“അതെന്താ?”
ഷബ്നം ശബ്ദമുയർത്തി. പിന്നെ ചുറ്റുപാടുകളുടെ ഗൗരവം മനസ്സിലാക്കി ശബ്ദം താഴ്ത്തി ചോദിച്ചു.
“ജോയൽ ഗേയാണോ?”
എത്ര ശ്രമിച്ചിട്ടും റിയയ്ക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“നീയെന്താ റിയേ ചിരിക്കൂന്നേ?”
ഷബ്നം അസഹിഷ്ണുവായി.
“എൻറെ പൊന്നേ!”
വായ് പൊത്തിക്കൊണ്ട് റിയ തുടർന്നു.
“സയൻറ്റിഫിക് ജാർഗൻസ് ഒക്കെ പറഞ്ഞ് നിന്നെ ബോറടിപ്പിക്കേണ്ടിവരും. എന്നാലും പറയാം. വെർബറേറ്റ് ആൻഡ്രോജനും ഈസ്ട്രോജനും ഒക്കെ കെട്ടിക്കിടക്കുന്ന അസ്സൽ ഞെരിപ്പൻ ബോഡി തന്നെയാ അവന്റെ…ആ പൊക്കവും ഒക്കെ വെച്ച് നോക്കിയാ എപ്പോഴും വെടിപൊട്ടിക്കാൻ ശേഷിയുള്ള അസ്സൽ പീരങ്കി തന്നെയാ കൈയ്യിലുള്ളതും. എന്നാലും…”
“പീരങ്കിയോ? നീയെന്താ റിയേ പറയുന്നേ? നമ്മുടെ കയ്യിൽ ഉള്ളത് എസ് ആൻഡ് ഡബ്ലിയു സിക്സ്റ്റി, സ്വീഡീഷ് കോൾട്ട് ട്രൂപ്പർ എം കെ അങ്ങനത്തെ റൈഫിൾസും റിവോൾവറും ഒക്കെയല്ലേ? പീരങ്കി എന്ന് വെച്ചാൽ വലുതല്ലേ? അതെങ്ങനെയാ ചുമന്നുകൊണ്ട് നടക്കുന്നെ?”
“എന്റെ പരുമലപ്പിതാവേ! നിനക്കെത്ര വയസ്സായി?”
“ഇരുപത്തിരണ്ട്. അടുത്ത മാസം പതിനേഴിന്. എന്താ?”
“എന്നിട്ടും ആണുങ്ങൾ കാലിനെടേൽ ചുമന്നുകൊണ്ട് നടക്കുന്ന പീരങ്കി എന്താണ് എന്ന് നിനക്കറിയില്ലേ?”
“കാലിനെടേൽ?”
ഷബ്നം അവളെ നോക്കി.
“നീയെന്നെ പൊട്ടിയാക്കുവൊന്നും വേണ്ട! കാലിനെടേൽ എങ്ങനെയാ ആണുങ്ങൾ പീരങ്കി…ഓ!”
പെട്ടെന്ന് കാര്യം മനസ്സിലായതുപോലെ ഷബ്നം വായ്പൊത്തി.
അവൾ റിയയുടെ പുറത്ത് അടിച്ചു.
“നീയെന്നാ വൃത്തികേടൊക്കെയാ റിയേ ഇപ്പറയുന്നെ? അതും ജോയലിനെപ്പറ്റി?”
അവളുടെ ശബ്ദം അറിയാതെ ഉയർന്നു.
അപ്പോൾ മുമ്പിൽ നടക്കുകയായിരുന്ന ജോയൽ തിരിഞ്ഞ് അവരെ നോക്കി.
കാടിൻറെ വശ്യമായ പശ്ചാത്തലത്തിൽ നിലാവ് വീണ അവന്റെ മുഖത്തിന്റെ താരുണ്യത്തിലേക്ക് അവരിരുവരും നോക്കി.
തങ്ങളുടെയുള്ളിൽ പ്രണയ സുഗന്ധത്തിന്റെ ഒരു മാലേയക്കുളിർ അവരിരുവരുമറിഞ്ഞു.
നിലാവിൽ, ഗന്ധർവ്വനിറങ്ങി വരുന്നു.
സംഗീതം മണക്കുന്ന വിരൽത്തുമ്പുകൊണ്ട് അവൻ തങ്ങളുടെ ചുണ്ടിൽ, കൺപോളകളിൽ, മാറിൽ പൊക്കിൾച്ചുഴിയിൽ തൊടുന്നു.
