ശ്യാമളയുടെ കഥ – 2 1

“എടീ ശ്യാമളേ.. പുറത്തു നിന്നും ആരോ വിളിച്ചു.

ശ്യാമള പെട്ടെന്നു മുഖം തുടച്ച് പുറത്തു വന്നു.

കുറച്ചപ്പുറത്ത് താമസിക്കുന്ന യശോദാമ്മയായിരുന്നു. “നീ കതകടച്ചിട്ട് എന്തെടുക്കുവാരുന്നു, നിന്റെ മുഞ്ഞിയെന്താ ഇങ്ങനെ? ” യശോദാമ്മ ശ്യാമളയെ അടിമുടി ഒന്നു നോക്കി. അവളൊന്നു ചൂളി.

“രാവിലെ നേരത്തെ എഴുന്നേറ്റ കൊണ്ടാകും ഒരു തലവേദന. കിടക്കുവാരുന്നു.”

“ദേ, ഇത് കുറച്ചു ചീരയാ. പിള്ളാർക്ക് തോരൻ വെച്ചു കൊട്.” യശോദാമ്മ കയ്യിലിരുന്ന കടലാസുപൊതി ശ്യാമളക്ക് കൊടുത്തു.

“കേറിയിരി യശോദാമ്മേ.. ”

“വേണ്ട, വീട്ടിൽ ആരുമില്ല, ഞാൻ പോവാ.” യശോദാമ്മ കുറച്ചു മുന്നോട്ടു നടന്നിട്ട് തിരിഞ്ഞു നിന്നു. “പാക്കരൻ ദൂരെയെവിടെങ്കിലും ഓട്ടം പൊകുമ്പോ നിനക്കു വരുന്ന ഈ തലവേദനയൊണ്ടല്ലോ, അത് വെച്ചോണ്ടിരുന്നാൽ ദോഷമാണ്. പറഞ്ഞില്ലെന്ന് വേണ്ട.”

ശ്യാമള തലക്കടിയേറ്റത് പോലെ നിന്നു. അവരെന്താണ് പറഞ്ഞത്. അവർ വന്നിട്ടു കുറേ നേരമായോ. അകത്തു താനും ദേവസ്യാച്ചനും തമ്മിൽ നടന്നത് അവർ കണ്ടു കാണുമോ. അതോ ഈ ബന്ധം അവർക്കറിയാമോ. ശ്യാമളക്ക് തലചുറ്റുന്നത് പോലെ തോന്നി. അവൾ ഇറയത്തെ തൂണിൽ മുറുകെ പിടിച്ചു.

തുടരും.

Leave a Reply

Your email address will not be published. Required fields are marked *