സാനോജിന്‍റെ യാത്ര Like

അവർ പരസ്പരം സംസാരിച്ചുകൊണ്ട് നടന്നു. രാധികയുടെ ഓരേയൊരു മോനാണ് കൂടെയുള്ളത്. പേര് അമൽ. രാധിക ഒരു വർഷമായി വിവാഹമോചിതയാണ്. വിവാഹമോചനത്തിന്റേതായ സങ്കടം രാധികയുള്ളതുപോലെ സനോജിന് തോന്നി.

സനോജ് രാധികയുടെ സ്വന്തം അമലിനെ പരിചയപ്പെട്ടു. അയാൾ അവനെ എടുത്ത് തോളിലേറ്റി നടന്നു. തണുത്ത കാറ്റിൽ പറന്നെത്തിയ കോടമഞ്ഞ് അവരെ പുതഞ്ഞു. രാധിക കൈകൾ കൂട്ടിയുരസി. സനോജ് അമലിന്റെ കൂടെ ഓരോ കുസൃതികൾ കാണിച്ച് കളിച്ചുകൊണ്ടിരുന്നു.
അവർ റിസോർട്ടിലെത്തി. പിന്നീട് കാണാമെന്ന് പറഞ്ഞ് പിരിഞ്ഞു. ബൈ പറഞ്ഞു പിരിയുമ്പോൾ അമലിന് പ്രത്യേകം റ്റാറ്റ കൊടുക്കാൻ സനോജ് മറന്നില്ല. റൂമിലെത്തിയ സനോജ് ഒരു സിഗററ്റിന് തിരികൊളുത്തിക്കൊണ്ട് രാധികയെപ്പറ്റി വെറുതെ സ്വപ്നം കണ്ടു. അത്രയും നല്ല സുന്ദരിയായൊരു പെണ്ണിനെ ഡിവോഴ്സ് ചെയ്ത മണ്ടനെക്കുറിച്ചോർത്ത് സനോജിന് ചിരിവന്നു.
അന്നത്തെ ദിവസം കഴിഞ്ഞു പോയി. അന്നു രാവിലെ മുതൽ ഓരോ സ്ഥലങ്ങൾ ചുറ്റിക്കാണാനായി പുറത്തിറങ്ങിയ സനോജ് തിരിച്ചെത്തിയത് രാത്രിയായിരുന്നത് കൊണ്ട് തന്നെ സനോജിന് രാധികയേയും മോനേയും കാണാനായില്ല.

രണ്ടാം ദിവസവം. സൂര്യനുദിക്കുന്നതിന് മുമ്പ് തന്നെ ഉണർന്ന സനോജ് കമ്പിളിപ്പുതപ്പും ചുറ്റി നടക്കാനിറങ്ങി. നല്ല തണുപ്പുണ്ട്. സനോജിന്റെ ചുണ്ടുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. അയാൾ റിസോർട്ടിന് ചുറ്റുമുള്ള റിസോർട്ടിന്റെ തന്നെ ഭാഗമായ തേയിലക്കാടുകളിലൂടെ നടന്നു നീങ്ങി. കോടമഞ്ഞ് കാരണം ഒന്നും കാണുന്നുണ്ടായിരുന്നില്ല. നടന്ന് നടന്ന് ഒരു കുന്നിൻ മുകളിലെത്തിയ സനോജ് അവിടെയിരുന്നു. കോടമഞ്ഞിനെ തള്ളീനീക്കിക്കൊണ്ട് തണുത്ത കാറ്റ് കുന്നിൻ മുകളിലൂടെ പറന്നുനീങ്ങുന്നുണ്ടായിരുന്നു. സഹിക്കാൻ പറ്റുന്നതിലും അപ്പുറത്തുള്ള തണുപ്പാണെങ്കിലും കോടമഞ്ഞിൽ മുങ്ങിക്കിടക്കുന്ന മലമുകളിൽ നിന്നും സനോജിന് തിരിച്ചിറങ്ങാൻ തോന്നുന്നുണ്ടായിരുന്നില്ല.

