This story is part of the മാമൻ്റെ ഭാര്യ സുമി (കമ്പി നോവൽ) series
ഒരിക്കൽ ഇനി എഴുതില്ല എന്ന തീരുമാനത്തിൽ നിന്നും മാറിക്കൊണ്ടാണ് സുമിയുടെ അവസാന പാർട്ട് മറ്റൊന്നിലേക്ക് മാറ്റുന്നത്. അതിനു പല കാരണങ്ങളുണ്ട്. ഞാൻ എഴുതിയ സുമിയിലൂടെ പരിചയപെട്ടവർക്ക് അറിയണം സത്യത്തിൽ ഈ സുമി ആരാണെന്നും, ഇത് എൻ്റെ ഭാവനയാണോ അതോ യാഥാർഥ്യമാണോ എന്ന്!
സുമിയുടെ ആദ്യ നാളുകൾ മുതൽ ഒരുപാട് വായനക്കാരെ പരിചയപ്പെട്ടിരുന്നു. ഈ അടുത്തിടെ കിരൺ എന്ന ഒരു ചേട്ടൻ മെസ്സേജ് അയച്ചു പറഞ്ഞപ്പോളാണ് ഞാൻ അറിയുന്നത് perulclouds എന്ന എൻ്റെ പേര് പലരും perulcloudsXX ഉം മറ്റു പലതുമായി യൂസ് ചെയ്യുന്നു എന്ന്. ഈ കഥ ഞാൻ നൈനയിൽ നിന്നും പറഞ്ഞു തുടങ്ങുന്നു. അത് തന്നെ ആയിരിക്കും കഥയുടെ അവസാനവും.
‘നൈന!’ എഴുതാനായി ചിന്തിക്കും മുമ്പേ വരികൾ നിർത്തേണ്ടി വരുന്ന പ്രണയം! മുമ്പും ഞാൻ പറഞ്ഞിരുന്നു ജീവിതത്തിൽ ഒരാളോട് മാത്രം തോന്നുന്ന പ്രണയം, ആ ഒരു പ്രണയത്തോടുള്ള അവളുടെ ഭയം! ജീവിതത്തിൽ നിന്നും എന്നെ ഒഴിവാകാനായി അവൾ മനഃപൂർവം എൻ്റെ മെസ്സേജ് വായിക്കാതായി, റിപ്ലേ അയക്കാതെ തന്നെ മാസങ്ങൾ..എന്നിരുന്നാലും കണ്ടുകിട്ടിയ നൈന എന്ന ആ സന്തോഷത്തെ മറക്കാനും ഓർമിക്കാതിരിക്കാനും കഴിഞ്ഞില്ല. ഒരു വേടൻ്റെ മനസ്സായിരുന്നെങ്കിൽ ഇതൊന്നും ഇങ്ങനെ പോകുമായിരുന്നില്ല.
ഒരുപാട് നാളുകൾക്ക് ശേഷം പെട്ടെന്നൊരു ദിവസം perulclouds എന്ന ഇൻസ്റ്റ അക്കൗണ്ട് ഓപ്പൺ ചെയ്തപ്പോളാണ് നൈനയുടെ മെസ്സേജ് കണ്ടത്. അതൊരു ഒരുപത്തിനാല് വരികളിൽ അവൾ എനിക്കായി മാത്രം എഴുതിയ കവിതയായിരുന്നു. അതിൻ്റെ ഉള്ളടക്കം ഇങ്ങനെയാണ്, “വഴിതെറ്റി വന്നവളാണ് ഞാൻ, ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ കൊല്ലുന്നതിന് സമാനമായ ഒരു വേദന തരണമെന്നുണ്ടേൽ അത് സാധിക്കുന്നത് പ്രണയത്തിന് മാത്രമാണ്. ഇനിയും നിന്നെ എൻ്റെ ജീവിതത്തിൽ നിർത്തിയാൽ ഇനിയും ഞാൻ നിന്നെ സ്നേഹിച്ചുപോകും. ഞാൻ നിന്നെ പ്രണയിക്കരുത്, നീ എന്നെയും. ഈ കാത്തിരിപ്പ് ഇവിടെ തീരണം. ഇത് ഒരു ക്രൂരതയാണെന്നു അറിഞ്ഞുകൊണ്ട് തന്നെ നിന്നെ ഞാൻ ഒഴിവാക്കുകയാണ്. എനിക്ക് വിടത്തരുക. വരികളിലെ അക്ഷരങ്ങളാൽ നിൻ്റെ പ്രണയത്തെ ബന്ധിക്കുകയാണ്. നൈന നിന്നിൽ മരിക്കട്ടെ“. ഇത്ര എഴുതികൊണ്ടു അവൾ വലിയൊരു ഭാരമാണ് എൻ്റെ നെഞ്ചിൽ എടുത്തു വച്ച് മാഞ്ഞു പോയത്.
അവളും നന്നായി എഴുതുന്നവളാണ്, ആ വരികളിൽ അവളുടെ ആത്മാർത്ഥതയും ഏറ്റുപറച്ചാലും എല്ലാം ഉണ്ടായിരുന്നു. എനിക്കായ് എഴുതിയ ആ കവിത രണ്ടു വരികളിൽ അവസാനിപ്പിച്ചിരുന്നെങ്കിൽ പോലും ഞാൻ എൻ്റെ പ്രണയത്തിൽ ജയിച്ചിരിക്കുന്നു, ആ സമയം എനിക്കായ് ഒരുപാട് വാരികൾ… ഈ പ്രണയത്തെ എൻ്റെ മരണത്തിലും ഞാൻ ഓർത്തിരിക്കും. സുമി, ഈ എഴുതിയ വരികൾ ഒന്നും എനിക്ക് നിന്നോട് നേരിൽ പറയാൻ കഴിയില്ല. ഒരിക്കലും ഈ ഇമോഷൻ എനിക്ക് നിന്നോട് പറഞ്ഞു മനസിലാക്കാൻ കഴിയില്ല. ഈ ഒരു പെയിനിലാണ് ഞാൻ. നിന്നോട് സംസാരിക്കാൻ കഴിയാതിരിക്കുന്നതും അതുകൊണ്ടാണ്. എന്നോട് നീ ക്ഷമിക്ക്…”
ഈ ഒരു വാട്സ്ആപ് മെസ്സേജ് രാത്രി പതിനൊന്നര ആകുന്നതിനെ മുന്നേ സുമി വായിച്ചിരുന്നു. അവൾ റീപ്ലേ അയക്കാൻ നിന്നില്ല. വേറെ ഒരു മെസേജ് എനിക്ക് അയക്കാനും തോന്നിയില്ല. കാരണം ഒഴിവാക്കൽ എന്ന ഒരു വേർഡ് ഇരു ധ്രുവങ്ങളിലേക്കും ദൂരം ഒന്നുതന്നെയാണ്. ഓരോ വേദനകൾ ജീവിതത്തിൽ വന്നുകൊണ്ടിരിക്കുമ്പോൾ പഴയതു പതിയെ വേദനകളാൽ ഓർമകളാൽ മൂടി തുടങ്ങും, നൈനയെന്ന മുറിവും. എന്ന് കരുതി ആ വേദന ഒരുകാലത്തും ഉണക്കമാകണം എന്നില്ല, അവളിലും. സുമിയുടെ ഒഴിവാക്കൽ എനിക്ക് അടുത്ത വേദനയായി. അല്ലെങ്കിലും നമ്മൾ ചെയ്യുന്നത് മറ്റൊരാൾ നമ്മളോട് തിരിച്ചു ചെയ്യുമ്പോളാണല്ലോ ആ വേദനകളെ കുറിച്ച് ആലോചിക്കുന്നതും വിഷമിക്കുന്നതും. ആ വേദനയിൽ പുതിയ ഞാൻ ജനിക്കാൻ തുടങ്ങി, അവിടെ സുമിയെ ഒന്ന് കാണാൻ, സംസാരിക്കാൻ ഞാൻ പിന്നെയും..
