ശിൽപ്പേട്ടത്തി – 1

Related Posts


നമസ്കാരം കൂട്ടുകാരെ….,

വീണ്ടും ഒരു തുടർക്കഥയായി ഞാൻ നിങ്ങൾക്കു മുന്നിൽ എത്തിയിരിക്കുകയാണ്. കഴിയുമ്പോലെ അധികം വൈകിപ്പിക്കാതെ ഓരോ പാർട്ടും സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കാം.

ഒരുപാട് കുറ്റങ്ങളും കുറവുകളും കാണും. ഒന്നും മൈൻഡ് ചെയ്യണ്ടാ. ഒരു മുൻവിധിയും ഇല്ലാതെ വായിച്ചാൽ ചിലപ്പോ കുറച്ചു പേർക്കെങ്കിലും ഇഷ്ടപെടും. അപ്പൊ ധൈര്യമായിട്ട് വായിച്ചോളൂ നോം ഉണ്ട് കൂടെ…

എന്നും നൽകുന്ന സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി.

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

“”””അപ്പു മോനെ… എണീക്കടാ….. അപ്പു… “””””

വാതിലിൽ ശക്തമായുള്ള തട്ട് കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്….

കുറച്ചു അധികം ദിവസമായി മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ട്….. രണ്ട് ദിവസം മുന്നെ ഏട്ടന്റെ കല്യാണം ആയിരുന്നു… കല്യാണത്തിന് ഒരാഴ്ച മുന്നെ തുടങ്ങിയ ഓട്ടം അവസാനിച്ചത് കല്യാണം കഴിഞ്ഞു പിറ്റേ ദിവസം രാത്രി ആയിരുന്നു… എങ്ങും ഓടി നടക്കാൻ ഞാൻ മാത്രം ഉണ്ടായിരുന്നുള്ളു…..

ഞാൻ….ഞാൻ….ഞാൻ…എന്ന് കുറെനേരമായി പറയുന്നു. ഈ ഞാൻ ആരെന്ന് ഇതുവരെയും പറഞ്ഞില്ലല്ലോ അല്ലെ… പറയാം

ഞാൻ അർജുൻ എന്നാ അപ്പു. അച്ഛൻ മാധവന്റെയും അമ്മ സീതയുടെയും രണ്ട് ആണ്മക്കളിൽ ഇളയവൻ…അച്ഛൻ രണ്ട് വർഷങ്ങൾക്ക് മുന്നെ മരിച്ചു… അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബം ആണ് ഞങ്ങളുടേത്… കൂടാതെ പോത്ത് പോലത്തെ രണ്ട് ആണ്മക്കൾ അതുകൊണ്ട് വീട്ടിലെ പട്ടിണി മാറ്റാൻ അമ്മക്ക് ജോലിക്ക് ഇറങ്ങേണ്ട ആവിശ്യം ഉണ്ടായില്ല… ശരിക്കും കാരണം ആദ്യം പറഞ്ഞത് ആണ്… ‘”””സാമ്പത്തികം “””

….സീതമ്മ വാക്കിനും അഭിമാനത്തിനും ജീവന്റെ വില നൽകുന്ന മേരാ മമ്മി…….ഏതാണ്ട് ഒരു രാജമാതാ ശിവകാമിദേവി എന്നുവേണമെങ്കിൽ പറയാം….. അപ്പൊ എന്റെ അമ്മ ഐ മീൻ സീതമ്മ ആരുടെമുന്നിലും തല കുനിക്കാൻ തയ്യാറല്ല.അത്രത്തോളം അഭിമാനിയാണ്..… എന്റെയും ഏട്ടന്റെയും നല്ലതിന് വേണ്ടി ഏതറ്റം വരെ പോകാനും അമ്മ ഒരുക്കമാണ്….!…

അത് പോലെതന്നെ സ്നേഹത്തിന്റെ പാലാഴി ആണ് അമ്മ…

ഞാൻ ഇപ്പോൾ ബിടെക് കഴിഞ്ഞു ഒരു പ്രമുഖ കമ്പനിയിൽ ജോലിചെയ്യുന്നു. ഏട്ടന് യുഎസിലാണ് ജോലി……

യുഎസിൽ അടിച്ചു പൊളിച്ചു ജോലി ചെയ്യുന്ന ഏട്ടനെ പെട്ടന്നാണ് അമ്മ നാട്ടിലേക്ക് വിളിച്ചു വരുത്തിയത്….അമ്മയുടെ പുറകെ നടന്നു കാര്യം തിരക്കിയിട്ടും എന്നോടുപോലും അമ്മ കാര്യം പറഞ്ഞില്ല….ബ്ലഡി മമ്മി…!

ഏട്ടനെ എയർപോർട്ടിൽ കൂട്ടാൻ പോയത് ഞാൻ ആയിരുന്നു….വന്നവഴിയേ ഏട്ടൻ തിരക്കിയത്

“”എന്തിനാടാ അമ്മായിത്ര ധൃതിപ്പിടിച്ചെന്നെ വിളിച്ചു വരുത്തിയത് “”

അഹ് ബെസ്റ്റ് ഞാനങ്ങോട്ടു ചോദിക്കാൻ വെച്ച ചോദ്യം ആ നാറിയെന്നോട് ചോദിച്ചു… ആ പൊട്ടനും കാര്യം അറിയില്ല എന്ന് ഞാൻ അറിഞ്ഞത് അപ്പോൾ ആണ്….അവൻ കാര്യം ചോദിച്ചപ്പോൾ ഞാനും കൈമലർത്തി കാണിച്ചു….

ഒടുവിൽ ആ രഹസ്യം അമ്മ തന്നെ ആണ് ഞങ്ങളുടെ ഇരുവരുടെയും മുന്നിൽ വെളിപ്പെടുത്തിയത്….ഗൊച്ചു ഗള്ളി….
“”””അപ്പു ഞാൻ ഏട്ടന്റെ കല്യാണമുറപ്പിച്ചു….””””

അമ്മയുടെ വാക്കിനു അന്നും ഇന്നും എന്നും ഞാനും ഏട്ടനും എതിര് പറയാറില്ല… പറഞ്ഞിട്ടും വല്യകാര്യമൊന്നുമില്ല…അതുകൊണ്ട് ഏട്ടൻ മൗനമായി സമ്മതം അറിയിച്ചു…..

…ഏട്ടൻ ആകാശിന്റെ കല്യാണം ഗംഭീരമായി ആഘോഷിച്ചാണ് നടത്തിയത്…ലക്ഷ്മി ദേവീയെ പോലെയൊരു പെണ്ണിനെ ഏട്ടന് ഭാര്യയായി കിട്ടിയത് കണ്ട് പലർക്കും ഏട്ടനോട് അസൂയ തോന്നി….(ബ്ലഡി ഗ്രാമവാസീസ്)….

കാരണം അത്രയും ഭംഗിയാണ് ശില്പേട്ടത്തിയെ കാണാൻ.

വട്ടമുഖത്തിൽ ചുവന്ന തുടുത്ത അധരങ്ങളും കരികൂവള മിഴികളും നീണ്ട നാസികയും കുറുനിര പുരികവും മുഖക്കുരുകൊണ്ട് ചുവപ്പ് പടർന്ന നുണകുഴിയുള്ള തുടുത്ത കവിൾത്തടങ്ങളും ഇടതൂർന്ന നിതംബം മറയ്ക്കും കേശഭാരവും.

ഏട്ടത്തിയുടെ മുഖം അത്രയും ഐശ്വര്യം തുളുമ്പുന്ന മുഖമാണ്. സന്ധ്യക്ക്‌ ഏഴ് തിരിയിട്ട് കത്തിച്ചു വെച്ച നിലവിളക്ക് പോലെ…

ശില്പ ഏടത്തിയുടെ ശരീര ഘടന ഇതുവരെ ഞാൻ ശ്രദ്ധിച്ചിട്ടില്ല…. പക്ഷെ ഏട്ടത്തിക്ക് നല്ല ബോഡി ഷേപ്പ് ഉണ്ട്.

അച്ഛന്റെ പ്രിയ സുഹൃത്തിന്റെ മോളാണ് ശില്പേട്ടത്തി…ഞങ്ങളുടെ വീടുകളിൽ തമ്മിൽ അധികം ദൂരം ഇല്ല….രണ്ട് വീടുകൾക്ക് അപ്പുറം ആണ് ഏട്ടത്തിയുടെ വീട്…..ചെറുപ്പം മുതലേ ഞാനും ഏട്ടത്തിയും നല്ല കൂട്ട് ആയിരുന്നു ഒരു ചേച്ചിയോ അനിയത്തിയോ ഇല്ലാത്ത എനിക്ക് അവർ ഒരു ചേച്ചി തന്നെ ആയിരുന്നു.ഞാൻ അന്നേ ഏട്ടത്തിക്ക് ഒരു ചേച്ചിയുടെ സ്ഥാനം കൊടുത്തിരുന്നു….. ആ ചേച്ചി ഏട്ടത്തി ആയി വരുമ്പോൾ ഏറ്റവും അധികം സന്തോഷം എനിക്ക് തന്നെ ആയിരുന്നു…
ഏട്ടന്റെ കല്യാണം കൊണ്ട് ഏറ്റവും വലിയ പണി കിട്ടിയത് ഈയുള്ളവനാണ്… എല്ലാ കാര്യത്തിനും ഓടാൻ ഞാൻ മാത്രം….എല്ലാത്തിനും അപ്പു വേണം….പക്ഷെ അതെല്ലാം ഞാൻ സന്തോഷത്തോടെയാണ് നിർവഹിച്ചത്…. എൻ്റേട്ടന്റെ കല്യാണം ഞാനും കുടുംബക്കാരും കൂട്ടുകാരും നാട്ടുകാരും ചേർത്ത് ഗംഭീരമാക്കി….

അതിന്റെ ക്ഷീണം എനിക്ക് നല്ലത് പോലെ ഉണ്ടായിരുന്നു….

“”””അപ്പു… “”””

വാതിലിൽ വീണ്ടും ശക്തമായി തട്ടി വീണ്ടും എന്നെ വിളിച്ചു…..

ഞാൻ പുതപ്പ് മാറ്റി ഇന്നലെ ഊരി എറിഞ്ഞ ടീഷർട്ടും എടുത്തിട്ട് പോയി ഡോർ തുറന്നു.

“”””എന്താ അമ്മേ… ഈ രാവിലെ തന്നെ… “”””

ഞാൻ കണ്ണും തിരുമ്മി അമ്മയോട് അസ്വസ്ഥതയോടെ കാര്യം തിരക്കി.

“”””എടാ… മോനെ ഏട്ടനെവിടെയെങ്കിലും പോകുന്ന കാര്യം മോനോട് പറഞ്ഞിരുന്നോ….”””””

അമ്മ വെപ്രാളത്തോടെ എന്നോട് ചോദിച്ചു…

അമ്മയുടെ മുഖമാകെ വല്ലാതെയിരിക്കുകയാണ്…

“””””ഇല്ല….എന്താമ്മേ…?””””

ഞാൻ സംശയത്തോടെ അമ്മയെ നോക്കി.

“”””അതേട്ടനെ കാണുന്നില്ല….മോനെ….”””””
“”””ഏട്ടമ്പുറത്ത് വല്ലതുമ്പോയതാവും… ഏട്ടത്തിയോടൊന്നുമ്പറഞ്ഞില്ലേ…?””””

അമ്മയുടെ വേവലാതിയുടെയുള്ള വാക്കുകൾ ഞാൻ നിസ്സാരമായി എടുത്തു മറുപടി പറഞ്ഞു.

“”””എനിക്കൊന്നുമ്മറിയില്ല മോനെ…. അവനെവിടെ പോയെന്ന്….”””””

അമ്മ വിങ്ങി പൊട്ടികൊണ്ട് സാരിയോടെ തുമ്പ് വായിൽ തിരുകി കരച്ചിൽ അടക്കി…

“”””അയ്യെ….എന്റെ സീതമ്മയെന്തിനാ കരയുന്നെ….അമ്മ വിഷമിക്കല്ലേ.. ഏട്ടൻ വല്ലത്യാവശ്യത്തിനും പുറത്ത് പോയതാവും….ഞാൻ പോയന്വേഷിക്കാം….അമ്മ സമാധാനപ്പെട്…. ഏട്ടത്തിയെവിടെ….? “”””

ഞാൻ അമ്മയെ ചേർത്തുപിടിച്ചു സമാധാനിപ്പിച്ചുകൊണ്ട് ഏട്ടത്തിയെ കുറച്ചു തിരക്കി…

“””” മോളാമുറിയില് ചടഞ്ഞുകൂടിയിരുപ്പുണ്ട്…. ചോദിച്ചിട്ടൊന്നുമ്പറയുന്നില്ല…. ആകെയതിനു ജീവനുണ്ടെന്ന് മനസ്സിലാവുന്നത് അതിന്റെ കണ്ണ് നിറഞ്ഞൊഴുകുമ്പോഴാണ്….””””

Leave a Reply

Your email address will not be published. Required fields are marked *