വൈ : ദി ബിഗിനിങ് – 1

“ചിക്കൻ ഓർ പാസ്ത ?”
“സോറി ? ”
“വൂൾഡ് യു ലൈക് ചിക്കൻ ഓർ പാസ്ത ? ”
“ഐ വിൽ ഹാവ് ചിക്കൻ .”
“എനിതിങ് ടു ഡ്രിങ്ക് മാം?”
“വാട്ട് കൈൻഡ് ഓഫ് സോഡാ ഡൂ യു ഹാവ് ?”
“കോക്ക് ,ഡൈട് കോക്ക് ,സ്പ്രൈറ്റ് ,ഡോക്ടർ പെപ്പെർ . ”
“എ ഡൈട് കോക്ക് ,നോ ഐസ് ,പ്ളീസ് ”
“ഹിയർ യു ഗോ ”
“താങ്ക്സ് ”

ഷെറിൻ അറ്റെൻഡന്റ് വച്ച് നീട്ടിയ കോക്ക് വാങ്ങി ഒരു സിപ്പ് കുടിച്ചശേഷം നീട്ടി ഒരു ദീർഘശ്വാസം വിട്ടു. വാച്ച് ഇൽ ടൈം ലെവൻ പിഎം .ഉച്ചക്ക്
ഇറങ്ങിയതാണ് മലപ്പുറത്തിൽ നിന്നും കരിപ്പൂരിലേക്ക് ,രാവിലെ മുതൽ പാക്കിങ് ഉം ട്രാവൽ ഉം ആയി
ആകെ ക്ഷീണിച്ചു പോയിരുന്നു ഷെറിൻ .

“മോനെ എണീക്കു.ഫുഡ് കഴിക്കു .”
ഷെറിൻ ലെഫ്ട് സൈഡ് വിന്ഡോ സീറ്റ് ഇൽ ഐ ഷെയ്ഡ് ഇട്ടു വിശ്രമിക്കുന്ന മകന്റെ മുടിയിൽ തടവി വിളിച്ചു.
“മ്മ്മ് .. എനിക്ക് വേണ്ട , അമ്മ കഴിച്ചോ ”
“വെറും വയറ്റിൽ കിടക്കല്ലേ മോനെ ..”
“ആ ഫുഡ് കണ്ടാൽ ഞാൻ ഇപ്പൊ ശർദിക്കും”
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തിട്ട് അഞ്ചു മിനിറ്റ് ആയിട്ടേ ഉള്ളു.അപ്പോളെത്തേക്കും മോഷൻ സിക്ക്നെസ്സ് കിട്ടി പ്രാന്തായി കിടക്കുകയായിരുന്നു ടോണി .
“ഞാൻ അറ്റെൻഡന്റിനോട് ജിൻജർ ടാബ്ലറ്റ് ഒന്ന് ചോദിക്കട്ടെ ?”
മോന്റെ കോഫീ ബ്രൗൺ നിറമുള്ള മുടി തടവി കൊണ്ട് ഷെറിൻ ചോദിച്ചു.
“അതൊന്നും കഴിച്ചിട്ട് കാര്യം ഇല്ല അമ്മ .. ”
“‘അമ്മ കഴിച്ചോ ,ഇത് കുറച്ചു നേരത്തേക്ക് ഇണ്ടാവും പുതിയത് ഒന്നും അല്ലല്ലോ”
ശെരിയാണ് .ടോണികു പണ്ടേ ലോങ്ങ് ട്രാവൽ ഇഷ്ടമായിരുന്നില്ല ,കാരണം ഈ മോഷൻ സിക്ക്നെസ് തന്നെ കാർ,ബസ് ,ഫ്ലൈറ്റ് ഈ മൂന്നിൽ എന്തിലും ട്രാവൽ ചെയ്താ അവനു വയ്യാതാകും .

“ന്നാ മോൻ കിടന്നോ ,വിശക്കുമ്പോൾ പറയണേ..”
“മ്മ്മ് ..”

