സമർപ്പണം – 3

സറീന തൻറെ കണ്ണുകളെ പതിയെ തുറന്നു. ചുറ്റുമൊന്നു നോക്കി പതിയെ ആ കണ്ണുകളിൽ ഒരു പുഞ്ചിരി വിടർന്നു. പതിയെ പതിയെ ആ കണ്ണുകൾ വീണ്ടും ഉറക്കത്തിലേക്ക് കൂപ്പുകുത്തി.    ആ മുറിക്കുള്ളിൽ മനുഷ്യജീവൻ നിലനിർത്തുന്ന ഉപകരണങ്ങളുടെ കുഞ്ഞുകുഞ്ഞു ശബ്ദങ്ങൾ മാത്രം……..

******_______*****_____****_____******** ബാംഗ്ലൂർ നഗരത്തിന് ഒരുപാട് ദൂരെ ദൈവത്തിന് സ്വന്തം നാട്ടിൽ ഈ കൊച്ചു കേരളത്തിൽ അങ്ങ് വാസ്കോഡഗാമയുടെ നാട്ടിൽ അവരുടെ നഗര മധ്യത്തിൽ മാർബിൾ തറയിൽ ആലേഖനം ചെയ്ത നമ്മുടെ എല്ലാം അഭിമാനമായ കാലിക്കറ്റ് എന്ന കോഴിക്കോടിൻറെ ഹൃദയ ഭാഗത്ത് നമ്മളിപ്പോ ഉള്ളത്,  അസിസ്റ്റൻറ് കമ്മീഷണർ ഹർശൻ ഐപിഎസ് തനിക്ക് കിട്ടിയ നിർദ്ദേശപ്രകാരം ഇങ്ങോട്ടോ പോകാൻ തയ്യാറെടുക്കുകയാണ്. പുതിയതായി സ്ഥലംമാറ്റം കിട്ടിവന്ന ദ യങ് ക്രൂവൽ ബ്ലഡ്ഡ്.

കഴിഞ്ഞ ആഴ്ചയാണ് ചെറിയ ഒരു ഉരുൾപൊട്ടൽ ഉണ്ടായത് വലിയ ആൾതാമസം ഇല്ലാത്ത ഏരിയ ആയതിനാൽ ആളപായം ഒന്നുമുണ്ടായിരുന്നില്ല . പക്ഷേ രണ്ടുദിവസം കഴിഞ്ഞാണ് നാട്ടുകാരിൽ ഒരാൾ തന്റെ കുത്തിയൊഴുകി പോയ സ്ഥലം കൈവേലി കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കുറച്ച് സ്കെൽറ്റ് കാണാനിടയായി.  ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസുകാരത്തി പരിശോധന നടത്തി ഒരു തലയോട്ടിയും മറ്റ് കുറച്ച് അസ്ഥി ഭാഗങ്ങളും ആയിരുന്നു കണ്ടെത്തിയത് പണ്ടെങ്ങോ പറമ്പിൽ മറവ് ചെയ്ത ആരുടെയെങ്കിലും ആണെന്ന് നിഗമനത്തിൽ അവർ തിരിച്ചു പോയി.

രണ്ടുദിവസം കഴിയുമ്പോഴേക്കും അടുത്തടുത്തായി രണ്ട് തലയോട്ടികളും കൂടെ കണ്ടെത്തി .ബാലുശ്ശേരി “സി .ഐ. ദീപക്കും” , എസ് .ഐ .ശരത്ത് ലാലും കൂടെ അന്വേഷണത്തിനു എത്തി. പിന്നിട്ടുള തിരച്ചിലിൽ  മൂന്നു മനുഷ്യരുടെ കുറേകൂടെ അസ്ഥികൾ കണ്ടെത്താനായി,  കൂടെ അധികം പഴക്കമില്ലാത്ത മോതിരവിരൽ മുറിക്കപ്പെട്ട നിലയിൽ മറ്റൊരു കൈപ്പത്തി കൂടി കണ്ടെത്തി.  ദ്രവിച്ചു തുടങ്ങുന്നതേ ഉള്ളായിരുന്നു അത്. പക്ഷേ അവിടെയുള്ള നാട്ടുകാർ പറഞ്ഞത് ഈയടുത്തൊന്നും ഒരു 15 വർഷത്തിനിപ്പുറം അവിടെ ആരെയും അടക്കം ചെയ്തില്ല എന്നാണ്. കാരണം പണിക്കാർ അല്ലാതെ അവിടെ സ്ഥിരതാമസം ആയിട്ട് ആരുമില്ല.

സി. ഐ .യുടെ നിർദേശ പ്രകാരം ജെസിബി ഉപയോഗിച്ചുള്ള തിരച്ചിലിൽ മുൻപ് കണ്ട മൂന്ന് അസ്ഥികൂടങ്ങളുടെയും ബാക്കി ഭാഗങ്ങൾ കൂടി കണ്ടെത്തി, അപ്പോഴാണ് മൂന്നു കൈകളിലും മോതിരവിരൽ മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു എന്നത്  അവരുടെ ശ്രദ്ധയിൽപ്പെട്ടത്.     തലയോട്ടിയിൽ നെറ്റിയുടെ ഭാഗത്ത് എന്തോ തുളച്ചുകയറിയ പോലെ ഒരു പൊട്ടലുമുണ്ട്, എല്ലാത്തിലും ഒരേ പോലെ തന്നെ , . നിർത്താതെ പെയ്യുന്ന മഴ ഉള്ളതിനാൽ ഒരാഴ്ചയെടുത്തു ഇത്രയും ഭാഗങ്ങൾ കണ്ടെത്താൻ , പക്ഷേ ഇത് എവിടുന്നു വന്നു എന്നത് മനസ്സിലാക്കാൻ സാധിച്ചില്ലായിരുന്നു .ഉരുൾപൊട്ടിയ വഴിയേ ഒരു കിലോമീറ്റർ മുകളിലോട്ട് പരിശോധന നടത്തിയപ്പോൾ റബ്ബർ തോട്ടങ്ങൾക്ക് ഇടയിൽ ഒരു വീട് , ആ വീടിൻറെ ഒരുവശവും ഈ ഉരുൾപൊട്ടലിൽ ഒലിച്ചു പോയിരുന്നു.  ഒരു 5 മീറ്റർ വീതിയിൽ ഒരേ നേർരേഖയിൽ താഴോട്ട് ഒലിച്ചു പോയതാണ്. ആ വീടിനെ ചുറ്റിപ്പറ്റിയുള്ള പരിശോധനയിൽ നിന്ന് ആണ് അധികം ദ്രവിക്കാത്ത ആ കൈപ്പത്തിയുടെ ബാക്കി ഭാഗങ്ങൾ കണ്ടെത്തിയത്. ആ തകർന്ന വീടിൻറെ മുറിയുടെ ബാക്കി നിന്നിരുന്ന സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. കമ്മീഷണർ ഇവിടെക്ക് വരാൻ കാരണം പുതുതായി ചാർജ് എടുത്ത് കാരണം, അദ്ദേഹത്തിന് ആണ് ഈ അന്വേഷണത്തിന് ചുമതല ലഭിച്ചത് .

 

ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ സി. ഐ. ദീപക്കിനൊപ്പം അദ്ദേഹം സംഭവസ്ഥലത്തേക്ക് തിരിച്ചു. ചുറ്റും പച്ചപ്പ് വിരിച്ച പരവതാനിയിലൂടെ മനോഹരമായ പണിതീർത്ത ഒരു ചിത്രം പോലെ തോന്നിക്കുന്ന ആ പ്രകൃതി ഭംഗിയാർന്ന റോഡിലൂടെ പോലീസ് വാഹനം രണ്ട് അകമ്പടി വാഹനങ്ങളുടെ സംരക്ഷണവലയത്തിൽ കുതിച്ചു പാഞ്ഞു.

” ദീപക് എന്തായെടോ കാര്യങ്ങൾ ?!!!”” കേസ് നോക്കിക്കൊണ്ടിരുന്നു ഹർഷൻ സി ഐ യോട് ചോദിച്ചു,

“”സാർ മൂന്നുപേരുടെ സ്കൾട്ടാണ് കിട്ടിയിരിക്കുന്നത് , അതിലൊന്ന് ഒരു വീക്ക് ആയിട്ടേ ഉള്ളൂ എന്ന് തോന്നുന്നു,  പൂർണ്ണമായി  സ്കൾട്ടായി  മാറിയിട്ടില്ല.ജീർണ്ണിച്ച അവസ്ഥയിലാണ്, മറ്റ് രണ്ട്  സ്കൾട്ടും പഴയതാണ്, കാലപ്പഴക്കം ഫോറൻസിക് റിപ്പോർട്ട് വന്നാലേ മനസ്സിലാകൂ, “” , ദീപക് പറഞ്ഞു നിർത്തി,

