വൈ : ദി ബിഗിനിങ് – 1

ലേറ്റ് ബ്ലൂമർ ആയതു കൊണ്ട് തന്നെ ഷെറിൻ ടോണി യെ കൊണ്ട് ഭാരം എടുത്തുകൊണ്ടുള്ള വർക്ഔട് ചെയ്യിപ്പിച്ചിരുന്നില്ല .എങ്ങാനും അത് അവന്റെ വളർച്ചയെ ബാധിക്കുമോ എന്ന് .
പക്ഷെ ചെറുപ്പം മുതലേ അവനെ കൊണ്ട് ജോഗിങ് പോകാനും ഇടക്കിടെ യോഗ ചെയ്യിപ്പിക്കാനും അവൾ മറന്നില്ല .
അതുകൊണ്ടു തന്ന നല്ല ദൃഢ മുള്ള ശരീരം ആയിരുന്നു അവന്റേതു.

****************

ചുറ്റുമുള്ള ബഹളങ്ങളും ഫ്ലൈറ്റ് അറ്റെൻഡന്റ് ന്റെ ശാസനകളും വകവെക്കാതെ ഷെറിനും മകൻ ടോണി ഉം പിറകിലെ സീറ്റ് ലക്ഷ്യമാക്കി നടന്നു .മകൻ എന്തെങ്കിലും ചുവടു തെറ്റിയാൽ അപ്പൊ കൈ താങ്ങാനാകും വിധം ഷെറിൻ തൊട്ടേ പിന്നാലെ കൂടി.
മേല മേല കേറികൊണ്ടിരിക്കുമ്പോഴാണ് ഷെറിന് പെട്ടെന്നു ഒരു സംശയം തോന്നിയത് .പെട്ടന്നു തന്നെ അവൾ അവൾ ചുറ്റും നോക്കി , ചുറ്റും കണ്ട കാഴ്ച വിശ്വസിക്കാൻ അവൾക്കു കഴിഞ്ഞില്ല . കണ്ട ദൃശ്യത്തെ എങ്ങനെ ഉൾക്കൊള്ളണം എന്ന് പോലും അവൾക്കു അറിയില്ലായിരുന്നു .
പക്ഷെ അതും ചിന്തിച്ചിരിക്കാൻ അവൾക്കു സമയം ഇല്ലാർന്നു .ഇപ്പോൾ അവൾക്കു ഒരു ചുമതല ഉണ്ട്, തന്നെയും തന്റെ മകനെയും വരാൻ പോകുന്ന അപകടത്തിൽ നിന്നും രക്ഷിക്കുക .അതിനാൽ അവൾ മറ്റു ചിന്തകളെല്ലാം മാറ്റി വെച്ച് മുന്നോട്ടു നടന്നു.

“മോനെ ,ഇനി റൈറ്റ് സൈഡ് ലേക് നീങ്ങി ആ സീറ്റ് ൽ പിടിച്ചു നിക്ക് .”
ഒഴിഞ്ഞ സീറ്റ് ന്റെ അരികിലായി എത്തിയ ടോണി യോടെ ഷെറിൻ ഉറക്കെ വിളിച്ചു പറഞ്ഞു
പിന്നാലെ എത്തിയ ഷെറിനും തൊട്ടു എടുത്ത സീറ്റ് ൽ കയറി നിന്നു. നല്ലോണം പിടിച്ചു ഇരിക്കാൻ പറഞ്ഞിട്ട് അവനു സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്ത ശേഷം അവളും സ്വയം സീറ്റ് ബെൽറ്റ് ഇട്ടു ഇരുന്നു .തൊട്ടു മുന്നിലുള്ള ഓക്‌സിജൻ മാസ്ക് എടുത്തു ടോണി കു കെട്ടി കൊടുത്തു .

“ടോണി , നമ്മൾ കറാഷ് ചെയ്യാൻ പോകുന്നത് മിക്കവാറും കടലിൽ ആയിരിക്കും
കടലിൽ ഇമ്പാക്ട് ആയാൽ ഒരു രണ്ടു മിനിറ്റ് നുള്ളിൽ ഫ്ലൈറ്റ് ഫുൾ ഉം വെള്ളം കേറും .നമ്മൾ ഈ രണ്ടു മിനിറ്റ് ഇവിടാ തന്ന ഇരുന്നു വെയിറ്റ് ചെയ്യണം ,നീ ആ ഡോർ കണ്ടോ?”അവരുടെ വലത്തേ വശത്തു എക്സിറ്റ് എന്ന് എഴുതിയുട്ടുള്ള ഡോർ കാണിച്ചു കൊണ്ട് ഷെറിൻ പറഞ്ഞു .
“ഇവിടം ഫുള്ളും വെള്ളം കേറിയാൽ ഞാൻ വേഗം പോയി ആ ഡോർ തുറക്കാം,മോൻ എൻ്റെ തൊട്ടു പിന്നിൽ തന്നെ വരണം . ”
“എന്തിനാ ഫുൾ വെള്ളം കേറുന്നത് വരെ നമ്മൾ വെയിറ്റ് ചെയ്യണ? നമുക്ക് ഇമ്പാക്ട് ആകുമ്പോ തന്ന പോയി ഡോർ തുറന്നോടെ ?”
“ഉള്ളിൽ മൊത്തം വെള്ളം കേറാതെ നമ്മൾ ഡോർ തുറന്നാൽ പുറത്തെ വെള്ളത്തിന്റെ പ്രഷർ കാരണം ഡോർ തുറക്കുമ്പോ വെള്ളം അകത്തേക്കു അടിക്കും .’അമ്മ ആ ഡോർ തുറക്കുന്നത് വരെ മോൻ ഈ മാസ്ക് അഴിക്കരുത് ,മനസ്സിലായോ ..”
“മ്മ്മ് ”
“മോൻ ഒന്നും പേടിക്കണ്ട ട്ടോ .”അവന്റെ വിറക്കുന്ന കൈകൾ ചേർത്തിപിടിച്ചു ഷെറിൻ പറഞ്ഞു .
മാസ്ക് എടുത്തു സ്വയം വച്ചതിനു ശേഷം ഷെറിൻ ടോണി യുടെ വലത്തെ കൈ മുറുകെ പിടിച്ചിരുന്നു