“എന്റെ ദൈവമേ! അവന്റെ കണ്ണ്! നോട്ടം! എനിക്ക് നനഞ്ഞൊഴുകാൻ തുടങ്ങീടീ…”
റിയ ഷബ്‌നത്തിന്റെ കാതിൽ മന്ത്രിച്ചു.
“ശ്യേ!”
ഷബ്നം അസഹ്യതയോടെ പറഞ്ഞു.
“എന്ത് വൃത്തികേടാ നീയീ പറയുന്നേ റിയെ?”
പക്ഷെ അവന്റെ നോട്ടത്തിൽ നിന്ന് കിനിയുന്ന അമൃത് തൻറെയുള്ളിലും ചൂടുള്ള വെളിച്ചം തെളിയിക്കുന്നത് ഷബ്നം അറിഞ്ഞിരുന്നു.
“എന്താ ജോയൽ?”
റിയ വിളിച്ചു ചോദിച്ചു.
“ഒന്നുവില്ല സംസാരിക്കുമ്പം ലൗഡ് സ്പീക്കറിന്റെ വോള്യം അൽപ്പം കുറയ്ക്കണം!”
“ശരി കമാൻഡർ”
റിയ പുഞ്ചിരിച്ചു.
“തിരക്കഥാകൃത്തും സഖിയും അടുത്ത കഥയെക്കുറിച്ച് ചർച്ച ചെയ്യുകയാണ് എന്നറിയാം. പക്ഷെ ഒരു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ വരച്ചിരിക്കുന്ന ഡേഞ്ചർ സോണിലാണ് നമ്മൾ എല്ലാവരും!”
അവൻ പറഞ്ഞു.
“”ഇനി ടെൻറ്റിലെത്തിക്കഴിഞ്ഞ് മതി വർത്താനം,”
ഷബ്നം റിയയോട് പറഞ്ഞു.
കൊടും കാടിന്റെ ഏറ്റവും അപകടം നിറഞ്ഞ ഭാഗത്തുകൂടിയാണ് അവർ നടന്നിരുന്നത്. ഏത് സമയവും വന്യമൃഗങ്ങളുടെ ആക്രമണം അവർ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ആയുധങ്ങൾ ഏത് നേരവും ഉപയോഗിക്കാവുന്ന തരത്തിൽ കൈകളിൽ സജ്ജമായിരുന്നു. എപ്പോഴും ഉപയോഗിക്കാവുന്ന തരത്തിൽ പാമ്പിൻ വിഷത്തിനുള്ള മരുന്നുകളും അട്ടകളെ തുരത്തുവാനുള്ള മരുന്നുകളും അവർ കരുതിയിരുന്നു.
“അല്ലെങ്കിലും നമുക്കാ ഇന്ന് നൈറ്റ് ഡ്യൂട്ടി. അതുകൊണ്ട് ഉറങ്ങാൻ പറ്റില്ല. അപ്പോൾ പറയാം.”
റിയ പറഞ്ഞു.
തങ്ങൾ ഇപ്പോൾ തമ്പടിച്ചിരിക്കുന്നയിടം റഡാർ ജാമറുകളടക്കമുള്ള അത്യന്താധുനികമായ ഉപകരണങ്ങളാൽ സംരക്ഷിക്കപ്പെട്ടിരുന്നു. കാടിൻറെ പലഭാഗത്തും ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ സ്ഥാപിച്ചിരിക്കുന്ന സർവെലയ്ലൻസ് ഉപകരണങ്ങൾ തങ്ങളുടെ താവളത്തെ ലക്‌ഷ്യം വെയ്ക്കുന്നവരെക്കുറിച്ച് എപ്പോഴും മുൻകൂട്ടി അറിവുകൾ തന്നിരുന്നു.
“നീയെത്ര പറഞ്ഞു തന്നിട്ടും മൊബൈൽ ടവറിൽ നിന്ന് മണ്ണിനടിയിലൂടെ കമ്പിയും വയറുമിട്ട് ഈ എക്യു്പ്മെന്റ്റ്സ് ഒക്കെ പ്രവർത്തിപ്പിക്കുന്ന വിദ്യ എനിക്കിത് വരേം മനസ്സിലായില്ല കേട്ടോ,”
ഷബ്നം തീരെ പതിയെ പറഞ്ഞു.
