ശിൽപ്പേട്ടത്തി – 4

Related Posts


നമസ്കാരം കൂട്ടുകാരെ….,

ലേശം വൈകി എന്നറിയാം., ചില തിരക്കിൽ പെട്ട് പോയി. ജീവിതത്തിന്റെ താളം തെറ്റാതെ നിലനിർത്താനുള്ള ഓട്ടത്തിൽ ആണ്.അതുകൊണ്ട് ഈ ഭാഗം അൽപ്പം വൈകിയത്.എല്ലാവരും ക്ഷമിക്കുക..

സ്നേഹപൂർവ്വം

MR.കിംഗ് ലയർ

__________________________________

“””””…….മിണ്ടരുത് നീയ്…….””””….ഏട്ടത്തി എന്നെ നോക്കി അലറി. തുറിച്ചുള്ള തീഷ്ണമായ ഏട്ടത്തിയുടെ നോട്ടവും തൊട്ടാൽ പൊള്ളുന്ന വാക്കുകൾക്ക് മുന്നിൽ വായടച്ചു നിൽക്കാൻ മാത്രം എനിക്കാ നിമിഷം സാധിച്ചുള്ളൂ.

പാർവതി ഒന്നും മിണ്ടാതെ വിതുമ്പി വന്ന കരച്ചിൽ സാരീതുമ്പ് വായിൽ തിരുകി കടിച്ചുപിടിച്ചു നിറഞ്ഞ മിഴികളോടെ എന്നെയൊന്നു മിഴികൾ ഉയർത്തി നോക്കി. ശേഷം ചുംബനത്തിന്റെ ഇടയിൽ കൈയിൽ നിന്നും നിലത്ത് വീണ കുടയും എടുക്കൊണ്ട് അവൾ മുന്നോട്ട് ഓടി.

അവളുടെ ആ പോക്ക് എന്റെ നെഞ്ചിൽ എന്തോ കുത്തിയിറക്കിയ വേദന സമ്മാനിച്ചു… ഞാൻ ദേഷ്യത്തോടെ ഏട്ടത്തിയുടെ നേരെ തിരിഞ്ഞതും ഏട്ടത്തി എന്റെ കോളറിൽ കുത്തിപ്പിച്ചു എന്നെ തുറിച്ചു നോക്കി.

“”””എന്റെ ജീവിതം നശിപ്പിച്ചിട്ട് നിന്നെയവളോടൊപ്പം ജീവിക്കാൻ ഞാൻ സമ്മതിക്കണോ…?…ങേ….?.. സമ്മതിക്കണോന്ന്….?…ഞാൻ ജീവനോടെയുള്ളപ്പോൾ നിങ്ങളുരണ്ടും ഒരുമിച്ചുജീവിക്കില്ല…….! “””””…ഏട്ടത്തി ഒരുതരം വാശിയോട് എന്നെ നോക്കി ഉറപ്പോടെ പറഞ്ഞു.”””ഇതുപറയുന്നത് ശില്പയാ….ശില്പ….!””””…ഏട്ടത്തി ക്രൂരമായ ഒരു ചിരിയോടെ എന്നോട് പറഞ്ഞ ശേഷം വീട്ടിലേക്കുള്ള വഴിയേ നടന്നു.

ഞാൻ മരവിപ്പോടെ ഏട്ടത്തിയുടെ പോക്ക് നോക്കി നിന്നു….

_________________________________

തുടരുന്നു……..

_________________________________

ഏട്ടത്തിയുടെ അപ്രതീക്ഷിതമായുള്ള വരവും ഇതുപോലെയുള്ള പ്രതികരണവും ഞാൻ സ്വപ്നത്തിൽ കൂടി ചിന്തിച്ചതല്ല.!. അതുകൊണ്ട് തന്നെ ഈ നിമിഷം മുഴുവൻ ഒരു മരപ്പാവ കണക്കെ നോക്കി നിൽക്കാൻ മാത്രം സാധിച്ചുള്ളൂ.

ഏട്ടത്തിയുടെ ഭീഷണി കേട്ടിട്ട് പോലും ഒരു വാക്കെനിക്ക് തിരിച്ചു പറയാനായില്ല.

പോയ വെളിവ് തിരികെ കിട്ടിയ നിമിഷം വേഗത്തിൽ എന്റെ കാൽച്ചുവടുകൾ ഏട്ടത്തിക്ക് പിന്നാലെ ചലിച്ചു.

ദേഷ്യത്തോടെ ഭൂമിയെ ചവിട്ടി കുലിക്കി നടന്നു പോകുന്ന ഏട്ടത്തിയുടെ പിന്നിലെത്തി കൈമുട്ടിന് മുകളിലുള്ള ഭാഗത്തിൽ പിടിച്ചു ഞാൻ അവരെ നിർത്തി.

ഉള്ളിൽ നിറയെ ദേഷ്യം കവിഞ്ഞു ഒഴുകുകയാണെങ്കിലും ഞാൻ അത് കടിച്ചമർത്തി ശാന്തമായി അവരെ നോക്കി.

“””””നിങ്ങൾക്കെന്താ വേണ്ടേ…. എന്തിനായെന്നെയിങ്ങനെ ദ്രോഹിക്കുന്നത്..”’””… ഞാൻ സംശയത്തോടെ അവരെ നോക്കി ചോദിച്ചു. ലക്ഷ്യം അവരുടെ മനസ്സിൽ എന്തെന്ന് അറിയുക.

“””””നിന്നെ…!!!.”””””…ഒറ്റ നിമിഷം ആലോചിച്ച ശേഷം ഗൗരവത്തിൽ ദൃഢമായി ശബ്ദത്തോടെ ഏട്ടത്തി എന്നെ നോക്കി പറഞ്ഞു. പക്ഷെ അവരെന്താ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് വ്യക്തമായില്ല.അതെന്റെ മുഖത്ത് വെളിവായത് കൊണ്ടെന്നോണം ഏട്ടത്തി വീണ്ടും ആവർത്തിച്ചു… “””””… എനിക്ക് നിന്നെയാ വേണ്ടത്….!””””

“”””എന്നെയോ….???…. എന്തിന്…??? “””””…അറിയാതെ തന്നെ ഞാൻ ചോദിച്ചു പോയി.

‘””””കൊല്ലാൻ…..!!”””””…രൗദ്രമായ നോട്ടത്തോടെ ഏട്ടത്തി എന്നെ നോക്കി കടുപ്പിച്ചു പറഞ്ഞു.

അത് കേട്ടതും ഞാനൊന്ന് ഞെട്ടി. അവരുടെ മുഖഭാവത്ത് നിന്നും എനിക്ക് മനസ്സിലായത് അവർ പറയുന്നത് കാര്യമായെന്നാണ് . പക്ഷെ എനിക്ക് അറിയുന്ന ശില്പക്ക് അതിന് സാധിക്കില്ല.!

“അതിന് നിനക്ക് അറിയുന്ന ശില്പയാണോ ഇപ്പോഴവൾ…?.. അവളാകെ മാറിയില്ലേ… അല്ല നീ മാറ്റി…”

മനസ്സിൽ ഓരോന്ന് ചിന്തിച്ചു തുടങ്ങിയതും കുറ്റപ്പെടുത്തലുമായി വീണ്ടുമെത്തി എന്റെ മനസാക്ഷി…

“”””എന്താ വിശ്വാസമായില്ലേ….എനിക്ക് വേണം നിന്നെ….കൊല്ലാൻ…!””””…അവർ വീണ്ടും ആവർത്തിച്ചു.ശേഷം എന്റെ കൈ തട്ടി മാറ്റികൊണ്ട് മുന്നോട്ട് പോകാൻ ഒരുങ്ങിയതും ഞാൻ അവരുടെ കൈയിലെ പിടി കുറച്ചു കൂടി മുറുക്കി.

“”””കൊല്ലോ….നിങ്ങളെന്നെ….””””…അടക്കി വെച്ചിരുന്ന ദേഷ്യം മറനീക്കി പുറത്ത് വരാൻ തുടങ്ങി.ഞാൻ ഗൗരവത്തിൽ അൽപ്പം ദേഷ്യത്തിൽ തന്നെ അവരെ നോക്കി ചോദ്യമുയർത്തി.

“””കൊല്ലും….എന്തായാലും നിങ്ങളെയൊരുമിച്ചു ജീവിപ്പിക്കില്ല… ഒന്നില്ലെങ്കിലവളെ കൊല്ലും. അല്ലെങ്കിൽ നിന്നെയുങ്കൊന്ന് ഞാനുഞ്ചാവും…!””””…ഉറപ്പോടെ, ദേഷ്യത്തോടെ, വിതുമ്പലോടെ, വിറയലോടെ അവർ എന്നെ നോക്കി പറഞ്ഞു നിർത്തി. എന്നോട് ഓരോ വാക്കുകൾ പറയുമ്പോഴും ഏട്ടത്തിയുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു.

“”””പിന്നെ നീ ഒലത്തും….പാർവതിയെ സ്വന്തമാക്കാനേതറ്റം വരെപോകാനും എനിക്ക് മടിയില്ല…”””””… നിയന്ത്രണം വിട്ട് അവസാനം ഞാൻ ഏട്ടത്തിയുടെ നേരെ പൊട്ടിത്തെറിച്ചു.ഒപ്പം എന്റെ വിരലുകൾ ഏട്ടത്തിയുടെ കൈത്തണ്ടയിൽ ശക്തമായി അമർന്നു അവർക്ക് വേദന സമ്മാനിച്ചു തുടങ്ങിയിരുന്നു.

“””””ഞാഞ്ചീവനോടെയുള്ളപ്പോളോ…?”””….ഏട്ടത്തി എന്നെ പുച്ഛച്ചിരിയോടെ നോക്കി ചോദിച്ചു.ഒപ്പം എന്റെ കൈ തട്ടിമാറ്റി.

“”””ഞാൻ പറഞ്ഞില്ലേ….അതിന് വേണ്ടി ഞാനെത്തറ്റം വരേം പോകുമെന്ന്…!””””…..ദേഷ്യത്തോടെ ഞാൻ ഏട്ടത്തിയോട് പറഞ്ഞു.
അത് കേട്ടതും ഏട്ടത്തി എന്നെ തുറിച്ചു നോക്കി. ആ കണ്ണുകളിൽ എരിയുന്ന അഗ്നി എനിക്ക് കാണാൻ സാധിച്ചു. ഏട്ടത്തിക്ക് എന്നോടുള്ള കലിയുടെ താപം ആ മിഴികളിലൂടെ ഞാൻ തിരിച്ചറിഞ്ഞു.

കുറച്ചു അധികം നിമിഷങ്ങൾ ഞാനും ഏട്ടത്തിയും ഇമകൾ ചിമ്മാതെ പരസ്പരം മിഴികളിൽ നോക്കി നിന്നു. പെട്ടന്ന് എന്തോ ഓർത്ത് ഏട്ടത്തി നോട്ടം പിൻവലിച്ചു.

“”””നാണമുണ്ടോ നിനക്ക്….കണ്ട പെണ്ണുങ്ങളുമായി പൊതുവഴിയിൽ കെടന്ന് അഴിഞ്ഞാടാൻ….!””””… അവൾ എന്റെ മിഴികളിൽ നോക്കി പുച്ഛത്തോടെ തന്നെ ചോദിച്ചു.

ഏട്ടത്തിയുടെ ആ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പകച്ചു. എന്തുത്തരം പറയുമെന്നറിയാതെ ഞാൻ പതറി.

“”””എനിക്കവളെയും അവൾക്കെന്നെയും ഇഷ്ടമാ… അതിന്റെ ഇടയിലൊന്നും നിങ്ങളിടപ്പെടണ്ട… പിന്നെയിന്നെന്റെ പെണ്ണിന്റെ നേരെ ഉയർന്ന കൈയിനി അവൾക്ക് നേരെ പൊങ്ങിയാ … ഈ അർജുനാരെന്ന് നിങ്ങളറിയും…!””””…നേരത്തെ ഏട്ടത്തി എനിക്ക് നേരെ മുഴക്കിയ പോലെ ഞാനും അവൾക്കനേരെ ഒരു ഭീഷണി മുഴക്കി.

“”””ഇനി… ഇനി ഞാനിനിയവളെ തല്ലില്ല… കൊല്ലുകയെയുള്ളൂ….എനിക്കൊന്നും നോക്കാനില്ലടാ…!. പിന്നെ ഞാൻ വീണ്ടും പറയുവാ എന്റെ ജീവിതം നശിപ്പിച്ചിട്ട് അവളോടൊപ്പം നിന്നെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല…!”””””…കത്തുന്ന തീക്ഷണമായ വാക്കുകളായിരുന്നു ഏട്ടത്തിയുടേത്. അതുപോലെ തന്നെ നോട്ടവും.

Leave a Reply

Your email address will not be published. Required fields are marked *