ശിൽപ്പേട്ടത്തി – 3

Related Posts


നമസ്കാരം കൂട്ടുകാരെ….,

ഈ ഭാഗം കുറെ വൈകി എന്നറിയാം. മനഃപൂർവം അല്ല പ്രതീക്ഷിക്കാതെ വീണ്ടും ഒരു നഷ്ടം ജീവിതത്തിൽ ഉണ്ടായി.ഈ ഭാഗം എത്രത്തോളം നന്നാവും എന്നറിയില്ല എന്നാൽ കഴിയും വിധം നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഈ കഥയും കഥാപാത്രവും തികച്ചും സങ്കല്പികം ആണ്. ഒപ്പം കഥയെ കഥയായി കാണാൻ ശ്രമിക്കുക. ലോജിക്കും മറ്റും കൂട്ട് പിടിക്കാതെ വായിച്ചാൽ ഈ കഥ ചിലർകെങ്കിലും ആസ്വദിക്കാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം.

എന്നും നൽകുന്ന സ്നേഹത്തിനും പിന്തുണക്കും ഒരായിരം നന്ദി.

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

__________________________________

പെട്ടന്ന് എന്റെ റൂമിന്റെ ഡോർ തുറന്ന് ഏട്ടത്തി അകത്തേക്ക് കയറി വന്നു. ഏട്ടത്തിയുടെ ആ വരവ് ഞാനൊട്ടും പ്രതീക്ഷിച്ചതല്ല അതിനാൽ അതിന്റെയൊരു വലിയ ഞെട്ടൽ എന്നിലുണ്ട്.

ഏട്ടത്തി മുറിയുടെ അകത്ത് കയറി വാതിൽ അടച്ചുകുറ്റിയിട്ട് ക്രൂരമായ ഭാവത്തോടെ എന്നെ നോക്കി……… ആ നോട്ടത്തിന്റെ പിന്നിലെ രഹസ്യം അറിയാതെ ഞാൻ പതറി. ഇനി ഞാനിന്നലെ ചെയ്‌തത്തിന്റെ പ്രതികാരം ആണോ ഏട്ടത്തിയുടെ വരവിന്റെ പിന്നിലെ ഉദ്ദേശം.

പെട്ടന്ന് ഏട്ടത്തി അതെ ഭാവത്തോടെ മുന്നോട്ട് വന്നു…..

തുടരുന്നു……..,
ഏട്ടത്തി ഓരോ ചുവട് മുന്നിലേക്ക് വെക്കുമ്പോഴും ആ മനസ്സിലെന്തെന്ന് എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല…

ഇനി പ്രതികരമാണോ…?… ഒന്നും മനസ്സിലാവാതെ ആശാന്തമായ മനസ്സോടെ ഏട്ടത്തിയുടെ നീക്കമെന്തെന്ന് അറിയാതെ ഞാൻ ഏട്ടത്തിയെ തന്നെ കണ്ണിമവെട്ടാതെ നോക്കി നിന്നു.

കണ്ണുകളിൽ രൗദ്രഭാവം…ഓരോ ചുവടും ശ്രദ്ധയോടെ. ക്രോധം നിറഞ്ഞ മുഖം… ഏട്ടത്തി എന്റെ അരികിൽ വന്നെന്നെ തുറിച്ചു നോക്കി.

“”””എ… എന്താ…?””””…. എന്റെ മനസ്സിലെ പതർച്ച വാക്കുകളിലും നിഴലടിച്ചു.

പെട്ടന്ന് ഏട്ടത്തി എന്നോട് ചേർന്നു നിന്നു. ഞാൻ അൽപ്പം പേടിയോടെ പിന്നിലേക്ക് നീങ്ങാൻ ശ്രമിച്ചുവെങ്കിലും മേശയിൽ തട്ടി ഒരടിപോലും നീങ്ങാൻ എനിക്ക് സാധിച്ചില്ല.

പെട്ടന്ന് ഏട്ടത്തി കൈ ഉയർത്തി എന്റെ നെഞ്ചിൽ വെച്ചു.

“”””പേടിച്ചോ നീ….?””””… ക്രൂരമായ ഭാവത്തോടെ ഏട്ടത്തി എന്നെ നോക്കി ചോദിച്ചു. ആ നിമിഷം ഏട്ടത്തിയുടെ അധരങ്ങളിൽ ഒരു വന്യമായ ചിരിപടർന്നു.

