സമർപ്പണം – 3 1

രണ്ടുദിവസം കഴിയുമ്പോഴേക്കും അടുത്തടുത്തായി രണ്ട് തലയോട്ടികളും കൂടെ കണ്ടെത്തി .ബാലുശ്ശേരി “സി .ഐ. ദീപക്കും” , എസ് .ഐ .ശരത്ത് ലാലും കൂടെ അന്വേഷണത്തിനു എത്തി. പിന്നിട്ടുള തിരച്ചിലിൽ  മൂന്നു മനുഷ്യരുടെ കുറേകൂടെ അസ്ഥികൾ കണ്ടെത്താനായി,  കൂടെ അധികം പഴക്കമില്ലാത്ത മോതിരവിരൽ മുറിക്കപ്പെട്ട നിലയിൽ മറ്റൊരു കൈപ്പത്തി കൂടി കണ്ടെത്തി.  ദ്രവിച്ചു തുടങ്ങുന്നതേ ഉള്ളായിരുന്നു അത്. പക്ഷേ അവിടെയുള്ള നാട്ടുകാർ പറഞ്ഞത് ഈയടുത്തൊന്നും ഒരു 15 വർഷത്തിനിപ്പുറം അവിടെ ആരെയും അടക്കം ചെയ്തില്ല എന്നാണ്. കാരണം പണിക്കാർ അല്ലാതെ അവിടെ സ്ഥിരതാമസം ആയിട്ട് ആരുമില്ല.

സി. ഐ .യുടെ നിർദേശ പ്രകാരം ജെസിബി ഉപയോഗിച്ചുള്ള തിരച്ചിലിൽ മുൻപ് കണ്ട മൂന്ന് അസ്ഥികൂടങ്ങളുടെയും ബാക്കി ഭാഗങ്ങൾ കൂടി കണ്ടെത്തി, അപ്പോഴാണ് മൂന്നു കൈകളിലും മോതിരവിരൽ മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു എന്നത്  അവരുടെ ശ്രദ്ധയിൽപ്പെട്ടത്.     തലയോട്ടിയിൽ നെറ്റിയുടെ ഭാഗത്ത് എന്തോ തുളച്ചുകയറിയ പോലെ ഒരു പൊട്ടലുമുണ്ട്, എല്ലാത്തിലും ഒരേ പോലെ തന്നെ , . നിർത്താതെ പെയ്യുന്ന മഴ ഉള്ളതിനാൽ ഒരാഴ്ചയെടുത്തു ഇത്രയും ഭാഗങ്ങൾ കണ്ടെത്താൻ , പക്ഷേ ഇത് എവിടുന്നു വന്നു എന്നത് മനസ്സിലാക്കാൻ സാധിച്ചില്ലായിരുന്നു .ഉരുൾപൊട്ടിയ വഴിയേ ഒരു കിലോമീറ്റർ മുകളിലോട്ട് പരിശോധന നടത്തിയപ്പോൾ റബ്ബർ തോട്ടങ്ങൾക്ക് ഇടയിൽ ഒരു വീട് , ആ വീടിൻറെ ഒരുവശവും ഈ ഉരുൾപൊട്ടലിൽ ഒലിച്ചു പോയിരുന്നു.  ഒരു 5 മീറ്റർ വീതിയിൽ ഒരേ നേർരേഖയിൽ താഴോട്ട് ഒലിച്ചു പോയതാണ്. ആ വീടിനെ ചുറ്റിപ്പറ്റിയുള്ള പരിശോധനയിൽ നിന്ന് ആണ് അധികം ദ്രവിക്കാത്ത ആ കൈപ്പത്തിയുടെ ബാക്കി ഭാഗങ്ങൾ കണ്ടെത്തിയത്. ആ തകർന്ന വീടിൻറെ മുറിയുടെ ബാക്കി നിന്നിരുന്ന സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. കമ്മീഷണർ ഇവിടെക്ക് വരാൻ കാരണം പുതുതായി ചാർജ് എടുത്ത് കാരണം, അദ്ദേഹത്തിന് ആണ് ഈ അന്വേഷണത്തിന് ചുമതല ലഭിച്ചത് .

 

ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ സി. ഐ. ദീപക്കിനൊപ്പം അദ്ദേഹം സംഭവസ്ഥലത്തേക്ക് തിരിച്ചു. ചുറ്റും പച്ചപ്പ് വിരിച്ച പരവതാനിയിലൂടെ മനോഹരമായ പണിതീർത്ത ഒരു ചിത്രം പോലെ തോന്നിക്കുന്ന ആ പ്രകൃതി ഭംഗിയാർന്ന റോഡിലൂടെ പോലീസ് വാഹനം രണ്ട് അകമ്പടി വാഹനങ്ങളുടെ സംരക്ഷണവലയത്തിൽ കുതിച്ചു പാഞ്ഞു.

” ദീപക് എന്തായെടോ കാര്യങ്ങൾ ?!!!”” കേസ് നോക്കിക്കൊണ്ടിരുന്നു ഹർഷൻ സി ഐ യോട് ചോദിച്ചു,

“”സാർ മൂന്നുപേരുടെ സ്കൾട്ടാണ് കിട്ടിയിരിക്കുന്നത് , അതിലൊന്ന് ഒരു വീക്ക് ആയിട്ടേ ഉള്ളൂ എന്ന് തോന്നുന്നു,  പൂർണ്ണമായി  സ്കൾട്ടായി  മാറിയിട്ടില്ല.ജീർണ്ണിച്ച അവസ്ഥയിലാണ്, മറ്റ് രണ്ട്  സ്കൾട്ടും പഴയതാണ്, കാലപ്പഴക്കം ഫോറൻസിക് റിപ്പോർട്ട് വന്നാലേ മനസ്സിലാകൂ, “” , ദീപക് പറഞ്ഞു നിർത്തി,

“ഇതെല്ലാം റിപ്പോർട്ടിൽ ഉണ്ടല്ലോ വാട്ട് ഈസ് ദി ന്യൂ അപ്ഡേഷൻ ?!!””   ഹർഷൻ വീണ്ടും ചോദിച്ചു,

“മോതിരം വിരൽ ഇല്ലാത്തതും, തലയോട്ടിയിലെ ആ സ്ക്രാച്ച് അതും മൂന്നിനും ഒരുപോലെയാണ് .അതാണ് സാർ ഞങ്ങൾ ഇതൊരു കൊലപാതക പരമ്പര ആണെന്ന് സംശയിക്കുന്നത്,”

” സംശയിക്കുന്നതോ!! “”       ഇടയിൽ കയറി ഹർഷൻ വീണ്ടും ചോദിച്ചു,

”        അല്ല സാർ കൊലപാതക പരമ്പരയാണ് ”     പിന്നെ……

“പിന്നെ?!!  പിന്നാലെ ഹർഷന്റെ ചോദ്യമെത്തി.

“സർ ഒരു ന്യൂ അപ്ഡേഷൻ, ഉണ്ട് !”””    നമ്മൾ ആ സ്ഥലത്തിൻറെ ഉടമയെ അന്വേഷിച്ചായിരുന്നു!  അതൊരു “അബ്ദുറഹിമാൻ” എന്നയാൾ തൻറെ മകൾക്ക്  നൽകിയ സ്ഥലമാണ് ,!

“വോ യിസ് മിസ്റ്റർ അബ്ദുറഹ്മാൻ?!!””

” സർ അദ്ദേഹം ഒരു രാഷ്ട്രീയ നേതാവോക്കായിരുന്നു, പക്ഷേ കുറെ വർഷങ്ങളായി ഇപ്പോൾ ഒന്നിനുമില്ല. അദ്ദേഹം എന്തോ തീർത്ഥാടനത്തിനു പോയതാണ് . വിവരങ്ങൾ ഒന്നുമില്ല.”

” ഫാമിലിയോട് ഒന്നും ചോദിച്ചില്ലേ ?!!””

“സാർ അദ്ദേഹം നോർമലി കുറച്ചുകാലമായിട്ട് അങ്ങനെ പോകുന്ന ആളാണ്,””