സലാം ഹാജിയും കുടുംബവും – 1

എന്നിരുന്നാലും പറയുന്നതിലൊക്കെ ചില സത്യമുള്ളതുപോലെ എലാ മഴ കാലത്തും കര കവിഞ് ഒഴുകി ഈ പുഴ ആരെങ്കിലും കൊല്ലാറുണ്ട്, പിന്നെ പെറുക്കിയെടുക്കാൻ ശവം പോലും കിട്ടില്ല, അറബികടലിൽ ഓളിയിട്ട് തപ്പിയിട്ടും കേരള പോലീസ് മാനം നോക്കി ഇരുന്നതല്ലാതെ ശവം അവർക്ക് കിട്ടിയിട്ടില്ല.

ഇനി സലാം ഹാജിയുടെ വീടിന് മുന്നിൽ തടിച്ചു കൂടിയവരുടെ കാര്യത്തിലേക് വരാം, അതേ ചവടക്കി പുഴ തന്നെ ആണ് അവരുടെ പ്രശ്നം. മഴ ശക്തമായത്തോടെ ചവടക്കി അതിന്റെ തനി സ്വരൂപം പുറത്തെടുക്കാൻ തുടങ്ങിയിരിക്കുന്നു, ഈ പ്രാവിശ്യം നോട്ടം ഇട്ടിരിക്കുന്നത് പുഴയുടെ കുറച്ച് മുകളിൽ ആയി താമസിക്കുന്ന കോല്ലൻ കേളനെയും കുടുംബത്തെയും ആണ്. അരക് കീഴ്പോട്ട് തളർന്ന കേളനെയും രണ്ട് മക്കളെയും പോറ്റാൻ കേളന്റെ ഭാര്യ ജാനകി ചില്ലറയൊന്നും അല്ല കഷ്ട്ടപെടുന്നത്, അവരെ കുടുംബത്തോടെ ഉന്മൂലനം ചെയ്യാൻ ആണ് ചവടകിയുടെ ലക്ഷ്യം അതിനൊരു പരിഹാരം കാണാൻ ആണ് ആ നാട്ടുകാർ മുഴുവനും ഹലാല വീടിനു മുനിൽ തടിച്ചു കൂടിയിരിക്കുന്നത്..

നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് 8:30 ആവുമ്പളേക്കും സലാം ഹാജി പുറത്തേക് വന്നു, സലാം ഹാജിയെ കണ്ടതും ബഹുമാനം കൊണ്ട് കുത്തിയിരുന്ന് ചായ കുടിച്ചോണ്ടിരുന്നവർ ഒക്കെ എണിച്ചു നിന്നും,നാട്ടുകാരുടെ മുഖഭാവത് നിന്നും തന്നെ സലാം ഹാജിക് ഏറെ കുറെ കാര്യങ്ങൾ പിടികിട്ടി, പഞ്ചായത്ത്‌ മെമ്പർ ആയ സാജൻ സലാം ഹാജിയോട് കാര്യങ്ങൾ പറയാൻ വന്നതും ആകാശം പൊട്ടി പിള്ളരുന്നതുപോലെയുള്ള ഒച്ചതിൽ ഒരു ഇടിയും കൂടെ ഒരു മിന്നലും

, നാട്ടുകാർ നോക്കി നിൽക്കേ ആ മിന്നൽ പിള്ളർപ് നേരെ കാണുന്ന ചർച്ചിന്റെ പിറകിലോട്ട് ഊഴ്ന്നിറങ്ങി, എലാവരും ഒരു നിമിഷം ഒന്ന് സ്ഥബ്തരായി, അതേ ചർച്ചിന്റെ പിറകിലൂടെയാണ് ചവടക്കി അറബികടലിലേക് ഒഴുകുന്നത്, പുരികം ചുളിച് ഒന്ന് ആകാശത്തേക് നോക്കിയ ശേഷം സലാം ഹാജി എല്ലാവരോടും വീടിന്റെ അകത്തേക്ക് കയറി ഇരിക്കാൻ ആവിശ്യപെട്ടു, അവസാനത്തെ ആളും കയറിയെന്ന് ഉറപ്പാകിയശേഷം സലാം ഹാജി മുൻവശത്തെ വാതിൽ അടച്ചു കുട്ടിയിട്ടു, കുറച്ച് പ്രമുഖർ തീൻ മേശക് ചുറ്റും ഇരിക്കുന്നു ബാക്കിയുള്ളവർ അവരുടെ പുറകിൽ നില്കുന്നു, സലാം ഹാജി വന്ന് കസേരയിൽ ഒന്ന് ഇരുന്നു, ശേഷം പഞ്ചായത്ത് മെമ്പറായ സാജനെ ഒന്ന് നോക്കി..

ഹാജി : സാജാ…. മഴ കൂടിയതോടെ ചാവടക്കി വീണ്ടും തല പൊക്കിയല്ലേ??

സാജൻ : (ദേഷ്യത്തോടെ) ഈ നാടിന്റെ ശാപം ആണ് ഹജ്യാരെ ആ ചാവടക്കി, നമ്മുടെയൊക്കെ ശവവും കൊണ്ടേ അത് പോവും..

ചുമരിൽ ചാരി നിന്ന് കൊണ്ട് ആൻഡ്രോസ് സലാം ഹാജിയെ നോക്കി പറഞ്ഞു…

ആൻഡ്രോസ് : ഹജ്യാരെ, ഇപ്രാവശ്യം കേളനെ കുടുംബത്തോടെ കൊണ്ടുപോവാൻ ഉള്ള തെയ്യാറെടുപ്പിൽ ആണ് ആ നശിച്ച പുഴ, ഹജ്യാർ എങ്ങനെയെങ്കിലും അവരെ രക്ഷിക്കണം..

ആൻഡ്രോസ് പറഞ്ഞത് മനസിലാവാതെ സലാം ഹാജി സാജനെ ഒന്ന് നോക്കി…

സാജൻ : അത് പിന്നെ ഹജ്യാരെ, ഈ പോക് പോയാൽ 1 ആഴ്ച കൊണ്ട് ചവടക്കി കേളന്റെ വീട് വിഴുങ്ങും, ഇപ്പോ തന്നെ പറമ്പ് മൊത്തം കവിഞ് ഒഴുക്കാൻ തുടങ്ങി, കേളൻ ബണ്ട് കെട്ടാൻ പഞ്ചായത്തിലേക് അപേക്ഷിച്ചിരുന്നു അതിന്റെ ഫണ്ട്‌ പാസ്സ് ആയതും ആണ്, പക്ഷെ ആ ഫണ്ട്‌ കിട്ടാൻ 3 മാസം എങ്കിലും എടുക്കും, അപളെകും ചാവടക്കി ഒന്നും ബാക്കി വെക്കില്ല, ഹജ്യാർ എന്തെങ്കിലും ഒരു പരിഹാരം കാണണം…

തത്കാലം താൻ കയ്യിന്നു പൈസ ഇറക്കി ബണ്ട് കെട്ടികൊടുക്കാനും പഞ്ചായത്ത്‌ ഫണ്ട്‌ പാസായാലുടൻ അത് തനിക് തിരിച്ചു തെരാം എന്നും ആണ് മെമ്പർ ഉദ്ദേശിച്ചതെന്ന് സലാം ഹാജിക് മനസിലായി..

ഒരു നിമിഷം പോലും ആലോചിക്കാതെ സലാം ഹാജി പറഞ്ഞു….

ഹാജി : സാജാ, പഞ്ചായത്ത്‌ ഫണ്ട്‌ ഒക്കെ അവിടെ നിക്കട്ടെ, ബണ്ട് കെട്ടാൻ എന്താ വേണ്ടതെന്നു വെച്ചാൽ എത്രയും പെട്ടെന്ന് തുടങ്ങിക്കോ, ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.

കേട്ടുനിന്ന നാട്ടുകാരുടെ മുഖത്തെ സന്തോഷം പ്രകടമായിരുന്നു, അവർക്ക് ഉറപ്പായിരുന്നു സലാം ഹാജിയുടെ മുന്നിൽ എത്തിയാൽ സഹായം ലഭിച്ചു എന്ന്.. നാട്ടുകാരിൽ ചിലർ ഈ സന്തോഷ വാർത്ത അറിയിക്കാൻ കേളന്റെ വീട്ടിലേക്കു ഓടി, ബാക്കിയുള്ളവർ സലാം ഹാജിയോട് നന്ദിയും പറഞ്ഞു പതിയെ ഇറങ്ങി, സാജൻ ബണ്ട് നിർമാണ ആവിശ്യത്തിനായി ടൗണിലേക്കും വിട്ടു പിടിച്ചു…

എലാവരും പോയ ശേഷം നഫീസ ബീവി കൊണ്ടുവന്ന് കൊടുത്ത ഒരു ഗ്ലാസ്‌ കട്ടൻ ചായയും കുടിച് ഉമ്മറത്തെ ജനാലിലൂടെ മഴയും നോക്കി സലാം ഹാജി കുറച്ചു സമയം അങ്ങനെ ഇരുന്നു, മഴയുടെ ഒച്ചയെക്കാളും ഭയാനകം ആയിരുന്നു സലാം ഹാജിയുടെ വീടിനു പടിഞ്ഞാറിലൂടെ ഒഴുകുന്ന ചാവാടകിയുടെ ഒഴുകിന്റെ ശബ്ദം…

കട്ടൻ കുടിച്ച ഗ്ലാസ്‌ ടേബിളിൽ വെച്ചതും റംല ആ ഗ്ലാസ് എടുക്കാനായി വന്നു (സലാം ഹാജിയുടെ ഏറ്റവും ഇളയ മകന്റെ ഭാര്യ )… സലാം ഹാജി ചിന്തിച്ചു, കുറേ നാളുകൾ ആയി ഈ കുട്ടി ഒന്ന് ചിരിച്ചു കണ്ടിട്ട്, ഏത് സമയത്തും മുഖത്‌ സങ്കടം മാത്രം, ആരോടും ഒരു മിണ്ടാട്ടവും ഇല്ല, കാണുന്നതോണ്ട് മാത്രം ആണ് ഈ വീട്ടിൽ ഇങ്ങനെ ഒരാളുണ്ടെന്ന് അറിയുന്നത് തന്നെ..

അതികം ആലോചിക്കാതെ സലാം ഹാജിക് കാര്യം പിടികിട്ടി, കുടുംബത്തിൽ ഇത്രയും സ്വത്തും വെച്ച് വല്ലവന്റെയും കടയിൽ പണിയെടുക്കുന്ന ഭർത്താവ് തന്നെയാണ് അവളുടെ പ്രശനം, ആരോട് പറയാൻ, ആര് കേൾക്കാൻ, എത്ര പ്രാവിശ്യം അവനോട് പറഞ്ഞതാണ് “മോനെ, നിനക്ക് ഇവിടുത്തെ കാര്യങ്ങൾ നോക്കിയാൽ പോരെ” ,

അവന്റെ കാല് പിടിക്കുന്ന രീതിയിൽ പറഞ്ഞിട്ടുപോലും അവനി കുടുംബത്തിലെ പൈസ വേണ്ട എന്നായിരുന്നു മറുപടി..മൂത്തവൻ മുനീർ 2 മാസം മുന്നേ വന്ന് പോയതെ ഉള്ളു, മുബാരിസ് ഇപ്പോ നാട്ടിലും ഉണ്ട്, മുബഷിറിന്റെ കാര്യം പറയാൻ പറ്റില്ല വാന്നാൽ വന്നു ഇല്ലെങ്കിൽ ഇല്ല, അവനെ കൊണ്ട് പെണ്ണ് കെട്ടിച്ച നേരത്തെ കുറിച്ചോർത്തു സലാം ഹാജി സ്വയം ശപിച്ചു..

ഒക്കെ ആലോചിച്ചോണ്ട് സലാം ഹാജി അവിടെ ഇരുന്നു ശേഷം നാട്ടുകാരുടെ മുഴുവൻ പ്രശ്നം തീർക്കുന്ന തനിക് സ്വന്തം മകന്റെയും ഭാര്യയുടെയും കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ആലോചിച് തല കുമ്പിട്ടു പോയി..

ആ പകൽ അങ്ങനെ കഴിഞ്ഞു പോയി, രാത്രി എലാവരും അത്താഴം കഴിച്ചു കിടക്കാൻ പോയി. സമയം ഒരു 12:00,12:30 ആയി കാണും മുകളിലത്തെ വരാന്തയിലെ ജനാലകൾ കാറ്റത് കൊട്ടിയടയുന്ന ശബ്ദം കേട്ടാണ് സലാം ഹാജി ഉറക്കം എണീറ്റത്, തൊട്ടടുത്ത നോക്കിയപ്പോൾ ഭൂമി കുലുങ്ങിയാലും എണ്ണിക്കില്ല എന്ന മട്ടിൽ ബീവി നഫീസ കൂർക്കം വലിച്ചു കിടന്ന് ഉറങ്ങുന്നു…

ഇത്രെയും പേര് ഈ വീട്ടിൽ ഉണ്ടായിട്ടും ജനാലക് ലോക്ക് ഇടാൻ ഒരുത്തനും ഓർമയില്ല എന്ന് പിറു പിറുത് കൊണ്ട് ഹാജി മെല്ലെ എണീച്ചു മുകളിലേക്കു പോയി, പുറത്ത് അതി ശക്തമായ മഴ, കാറ്റ്‌ ഏകദേശം കൊടുക്കാറ്റിന്റെ സ്വരൂപം സ്വീകരിച്ചിരിക്കുന്നു, ജാനാലകൾ അടച്ചു കുളത്തിട്ടശേഷം സലാം ഹാജി പടിഞ്ഞാറേക് ഒന്ന് നോക്കി “ചാവടക്കി ” ആർത്തലമ്പി ഒഴുകുന്നു,

Leave a Reply

Your email address will not be published. Required fields are marked *