*****************
“ഹൈ , “
ഭക്ഷണം കഴിച്ചു റസ്റ്റ് റൂമിൽ പോയി ഫ്രഷ് ആയി വന്നു ഒന്ന് മയങ്ങാൻ ഇരികുമ്പോളായിരുന്നു ആ വിളി ,
ഷെറിനോട് റൈറ്റ് സൈഡ് ഇൽ ഇരുന്ന ഒരു പെൺകുട്ടി .ഏകദേശം ഒരു ഇരുപത്തിരണ്ടു വയസു കാണും ,
“ഹൈ .”
” ഐ ആം കീർത്തന ”
“ഷെറിൻ ” കീർത്തന നീട്ടിയ കൈ പിടിച്ചു ഹസ്തദാനം ചെയ്തുകൊണ്ട് ഷെറിൻ പറഞ്ഞു .
“ചേച്ചി നെ ഞാൻ ഇതിനു മുമ്പ് കണ്ടിട്ട് ഉണ്ട്.രണ്ടു മാസം മുമ്പ് കോഴിക്കോട്
ഗോൾഡൻ ജിം ഇൽ നടന്ന യോഗ വർക്ഷോപ് ഇൽ ചേച്ചി ചീഫ് ഗസ്റ്റ് ആയി
വന്നിരുന്നിലെ ? ”
“ആ .അതെ .കുട്ടി ഇണ്ടായിരുന്നോ അവിടെ? ”
“മ്മ്മ് .ഞാൻ അവിടത്തെ മെമ്പർ ആണ് .ഞാൻ അന്ന് ചേച്ചിയുമായി ഒരു സെൽഫി യും എടുത്തിരുന്നു .”
” ഒക്കെ ഒകെ . സോറി എനിക്ക് പെട്ടെന്നു അങ്ങോട്ടു ഓർമ കിട്ടുന്നില്ല ”
“ഓ, അത് സാരം ഇല്ല .ചേച്ചി ഞങ്ങടെ ഒകെ ഒരു ഇൻസ്പിറേഷൻ ആണ് ”
“ഞാനോ? ”
“അതെ.കേരളത്തിലെ ഏറ്റവും വലിയ ക്രോസ്സ്‌ഫിറ്റ് ആൻഡ് ജിം
ശൃംഖലയായ ‘ടോണിസ് ജിം ‘ ന്റ്റെ ഒരേ ഒരു ഉടമ ഷെറിൻ തോമസ് . ”
പൊതുവെ പൊക്കിപ്പറച്ചലിന് മുഗം കൊടുക്കാത്ത ഷെറിന് അതിനു മറുപടി ഒന്നും കൊടുക്കാൻ പറ്റിയില്ല .പകരം വെറുതെ ചിരിക്കുക മാത്രമേ ചെയ്തുള്ളു .
” ടൈം മാഗസിൻ ഇലെ ചേച്ചി ടെ ഒരു ആർട്ടിക്കിൾ ഞാൻ വായിച്ചിരുന്നു , ഒരു സിംഗിൾ മദർ എങ്ങനെ ഇന്ത്യ യിലെ ഏറ്റവും വലിയ സാക്‌സസ്ഫുള് ആയ സംരംഭക ആയി മാറിയെന്നുള്ള ഒരു ആർട്ടിക്കിൾ .ചേച്ചി ഒരു സംഭവ കേട്ടോ ”
” ഞാൻ ഇത്രക്ക് സംഭവം ആണെന്ന് എനിക്ക് ഇപ്പോള അറിയുന്ന “ചിരിച്ചു കൊണ്ട് ഷെറിൻ പറഞ്ഞു
“അതാണോ മോൻ ?”വിന്ഡോ സീറ്റ് ഇൽ കിടന്നു ഉറങ്ങുന്ന ടോണി യെ നോക്കി കീർത്തന ചോദിച്ചു ?
“അതെ .ടോണി ഷെറിൻ ”
“ഒരു അമ്മയാണെന്ന് കേട്ടപ്പോ ഇത്രേം വലിയ ഒരു കുട്ടീടെ അമ്മയാണെന്ന് ഞാൻ കരുതിയില്ല .” കീർത്തന അന്പരപോടെ പറഞ്ഞു .
ആദ്യമായിട്ടല്ല ഇങ്ങനെ ഒരാൾ ഷെറിൻ നോട് പറയുന്നത് .
ഷെറിനെ കണ്ടാൽ ആരും തന്നെ ഒരു ഇരുപത്തിയഞ്ചു വയസിനു മേലെ ഉണ്ടെന്നു പറയൂല .ഡൈട് ഉം യോഗ യും പിന്നെ വർക്ഔട് ആയി നടക്കുന്ന ഷെറിനെ കണ്ടാൽ സെലിബ്രിട്ടിസ് നു പോലും അസൂയ തോന്നും .
“രണ്ടു പേരും വെക്കേഷന് പോവുകയായിരിക്കും അല്ലെ ??”
“വെക്കേഷൻ മാത്രമല്ല , ജിം ന്റ്റെ പുതിയ ഒരു ബ്രാഞ്ച് ചിക്കാഗോ യിൽ സ്റ്റാർട്ട് ചെയ്യാൻ പോവാ .അതിന്റെ ഉദ്ഘാടനം ആണ് മറ്റന്നാൾ ”
” ഓ , കൺഗ്രാറ്സ് . അപ്പൊ ടോണീസ് ജിം ഇന്റർനാഷണൽ ജിം ആയല്ലോ … ”
” അതെ..ഇയാളും വെക്കേഷൻ ട്രിപ്പ് ആണോ? ”
“അതെ ..എന്റെ അങ്കിൾ ചിക്കാഗോ യിൽ ആണ്.അങ്ങനെ അവരെ ഒന്ന് കാണാനും ”
“എന്നാ, മറ്റന്നാളെ ഇയാളും വരണം ഉദ്ഘാടനത്തിനു … ടു ഹൻഡ്രെഡ് എസ് മാന്രോ സ്ട്രീറ്റ് ”
“തീർച്ചയായും .. ചേച്ചി എന്നാ കിടന്നോ ,നല്ല ക്ഷീണം കാണും .ബാക്കി നമുക്കു മോർണിംഗ് സംസാരിക്ക .. ഗുഡ് നൈറ്റ് “
“ഗുഡ് നൈറ്റ് ”
അറ്റെൻഡന്റ് തന്ന ബ്ലാന്കെറ്റ് മേലെ വിരിച്ചു ഐ ഷെഡ് ഉം ഇട്ടു ഷെറിൻ കിടക്കാൻ ഒരുങ്ങി .
“മമ്മി കു ഫാൻസ് ഒകെ കൂടി വരാണല്ലോ …”
ഷെറിൻ ഐ ഷെയ്ഡ് മാറ്റി നോക്കിയപ്പോ ചിരിച്ചു കൊണ്ട് തൻ്റെ ഇടത്തെ ചെവിയിൽ സ്വകാര്യമെന്നേനെ ടോണി പറഞ്ഞു .
“അമ്പട കള്ളാ ,നീ ഉറങ്ങിയില്ലേ ” ടോണി യുടെ കവിളിൽ നുള്ളിക്കൊണ്ടു ഷെറിൻ ചോദിച്ചു .?
“എങ്ങനാ ഉറങ്ങാൻ നിങ്ങൾ ഇങ്ങനെ പിറുപിറുത്താൽ?? ”
“സോറി ഡാ ..തലവേദന മാറിയോ ?”
“മ്മ്മ് ..കുറവ് ഇണ്ട്.”
“കഴിക്കാൻ വല്ലതും വേണോ ??”
“വേണ്ട അമ്മ..വിശകുനില്ല .. ”
“എന്നാ മോൻ കിടന്നോ ..” ടോണി യുടെ ബ്ലാങ്ക്‌റ്റ് അവന്റെ കഴുത്തു വരെ നേരെയാക്കി കൊണ്ട് ഷെറിൻ പറഞ്ഞു ..
“ഗുഡ് നൈറ്റ് മാ ”
“ഗുഡ് നൈറ്റ് “അവന്റെ മുടിയിൽ തലോടി ചെറുചിരിയോടെ പറഞ്ഞു . ടോണി യുടെ നിഷ്കളങ്കമായ മുഖം ഇപ്പോൾ കാണുമ്പോളും ഷെറിന് എല്ലാ ടെൻഷൻ ഉം മറന്നു ചിരിക്കുമായിരുന്നു ..
************
“മമ്മി ,മമ്മി “വേവലാതിയിൽ തന്നെ തട്ടി വിളിക്കുന്ന ടോണി യുടെ ശബ്ദമായിരുന്നു ഷെറിനെ ഉറക്കത്തിൽ നിന്ന് ഉണർത്തിയത് .
കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ചയും ശബ്ദവും പെട്ടന്നു ഉൾകൊള്ളാൻ അവൾക്കു സാധിച്ചില്ല . മുന്നിൽ തൂങ്ങി നിക്കുന്ന ഓക്‌സിജൻ മാസ്കുകൾ ,
ഭയതിനാൽ നിലവിളിക്കുന്ന പാസ്സന്ജര്സ് , എമർജൻസി വാർണിങ് ശബ്ദവും പിന്നെ നേരെ താഴെ ഭൂമിയിലേക്കു പതിക്കുന്ന ഫ്ലൈറ്റ് ഉം……
