ഡോക്ടർ: ശ്രേമിക്കാൻ പട്ടുന്നപോലെ നോക്കി പക്ഷേ അവൾ അങ്ങ് പോയി.
അതു കേട്ട് കഴിഞ്ഞപ്പോ എൻ്റെ കയ്യിൽ നിന്ന് പോയി. അത്രേം നേരം കരയാതെ ഇരുന്ന ഞാൻ കരഞ്ഞു. എല്ലാത്തിനും എൻ്റെ ഒപ്പം അവന്മരും ഉണ്ടായിരുന്നു.
ഞാൻ: സൂര്യാ
ഞാൻ: ബില്ല് എത്രയാ എന്ന് ഒക്കെ നോക്കി അടക്ക്. ഇതാ പേഴ്സ് പൈസ ഉണ്ട്. പിന്നെ കാർഡും ഉണ്ട്.
സൂര്യ: ശെരി
ഞാൻ: കിച്ചു അവളുടെ വീട്ടിലും പള്ളിയിലും ഒരു കാര്യത്തിനും ഒരു കുറവും വരുത്തരുത്. എല്ലാം നീ നോക്കണം.
കുറെ കഴിഞ്ഞു ബോഡി വിട്ട് കിട്ടി. അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു അതു ഇപ്പോഴും ഉണ്ട്. എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു അവളുടെ ചിരി. വീട്ടിലുള്ള ചടങ്ങുകളും പള്ളിയിൽ ഉള്ള ചടങ്ങുകളും എല്ലാം അവന്മാർ കൂടെ നിന്ന് ചെയ്തു. അവളുടെ വീട്ടുകാരുടെ കൈയിൽ നിന്ന് ഒരു രൂപ പോലും ഞാൻ ചിലവാക്കാൻ സമ്മതിച്ചില്ല. എല്ലാ ചടങ്ങുകളും കഴിഞ്ഞു ആളുകൾ ഒക്കെ ഒഴിഞ്ഞു പോയി. ഞാനും കിചുവും ഹരിയും അപ്പച്ചൻ, അമ്മച്ചി, പ്രീത മാത്രമേ ആണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഞാൻ: എനിക്ക് എന്ത് പറയണം എന്ന് അറിയില്ല. ആരും ഇങ്ങനെ ഇരിക്കരുത് ഇനി. അവൾക്ക് അതു ഇഷ്ടം അല്ലായിരുന്നു.
പ്രീതെ നിൻ്റെ റിസൾട്ട് വരാറ് ആയി.
പ്രീത: ഓ ചേട്ടാ
ഞാൻ: പഠിക്കണം നല്ല പോലെ. എന്ത് ആവശ്യം ഉണ്ടേലും എന്നെ അറിയിക്കണം. അന്യൻ ആയി കാണരുത്.
അപ്പച്ചൻ: നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നെ
ഞാൻ: ഇവളെ നല്ലേ പോലെ പഠിപ്പിക്കാൻ ആയിരുന്നു അവളുടെ ആഗ്രഹം.
ഞാൻ: ഞാൻ ഇറങ്ങിക്കോട്ടേ എന്ത് ഉണ്ടലും എന്നെ വിളിക്കണം.
ആനിയുടെ ഫോട്ടോയിൽ കൂടെ നോക്കീട്ട് ഞാനും അവന്മറും ഇറങ്ങി.
ഞാൻ: കിച്ചു നീ വീട്ടിൽ പോണില്ലേ
കിച്ചു: അല്ലടാ
ഞാൻ: വീട്ടിൽ പോ കുറെ ദിവസം ആയില്ലേ. സൂര്യ നീ കിച്ചുവിനെ വിട്ടിട്ട് നീയും വീട്ടിൽ പോണം കേട്ടല്ലോ
കിച്ചു: അപ്പോ നീയോ
ഞാൻ: ഞാൻ ഇങ്ങനെ പോയാൽ ശെരി ആവില്ല. ഒരു യാത്ര പോയാലോ എന്ന് ആലോചിക്കുവ
സൂര്യ : ഞങ്ങളും ഉണ്ട്. നീ ഒറ്റക്ക് പോകണ്ട
ഞാൻ: ചാകാൻ അല്ലടാ. മനസ്സ് ശരിയല്ല. ഞാൻ വരും.