ബ്ലും ……
ഫ്ലൈറ്റ് കടലിൽ പതിച്ചിരിക്കുന്നു …
കോക്ക്പിറ്റ് ഫുള്ളും വെള്ളം കേറി .മുന്നിലുണ്ടായിരുന്ന പാസ്സന്ജര്സ് എല്ലാരും പിറകിലോട്ടു വരൻ ശ്രമിക്കുകയാണ് .പക്ഷെ തൊട്ടു പിന്നാലെ പിന്തുടരുന്ന വെള്ളം ഓരോരുത്തരേയും വിഴുങ്ങി കൊണ്ടിരുന്നു .
ടോണി അമ്മയുടെ കൈകൾ മുറുകി പിടിച്ചു .ഷെറിൻ അവനെ നോക്കി പേടിക്കണ്ട എന്ന മട്ടിൽ തലകുലുക്കി .ഫ്ലൈറ്റ് മുഴുവനായും കടലിനടിയിൽ മുങ്ങി.
ഷെറിൻ തന്റെ കൈ ടോണിയുടെ കയ്യിൽ നിന്നും വിടുവിച്ചു ,അവളുടെ സീറ്റ് ബെൽറ്റ് ഊരി അവസാനമാകെ മാസ്ക് ൽ നല്ലവണ്ണം ഓക്‌സിജൻ വലിച്ചു ഡോർ നെ ലക്‌ഷ്യം വച്ച് നീന്തി..
ഡോർ ന്റെ അരികിൽ എത്തി ഷെറിൻ ടോണി യെ തിരിഞ്ഞു നോക്കി , അമ്മ പറഞ്ഞതുപോലെ മാസ്ക് വച്ച് സീറ്റ് ൽ തന്ന ഇരിക്കുകയാണ് ടോണി .ഷെറിൻ ഡോർ ന്റെ ലിവർ പൊക്കി
പുറത്തേക്കു തളളി .പക്ഷെ വെള്ളത്തിന്റെ പ്രഷർ കാരണം ഡോർ നീങ്ങുന്നില്ല ..ഷെറിൻ തൻ്റെ എല്ലാ ശക്തിയും സംഭരിച്ചു തള്ളികൊണ്ടിരുന്നു .ഒരു
അനക്കവും ഉണ്ടായില്ല .
ഷെറിൻ നു തൻ്റെ ശ്വാസം നിന്ന് പോകുന്നത് പോലെ തോന്നി .അവസാനത്തെ അടവായി ഷെറിൻ കാലുകൾ കൊണ്ട് ചവിട്ടി ,തുറന്നില്ല.എല്ലാ പ്രതീക്ഷകളും കൈ വിടാൻ ഒരുങ്ങിയപ്പോൾ
ഒരു കൈ അവളെ പിന്നിൽ നിന്നും പിടിച്ചു ,ടോണി യുടെ . കയ്യിൽ കറാഷ് ആയപ്പോ പൊട്ടിപ്പോയ സീറ്റ് ൻ്റെ ഹാൻഡ് റസ്റ്റ് ആയിട്ടാണ് ടോണി വന്നത് .ഡോർ ൻ്റെ നേരിയ വിടവിൽ
അവൻ ആ ഹാൻഡ് റെസ്റ്റർ വച്ച് ഒരു ലിവർ പോലെ വലിച്ചു .ഇത് കണ്ടു നിന്ന ഷെറിൻ ഉം വേഗം വന്നു അവന്റെ കൂടെ ആ ലിവർ വലിച്ചു കൊണ്ടിരുന്നു .അങ്ങനെ രണ്ടുപേരെടേയും ബലത്തിൽ
അവർ ആ ഡോർ തുറന്നു .ഡോർ തുറന്ന പാടെ ഷെറിൻ ടോണി യുടെ കൈയും പിടിച്ചു മേലേക്ക് നീന്തി
അധിക നേരമൊന്നും നീന്തേണ്ടി വന്നില്ല അവർക്കു പൊങ്ങി വരാൻ.മേലെ എത്തിയതും രണ്ടു പേരും നിലച്ച ശ്വാസം തിരികെ എടുത്തു .ശ്വാസം നേരെ വീണ ഷെറിൻ ചുറ്റും നോക്കിയപ്പോള് കണ്ടത് അതിരുകളില്ലാതെ വെറും നിലാവിന്റെ വർണത്തിൽ വിസ്തരിച്ചു കിടക്കുന്ന സമുദ്രത്തെയാണ് .നാല് വശത്തേക്കു നോക്കിയാലും ഇരുട്ട് . ശാന്തമായ സമുദ്രത്തിൽ അവർ നിസ്സാഹായതയായി ജീവന് വേണ്ടി പോരാടി .അപ്പോളാണ് ഫ്ലൈറ്റ് നിലം പതിച്ചപ്പോൾ പൊട്ടി പോയ ഫ്ലൈറ്റ് ന്റെ ‘സ്പോയ്ലർ ‘ ഷെറിന് കുറച്ചു എതിർദിശയിൽ പൊങ്ങി നിക്കുന്നത് കണ്ടത് .
“മോനെ ,ഇങ്ങോട്ടു ..”
മകനെയും വിളിച്ചു ഷെറിൻ ആ സ്പോയ്ലർ നെ ലക്‌ഷ്യം വച്ച് നീന്തി .
” മോനെ ,ഇതിൽ കയറി ഇരിക്ക് .” ടോണി യെ പൊങ്ങിക്കിടക്കുന്ന സ്പോയ്ലർ ന്റെ മേലേക്ക് കയറാൻ വേണ്ടി താങ്ങി കൊടുത്തതിനു ശേഷം സ്വയം അതിൽ കയറി ഇരുന്നു .വലിയ വലുപ്പം ഇല്ലെങ്കിലും രണ്ടു പേരെ താങ്ങാൻ ആ സ്പോയ്ലർ നു കഴിയുമായിരുന്നു. വേറെ വഴികളൊന്നുമില്ലാത്ത സ്ഥിതിക്ക് ആ ഫലകം അവർ ചങ്ങാടം പോലെ ഉപയോഗിച്ചു.തങ്ങളെ പോലെ വേറെ ആരെങ്കിലും രെക്ഷപെട്ടോ എന്ന് അറിയാൻ ഷെറിനും ടോണി ഉം ചുറ്റി നോക്കികൊണ്ടിരുന്നെങ്കിലും അവർക്കു ആരെയും കാണാൻ സാധിച്ചില്ല .
” മോന് ആരെങ്കിലും കാണുന്നുണ്ടോ ??” തണുത്തു വിറച്ചു കൊണ്ട് ഷെറിൻ ചോദിച്ചു ..
“ഇല്ല .. അമ്മക്കോ ?”
” ഇല്ല ”
” ഇനി എന്താ ചെയ്യാ അമ്മെ ?”തണുപ്പിൽ മരവിച്ചുപോയ കൈകൾ തേച്ചു കൊണ്ട് ടോണി ചോദിച്ചു ?
“എത്രയും പെട്ടന്നു റെസ്ക്യൂ ടീം നമ്മളെ അന്വേഷിച്ചു വരും .അത് വരെ നമുക്ക് ഇതിൽ തന്ന ഇരിക്കണം ” മകനെ തൃപ്തി പെടുത്താൻ വേണ്ടി മാത്രമായിരുന്നു ഷെറിൻ അത് പറഞ്ഞത് .ഇന്ത്യയിൽ നിന്നും ചിക്കാഗോ യിലേക്ക് പോകുന്ന വഴി ഒരേ ഒരു സമുദ്രമാണ് ഉള്ളത് ,അറ്റ്ലാന്റിക് സമുദ്രം .ലോകത്തിലെ ഏറ്റവും വലിയ രണ്ടാമെത്തെ സമുദ്രം .ഷെറിൻ വാച്ചിൽ സമയം നോക്കി , പുലർച്ചെ മൂന്ന് മണി.എന്തായാലും എത്രയും പെട്ടെന്നു റെസ്ക്യൂ ടീം വരില്ല എന്ന് ഷെറിന് അറിയാമായിരുന്നു .മാത്രമല്ല ഫ്ലൈറ്റ് ന്റെ അകത്തു വച്ച് അവൾ കണ്ടത് ഇപ്പോളും അവളെ വല്ലാതെ അലട്ടിയിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *