സമർപ്പണം 3
Samarppanam Part 3 | Author : Shafi
[ Previous Part ] [ www.kambi.pw ]
ആദ്യം തന്നെ നിങ്ങളോട് ഒരു ക്ഷമാപണം നടത്തുകയാണ്. കഴിഞ്ഞ അഞ്ചാറു മാസം എൻറെ ഫാമിലി എൻറെ കൂടെ ഉണ്ടായിരുന്നു. അപ്പോൾ ഇത് ഏഴുതാനും കുറച്ച് ബുദ്ധിമുട്ടായിരുന്നു. നാട്ടിലേക്ക് പോയത് കഴിഞ്ഞ ദിവസമാണ് അതുകൊണ്ട് എല്ലാവരോടും സോറി.
നിശബ്ദനിഴക്കൂത്ത് നടത്തുന്ന ആ ഹോസ്പിറ്റൽ മുറിയിൽ സെറീനയുടെ എങ്ങൽ അടിക്കുന്ന ശബ്ദം മാത്രം…. എല്ലാവരുടെയും മുഖത്തും കണ്ണുകളിലും സംശയത്തിന്റെ ഒരായിരം ചോദ്യശരങ്ങൾ?!! …… സണ്ണി തന്റെ പുറത്തു മുറുക്കിയിരുന്ന കൈകൾക്ക് ഒരു അയവ് സംഭവിച്ചത് പോലെ തോണിയപ്പോ സെറീനയെ ഒന്നു നോക്കി.
അവളുടെ കണ്ണുകൾ പതിയെ മയക്കത്തിലോട്ട് തെന്നി നീങ്ങുന്നുണ്ടായിരുന്നു. സണ്ണി പതിയെ അവരുടെ കൈകൾ താങ്ങി അവരുടെ ബെഞ്ചിൽ വെച്ച് അവനൊന്ന് നിവർന്നു. ആ നിശബ്ദത അവസാനിപ്പിച്ചത് ഡോക്ടർ ആയിരുന്നു ,
“മിസ്റ്റർ സണ്ണി ,!!! ഒന്നെങ്കിൽ നിങ്ങൾ അവരുടെ ഏറ്റവുമടുത്ത ആരോ ആണ്,! അല്ലെങ്കിൽ ഈ നിമിഷത്തിൽ അവർക്ക് നിങ്ങളെ അങ്ങനെ തോന്നുന്നുണ്ട്!, അതുകൊണ്ടായിരിക്കാം അവർ അങ്ങനെ റിയാക്ട് ചെയ്തത് ,!!!
“ഡോക്ടർ എനിക്കറിയില്ല അവരെ ,!! എനിക്ക് റിലേറ്റീവ് ആരുമില്ല . കാരണം ഞാൻ കുഞ്ഞുനാൾ മുതൽ അനാഥാലയത്തിൽ പഠിച്ചവളർന്ന ഒരു കുട്ടിയാണ് . !!!! അത് പറയുമ്പോൾ അവന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു,
“ഓ സോറി ….!!! മിസ്റ്റർ സണ്ണി , !!?
“ഇറ്റ്സ് ഫൈൻഡ് , ഡോക്ടർ ബട്ട് ഐ നീഡ് ടു നോ വാട്ട് ഹാപ്പനിംഗ് ഹെയർ !???!!!
“ഞങ്ങളും അതുതന്നെയാണ് സണ്ണി കണ്ടെത്താൻ ശ്രമിക്കുന്നത്, അവർ നിങ്ങളെ തിരിച്ചറിഞ്ഞപ്പോൾ ഞങ്ങൾക് മുൻപോട്ടു പോവാൻ ഒരു വഴി തെളിഞ്ഞഞ്ഞെന്നാണ് കരുതിയത്, but,……. ഡോക്ടർ പറഞ്ഞു നിർത്തി.