രണ്ടു പേരേം ഞാൻ വീട്ടിൽ ആക്കി നേരെ വിട്ടു കൊടൈക്കനാൽ.
മൂന്ന് നാല് ദിവസം അവിടെ ചുമ്മാ കറങ്ങി ഒക്കെ നടന്നു. തിരിച്ചു വീട്ടിൽ വന്നു.
അമ്മ: എവിടെയായിരുന്നു
ഞാൻ: ചുമ്മാ കറങ്ങാൻ ( മുഖത്ത് സന്തോഷം ഒക്കെ വരുത്തി അങ്ങ് സംസാരിച്ചു)
അച്ചൻ എവിടെ
അമ്മ: കമ്പനി പോയി
ഞാൻ: ശെരി ഞാൻ ഒന്ന് കിടക്കട്ടെ
റൂമിൽ ചെന്നു കേറിയപ്പോ മുതൽ ഒരു വിഷമം. പക്ഷേ കാര്യം ആക്കീല. കുറച്ചു കഴിഞ്ഞു അങ്ങ് മയങ്ങി പോയി. പിറ്റേന്ന് രാവിലെ ആണ് എണീറ്റ് വന്നത്.
അച്ചൻ : എണീറ്റോ
ഞാൻ: ഇറങ്ങി പോയി
അച്ചൻ: എവിടെ ആയിരുന്നു
ഞാൻ: ചുമ്മാ കൊടൈക്കനാൽ
അച്ചൻ: എന്ത് പറ്റി നിനക്ക്. അവന്മാരെ കാണാനും ഇല്ലല്ലോ കുറച്ചു ദിവസം ആയി.
ഞാൻ: എന്തേലും തിരക്കിലായിരിക്കും
അച്ചൻ: ശെരി നീ പോയി ഫുഡ് കഴിക്ക്.
എൻ്റെ പെട്ടന്ന് ഉള്ള മാറ്റം കണ്ട് പുള്ളിക്ക് എന്തോ ഉണ്ട് എന്ന് മനസ്സിലായി.
അച്ചൻ: മഹേശേ സൂര്യ അവിടെ ഉണ്ടോ?
മഹേഷ്: (സൂര്യയുടെ അച്ചൻ) ഉണ്ട്. എന്താടാ
അച്ചൻ: ഒന്നുമില്ലട എനിക്ക് അവനെ ഒന്ന് കാണണം
മഹേഷ്: ഓഫീസിൽ വരാൻ പറഞ്ഞാ മതിയോ
അച്ചൻ: മതി. പിന്നെ സചിനോട് പറയാൻ നിക്കണ്ട എന്ന് പറഞ്ഞേക്ക്
മഹേഷ്: ശെരി. എന്താടാ എന്തെങ്കിലും കോഴപ്പം ഉണ്ടാക്കിയോ.
അച്ചൻ: ഇല്ല. നീ അവനോടു പറഞ്ചേക്ക്
മഹേഷ്: ശെരി
മഹേഷ്: ഡാ
സൂര്യ : എന്തോ
മഹേഷ്: താഴെ ഇറങ്ങി വാടാ
സൂര്യ: എന്താ
മഹേഷ്: നീ ഓഫീസിൽ പോയി രാജേന്ദ്രനെ കാണണം.
സൂര്യ: എന്ത് പറ്റി
മഹേഷ്: നിന്നോട് ചെല്ലാൻ പറഞ്ഞു. പിന്നെ സചിനോടു പറയണ്ട കേട്ടല്ലോ
