ചെന്ന പാടെ ഇഷ്ടക്കുറവ് കാണിച്ചെങ്കിലും അവൾക് അത് പതിവ് പോലെ ആയിരുന്നു.
കുറച്ചു നാൾ അധികം മിണ്ടാതെ ഒക്കെ മുന്നോട്ട് പോയി മോനോട് അവർക്കു സ്നേഹം ഉണ്ട് അത് തന്നോട് കാണിക്കുന്നില്ല എന്നു തോന്നി.
അവൾ
മോൻ വളർന്നു. അവന്റെ കുസൃതികളും ഒപ്പം. അവന്റെ പിടിവാശികളും.
ഒടുക്കം അവളെ എല്ലാരും പതിയെ വെറുത്തു അവളുടെ ഇഷ്ടങ്ങൾ പോലും മറ്റുള്ളവർക് ഒരു ഭാരം ആയി. എന്നാലും അവൾ എല്ലാം സഹിച്ചു നിന്നു ഒരു ജോലിക്കാരിയെ പോലെ .
മോൻ വളർന്നു. അവസാനം അവളെ ഉപേക്ഷിക്കാൻ അവളുടെ ഭർത്താവ് എടുത്ത തീരുമാനം ആയിരുന്നു സ്ത്രീധനം ആവശ്യപെടുക എന്നത്. അവൾക്കു അത് കഴിയുമായിരുന്നില്ല. വീട്ടിലേക്കു വിളിച്ചെങ്കിലും ഇക്കയോ ഉപ്പയോ എടുത്തില്ല മെസ്സേജ് അയച്ചെങ്കിലും വിളിച്ചോളാ എന്നു പറഞ്ഞു.
എല്ലാം സഹികെട്ടു അവൾ വീട്ടിലേക്കു ചെന്നപ്പോൾ കടം മേടിച്ചതു തിരിച്ചു കൊടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് പറഞ്ഞത് അവളുടെ ചങ്ക് തകർന്നു ഇനി എന്ത് പറയും ഭർത്താവിനോട് എന്നായി അവളുടെ ചിന്ത ഒടുവിൽ വിളിച്ചു കാര്യം പറയാം എന്നു വിചാരിച്ചു ഭർത്താവിനെ വിളിച്ചു പറഞ്ഞപ്പോൾ നീ പൈസ കിട്ടിയിട്ട് വന്നാൽ മതി അതുവരെ അവിടെ നില്ക് കൂടെ കൊച്ചിനേം നിർത്തികൊ എന്നു പറഞ്ഞു കെട്ടിയോൻ ഫോൺ കട്ട് ആക്കി.
നിവർത്തി ഇല്ലാണ്ട് അവൾ കരഞ്ഞു. രണ്ടു ദിവസം വീട്ടിൽ നിന്നപ്പോഴേക്കും നാത്തൂന്റെ സ്വഭാവവും മാറി ഒടുവിൽ അവളെ ഭർത്താവിന്റെ അരുകിലേക്ക് വിടാൻ പറഞ്ഞു നാത്തൂൻ ഒഴിവാക്കി ഒടുവിൽ അവൾ കരഞ്ഞു കൊണ്ട് മോനേം കൂട്ടി ഇറങ്ങി പോയി.
ഭർത്താവിന്റെ വീട്ടിൽ ചെന്നശേഷം അവളെ വീട്ടിലേക്കു കയറ്റാൻ തയ്യാറായില്ല ഭർത്താവ് വന്നു ചോധിച്ചപോൾ ക്യാഷ്ഇ ല്ലേ എന്നു പറഞ്ഞു ക്യാഷ്ഇ ല്ലേൽ എവിടേലും പോയി ഉണ്ടാക്കൂ എന്നായി.
ഒടുവിൽ കരഞ്ഞു കൊണ്ട് അവൾ ഡ്രസ്സ് എല്ലാം എടുത്തു പുറത്തിറങ്ങി. എങ്ങോട്ട് പോകും മോനേം കൂട്ടി എവിടെലും പോയി മരിച്ചാലോ എന്നൊക്കെ അവൾക്കു തോന്നി.