മകന്റെ മുടിയിൽ നിന്നും കയ്യ് എടുത്തു ഷെറിൻ തന്റെ മുന്നിലുള്ള ഫുഡ്
കഴിക്കാൻ തുടങ്ങി ..
നല്ല വിശപ്പ് ഉണ്ടായിരുന്നിട്ടും ഷെറിൻ ചിക്കൻ ഉം പിന്നെ വെജിറ്റബിൾ സാലഡ് ഉം മാത്രം കഴിച്ചു ബാക്കി റൈസ് അങ്ങനെ തന്നെ വെച്ചു .ദിവസവും മുടങ്ങാതെ പാലിയോ ഡൈട് എടുക്കുന്ന ഒരു ആള് ആണ് ഷെറിൻ.

***************
പണ്ട് ചിക്കാഗോ ഇൽ ഡിഗ്രി പഠിക്കുമ്പോൾ വന്ന ഒരു ഹാബിറ്റ് ആയിരുന്നു ജിം ഇൽ വർക്ഔട് ചെയ്യാൻ പോകുന്നത് .വർക്ഔട് ഇൽ നിന്നും ക്രോസ്സ്‌ഫിറ്റ്‌ ലേക് ആയി ആ ഹാബിറ്റ് ,അത് പിന്നെ ഒരു ലൈഫ് സ്റ്റൈൽ ആയി മാറി ..
ക്രോസ്സ്‌ഫിറ്റ്‌ ഇൽ ആ കാലത്തേ ചിക്കാഗോ സതേൺ ജൂനിയർ വുമൺ ചാമ്പ്യൻ ഉം ആയിരുന്നു ഷെറിൻ .എന്നെങ്കിലും ഒരു വേൾഡ് ക്രോസ്സ്‌ഫിറ്റ്‌ ചാമ്പ്യൻ ആകണമെന്നായിരുന്നു ഷെറിന്റെ ലക്‌ഷ്യം
.പക്ഷെ അധികമൊന്നും കാത്തു നിക്കേണ്ടി വന്നില്ല ആ ഡ്രീം നോട് ബൈ ബൈ പറയാൻ.വെസ്റ്റേൺ കൽച്ചർ നോട് പൊരുത്ത പെടാൻ ഷെറിൻ ചെയ്ത ഒരു പ്രവർത്തി അവൾക്കു വിനയായി .
ഡിഗ്രി രണ്ടാം വര്ഷം ആയിരുന്നു ഷെറിൻ ഓസ്റ്റിൻ നെ പരിചയ പെടുന്നത് .
ഓസ്‌ട്രേലിയ നിന്നുമുള്ള ഒരു ചുള്ളൻ ചെക്കൻ .രണ്ടു മൂന്ന് മാസം മാത്രമേ വേണ്ടി വന്നുള് ഓസ്റ്റിൻ നു ഷെറിനെ വളക്കാൻ .സെക്സ് നു വേണ്ടി ഓസ്റ്റിൻ നിർബന്ധിച്ചും വഴങ്ങാതിരുന്ന ഷെറിൻ ഒടുക്കം തന്റെ ഫ്രണ്ട് സർക്കിൾ തന്നെ ഒരു വിർജിൻ എന്ന്
പറഞ്ഞു കളിയാക്കാൻ തുടങ്ങിയപ്പോൾ അവൾ അതിനു വഴങ്ങി.
പിന്നെ ഒരു മൂന്ന് മാസം കഴിഞ്ഞപ്പോളേക്കും അവർ ബ്രേക്ക്അപ്പ് ആയി .മൂന്നാം വര്ഷം ഫിഫ്ത് സെമസ്റ്റർ പഠിക്കുമ്പോളാണ് ഷെറിൻ താൻ പ്രെഗ്നന്റ് ആണെന്ന് വിഷയം അറിയുന്നത് .
ഓസ്റ്റിൻ അബോർഷൻ ചെയ്യാൻ നിര്ബന്ധിച്ചപ്പോളും , ഓപ്പൺ മൈൻഡഡ്‌ ആയ അച്ഛനും അമ്മയും അവളുടെ തീരുമാനം എന്താണെകിലും കൂടെ ഉണ്ടാകുമെന്നു വാക് കൊടുത്തു .
ഓസ്റ്റിനും ഫ്രണ്ട്സും കുടുംബവും എല്ലാം എതിർത്തപ്പോളും തൻറ്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഒഴിവാക്കാൻ ഷെറിന് കഴിഞ്ഞില്ല . കോളേജ് ഡ്രോപ്പ് ഔട്ട് ആയ ഷെറിൻ പത്തൊമ്പതാം വയസിൽ ടോണിക് ജന്മം നൽകി .
അച്ഛൻ ഇല്ലാത്ത കുട്ടിയ കേരളത്തിലെ സൊസൈറ്റി യിൽ വളർത്തുന്നത് പ്രയോഗികമല്ലാത്തതിനാൽ ഷെറിന്റെ അച്ഛനും അമ്മയും അവൾക്കു സഹായത്തിനു ചികാഗോയിലേക്കു താമസം മാറ്റി
.ഷെറിന്റെ അച്ഛൻ ഒരു സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയതു കൊണ്ട് ചിക്കാഗോ യിൽ നല്ല ഒരു ജോലി കിട്ടാനും പിന്നെ റെസിഡൻസ് ഷിപ് കിട്ടാനും വല്യ ബുദ്ധിമുട്ടില്ലായിരുന്നു.
ലക്ഷ്യങ്ങളും സ്വപ്നങ്ങളും എല്ലാം ഇല്ലാതായെപ്പോലും ലോകം അവൾക്കു എതിരായപോലും ഈ ഭൂമിയിൽ ഷെറിൻ സ്വയം പിടിച്ചു നിന്നു,അവളുടെ സ്വന്തം മകന് വേണ്ടി..
ഇടക്കിടെ ഓരോന്ന് ആലോചിച്ചു വിഷമിക്കുമ്പോളും കരയുമ്പോളും ടോണി ആയിരുന്നു അവൾക്കു ബലം നൽകിയത് .അവളുടെ മടിയിൽ കിടന്നു അവൻ ചിരിക്കുമ്പോളും കുസൃതി കാണിക്കുമ്പോളും ഷെറിന്റെ എല്ലാ വിഷമങ്ങളും മാറുമായിരുന്നു.

*****************

“ഹൈ , “
ഭക്ഷണം കഴിച്ചു റസ്റ്റ് റൂമിൽ പോയി ഫ്രഷ് ആയി വന്നു ഒന്ന് മയങ്ങാൻ ഇരികുമ്പോളായിരുന്നു ആ വിളി ,

ഷെറിനോട് റൈറ്റ് സൈഡ് ഇൽ ഇരുന്ന ഒരു പെൺകുട്ടി .ഏകദേശം ഒരു ഇരുപത്തിരണ്ടു വയസു കാണും ,
“ഹൈ .”
” ഐ ആം കീർത്തന ”
“ഷെറിൻ ” കീർത്തന നീട്ടിയ കൈ പിടിച്ചു ഹസ്തദാനം ചെയ്തുകൊണ്ട് ഷെറിൻ പറഞ്ഞു .
“ചേച്ചി നെ ഞാൻ ഇതിനു മുമ്പ് കണ്ടിട്ട് ഉണ്ട്.രണ്ടു മാസം മുമ്പ് കോഴിക്കോട്
ഗോൾഡൻ ജിം ഇൽ നടന്ന യോഗ വർക്ഷോപ് ഇൽ ചേച്ചി ചീഫ് ഗസ്റ്റ് ആയി
വന്നിരുന്നിലെ ? ”
“ആ .അതെ .കുട്ടി ഇണ്ടായിരുന്നോ അവിടെ? ”
“മ്മ്മ് .ഞാൻ അവിടത്തെ മെമ്പർ ആണ് .ഞാൻ അന്ന് ചേച്ചിയുമായി ഒരു സെൽഫി യും എടുത്തിരുന്നു .”
” ഒക്കെ ഒകെ . സോറി എനിക്ക് പെട്ടെന്നു അങ്ങോട്ടു ഓർമ കിട്ടുന്നില്ല ”
“ഓ, അത് സാരം ഇല്ല .ചേച്ചി ഞങ്ങടെ ഒകെ ഒരു ഇൻസ്പിറേഷൻ ആണ് ”
“ഞാനോ? ”
“അതെ.കേരളത്തിലെ ഏറ്റവും വലിയ ക്രോസ്സ്‌ഫിറ്റ്‌ ആൻഡ് ജിം
ശൃംഖലയായ ‘ടോണിസ് ജിം ‘ ന്റ്റെ ഒരേ ഒരു ഉടമ ഷെറിൻ തോമസ് . ”
പൊതുവെ പൊക്കിപ്പറച്ചലിന് മുഗം കൊടുക്കാത്ത ഷെറിന് അതിനു മറുപടി ഒന്നും കൊടുക്കാൻ പറ്റിയില്ല .പകരം വെറുതെ ചിരിക്കുക മാത്രമേ ചെയ്തുള്ളു .
” ടൈം മാഗസിൻ ഇലെ ചേച്ചി ടെ ഒരു ആർട്ടിക്കിൾ ഞാൻ വായിച്ചിരുന്നു , ഒരു സിംഗിൾ മദർ എങ്ങനെ ഇന്ത്യ യിലെ ഏറ്റവും വലിയ സാക്‌സസ്ഫുള് ആയ സംരംഭക ആയി മാറിയെന്നുള്ള ഒരു ആർട്ടിക്കിൾ .ചേച്ചി ഒരു സംഭവ കേട്ടോ ”
