നിധിയുടെ കാവൽക്കാരൻ – 28 Likeഅടിപൊളി  

നിധിയുടെ കാവൽക്കാരൻ 28

Nidhiyude Kaavalkkaran Part 28 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


1000093601

അധ്യായം നാല്

അനിശ്ചിതത്വം

മാർഗ്ഗേ തിമിരസമ്പൂർണ്ണേ ദിശാജ്ഞാനം വിനശ്യതി ।

സന്ദേഹദോലമാരൂഢം ചിത്തം ഭ്രാമ്യതി കേവലം ॥

(അർത്ഥം: അന്ധകാരം പൂർണ്ണമായും മൂടിയ വഴികളിൽ മനുഷ്യന്റെ ദിശാബോധം നഷ്ടപ്പെടുന്നു. സംശയങ്ങളുടെ ഊഞ്ഞാലിലേറിയ മനസ്സ് ഇനിയെന്ത് എന്നറിയാതെ അലയുക മാത്രം ചെയ്യുന്നു.)

(കുറച്ചു മണിക്കൂറുകൾക്ക് മുൻപ്…)

റോസിന്റെ വീടിനുള്ളിൽ വല്ലാത്തൊരു നിശ്ശബ്ദത തളംകെട്ടി നിന്നിരുന്നു. പുറത്ത് സന്ധ്യയുടെ ഇരുട്ട് പരന്നുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. വരാൻ പോകുന്ന വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ഭയാനകമായ ശാന്തതയായിരുന്നു ആ അന്തരീക്ഷത്തിന്.

റോസ് അക്ഷമയോടെ ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു.

അവളുടെ മുഖത്ത് വല്ലാത്തൊരു ടെൻഷൻ പ്രകടമായിരുന്നു. സോഫയിൽ ഒന്നും മിണ്ടാതെ ചിന്താമഗ്നയായി ഇരിക്കുകയായിരുന്നു കൃതിക.

നടത്തം നിർത്തി റോസ് പെട്ടെന്ന് കൃതികയ്ക്ക് നേരെ തിരിഞ്ഞു.

“എഡി കൃതികേ……”

റോസിന്റെ ശബ്ദത്തിൽ ചെറിയൊരു പരിഭ്രമമുണ്ടായിരുന്നു.

“നിധി നമ്മളോട് കൃത്യം എപ്പോഴാ ആ മലയിലേക്കുള്ള വഴിയിൽ എത്താൻ പറഞ്ഞത്?”

ആ ചോദ്യം കേട്ടതും കൃതിക പതുക്കെ തലയുയർത്തി റോസിനെ നോക്കി. അവളുടെ മുഖത്ത് വല്ലാത്തൊരു ഗൗരവം വന്നുനിറഞ്ഞു. യുദ്ധതന്ത്രങ്ങൾ മെനയുന്ന ഒരു വലിയ സൈന്യാധിപയെപ്പോലെ അവൾ സോഫയിൽ നിന്നും എഴുന്നേറ്റു.

വളരെ നിർണ്ണായകമായ ഏതോ വലിയ രഹസ്യം വെളിപ്പെടുത്താൻ പോകുന്നതുപോലെ അവൾ കണ്ണുകൾ ചിമ്മി, ദീർഘമായി ശ്വാസമെടുത്ത് റോസിന് നേരെ നടന്നു.

കൃതികയുടെ ആ ഭാവമാറ്റം കണ്ട്, എന്തോ വലിയൊരു മറുപടി പ്രതീക്ഷിച്ചുകൊണ്ട് റോസ് കാതുകൂർപ്പിച്ചു നിന്നു.

റോസിന്റെ തൊട്ടുമുന്നിലെത്തിയ കൃതിക, അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കിക്കൊണ്ട് വളരെ പതുക്കെ പറഞ്ഞു:

“എനിക്കൊരു പിടിയുമില്ല!”

വളരെ നിസ്സാരമായ ആ മറുപടി കേട്ടതും, റോസ് അക്ഷരാർത്ഥത്തിൽ തലയിൽ കൈവെച്ചുപോയി!

ഇത്രയും വലിയ ബിൽഡപ്പും കൊടുത്തിട്ട് അവസാനം ഒന്നുമറിയില്ലെന്ന് പറയുന്ന കൃതികയെ കണ്ട് അവൾക്ക് ശരിക്കും ഭ്രാന്തുപിടിക്കുന്നുണ്ടായിരുന്നു….

“പിന്നെ എന്തിനാടി നീ ഇങ്ങനെ വലിയ ഡയലോഗ് അടിക്കാൻ പോകുന്നതുപോലെ ബിൽഡപ്പും കോപ്പുമൊക്കെ തന്നത്?”

റോസ് ദേഷ്യത്തോടെ ചോദിച്ചു.

സത്യത്തിൽ അവർ രണ്ടുപേരും വലിയൊരു ആശയക്കുഴപ്പത്തിലായിരുന്നു.

നിധിയെയോ ദേവയോ സച്ചിനെയോ ഒന്ന് ഫോൺ വിളിച്ചു നോക്കാം എന്ന് വെച്ചാൽ അതിനും നിർവ്വാഹമില്ല. കാരണം, ഇന്ദ്രനീലത്തിൽ നടക്കുന്ന അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ,

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഗവണ്മെന്റ് ആ പ്രദേശത്തെ മൊത്തം ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ മണിക്കൂറുകൾക്ക് മുൻപ് തന്നെ പൂർണ്ണമായും വിച്ഛേദിച്ചിരുന്നു.

അവരുടെ ഫോണുകൾ ഇപ്പോൾ വെറും ഇരുമ്പുകട്ടകൾ മാത്രമാണ്.

അപ്പോൾ സ്വാഭാവികമായും ഒരു വലിയ ചോദ്യം അവിടെ ബാക്കിയാകുന്നുണ്ട്. ഒരു തരത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളും ഇല്ലാതിരുന്നിട്ടും, നിധി എങ്ങനെയാണ് ഇവർക്ക് ആ നിർണ്ണായക സന്ദേശം കൈമാറിയത്?

അതൊരു ഫോൺ കോളോ മെസ്സേജോ ആയിരുന്നില്ല.

റോസും കൃതികയും മുറിയിൽ സംസാരിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് ജനൽവഴിയായി തിളങ്ങുന്ന ഒരു ചെറിയ പച്ച പ്രകാശഗോളം മുറിക്കുള്ളിലേക്ക് പറന്നെത്തി! അതൊരു ജീവനെപ്പോലെ അവർക്ക് ചുറ്റും വട്ടംചുറ്റാൻ തുടങ്ങി.

ആ അത്ഭുതം നോക്കി അവർ സ്തംഭിച്ചുനിൽക്കെ, ആ പച്ച വെളിച്ചത്തിൽ നിന്നും നിധിയുടെ ശബ്ദം അവരുടെ തലച്ചോറിലേക്ക് നേരിട്ട് മുഴങ്ങുകയായിരുന്നു!

“ഇന്ന് രാത്രി എന്ത് സംഭവിച്ചാലും, നിങ്ങളിരുവരും നിധിമലയിലേക്കുള്ള പാതയുടെ തുടക്കത്തിൽ എത്തണം. എന്റെ അടുത്ത നിർദ്ദേശത്തിനായി കാത്തിരിക്കണം…”

അവളുടെ ആ വാക്കുകൾ അവരുടെ മനസ്സുകളിൽ ഒരു മന്ത്രം പോലെ പതിഞ്ഞു. അതെ, നിധി തന്റെ ഉള്ളിലൊളിഞ്ഞിരുന്ന വലിയ മാന്ത്രികശക്തിയുടെ ചെറിയൊരു അംശം അവരിലേക്ക് പ്രയോഗിച്ചതായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *