“എനിക്ക് മനസിലായില്ല, പറ.”
“ഇപ്പോൾ പറയാൻ പറ്റിയ സമയം ആണെന്ന് എനിക്ക് തോന്നുന്നില്ല.”
“നമ്മൾ തമ്മിൽ അങ്ങനെ ഒന്നിൻ്റെ ആവശ്യമില്ല, നീ പറയടാ.”
“നിനക്ക് അറിയാത്ത ഒരു കാര്യമുണ്ട് സുമി, ഞാൻ ഇപ്പോൾ ഈ നിമിഷം വിചാരിക്കണേൽ ഇവിടെയുള്ള സ്റ്റാർ ഹോട്ടലിലെ ഏതു വേശിയുമായി എനിക്ക് സെക്സ് ചെയ്യാം. എൻ്റെ സുഹൃത്തിനെ വിളിക്കേണ്ട ആവശ്യമേ ഉള്ളു. ഇന്നേവരെ ഞാൻ അങ്ങനെ ഒന്ന് ചെറുത്തിട്ടില്ല, എൻ്റെ പെർസ്പെക്റ്റീവ് വേറെ ആണ്. ഞാൻ ഈ കാലയളവിൽ ഒരുപാടു പെൺകുട്ടികളെ കണ്ടിട്ടുണ്ട്. അവരോടു ആരോടും തോന്നാത്ത ഒരു വലിയ ഒരു ഇഷ്ട്ടം എനിക്ക് ഒരുവളോട് തോന്നി.”
“അത് ആരാണ്?” ചോദിക്കുന്നതിനിടെ എൻ്റെ മാറിൽ പതിഞ്ഞു കിടന്നിരുന്ന അവളുടെ മുലകളെ ബ്രായുടെ ഉള്ളിലേക്കാക്കി എന്നെ നോക്കി കിടന്നു അവൾ.
“നൈന.എനിക്ക് അതികം ഒന്നും അവളെക്കുറിച്ചു അറിയില്ല. ഒരിക്കൽ ഫേസ്‌ബുക്കിൽ ഒരു സ്റ്റോറി റൈറ്റിങ് ഗ്രൂപ്പിൽ ഞാൻ ഒരു സ്റ്റോറി എഴുതിയിരുന്നു. അത് വായിച്ചു ഒരു നൈന എനിക്ക് മെസ്സേജ് അയച്ചു. നന്നായിട്ടുണ്ട്, അങ്ങനെ ഇങ്ങനെ എന്നെല്ലാം പറഞ്ഞുകൊണ്ട്.
അവൾ മുസ്ലിം ആയിരുന്നതുകൊണ്ട് തന്നെ ഫോട്ടോസ് ഒന്നും ആ അക്കൗണ്ടിൽ ഉണ്ടായിരുന്നില്ല. ചുമ്മാ തുടങ്ങിയ സംസാരം ഒരു പത്തു ദിവസം മാത്രമാണ് നീണ്ടു നിന്നതു. എല്ലാം എനിക്ക് തുറന്നു പറയാൻ വിശാലമായിരുന്നു അവൾ എനിക്ക് അവളിൽ തന്ന സ്വാതന്ത്ര്യം. അവൾ ശരിക്കും LLB എല്ലാം കഴിഞ്ഞതാണ് സുമി.
സ്വന്തം ആഗ്രഹങ്ങളിലേക്കെത്തും മുമ്പ് ചിറകു കൊഴിഞ്ഞു വീണ ശലഭമാണ് അവൾ എനിക്ക്. ആ ശലഭം പിന്നെയും ട്രാൻസ്ഫോർമേഷൻ സംഭവിച്ചു. വർണ്ണ ചിറകുകൾ നഷ്ടപെട്ട അവൾക്ക് ചിറകുകൾ മുളക്കാൻ തുടങ്ങി, ഒടുവിൽ നിശാശലഭമായി അവൾ. ഒരുപാട് ചിത്രപണികൾ ഉള്ള ചിറകുകൾ അവൾക്കുണ്ട്, അവൾ പോലും തിരിഞ്ഞു നോക്കാത്ത ചിറകുകൾ. ഇന്നവൾ ഇരുട്ടിൽ മാത്രം പറക്കാൻ വിനിയോഗിക്കപെട്ട നിശാശലഭം! അവൾ എന്നെ ഒരിക്കൽ തെറി വരെ വിളിച്ചിട്ടുണ്ട്.
“എന്നിട്ട് നീ നിൻ്റെ ചിത്രശലഭത്തെ തിരിച്ച് ഒന്നും പറഞ്ഞില്ലേ?”