സനോജ് അവിടെയിരുന്ന് സിഗററ്റിന് തീ കൊളുത്തി പുകയൂതിക്കൊണ്ടിരുന്നു. കോട മഞ്ഞ് പുതഞ്ഞ് കിടക്കുന്ന പുൽപരപ്പിൽ തലവെച്ച് സനോജ് ആകാശം നോക്കി കിടന്നു. തണുത്ത കാറ്റിന്റെ തലോടലേറ്റുകൊണ്ട് സനോജ് ചെറുതായൊന്ന് മയങ്ങി.

ആരോ തന്നെ കുലുക്കി വിളിക്കുന്നത് തിരിച്ചറിഞ്ഞ സനോജ് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.
“ട്ടോ…. ഹ ഹ….. നല്ല ഉറക്കത്തിലാണല്ലോ മിസ്റ്റർ സനോജ്… ”
രാധികയായിരുന്നു അത്.

“ആഹാ.. ആരിത്… താനെപ്പോ വന്നു… ” സനോജ് ചോദിച്ചു .
“ഇപ്പോ വന്നേ ഒള്ളൂ.. ഈ കുന്നിൻ മുകൾ എനിക്ക് നല്ല ഇഷ്ടാ.. ഇവിടുത്തെ കാറ്റ്.. തണുപ്പ്… ആരുടെയും ശല്യമില്ലാത്ത അറ്റ് മോസ്ഫിയർ…. എല്ലാം കൊണ്ടും എനിക്കങ്ങു വല്ലാണ്ട് പിടിച്ചു..
ഞാൻ കണ്ടു പിടിച്ച സ്ഥലമാ ഇത്. താനെന്തിനാ ഇങ്ങോട്ട് വന്നത്..” രേവതി തമാശക്കു ചോദിച്ചു.

“ഓഹോ.. താൻ കണ്ടുപിടിച്ചതാണോ ഇവിടെ… താനല്ല, തന്റെ അച്ഛൻ കണ്ടുപിടിച്ചതായാലും എനിക്കിഷ്ടപ്പെട്ട സ്ഥലത്ത് ഞാൻ കയറും.” സനോജ് തമാശ രീതിയിൽ മറുപടി കൊടുത്തു.

അവരങ്ങനെ പലവിധ കളിതമാശകൾ പറഞ്ഞ് അവിടെയിരുന്നു. രണ്ട് പേരും ഒരേ റേയ്ഞ്ച് ആയത് കൊണ്ട് തന്നെ അവർ നല്ല സുഹൃത്തുക്കളായി മാറി.

അവർ ഒരുപാട് നേരം സംസാരിച്ചിരുന്നു. രാധിക അവളുടെ മകനെക്കുറിച്ചും ഭർത്താവിന്നെക്കുറിച്ചും സനോജിനോട് സംസാരിച്ചു. ഭർത്താവിന് മറ്റൊരു സത്രീയുമായുള്ള റിലേഷൻ കാരണമാണ് അവരുടെ വിവാഹബന്ധം അവസാനിപ്പിക്കേണ്ടി വന്നതെന്നും രേവതി പറഞ്ഞു.

ചിരിയും കളിയുമൊക്കെയായി അവരുടെ സംസാരം തുടർന്നുകൊണ്ടിരുന്നു. സംസാരത്തിനിയ്ക്ക് സനോജ് രാധികയെ വെറുതെ കളിയാക്കിയപ്പോൾ രാധിക സനോജിന്റെ കൈ പിടിച്ച് കടിച്ചു. “അമ്മേ..” എന്ന് പറഞ്ഞ് നിലവിളിച്ച സനോജിനെ നോക്കി രേവതി കുലുങ്ങി ചിരിച്ചു.

“ആരെയെങ്കിലും പിടിച്ച് കടിക്കൽ എന്റെ ഇഷ്ട വിനോധമാണ്. “ എന്നും പറഞ്ഞ് രാധിക ചിരി തുടർന്നു.

“വെറുതെയല്ലടീ നിന്നെ അങ്ങേര് ഡിവോഴ്സ് ചെയ്തേ.. ഈ കടി സഹിക്കാൻ പറ്റാത്തോണ്ടാവും…” എന്ന് പറഞ്ഞ് സനോജ് പിന്നെയും രാധികയെ കളിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *