്ര സാമ്പത്തിക സ്ഥിതി ഇല്ലന്നെ ഉള്ളു നല്ല കുടുംബം സന്ധ്യ സത്യത്തിൽ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു മകൻറെ കണ്ടെത്തൽ എന്തായാലും കൊള്ളാം ..

എങ്ങനുണ്ട് അമ്മെ ….ഇഷ്ട്ടായോ

പിന്നെ ഇഷ്ടാവാണ്ട് ….നല്ല കുട്ടി ….എന്തൊരു ഐശ്വര്യം

കാര്യങ്ങൾ ഉറപ്പിച്ചു …സഞ്ജയ് ലീവ് കഴിഞ്ഞു പോയി

വാടക വീട്ടിൽ നിന്നും സന്ധ്യയും കുടുംബവും സ്വന്തമായി വച്ച വീട്ടിലേക്കു മാറിയിരുന്നു …അതത്ര വലിയ വീടല്ല എന്നുവെച്ചു ചെറുതൊന്നും അല്ല 4 മുറിയുള്ള അത്യാവശ്യം വലിയ വീട് തന്നെ ..സാമ്പത്തികമായി മെച്ചപ്പെട്ടു …സത്യത്തിൽ സഞ്ജയേക്കാൾ സാമ്പത്തികമായി അജയ് ആയിരുന്നു മുന്നിൽ അതാണല്ലോ സിനിമ ലോകം …

സന്ധ്യയുടെ 49 ആം വയസ്സിൽ …സഞ്ജയുടെയും അഞ്ജനയുടേയും വിവാഹം നടന്നു …വിവാഹം കഴിഞ്ഞു അവർ മൂന്നു പേര് മാത്രമാണ് ആ വീട്ടിൽ ഉണ്ടായിരുന്നത് ..ഏതോ സിനിമയുടെ അത്യാവശ്യം കാരണം അജയ് കല്യാണം കഴിഞ്ഞ ഉടൻ പോയി ..അമ്മയും സഞ്ജയും അഞ്ജനയും മാത്രമായി ആ വീട്ടിൽ ..

വൈകുന്നേരം ഭക്ഷണം എല്ലാം കഴിച്ചു …സന്ധ്യ കിടക്കാനായി മുറിയിലേക്ക് പോയി …മുകളിൽ ഒരു മുറിയും താഴെ മൂന്നു മുറികളുമാണ് ആ വീടിന് ..അജയ് മുകളിലാണ് ..അവന്റെ സിനിമ കാര് വരുമ്പോ സൗകര്യം അതാണ് …സഞ്ജയ് ലീവിന് വരുമ്പോ താഴെ തന്നെയാണ് കിടത്തം .മണിയറ താഴെ തന്നെ ആണ് ഒരുക്കിയത് …
വധുവരന്മാരെ മണിയറയിൽ ആക്കി സന്ധ്യ മുറിയിൽ എത്തി ഉറങ്ങാൻ കിടന്നു ..കല്യാണത്തിന്റെ ക്ഷീണം കാരണം അവർ പെട്ടന്ന് തന്നെ ഉറങ്ങി …

Leave a Reply

Your email address will not be published. Required fields are marked *