ശിശിര പുഷ്പം – 2

എസ് എഫ് കേയുടെ ജനറല്‍ ബോഡിയില്‍ പ്രസംഗിക്കുമ്പോള്‍ ഷെല്ലി അലക്സിന് ഒരു വാട്സ് ആപ് മെസ്സേജ് വന്നു.
മീറ്റ്‌ മീ ഇന്‍ ബ്യൂട്ടി സ്പോട്ട്.
ഷാരോണ്‍ ആണ്.
അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ ഷാരോണ്‍ പാര്‍ട്ടി മീറ്റിംഗിന്‍റെ ഇടയില്‍ മെസ്സേജ് അയക്കാറുള്ളൂവെന്ന് ഷെല്ലിയ്ക്കറിയാം.
മീറ്റിംഗ് അവസാനിച്ചു കഴിഞ്ഞ് ഷെല്ലി തിടുക്കത്തില്‍ ബ്യൂട്ടി സ്പോട്ടിലേക്ക് നടന്നു.
കൊളേജിന്‍റെ പിമ്പിലെ അതിമനോഹരമായ ഒരു ഭൂവിഭാഗമാണ് ബ്യൂട്ടി സ്പോട്ട്.
അതി ചാരുതയാര്‍ന്ന, വിശാലമായ ഒരു പുല്‍മേട്.
അതിന്‍റെ അരികിലും ഒതുക്കുകളിലും കാറ്റാടിമരങ്ങള്‍.
ഒരു വശത്ത് അനന്തതയിലേക്ക് ഉയര്ന്നുയര്‍ന്ന്‍ പോകുന്ന മലനിരകളുടെ നീലിമ.
സൌഹൃദങ്ങളുടെയും പ്രണയങ്ങളുടെയും പച്ചനിറം.
ബ്യൂട്ടിസ്പോട്ടില്‍ പലയിടത്തായി കമിതാക്കളും സൌഹൃദസംഘങ്ങളുമിരിപ്പുണ്ട്.
അവിടെ ഒരു പുല്‍പ്പുറത്ത്, കാറ്റാടിമരത്തിന്‍റെ കീഴില്‍ ഷാരോണ്‍ ഇരുന്നു.
അവളുടെ കൂടെ ഒന്നുരണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്.
“ദാ ഷെല്ലി വരുന്നു,”
ദൂരെ നിന്ന്‍ ഷെല്ലിയുടെ രൂപം കണ്ടു അവരിലൊരാള്‍ പറഞ്ഞു.
“ഇനി ഞങ്ങള്‍ഔട്ട്‌, അല്ലേ ഷാരൂ?’
“നീ പോടാ,”
ഷാരോണ്‍ അവനോടു പറഞ്ഞു.
“നിങ്ങള്‍ ഇന്നോ ഔട്ടോ അല്ല. എന്‍റെ കൂടെയാ.”
അപ്പോഴേക്കും ഷെല്ലി അടുത്തെത്തി.
“ആ, എല്ലാരും ഒണ്ടല്ലോ,”
ഷെല്ലി അവരെ നോക്കി ചിരിച്ചു.
പിന്നെ അവന്‍ ഷാരോണിനെ നോക്കി.
“എന്താ ഷാരോണ്‍? എന്താ എമെര്‍ജന്‍സി?”
“പറയാം,”
ഷാരോണ്‍ കൂട്ടുകാരെ നോക്കി.
“മനസ്സിലായി, മനസ്സിലായി,” കൂടെയുണ്ടായിരുന്നവര്‍ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
“സഖാവായ ഷെല്ലിയ്ക്കും സഖാക്കന്മാരെ കണ്ടാല്‍ മനംമറിയുന്ന ഷാരോണിനും ഹാവ് എ നൈസ് ഇവെനിംഗ്,”
“ഒന്ന്‍ പോ അളിയാ,”
ഷെല്ലി അവന്‍റെ തോളത്ത് തട്ടി.
“എന്താടീ കാര്യം?”
കൂട്ടുകാര്‍ നടന്ന്‍ മറഞ്ഞപ്പോള്‍, അവള്‍ക്ക് അഭിമുഖമായിരുന്ന്‍ അവന്‍ ചോദിച്ചു.
“മീറ്റിങ്ങിന്‍റെ എടേല്‍ നീ വിളിക്കണങ്കി ഇറ്റ്‌ മെയ് ഷുവര്‍ലീ ബി സംതിംഗ് സീരിയസ്!”
“യാ സീരിയസ്,”
അവള്‍ ഷെല്ലിയുടെ കൈയില്‍ പിടിച്ചു.
“പറയെടീ,”
അവള്‍ ചുറ്റും നോക്കി.
ദൂരെ സായാഹ്ന സൂര്യനു താഴെ, കാറ്റാടി മരങ്ങളുടെ തണലില്‍ സ്വയം മറന്നിരിക്കുന്ന കമിതാക്കളെ നോക്കി.
മലനിരകളുടെ പച്ചക്കടലില്‍ പക്ഷിക്കപ്പലുകള്‍ പറന്ന് …പറന്ന്…
“ഇന്നലെ ഞാന്‍ വാഷ് ചെയ്ത തുണികളൊക്കെ വിരിച്ചിടാന്‍ ടെറസ്സിന്‍റെ മുകളിലേക്ക് പോയി. അന്നേരം ഒരു ഷാള്‍ താഴേക്ക് പോയി. ഭയങ്കര കാറ്റായിരുന്നു. അതെടുക്കാന്‍ വേണ്ടി താഴെ ആരേം കാണാത്തത് കൊണ്ട് ഞാന്‍ തന്നെ എറങ്ങിച്ചെന്നു. ..”
അവള്‍ ഒന്നു നിര്‍ത്തി.
തന്‍റെ കൈയുടെ മേലുള്ള അവളുടെ പിടി മുറുകുന്നത് അവന്‍ അറിഞ്ഞു.
“താഴേക്ക് പോകുന്നതിനെടേല്‍ മിനീടെ റൂമിന്‍റെ മുമ്പിലെത്തി.”
അപ്പോള്‍ ഷെല്ലിയുടെ മുഖത്ത് ഗൌരവം വരുന്നത് ഷാരോണ്‍ കണ്ടു.
“വെറുതെ ജനലിക്കൊടെ അകത്തേക്ക് നോക്കിയപ്പം…”
ഷെല്ലി ആകാംക്ഷയോടെ അവളുടെ അടുത്ത വാക്കുകള്‍ക്ക് കാതോര്‍ത്തു.
“അവള്‍ സ്വയം കുത്തിവെക്കുന്നു…”
ഭയപ്പെട്ടതുതന്നെയാണ് കേട്ടത്.
ഷെല്ലി ഉള്ളില്‍ പറഞ്ഞു.
അല്‍പ്പ സമയം അവര്‍ നിശബ്ദരായി പരസ്പരം നോക്കി.
“നീയെന്താ ഒന്നും പറയാത്തെ?”
“എനിക്കും ചില സംശയങ്ങള്‍ ഉണ്ടായിരുന്നു, ഷാരോണ്‍,”
അവന്‍ പറഞ്ഞു.
“അവള്‍ടെ പെരുമാറ്റത്തിലും എക്സ്പ്രഷനിലും ഒരു വശപ്പെശക് ഞാനും കണ്ടതാ,”
തുടര്‍ന്ന്‍ അവന്‍ തലേ ദിവസം താന്‍ മിനിയെ ക്ലാസ് മുറിയില്‍ വെച്ച് കണ്ടതിന്‍റെ വിശദാംശങ്ങള്‍ ഷാരോണിനോട് വിശദീകരിച്ചു.
അന്ന്‍ അവള്‍ കലികയറി ബാഗ് എടുത്ത് ക്ലാസ് മുറിവിട്ട് പോകുമ്പോള്‍ ഒരു സിറിഞ്ച് താഴെ വീണിരുന്നു.
അത് അവള്‍ അറിയുകയുണ്ടായില്ല.
ഷെല്ലി അതെടുതിരുന്നു.