” ഞാൻ ഇത്രക്ക് സംഭവം ആണെന്ന് എനിക്ക് ഇപ്പോള അറിയുന്ന “ചിരിച്ചു കൊണ്ട് ഷെറിൻ പറഞ്ഞു
“അതാണോ മോൻ ?”വിന്ഡോ സീറ്റ് ഇൽ കിടന്നു ഉറങ്ങുന്ന ടോണി യെ നോക്കി കീർത്തന ചോദിച്ചു ?
“അതെ .ടോണി ഷെറിൻ ”
“ഒരു അമ്മയാണെന്ന് കേട്ടപ്പോ ഇത്രേം വലിയ ഒരു കുട്ടീടെ അമ്മയാണെന്ന് ഞാൻ കരുതിയില്ല .” കീർത്തന അന്പരപോടെ പറഞ്ഞു .
ആദ്യമായിട്ടല്ല ഇങ്ങനെ ഒരാൾ ഷെറിൻ നോട് പറയുന്നത് .
ഷെറിനെ കണ്ടാൽ ആരും തന്നെ ഒരു ഇരുപത്തിയഞ്ചു വയസിനു മേലെ ഉണ്ടെന്നു പറയൂല .ഡൈട് ഉം യോഗ യും പിന്നെ വർക്ഔട് ആയി നടക്കുന്ന ഷെറിനെ കണ്ടാൽ സെലിബ്രിട്ടിസ് നു പോലും അസൂയ തോന്നും .
“രണ്ടു പേരും വെക്കേഷന് പോവുകയായിരിക്കും അല്ലെ ??”
“വെക്കേഷൻ മാത്രമല്ല , ജിം ന്റ്റെ പുതിയ ഒരു ബ്രാഞ്ച് ചിക്കാഗോ യിൽ സ്റ്റാർട്ട് ചെയ്യാൻ പോവാ .അതിന്റെ ഉദ്ഘാടനം ആണ് മറ്റന്നാൾ ”
” ഓ , കൺഗ്രാറ്സ് . അപ്പൊ ടോണീസ് ജിം ഇന്റർനാഷണൽ ജിം ആയല്ലോ … ”
” അതെ..ഇയാളും വെക്കേഷൻ ട്രിപ്പ് ആണോ? ”
“അതെ ..എന്റെ അങ്കിൾ ചിക്കാഗോ യിൽ ആണ്.അങ്ങനെ അവരെ ഒന്ന് കാണാനും ”
“എന്നാ, മറ്റന്നാളെ ഇയാളും വരണം ഉദ്ഘാടനത്തിനു … ടു ഹൻഡ്രെഡ് എസ് മാന്രോ സ്ട്രീറ്റ് ”
“തീർച്ചയായും .. ചേച്ചി എന്നാ കിടന്നോ ,നല്ല ക്ഷീണം കാണും .ബാക്കി നമുക്കു മോർണിംഗ് സംസാരിക്ക .. ഗുഡ് നൈറ്റ് “
“ഗുഡ് നൈറ്റ് ”
അറ്റെൻഡന്റ് തന്ന ബ്ലാന്കെറ്റ് മേലെ വിരിച്ചു ഐ ഷെഡ് ഉം ഇട്ടു ഷെറിൻ കിടക്കാൻ ഒരുങ്ങി .

Leave a Reply

Your email address will not be published. Required fields are marked *