അതെന്നിലെ ഭയത്തിന്റെ ആക്കം വർദ്ധിപ്പിച്ചു. എന്റെ മനസ്സും ശരീരവും ഭയത്താൽ മുങ്ങി. ഞാനെന്തിനാ ഇങ്ങനെ ഭയപ്പെടുന്നത്…?… ഞാൻ എന്നോട് തന്നെ ചോദിച്ചു.അറിയില്ല.., എനിക്കൊന്നും അറിയില്ല., പക്ഷെ എനിക്ക് ഏട്ടത്തിയുടെ ഈ നോട്ടം നേരിടാൻ സാധിക്കുന്നില്ല. എന്റെ മനസ്സ് പോലും ഏട്ടത്തിയുടെ തുറിച്ചുള്ള നോട്ടത്തിൽ പതറി പോകുന്നു.

പെട്ടന്ന് ഏട്ടത്തിയുടെ ഭാവം മാറി അധരത്തിലും മുഖത്തും ഒരുതരം പുച്ഛ ഭാവം…

ഏട്ടത്തി ഒന്നുമിണ്ടാതെ എന്നിൽ നിന്നും അകന്നുമാറി ശേഷം കട്ടിലിന്റെ ഒരരികിലായി ഇരുന്നു.
“””ഞാനിന്നിവിടെയാ കെടക്കുന്നെ…!””””.. ഏട്ടത്തി എന്നെ നോക്കാതെ ഉറച്ച ശബ്ദത്തിൽ ഗൗരവത്തോടെ പറഞ്ഞു.

അത് കേട്ടതും എന്റെ മനസിലൊരുകൊള്ളിയൻ മിന്നി. ഒപ്പം ഒരായിരം ചോദ്യങ്ങൾ വീണ്ടും എന്റെ മനസ്സ് ആവർത്തിച്ചു.

ഏട്ടത്തിയുടെ ഉദ്ദേശമെന്ത്..?

എന്തിനയീരാത്രി ഏട്ടത്തിയിവിടെ എന്റെയൊപ്പം കിടക്കുന്നത്…?

ആ മനസ്സ് നിറയെ എന്നോടുള്ള പ്രതികാരം ആവുമോ…?

അല്ലങ്കിലിനി ഏട്ടത്തിക്ക് എന്നോട് പ്രണയമാണോ..?

അല്ലങ്കിൽ സ്വന്തം ജീവിതം നശിപ്പിച്ചവന്റെയൊപ്പം തന്നെ ഇനിയുള്ള ജീവിതം ജീവിക്കണമെന്നാ ഉദ്ദേശമോ..?

ഒത്തിരി ചോദ്യങ്ങൾ ഒന്നിന് പിന്നാലെ ഒന്നന്നായി എന്റെ മനസ്സിലേക്ക് ഇരച്ചെത്തിയപ്പോൾ. അതിനുത്തരം കണ്ടെത്താൻ സാധിക്കാതെ പ്രക്ഷുബ്‌ധമായ മനസ്സോടെ ഞാനേട്ടത്തിയെ തന്നെ നോക്കി നിന്നു.

“””””നീ കിടക്കുന്നില്ലേ….?”””””…എന്റെ പ്രതികരണം ഒന്നുങ്കാണാത്തതിനാൽ

പരുഷമായി ശബ്ദത്തോടെ ഏട്ടത്തി എന്നോട് ചോദിച്ചു.

“”””ഉം…!””””… ഞാൻ വെറുതെ ഒന്നുമൂളി.

“””””എന്നാകെടക്കാൻ നോക്ക്….ഞാനിപ്പോ ലൈറ്റ് അണക്കും…”””””… ഒരു കല്പനയുടെ കനം ഉണ്ടായിരുന്നു ഏട്ടത്തിയുടെ വാക്കുകൾക്ക്. ആ ശബ്ദം അത്രത്തോളം കടുപ്പം നിറഞ്ഞതാണ്. ഒറ്റ ദിവസം കൊണ്ട് ഏട്ടത്തി ആകെ മാറി. എന്നോട് പലതവണ തല്ലുക്കൂടിയിട്ടുണ്ടെങ്കിലും ഇതുപോലെയൊരു ശില്പയെ എനിക്ക് പരിചയമില്ല.

ഏട്ടത്തി പറഞ്ഞത് അനുസരിച്ചു മറുതൊന്നും പറയാതെ ഞാൻ ഏട്ടത്തിക്ക് എതിരെ ബെഡിന്റെ സൈഡിൽ ഇരുന്നു.

അവർ എന്നെ ശ്രദ്ധിക്കാതെ മെയിൻ ലൈറ്റ് ഓഫ് ആക്കി ബെഡ് ലാമ്പ് ഓൺ ചെയ്‌തു ശേഷം ബെഡിൽ ഒരു സൈഡിലായി കിടന്നു. ഏട്ടത്തിയോടെ അകന്ന് ഞാനും കിടന്നു. ഞാൻ അറിയാതെ അനുസരിച്ചു പോകുകയാണ് അവരെ. ഒരു യന്ത്രം കണക്കെ ഞാൻ കിടപ്പുറക്കത്തെ ബെഡിൽ കിടന്നു.
“””പിന്നെയൊന്ന് ഓർത്തോ… ഇനിയെന്റെമേത്തു എന്റെയനുവാദമില്ലാതെ തൊട്ടാ…നിന്നെയുങ്കോല്ലും ഞാനുഞ്ചാവും…””””… ഏട്ടത്തി മുഖം ഉയർത്തി എന്നെ നോക്കി പറഞ്ഞു നിർത്തി…

അരണ്ട വെളിച്ചം നിറഞ്ഞ റൂമിൽ നിശബ്ദത തളം കെട്ടികെടക്കുമ്പോൾ ഏട്ടത്തിയുടെ മൂർച്ചയെറിയ വാക്കുകൾ എന്റെ കാതുകളിലേക്ക് തുളഞ്ഞുകയറി.

ആ നിശബ്ദതയിൽ മുറിയിൽ മുഴങ്ങി കേൾക്കുന്നത് എന്റെ ഹൃദയത്തിന്റെ തുടിപ്പ് മാത്രം.

ഏട്ടത്തി എന്നോട് ഭീഷണിമുഴക്കികൊണ്ട് ബെഡിലേക്ക് അമർന്നു കിടന്നു. കലങ്ങിമറിയുന്ന മനസ്സുമായി ഏട്ടത്തിയുടെ അരികിലായി ഞാനും.

മനസ്സ് വീണ്ടും ചിന്തകൾക്കൊപ്പം യാത്ര തുടങ്ങി. എങ്ങോട്ട് എന്തിന് എന്നൊന്നുമറിയാതെ ഇരുള് നിറഞ്ഞവാനത്തിൽ ആടിയുലഞ്ഞു കൊണ്ടുള്ള യാത്ര.

“””ഏട്ടത്തി വന്നില്ലായിരുന്നു എങ്കിൽ ആക്കുപ്പിയിൽ നിന്നും രണ്ടണ്ണം അടിച്ചിട്ട് കിടക്കായിരുന്നു…””””… എന്റെ മനസ്സ് എന്നോട് പറഞ്ഞു.

“””കുറച്ചു കഴിയുമ്പോ അവരുറങ്ങും.. അപ്പോ നോക്കാം..”””.. ഞാൻ മനസ്സിനെ സമാധാനപ്പെടുത്തി കൊണ്ട് ഏട്ടത്തി ഉറങ്ങുന്നതും കാത്ത് മിഴികളും അടച്ചു കുടന്നു.

പിന്നീട് ഞാൻ മിഴികൾ തുറക്കുന്നത് ഫോണിൽ അലാറം അടിക്കുന്നത് കേട്ടാണ്.

ഞാൻ മെല്ലെ മിഴികൾ തുറന്ന് എഴുന്നേറ്റ് ബെഡിൽ ഇരുന്നു. ശേഷം അലാറം ഓഫ്‌ ചെയ്‌തു.

അപ്പോൾ ആണ് എനിക്ക് മനസ്സിലായത് നേരം വെളുത്തു എന്നത്.ഇന്നലെ ഏട്ടത്തി ഉറങ്ങുന്നതും കാത്ത് കിടന്ന ഞാനറിയാതെ ഉറങ്ങി പോയി…ഞാൻ പെട്ടന്ന് ഏട്ടത്തിയെ നോക്കി. പക്ഷെ ബെഡിൽ ഏട്ടത്തി ഉണ്ടായില്ല.

പെട്ടന്ന് ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഏട്ടത്തിയെ. പക്ഷെ ഏട്ടത്തി എന്നെയൊന്നു നോക്കുക കൂടി ചെയ്യാതെ ഡോറിന്റെ അരികിലേക്ക് നടന്നു. പെട്ടന്ന് ഏട്ടത്തി ഒന്ന് നിന്നു ശേഷം മുഖം തിരിച്ചു എന്നെയൊന്നു നോക്കി.
“”””ഇനിയീവീട്ടിൽ മദ്യം കയറ്റിയാ… ആ കുപ്പിയിടുത്ത് നിന്റേതല ഞാനടിച്ചുപൊട്ടിക്കും… കേട്ടോടാ…””””… ദേഷ്യത്തോടെ അതും പറഞ്ഞു ഏട്ടത്തിയെന്നെ ഒന്ന് തുറിച്ചുനോക്കി ശേഷം വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിപോയി.

Leave a Reply

Your email address will not be published. Required fields are marked *