പക്ഷെ ഒന്നുമറിയാത്ത ആ കൊച്ചു എന്ത് പിഴച്ചു അവനെ എങ്ങനെ വളർത്തും എന്നൊക്കെ വിചാരിച്ചു അവൾ കണ്ണ് തുടച്ചു ഗേറ്റിനു വെളിയിൽ നിന്നപ്പോഴാണ് ഒരു ഓട്ടോ വരുന്നത്.
ഓട്ടോയിലേക്ക് അവൾ നോക്കി നിന്നപ്പോൾ എവിടെയോ കണ്ട ഒരു മുഖം. എവിടെ ആണെന്ന് അറിയാതെ നിന്നപ്പോൾ ഓട്ടോ നിർത്തി അതിൽ നിന്നു ഒരാൾ ഇറങ്ങി വരുന്നുണ്ട്. തടിച്ചു പൊക്കം ഉള്ള വലിയൊരു ആൾ പൊക്കം 6അടിയോളം ഉണ്ട് കരുതിട്ട് ഒരു മനുഷ്യൻ താടിയും മീശയും ഉണ്ട്.
അയാൾ വന്ന ഉടനെ. മോൾ എന്താ ഇവിടെ നില്കുന്നെ
പരിചയം ഇല്ലത്ത പോലെ മനസിലായില്ല എന്നു തിരികെ മറുപടി പറഞ്ഞപ്പോൾ. അയാൾ ഒന്ന് ചിരിച്ചിട്ട്.
അയാൾ : ഞാൻ മൂസ മോൾക്ക് എന്നെ അറിയില്ലേ കല്യാണത്തിന് വന്നിരുന്നു നിങ്ങളുടെ
ഷാഹി : ഓർക്കുന്നില്ലാട്ടോ
മൂസ : രണ്ടു തവണയേ വന്നുള്ളൂ ഇവിടെ ഒരിക്കൽ വന്നപ്പോൾ മോൾ ഇല്ലായിരുന്നു.
ഷാഹി : ഹം
മൂസ : മോൾ എന്തിനാ ഇവിടെ നില്കുന്നെ എന്താ കരയുന്നത് എന്തേലും കൊഴപ്പം ഉണ്ടോ
ഷാഹി : ഏയ് ഒന്നുല
മൂസ : പറഞ്ഞോ മോളെ ഞൻ ഇങ്ങടെ മാമ ആണ് അന്റെ കെട്യോന്റെ.
ഷാഹി :ആണോ ഞൻ വീട്ടിൽ നിന്നു ആളു വരാൻ നോക്കി നിൽകുവാ
മൂസ : ആണോ വരാറായോ എന്നിട്ട്
ഷാഹി : എത്താറായി
മൂസ : മോൻ കൊള്ളാലോ പേര് എന്താ
ഷാഹി പേര് പറഞ്ഞു.
മൂസ : ഞൻ അവരെ ഒന്ന് കാണാൻ വന്നതാ കണ്ടിട്ട് വരട്ടെ
അകത്തേക്ക് കേറിപോയ മൂസ കുറച്ചു കഴിഞ്ഞു എന്തോ ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടാണ് അവൾ നോക്കിയത് എന്തോ പറഞ്ഞു മൂസ ഇറങ്ങി വരുന്നുണ്ട് മുഖം ഒക്കെ വല്ലാണ്ട് ആയി.
മൂസ : മോൾ പോയില്ലേ
ഷാഹി : ഇല്ല
മൂസ :വിളിച്ചു നോകിയെ
ഷാഹി : കിട്ടുന്നില്ല വരുവാവും
മൂസ : കൊണ്ട് വിടാം മോൾ വ
ഷാഹി : വേണ്ട ഇക്ക അവർ വരും
മൂസ : ആയിക്കോട്ടെ
ഷാഹി : എന്താ അവിടെ എന്തേലും പ്രിശ്നം ഉണ്ടോ
മൂസ : അതുപിന്നെ വല്യ കാര്യമായിട്ടൊന്നും ഇല്ല മനുഷ്യരല്ലേ വാക്ക് തെറ്റിക്കുമ്പോൾ ഉള്ള ഓരോ കാര്യങ്ങൾ