സണ്ണി അവിടെ നിൽക്കുന്ന എല്ലാവരുടെയും കണ്ണിലേ ഒന്നു നോക്കി അർത്ഥം അറിയാത്ത ഒരുപാട് ചോദ്യങ്ങൾ അവരുടെ കണ്ണുകളിൽ തട്ടി കളിക്കുന്നു, ഷിഫ കണ്ണു തള്ളി നിൽക്കുകയാണ്. ഇതേ അവസ്ഥ തന്നെ മേരി ചേച്ചിക്കും, അത്പോലെ മറ്റുള്ളവർക്കും ,. ഷാഫിയെ പുറത്താക്കിയത് കൊണ്ട് അവനെവിടെ എന്നറിയില്ല. പതിയെ ഓരോരുത്തരായി ആ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി . സണ്ണി വെളിയിലെക്ക് ഇറങ്ങിയതും ആളുകളെ വകഞ്ഞു മാറ്റി ഷാഫി അവന്റെ അടുത്തേക്ക് വന്നു.
“ആ തള്ളക്ക് എന്താടാ പറ്റിയെ? അവരെ നമ്മൾ രക്ഷിച്ചത് അല്ലേ ?!! പിന്നെ എന്തിനാ എന്നോട് ഇത്ര ദേഷ്യം ?! തന്റെ ഇന്നലെ മുറിഞ്ഞ കൈയിൽ തടവികൊണ്ട് ഷാഫി സണ്ണിയോട് ചോദിച്ചു .
“എടാ അവരെന്റെ കൈകൾ കൂട്ടിപ്പിടിച്ച് എന്തൊക്കെയാ പറഞ്ഞു!!!!!! , എനിക്കറിയില്ല എന്താ സംഭവിക്കുന്നതെന്ന്!!!??? സണ്ണി പറഞ്ഞു. എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ സംസാരിക്കുന്നത് കേട്ട് ഞങ്ങളുടെ അടുത്തേക്ക് മേരി ചേച്ചി നടന്നു വന്നു.
” എടാ സണ്ണി!! അവളിപ്പോൾ വേറൊരു ലോകത്താണ്, ആ ലോകത്ത് നിങ്ങളെ പോലെ ആരെങ്കിലും ഉണ്ടായിരിക്കാം, അവളുടെ ജീവിതത്തിന്റെ ഏതോ ഒരു ഘട്ടങ്ങളിൽ ആണവൾ. അതാണ് അവൾ ഇങ്ങനെ പെരുമാറുന്നത് ബോധത്തോടുകൂടി ഒന്നുമല്ലല്ലോ, നിങ്ങൾ ഒന്ന് ക്ഷമിച്ചുകളയ്,…….. അവർ പറഞ്ഞ് നിർത്തി,
” അല്ല മേരി ചേച്ചി ഡോക്ടർ എന്താ പറഞ്ഞേ?!!
” പിന്നെ ഒന്നും പറഞ്ഞില്ല വിളുപ്പിക്കുയിരിക്കും ,?! ഒന്നു മൂളി കൊണ്ട് ഷെഫിന്റെ കൈകൾ പിടിച്ചു സണ്ണി പുറത്തേക്കു നടന്നു . ഇതെല്ലാം കേട് വാ പൊളിച്ചു നിൽക്കുന്ന ഷിഫയും ഞങ്ങളുടെ കൂടെ വന്നു. താഴെ ക്യാന്റീനിൽ പോയി ചായക്ക് ഓർഡർ ചെയ്തു മൂന്നുപേരും ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. സണ്ണി ഷിഫയെ നോക്കി പറഞ്ഞു
“നിൻറെ ഒലക്കമ്മലെ ഒരു കണക്കുകൂട്ടൽ..,,,#$$ എല്ലാം കൂടെ എൻറെ പെടലിലേക്ക് വന്നിട്ടുണ്ട്?!!
” ഒന്നുമില്ലടാ അവർ ഈ ഒരു അവസ്ഥയിലാണെന്നല്ലേ മേരി ചേച്ചി പറഞ്ഞേ, നീ അത് വിട്ടേക്ക് ,….ആരുമില്ലഞ്ഞിട്ടല്ലേ നമ്മളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. അല്ലെങ്കിൽ നമ്മൾ ഒന്നും ഇങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വരില്ല, “” ഷിഫ പറഞ്ഞു നിർത്തി.