“എന്തിനു സുമി? അവൾ അവൾ അല്ല ഇപ്പോൾ. വേറെ ആരോ ആണ്, ചില പോയിന്റിൽ മാത്രമാണ് അവൾ അത് മനസ്സിലാക്കിയിരുന്നത്. പിന്നെ അവൾ ഇരുട്ടിൽ അല്ലേ ഇപ്പോൾ. ആ കറുപ്പിൽ അവൾ കാണുന്നവരും സംസാരിക്കുന്നവരും സംസാരിക്കുന്നപോലെ അല്ലേ അവൾക്ക് സംസാരിക്കാൻ പറ്റൂ. ശരിക്കും പറഞ്ഞാൽ ഞാൻ അവളുടെ ഫോട്ടോ പോലും കണ്ടിട്ടില്ല, അവളുടെ വയസ്സു, സ്ഥലം, ഇതൊന്നും എനിക്ക് അറിയില്ല സുമി. എന്റേത് ഒരു പ്ലാറ്റോണിക്ക് ലൗ ആയിരുന്നു. ഒരു ഐഡിയൽ റിലേഷൻഷിപ്.
അവൾ എഴുതിയ വരികളിൽ ഒരു വല്ലാത്ത സത്യതന്തത ഉണ്ടായിരുന്നു, ആ വരികളിലെ അവൾ എനിക്ക് ഒരുപാട് പ്രിയപ്പെട്ടതായി. അവളെ കുറിച്ച് കൂടുതൽ അറിയാനായി ഞാൻ നിരന്തരം സംസാരിക്കാൻ തുടങ്ങി. ഒരു പോയിന്റ് എത്തിയപ്പോൾ അവൾ എന്നെ നല്ല രീതിയിൽ ഒഴിവാക്കാൻ തുടങ്ങി.”
“ഇതിൽ എന്താണ് അവളോട് ഇത്രക്ക് ഇഷ്ടം തോന്നാൻ മാത്രം ഉള്ളത്?”
“അത് ചില മൈൻഡിൻ്റെ കാര്യം ആണ് സുമി. നീ ഒന്ന് ആലോചിക്ക്, ഞാൻ കണ്ട ഒരുപാടു സ്ത്രീകളിൽ ഒരാളോടുപോലും തോന്നാത്ത ആ പ്യുവർ ലൗ അത് എനിക്ക് തോന്നിയത് ഇതുവരെ കണ്ടിട്ടില്ലാത്ത അവളോടാണ്. സത്യം പറഞ്ഞാൽ ഞാൻ എന്നെ മനസിലാക്കികൊടുക്കുന്നതിൽ ഞാനും ഒരുപാടു ശ്രമിച്ചിരുന്നു. ഒരിക്കൽ ഞാൻ അവളോട് ചോദിച്ചിട്ടുണ്ട് നമ്മൾ തമ്മിൽ സ്നേഹിക്കോ, സെക്സ് നടക്കോ എന്നൊക്കെ. ചുമ്മാ ചോദിച്ചതാ, അവൾ ഒരു വഴിയും ഇല്ലെന്നു പറഞ്ഞു. പത്തു ദിവസം കഴിയാറാവുമ്പോളേക്കും അവളുടെ അവോയ്‌ഡിങ് കൂടി കൂടി വന്നു. ഞാൻ അവളോട് എന്തിനാണെന്ന് ചോദിച്ചു.”
“അവൾ എന്ത് പറഞ്ഞു?”
“അവൾ എന്നെ സ്നേഹിച്ചു പോകും എന്ന്. പിന്നെ നാളെ അവൾ എൻ്റെ ലൈഫിൽ നിന്നുപോയാൽ എൻ്റെ ലൈഫ് സ്പോയിൽ ആവും എന്ന്. എന്നെ മനസിലാക്കാത്ത ഒരു പെണ്ണാണ് അവളെങ്കിൽ ഇങ്ങനെ ചെയ്യോ എന്നോട്? ആ നിമിഷം അല്ലെ സുമി എൻ്റെ സ്നേഹം ജയിച്ചത്. ഞാൻ കണ്ടെത്തേണ്ടത് അവളെ തന്നെയായിരുന്നില്ലേ സുമി? ആയിരത്തിൽ പതിനായിരത്തിൽ ലക്ഷത്തിൽ ഒരാളോടല്ലേ ഇങ്ങനെ തോന്നൂ സുമി? പ്രണയം ദൈവികമാണ്! നമ്മൾ പ്രണയിക്കുന്നവർ നമ്മുടെ ചുറ്റുപാടിൽ നിന്നും സെലക്ട് ചെയ്യപെടുന്നവരല്ലേ കൂടുതലും!
