സുമി – 4 25

“നീ എന്ന് വരും? വർഷങ്ങൾ നിനക്ക് വേണ്ടി കാത്തിരിക്കാൻ ഞാൻ ഇവിടെ ഉണ്ടാവുമെന്ന് ആര് പറയും നിന്നോട്?”

നേരം വെളുത്തു. എല്ലാം സാധാരണപോലെ. ഓഫീസിലെ വർക്ക്, സുഹൃത്തുക്കളുമായ സിനിമ ചർച്ചകൾ, പൊളിറ്റിക്സ്, ഷെയർ മാർക്കറ്റിലെ ബൂമിങ്ങുകൾ..സമയം പന്ത്രണ്ടായപ്പോൾ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി. ഒരു ചായയും ബജിയും കഴിക്കുമ്പോളാണ് എനിക്ക് സുമിയുടെ കാൾ വന്നത്.

“സുമി, എത്ര നേരായി കാത്തിരിക്കുന്നു?”

“ഫിലിം മൂന്നിനാണ് സ്റ്റാർട്ട് ചെയ്യുന്നേ, നീ നേരത്തെ വന്നാൽ എവിടെ ചെന്നിരിക്കാനാണ്?

“സിനിമയ്ക്കോ? എൻ്റെ കൂടെ വന്നാൽ പണി ആവില്ലേ സുമി? ആരേലും കണ്ടാൽ?”

“ആഹാ, നിൻ്റെ കൂടെ വരാൻ എനിക് തലയ്ക്ക് ഓളമല്ലേ! ഒന്ന് പോ…ഞാൻ എൻ്റെ ഫ്രണ്ട്സിൻറെ കൂടെ ആണ് വരുന്നേ. ലെഫ്റ്റ് സൈഡിലാണ് സീറ്റിങ്. നീ ഏറ്റവും അറ്റത്തു പോയി ഇരുന്നോണം. ഞാൻ നിൻ്റെ അപ്പുറത്തു ഇരുന്നോണ്ട് . പിന്നെ എന്നോട് നീ സംസാരിക്കരുത്. ഫ്രണ്ട്സ് ആരേലും കണ്ടാൽ ശരിയാവില്ല…ഒകായ്?”

“ഓഹ്…അങ്ങനെ…”

മൂന്നേ കാലിനായര്ന്നു ഷോ. സുമി എത്തും മുമ്പേ തീയറ്ററിൽ ഞാൻ എത്തിയിരുന്നു. അവളെ ഞാൻ കണ്ടു. എന്നെ മൈൻഡ് ചെയ്യാൻ ഒന്നും നിന്നില്ല. ഞാൻ ഒന്നും മിണ്ടാതെ അവൾ പോയ വഴിയേ നടന്നു. അവൾ ഒരു അജ്ജ്രക്ക് ഡിസൈൻ സാരി ആയിരുന്നു ഉടുത്തിരുന്നത്. നീലയും കരിഞ്ചുവപ്പും വെള്ളയും കലർന്ന ഫ്ലോറൽ ആർട് ഡിസൈൻ സാരി, അതിനു ഒരു ചില്ലി റെഡ് ബ്ലൗസ് ആയിരുന്നു ഇട്ടിരുന്നത്. അവളുടെ മുഖം കൂടുതൽ ശോഭിതമായിരുന്നു, പക്ഷേ ഞാൻ ഇഷ്ട്ടപ്പെട്ടിരുന്ന അവളുടെ കണ്ണുകൾ എന്നെ നോക്കാതെ കടന്നുപോയപ്പോൾ ബ്ലഡ് പ്രഷർ താഴെപ്പോയി ശരീരം മരവിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.

ഞങ്ങൾ ഇരുവരും തിയറ്ററിലേക്ക് കടന്നു. അവൾ ഫോണിൽ ടിക്കറ്റ് കാണിച്ചു കൊടുക്കുന്നത് കണ്ടു. ഞാൻ അവളുടെ പുറകിൽ പതിയെ ആൾകൂട്ടത്തിൽ നടന്നുപോയി, ഞാനും സുമിയും തമ്മിൽ കുറച്ചു അകലം പാലിച്ചിരുന്നു. ഞാൻ ഇരുവരെയും അറിയുന്നവർ അവടെ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടത് ഇപ്പോൾ എൻ്റെ മാത്രം ആവശ്യമായി തോന്നി. ഫോണിൽ മെസ്സേജ് വരുന്ന ശബ്‌ദം കേട്ട് ഫോൺ എടുത്തു നോക്കിയപ്പോൾ സുമിയാണ്. ബുക്ക് മൈ ഷോയിൽ ബുക്ക് ചെയ്തതിൻ്റെ സ്ക്രീൻ ഷോട്ട്. അതിനു താഴെ “എനിക്ക് നിന്നെ അറിയില്ല, എനിക്ക് നിന്നെയും. അതുപോലെ ഇരുന്നോണം.”

ഞാൻ അവളുടെ മെസ്സേജിന് “ഒകായ്” എന്ന് റീപ്ലേ ചെയ്തു.

കുറച്ചു കഴിഞ്ഞു ശ്വാസകോശപരസ്യവും മറ്റും കഴിഞ്ഞപ്പോൾ സുമിയും സുഹൃത്തുക്കളും എൻ്റെ റോയുടെ അടുത്തെത്തി. എന്നെ കണ്ടുകൊണ്ടായിരിക്കണം ആരും കയറിയില്ല ആദ്യം. പിന്നെ സുമി ആദ്യം കയറി, ശേഷം മറ്റുള്ളവരും. എല്ലാവരും സുമിയോട് എന്തൊക്കെയോ കമന്റ് പറയുന്നുണ്ടായിരുന്നു. ചിലപ്പോൾ എന്നെ ചേർത്തെല്ലാം ആയിരിക്കും എന്ന് ഓർത്തു. സിനിമ തുടങ്ങി, ഒരു കുറ്റവും പറയാൻ പാടില്ലാത്ത സ്റ്റാർ തകർത്തഭിനയിച്ച ഒരു വള്ളിക്കെട്ട് സിനിമ. കാല കാലങ്ങളായി മലയാള സിനിമ ഫോളോ ചെയ്യുന്ന ഒരു സേഫ് സോൺ സ്ക്രിപ്റ്റ് പ്ലാനിങ് ഉണ്ട്, നമ്മൾ ഹീറോ തകർന്നു എന്ന് ഉറപ്പിക്കുന്ന നിമിഷം അയാൾ ഉയർത്തെഴുനേൽക്കുന്നു. ഇതൊക്കെ കണ്ടു കയ്യടിക്കാനും കൂവി വിളിക്കാനും കുറെ ഫാൻസ്‌…വളരെ ബോറിങ്…

ഞാൻ സീറ്റിലേക്ക് ചാരിയിരുന്നു, സുമിയെ നോക്കികൊണ്ടിരുന്നു. അവൾ എന്നെ ഒന്ന് നോക്കുന്ന നിമിഷത്തിനു എത്ര ഞാൻ കാത്തിരുന്നു. എന്തൊരു ദുഷ്കരമാണ് സുമി എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന ഒരു ചൊല്ലുണ്ട്, അത് റിയലൈസ് ചെയ്യണൊണ്ട്. ഒന്നും പറയാനും ചെയ്യാനും നിന്നില്ല. അവൾ അവിടെ മറ്റുള്ളവരായി സംസാരിക്കുന്നുണ്ട്, ഞാൻ നോക്കിയപ്പോൾ അവളുടെ കൈ ഹാൻഡ് റിസ്റ്റിൽ ഇരിക്കുന്നുണ്ട്. ഞാൻ ആ കൈയിൽ തൊടാനായി പതിയെ കൈ വക്കുമ്പോളേക്കും സുമി കൈവലിച്ചിരിക്കുന്നു. ഈ സ്ത്രീകൾ എത്ര അലർട് ആണ്, തെക്കോട്ടു നോക്കി വടക്കോട്ടേ നായരുടെ ഷർട്ടിൻ്റെ കളർ പറയും! കാര്യങ്ങൾ എനിക് അത്ര സുഖിച്ചില്ല, വിളിച്ചു വരുത്തി അപമാനിക്കലായില്ലേ!

എനിക്ക് ട്രിഗർ ആവാൻ തുടങ്ങി, എഴുനേറ്റുപോകാതെ ഞാൻ എന്ത് ചെയ്യണം! ഞാൻ എഴുനേൽക്കാൻ തുടങ്ങിയതും അതിനു തൊട്ടു മുൻപ് തന്നെ സുമി എഴുന്നേറ്റു അവളുടെ സുഹൃത്തിൻ്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി അവിടെ തന്നെ ഇരുന്നു. അവൾ ഇരിക്കും മുമ്പേ അവളുടെ ഇടതുകൈ എൻ്റെ വലതുകൈയ്യിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും അവൾ എന്നെ നോക്കാൻ തയ്യാറായില്ല. ഞാൻ എൻ്റെ കൈ അവളുടെ കയ്യിൽ നിന്നും എടുത്ത്, അവളുടെ കൈപ്പത്തി തുറന്നു വച്ചു. എന്നിട്ട് ഞാൻ എൻ്റെ വിരലുകൊണ്ട് സോറി എന്ന് എഴുതി. തിയറ്റർ സ്‌ക്രീനിൽ ഹീറോയുടെ അച്ഛൻ മരിച്ചിരിക്കുന്നു. ആ സമയം ഒരു മന്ദഹാസത്തോടെ ആ സീൻ നോക്കിയാ ഒരേ ഒരാൾ സുമി ആയിരിക്കും.

അല്പനേരം കഴിഞ്ഞപ്പോൾ സുമി ഫോൺ എടുക്കുന്നതും എനിക് മെസ്സേജ് ടൈപ്പ് ചെയ്യുന്നതും കണ്ടു. എനിക് മെസ്സേജ് വന്നു. ഞാൻ കുറച്ചു നേരം കഴിഞ്ഞാണ് മെസ്സേജ് ഓപ്പൺ ചെയ്തത്,

“സോറി അസെപ്റ്റഡ്…”

ഞാൻ സുമിയെ നോക്കി ചിരിച്ചു, അവൾ ഒറ്റ നോട്ടത്തിൽ എന്നെയും. ഞാൻ അവളുടെ കൈപിടിച്ച് അവളെയും നോക്കി കിടന്നു. സമയം പോയതറിനില്ല. സിനിമ കഴിഞ്ഞു, അവളും ഞാനും പിരിഞ്ഞു. അന്ന് രാത്രി അവളുടെ മെസ്സേജ് പെരുമാൾക്‌ളൗഡ്‌സിൽ വന്നു.

“ഹോയ്”

“സുമി, സോറി… ഞാൻ ചെയ്യുന്നത് നീ തിരിച്ചു ചെയ്തപ്പോളാ അതിൻ്റെ ഒരു പെയിൻ കിട്ടിയത്… സോറി.”

“ഇല്ല, ഞാൻ അനുഭവിച്ച അത്രയും പെയിൻ നിനക്ക് ഞാൻ തന്നിട്ടില്ല. നീ നാളെ ഒരു കല്യാണം കഴിക്കണം. എന്നിട്ടു ഭാര്യക്ക് ഒരു മുൻകാല പ്രണയം ഉണ്ടായെന്നു അവൾ പറയണം, ആ പെയിൻ അവളെ സന്തോഷത്തോടെ നിന്നോട് സംസസരിക്കാൻ വിടുന്നില്ല എന്നുപോലും നീ അറിയണം… മനസിലായോ?”

“ക്ഷമി സുമി…”

“നിനക്ക് മനസിലായോ? എനിക്ക് വേറെ ഒരു അഫയർ ഉണ്ട്, അവനെ കുറിച്ച് ഞാൻ നിന്നോട് പറയുന്ന കാര്യം എന്തുകൊണ്ട് ഞാൻ എക്സാമ്പിൾ ആയി എടുത്തില്ല എന്ന് മനസിലായോ? ഐ ആം ആൾമോസ്റ് അറ്റ് ദി ഡീപ് ഓഫ് യു.. എൻ്റെ സന്തോഷം നിന്നെ സ്നേഹിക്കുക എന്ന് മാത്രമായി. ഇനി ഒറ്റ വാക്ക്, നൈന ഓർ സുമി?”

“ഞാൻ”

“നീ പറയണ്ട. നൈനയെ നീ സ്നേഹിക്കുന്നതിനു അർഥം സുമിയോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്നെനിക്കറിയാം. നൈനയെപോലെ അവൾ മാത്രമേ നിൻ്റെ ലൈഫിൽ ഉണ്ടാവുള്ളുന്നും അറിയാം. ചുമ്മാ എൻ്റെ ദേഷ്യത്തിന് ചോദിച്ചെന്നു മാത്രം. നൈന നിന്നെ ഓർക്കുന്നുണ്ടാവും. ഡാ, നൈനയെ കുറിച്ച് കേൾക്കാൻ എനിക്ക് മുമ്പത്തെ താല്പര്യം ഒന്നും ഇല്ല, പെണ്ണായി ജനിച്ചുപോയില്ലേ…”

“ഈ നിമിഷം ഞാൻ മറക്കാതിരിക്കട്ടെ… ആ ശലഭം എൻ്റെ ഇരുട്ടിൽ പാറിപറകട്ടെ… സോറി… പെട്ടന്നു പറഞ്ഞുപോയതാ…”

1 Comment

Add a Comment
  1. Adipoli broo
    Vayichu thirnatharinjila
    Puthiya onumayi varannam

Leave a Reply

Your email address will not be published. Required fields are marked *