“എനിക്ക് എന്തോ പേടി തോന്നുന്നു, ഷെല്ലി,”
“എന്തിന്?”
അവന്‍ പെട്ടെന്ന്‍ ചോദിച്ചു.
“അവള്‍ നിന്‍റെ കുഞ്ഞമ്മേടെ മോള്‍ ഒന്നുവല്ലല്ലോ? ആണോ? അവള്‍ അവള്‍ടെ പാട് നോക്കിപ്പോട്ടെടീ. നീയെന്തിനാ വെറുതെ ടെന്‍ഷനടിക്കുന്നെ?”
“നല്ല സാമൂഹ്യബോധം! ഒരു എസ് എഫ് കേക്കാരന്‍ തന്നെ ഇത് പറയണം!”
അവള്‍ നീരസത്തോടെ പറഞ്ഞു.
അവള്‍ ശരിക്കും അദ്ഭുതപ്പെടുകതന്നെ ചെയ്തു.
സാധാരണ ഗതിയില്‍ ഈ സംഭവം ഷെല്ലിയെ അസ്വസ്ഥനാക്കേണ്ടതാണ്.
തനിക്ക് ചുറ്റുമുള്ളവരുടെ, പ്രത്യേകിച്ച് കൂട്ടുകാരുടെ പ്രശ്നങ്ങളും വേദനകളും സ്വന്തം പ്രശ്നങ്ങളും വേദനകളുമായി ഏറ്റെടുക്കുന്നവനാണ് ഷെല്ലി.
അവന്‍റെ സ്വന്തം പ്രശ്നങ്ങളാകട്ടെ, തന്നോടല്ലാതെ, മറ്റാരോടും അവന്‍ പങ്കുവെച്ചിട്ടുമില്ല.
അക്കാരണത്താല്‍, അപ്രതീക്ഷിതമായി, അവനില്‍ നിന്നും നിസ്സംഗതയും അവഗണനയുമുണ്ടായപ്പോള്‍, അവള്‍ക്കത് പെട്ടെന്ന്‍ ഉള്‍ക്കൊള്ളാനായില്ല.
“ഷെല്ലി,”
അവള്‍ വിളിച്ചു.
“സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി, സോഷ്യല്‍ കമ്മിറ്റ്മെന്‍റ് ഇതിനെപ്പറ്റി നിനക്ക് ട്യൂഷനെടുക്കാന്‍ ഞാന്‍ ആളല്ല. ഈ രണ്ടു ഡിപ്പാര്‍ട്ട്മെന്‍റ്റും സാമാന്യം നന്നായി ഭരിക്കുന്ന ഒരു പ്രൊഫസ്സറാണ് നീ. അതെനിക്കറിയാ. നിന്നെ അറിയാവുന്ന എല്ലാവര്ക്കും അറിയാം. അത് കൊണ്ട്…”
“അതുകൊണ്ട്…”
അതെ ഈണത്തില്‍ ഷെല്ലി പറഞ്ഞു.
“ഷെല്ലി, നീ അവളെ കാണണം. ഷെല്ലി നീ അവളോട്‌ സംസാരിക്കണം. ഷെല്ലി നീ അവളെ ഉപദേശിക്കണം. ഷെല്ലി നീ അവളെ മാനസാന്തരപ്പെടുത്തി സ്വര്‍ഗ്ഗത്തിന് അവകാശിയാക്കണം. …”
ഷാരോണ്‍ സന്തോഷത്തോടെ തലകുലുക്കി.
“നീ പോടീ,”
അവന്‍ ശബ്ദമുയര്‍ത്തി.
“ഞാനെന്നാ പള്ളീലച്ചനോ? പെന്തക്കോസ്ത് പാസ്റ്ററോ? എടീ അവളൊരു തല തെറിച്ച വിത്താ. കണ്ടാലറിയാം.”
“എന്ത് കണ്ടാലറിയാം?”
അവള്‍ പുഞ്ചിരിയോടെ ചോദിച്ചു.
“ഇതാണോ?’
ചോദ്യം കഴിഞ്ഞ് അവള്‍ കണ്ണിറുക്കിക്കാണിച്ചു.
“നീ പോടീ,അത്‌ നിന്‍റെ മന്ത്രിപുത്രന്‍ കെട്ട്യോനെപ്പോയി കാണിക്ക്,”
പെട്ടെന്ന്‍ അവളുടെ മുഖം വാടി.
“എന്താടി?”
“എന്‍റെ ഷെല്ലി ഈയിടെയായി അവന്‍റെ ലാങ്ങുവേജ് ഒക്കെ മഹാ വഷളാ,”
“എടീ അത്..നീ അവനു അവകാശപ്പെട്ടതല്ലേ? ആ ഒരു അവകാശബോധം. അതൊക്കെയാരിക്കും.”
“ഞാനെന്നാ ഭരണഘടനേലെ മൌലികാവകാശങ്ങളില്‍ ഒന്നോ? നീയൊന്ന് പോടാ. വളിപ്പ് വര്‍ത്താനം ഏത് നേരോം. അതൊന്നും എനിക്ക് ഇഷ്ടമല്ല.”
“വളിപ്പ് വര്‍ത്താനം? എടീ അവന്‍ ഒരു രാഷ്ട്രീയക്കാരന്‍ അല്ലേ? അത് സാധരണയാ,”
“അപ്പം നീയും രാഷ്ട്രീയക്കാരനല്ലേ?”
“പോടീ നീയെന്നാ വിചാരിച്ചെ? ഞാന്‍ രാഷ്ട്രീയം തൊഴിലാക്കിയെടുക്കാന്‍ പോകുവാന്നോ? ഒരിക്കലുമില്ല.”
അവന്‍ ഗൌരവത്തോടെ പറഞ്ഞു.
“അവനെന്നാ ചീത്തയൊക്കെയാ പറയുന്നെ? സെക്സാണോ?”
അവള്‍ ഒരു നിമിഷം ലജ്ജിച്ചു.
“ഈ ആള്‍ക്കാര് വഴക്കൊണ്ടാക്കുമ്പം പറയുന്ന ചീത്തവാക്കൊക്കെയില്ലേ. പിന്നെയെപ്പഴും എന്‍റെ ഇവിടെ…”
അവള്‍ സ്വന്തം മാറിലേക്ക് നോക്കി.
“എന്‍റെ ഷാരോണ്‍,”
അവന്‍ അവളുടെ തോളില്‍പ്പിടിച്ചു.
“എടീ ഭാവി ഭര്‍ത്താവെന്നു പറയുമ്പോള്‍ നിന്‍റെയെല്ലാം അവനു സ്വന്തവാ മോളെ…അവന്‍റെ നോട്ടോം വാക്കും നിനക്കിഷ്ട്ടപ്പെടുന്നില്ല എന്ന്‍ വെച്ചാ നീ അവനെ സ്നേഹിക്കുന്നില്ല എന്നാ അര്‍ഥം. പിന്നെന്തിന് അവന്‍റെ മന്ത്രിയപ്പന്‍ അവന് വേണ്ടി നിന്നെ പ്രൊപ്പോസല്‍ ചെയ്തപ്പോള്‍ നീ സമ്മതിച്ചു?”
“എനിക്കറിയില ഷെല്ലി,”
അവള്‍ ദൈന്യസ്വരത്തോടെ പറഞ്ഞു.
“അന്ന്‍ അവന്‍റെ പാപ്പാ എന്നെ അവന് വേണ്ടി ചോദിച്ചപ്പം …മറുത്തുപറയാന്‍ പറ്റീല്ല..”
ഷെല്ലിയ്ക്കും വിഷമായി.
“ഷെല്ലി എന്ന്‍ വെച്ച് ഞാന്‍ അവനെ കെട്ടാതെയിരിക്കുവൊന്നുമില്ല. എന്‍റെ എയ്ജ് ഇതല്ലേ? ഒന്ന്‍ രണ്ട് കൊല്ലം കഴിഞ്ഞ് ഞാന്‍ മച്ചുവേഡ് ആകുവാരിക്കും…”

Leave a Reply

Your email address will not be published. Required fields are marked *