ശരീഫ ..
ഹ്മം …
അവന്റെ വിളിക്ക് മറുപടിയായി
അവള്‍ ഒന്ന് മൂളുക മാത്രം ചെയ്തു,
ശരീഫക്ക് സാറ്റിന്‍ ഇഷ്ടമാണ് അല്ലെ ?
അതെ ..
വെള്ളയും ഇഷ്ടമാണ് ..
അതെ …
ഞാന്‍ ശരീഫ വെള്ളയില്‍ ചുരിദാര്‍ വേണം എന്ന് പറഞ്ഞപ്പോ തന്നെ മാറ്റി വെച്ച ഒരു ഐറ്റം ഉണ്ട് .. അതിന്റെ ഡിസൈന്‍ ആയി ഒന്നോ രണ്ടോ പനി നീര്‍ പൂക്കള്‍ മാത്രമേ ഉള്ളൂ .. ഞാന്‍ കാണിച്ചു തന്നാല്‍ ശരീഫ അതെടുക്കുമോ ?
കണ്ടു ഇഷ്ടപ്പെട്ടാല്‍ എടുക്കാം …
ശരീഫക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാന്‍ അത് ശരീഫക്ക് വേണ്ടി തരാന്‍ ആഗ്രഹിക്കുന്നു. ഇനി ഇപ്പൊ ശരീഫ വേറെ ഏതെങ്കിലും എടുത്താലും ഞാന്‍ അത് എന്റെ വകയായി ശരീഫക്ക് തരും .
കാരണം ഞാനത് നിനക്ക് വേണ്ടി മാറ്റി വെച്ചതാണ് .
അല്ലാഹ് ..
അതൊന്നും വേണ്ട …ഇഷ്ടപ്പെട്ട ഞാന്‍ അത് തന്നെ എടുത്തോളാം ..
അതെന്താ ശരീഫ പേടിയാണോ ?
മടി ആണെങ്കില്‍ ഇന്നലെ തന്ന കിടുക്കന്‍ ദം ബിരിയാണിയുടെ പ്രത്യുകപാരമായി കണ്ട മതി.
അല്ലാഹ് ..അത് .. അത് ശരിയാകില്ല …
അതിനിപ്പോ എന്തോ ശരിയായ്ക ..
ഞാന്‍ എന്തായാലും കാണിക്കാം ..ശരീഫക്ക് ഇഷ്ടപ്പെട്ട പിന്നെ ഈ ചര്‍ച്ച ഒഴിവാക്കാമല്ലോ ..
അവള്‍ മന്ദഹസിച്ചു .
ഈ മനുഷ്യന്‍ എന്തിനാണ് എന്നെ ഇങ്ങനെ പരിഗണിക്കുന്നത്
എന്ന് സന്തോഷത്തോടെയും അല്പം ഭയത്തോടെയും അവളുടെ മനസ്സ് ചോദിച്ചു കൊണ്ടിരുന്നു .
കാണിക്കട്ടെ …?
ഉം ..
അവന്‍ അകത്തെ ഷെല്‍ഫില്‍ മാറ്റി വെച്ച ഒരു കവറില്‍ നിന്നെടുത്ത വെള്ള സാറ്റിന്‍ ചുരിദാര്‍ അവളുടെ മുന്‍പില്‍ ടേബിളിനു മേലെയായി വിരിച്ചിട്ടു.
ഈ തവണ നന്നായി തന്നെ വിഷ്ണുവിന്റെ ഇടത്തെ കൈ ശരീഫ യുടെ വലത്തേ കൈക്ക് മുകളിലായി ചുരിദാറിനു താഴെയായി സ്ഥാനം പിടിച്ചതു അവളറിഞ്ഞു .
അവളുടെ ചുണ്ടുകള്‍ ആ സ്പര്‍ശനത്തില്‍ വിറ കൊണ്ട് കൊണ്ടിരുന്നു .
കൈ വലിച്ചു മാറ്റാന്‍ ശ്രമിച്ചു എങ്കിലും അവളുടെ മനസ്സ് അതിനനുവദിച്ചില്ല . മനസ്സ് കൈ വിട്ടു പോയിരിക്കുന്നു എന്ന് അല്പം ഭയത്തോടെ അവള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു .
എങ്ങിനെ ഉണ്ട് ..?
ഇഷ്ടമായോ ?
സത്യത്തില്‍ ഒരൊറ്റ നോട്ടാത്തില്‍ തന്നെ അവള്‍ക്കാ ചുരിദാര്‍ ഇഷ്ടാമായിരുന്നു. അവന്‍ പറഞ്ഞത് പോലെ അതില്‍ ഡിസൈന്‍ ആയി രണ്ടു പനിനീര്‍ പൂക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ..അതാണതിനെ കൂടുതല്‍ മനോഹരമാക്കുന്നതും.
പക്ഷെ വിഷ്ണുവിന്റെ സ്പര്‍ശനത്തില്‍ അവളതു മറന്നു പോകുകായിരുന്നു .
ഇഷ്ടമായി ..
അവള്‍ മറുപടി
പറഞ്ഞു .
ഈ സാറ്റിന്‍ നല്ല മിനുസമുള്ളതാണ് അല്ലെ ?
അതെ ..
ശരീഫയെ പോലെ … അവളുടെ കൈക്ക് മുകളില്‍ വെച്ച കൈ കൊണ്ട് ചെറുതായി തലോടിക്കൊണ്ടായിരുന്നു വിഷ്ണു അത് പറഞ്ഞത് .
അവളുടെ ശരീരം മുഴുവന്‍ കുളിര് കോരാന്‍ തുടങ്ങിയിരിക്കുന്നു.
അവള്‍ തന്റെ കൈ ഒന്നും അറിയാത്ത പോലെ പിന്നോട്ട് വലിക്കാന്‍ ഒരു ശ്രമം നടത്തിയത് വിഫലമായി എന്ന് മാത്രമല്ല അവന്റെ വിരലുകള്‍ അവളുടെ വിരലുകളെ നന്നായി കവര്‍ന്നെടുക്കകയും ചെയ്തു,
അവളുടെ ശ്വാസ്വാച്ചോസം വേഗത്തിലാകാനും എന്തിനെന്നറിയാതെ മാറിടം ഉയര്‍ന്നു താഴാനും തുടങ്ങിയിരിക്കുന്നു .
അവളുടെ കാലിന്റെ തള്ള വിരല്‍ നൃത്തം വെച്ച വെച്ച് കൊണ്ടിരിക്കുന്നു.
ഇവിടെ വേറെ കസ്റ്റമര്‍ വരില്ലേ ..
അവള്‍ എന്തിനന്ന റിയാതെ ചോദിച്ചു ..
ഇല്ല .. ജോലിക്ക് വരുന്ന പെണ്‍കുട്ടി താഴെ ഇല്ലാത്തതു കൊണ്ട് ഞാന്‍ മുകളിലേക്ക് വരുമ്പോ തന്നെ ഗ്ലാസ് ഡോര്‍ ലോക്ക് ചെയ്തു ക്ലോസ്ഡ് ബോര്‍ഡ് വെച്ചിട്ടുണ്ട്. ..
അവളതിനു മറുപടി ഒന്നും പറഞ്ഞില്ല ..
എന്താ ശരീഫ ഈ ചുരിദാര്‍ ഇഷ്ടമായി എന്നല്ലേ പറഞ്ഞത് ?
അപ്പൊ ഇതെടുക്കാമല്ലേ ?
എടുക്കാം ..
ഹാവൂ .. അവന്‍ ആ ചുരിദാര്‍
എടുത്തു തന്റെ ഷോള്‍ഡറില്‍ തന്നെ വെച്ച് അവള്‍ക്കതിന്റെ ഭംഗി കാണിച്ചു കൊടുത്തു .
അവന്റെ കൈ തന്റെ കയ്യില്‍ നിന്ന് പിന്‍ വലിഞ്ഞപ്പോ തന്നെ അവള്‍ക്ക് പകുതി ആശ്വാസമായി.
ഇത് വരെ ചുരിദാര്‍ നോക്കി തലയും താഴ്ത്തി ഇരുന്ന അവള്‍ക്ക് ഇപ്പൊ
അവന്റെ മുഖത്തേക്ക് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല .
അവന്റെ കണ്ണുകള്‍ക്ക് എന്തോ കാന്ത ശക്തി ഉള്ളത് പോലെ അവള്‍ക്ക് തോന്നി കാരണം ..അതവളുടെ ഹൃദയത്തെ എന്തിനാണ് എന്നറിയാതെ കൊത്തി വലിക്കുന്നുണ്ടായിരുന്നു.അവന്‍ ആ ചുരിദാറുമായി കൌണ്ടറിനു പുറത്തെ മിററിന് മുന്‍പിലായി നിന്നൂ .. കണ്ടോ ശരീഫ എന്റെ സെലക്ഷന്‍ മോശമായില്ലല്ലോ അല്ലെ ?