“ഇതെല്ലാം റിപ്പോർട്ടിൽ ഉണ്ടല്ലോ വാട്ട് ഈസ് ദി ന്യൂ അപ്ഡേഷൻ ?!!””   ഹർഷൻ വീണ്ടും ചോദിച്ചു,

“മോതിരം വിരൽ ഇല്ലാത്തതും, തലയോട്ടിയിലെ ആ സ്ക്രാച്ച് അതും മൂന്നിനും ഒരുപോലെയാണ് .അതാണ് സാർ ഞങ്ങൾ ഇതൊരു കൊലപാതക പരമ്പര ആണെന്ന് സംശയിക്കുന്നത്,”

” സംശയിക്കുന്നതോ!! “”       ഇടയിൽ കയറി ഹർഷൻ വീണ്ടും ചോദിച്ചു,

”        അല്ല സാർ കൊലപാതക പരമ്പരയാണ് ”     പിന്നെ……

“പിന്നെ?!!  പിന്നാലെ ഹർഷന്റെ ചോദ്യമെത്തി.

“സർ ഒരു ന്യൂ അപ്ഡേഷൻ, ഉണ്ട് !”””    നമ്മൾ ആ സ്ഥലത്തിൻറെ ഉടമയെ അന്വേഷിച്ചായിരുന്നു!  അതൊരു “അബ്ദുറഹിമാൻ” എന്നയാൾ തൻറെ മകൾക്ക്  നൽകിയ സ്ഥലമാണ് ,!

“വോ യിസ് മിസ്റ്റർ അബ്ദുറഹ്മാൻ?!!””

” സർ അദ്ദേഹം ഒരു രാഷ്ട്രീയ നേതാവോക്കായിരുന്നു, പക്ഷേ കുറെ വർഷങ്ങളായി ഇപ്പോൾ ഒന്നിനുമില്ല. അദ്ദേഹം എന്തോ തീർത്ഥാടനത്തിനു പോയതാണ് . വിവരങ്ങൾ ഒന്നുമില്ല.”

” ഫാമിലിയോട് ഒന്നും ചോദിച്ചില്ലേ ?!!””

“സാർ അദ്ദേഹം നോർമലി കുറച്ചുകാലമായിട്ട് അങ്ങനെ പോകുന്ന ആളാണ്,””

“എം,   ” പിന്നെ താൻ മിസ്സിംഗ് കേസ് വല്ലതും അന്വേഷിച്ചോ?!”

” സർ ഫോറൻസിക് റിപ്പോർട്ട് വന്നാൽ മാത്രമേ ഏത് ടൈം റൈൻജിൽ ഉള്ള മിസ്സിംഗ് ആണെന്ന് മനസ്സിലാവുള്ളു,”

” എസ് …എസ്”    “” ഈ അബ്ദുറഹ്മാന്റെ മകൾ,”?!

” സർ ആക്ച്വലി ആ സ്ത്രീ ഇവരുമായിട്ട് നല്ലോണം അല്ല , പണ്ടങ്ങോ പ്രേമവും ഒളിച്ചോട്ടം അങ്ങനെ കുറച്ച് പ്രോബ്ലംസ് അവരാ വീടുമായി യാതൊരു ബന്ധവുമില്ല, പിന്നെ ഈ പ്രോപ്പർട്ടി അബ്ദുറഹിമാൻ കുട്ടികളുടെ പേർക്ക് എഴുതിവെച്ചതാണ്.

” സാർ അവിടെയാണ് എനിക്ക് സംശയം. അയാൾക്ക് രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയും ആണുള്ളത് പക്ഷേ ആരെക്കുറിച്ചും ഒരു വിവരവുമില്ല. വീട്ടിൽ ഉമ്മയും മൂത്ത മകൻറെ ഭാര്യയും മാത്രം.  അവനും വീട്ടുകാരോട് തെറ്റി എവിടെയോ ആണ് , അവർക്ക് കൃത്യമായി ഒന്നുമറിയില്ല.  രണ്ടാമത്തെ ആൾ ഓസ്ട്രേലിയയിലാണ് എന്നു പറഞ്ഞു. പക്ഷേ കോൺടാക്ട് ഒന്നുമില്ല. ” അവരുടെ മകൾ കഴിഞ്ഞ 20 വർഷമായിട്ട് എവിടെയാണ് എന്നറിയില്ല, ആ കുട്ടിയുമായി യാതൊരു ബന്ധവും ആ വീട്ടുകാർക്കില്ല, അവൾ എവിടെയാണെന്ന് പോലും അവർക്കറിയില്ല, “”