സൂര്യനെ പ്രണയിച്ചവൾ- 5 6

“അതൊക്കെ ഇനീം മനസ്സിലാകണമെങ്കിൽ ….. ഒരു ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനീയറായ ഞാനത് പറഞ്ഞു തന്നിട്ട് നിനക്കത് മനസ്സിലായില്ലേൽ …. സന്തോഷ് ചേട്ടനോടും ജോയലിനോടും ചോദിക്ക് നീ. അവർക്ക് മാത്രമേ നിനക്ക് മനസ്സിലാകുന്നത് പോലെ പറഞ്ഞുതരാൻ കഴിയൂ..”

റിയ പറഞ്ഞു.

“നമ്മുടെ ഹോചിമിൻ അങ്കിൾ നയിച്ച വിയറ്റ്നാമീസ് ഒളിപ്പോരാളികൾ, സർ എഡ്വേഡ് കാഴ്സൺൻറെയും ജെയിംസ് ക്രെയ്‌ഗിൻറെയും ഐറിഷ് റിപ്പബ്ലിക്കൻ ആർമി, പിന്നെ നമ്മുടെ സ്വന്തം അണ്ണാച്ചിമാരായ വേലുപ്പിള്ളൈ പ്രഭാകരന്റെയും കേണൽ കരുണയുടെയും എൽ ടി ടി ഇ ഇവരൊക്കെ പരീക്ഷിച്ച് വിജയിച്ച മെത്തേഡ് ആണ് മോളെ! കഷ്ട്ടപ്പെടണം. കമ്പിയിടണം, വയറിടണം!”

റിയ ഷബ്‌നത്തെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു.

“നീയിപ്പഴും വൃത്തികേടല്ലേ റിയേ ഉദ്ദേശിച്ചത്?”

ഷബ്നം വീണ്ടും അസഹ്യത കാണിച്ചു.

“പോടീ!”

റിയ അവളുടെ ചെവിയിൽ പറഞ്ഞു.

“വൃത്തികേട്! നിനക്കെന്തറിയാം? കമ്പിയിടുന്നത് വൃത്തികേടോ? അതെന്ത് രസമുള്ള പണിയാണ് എന്നറിയണേൽ ആണുങ്ങളോട് ചോദിക്കണം!”

നെല്ലിയാമ്പതിയിൽ നിന്ന് മലമ്പുഴയെചുറ്റിയെത്തുന്ന കാറ്റ് കാടിനെ ശക്തിയായി ഉലയ്ക്കാൻ തുടങ്ങി. നിലാവ് മങ്ങുകയും മൂടൽമഞ്ഞിൻറെ കട്ടികൂടുകയും ചെയ്തു. കാട്ടുമരുതുകളുടെ പൂമണം മൂടൽമഞ്ഞിലൂടെ അവരെത്തേടിയെത്തി.

“എന്തൊരു തണുപ്പ് അല്ലെ?”

ഷബ്നം ചോദിച്ചു.
“ക്രൂരതയുടെ തീയിൽ വെന്തതല്ലേ നമ്മൾ? നീതിയില്ലായ്‌മ വെന്തുപൊള്ളിച്ച തീയുടലുകളല്ലേ നമ്മുടേത്? അപ്പോൾ ഈ തണുപ്പ് അത്ര അസഹ്യമല്ല,”

റിയ പറഞ്ഞു.

“എന്താ കവിത!”

ഷബ്നം റിയയുടെ കൈയ്യിൽ പിടിച്ചു.

“നിൻറെ നല്ല ഡയലോഗുകൾ ഒക്കെ നീയിങ്ങനെ സംസാരിച്ച് വേസ്റ്റ് ചെയ്യുകയാണ്. ഏതെങ്കിലും കഥാപാത്രത്തിന്റെ വായിലേക്ക് വെച്ചുകൊടുക്ക് നീയീപ്പറഞ്ഞ വാക്കുകൾ!”

“വായിലേക്ക് വെച്ചുകൊടുക്കണമെന്നുണ്ട്,”

റിയ ഷബ്‌നത്തിന്റെ കൈയ്യിൽ അമർത്തി.

“പക്ഷെ സമ്മതിക്കണ്ടേ? ഒന്ന് നിന്ന് തരേണ്ടേ?”

“എന്ത് വെച്ച് കൊടുക്കണ്ടേ എന്ന്? ആര് നിന്ന് തരേണ്ടേ എന്ന്?”

ഷബ്നം ശബ്ദം പരമാവധി താഴ്ത്തി ചോദിച്ചു.

“എല്ലാം… എന്നിൽ വിലപിടിച്ചതെന്തൊക്കെയുണ്ടോ അതെല്ലാം…അതിന് നിന്ന് തരേണ്ടയാൾ എന്റെയും നിന്റെയും കാമുകൻ …വെള്ളാരംകണ്ണുള്ള സുന്ദരൻ…രക്ഷകൻ…ഹീറോ..നട്ടെല്ലുള്ള പുരുഷൻ ….ജോയൽ…”

ഷബ്നം അവളെ ആദ്യം കാണുന്നത് പോലെ നോക്കി. അവൾ റിയയെ കൈക്ക് പിടിച്ച് നിർത്തി.

“നീയെന്താ പറഞ്ഞെ? യാ അല്ലാഹ്! നിനക്കിത്രേം പ്രേമമാണോ അവനോട് എന്റെ റിയേ?”
“അറിയില്ല…എത്രേം ഉണ്ടെന്ന് ഒക്കെ ചോദിച്ചാ എന്റെ മോളെ എനിക്ക് അത് പറയാനൊന്നുമറിയില്ല…പക്ഷെ ഒരു രാത്രി…ഒരു രാത്രിയെങ്കിലും അവനെ ഒന്ന് കിട്ടിയില്ലെങ്കിൽ ഞാൻ മരിച്ചു പോകും…”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“എന്റെ റബ്ബേ!”

റിയയുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഷബ്നം പറഞ്ഞു.

“വാ! നിന്നാൽ നമ്മള് ഒരുപാട് പിമ്പിലായിപ്പോകും. അവർക്കൊക്കെ സംശയമുണ്ടാവും…”

റിയയുടെ കൈപിടിച്ചുകൊണ്ട് ഷബ്നം മുമ്പോട്ട് നടന്നു.

മുമ്പിൽ ഒരു കാട്ടുചോല പ്രത്യക്ഷമായി. നിലാവിൽ അതിൻറെ ഉപരിതലം സ്വർണ്ണവർണ്ണമായികിടന്നു. അതിന്റെ കരയിൽ നിദ്രയിലാണ്ട മഹാ ഉരഗങ്ങൾ പോലെ ഉത്തുംഗമായ ശിലകൾ നിന്നിരുന്നു. അപ്പുറത്ത് മഹാകാനനത്തിന്റെ ഇരുൾ.

“ഇതുപോലെ ഭംഗിയുള്ള ഇടങ്ങൾ കാണുമ്പോൾ എന്റെ ഉള്ള് അവനു വേണ്ടി കൂടുതൽ പൊള്ളാൻ തുടങ്ങും എന്റെ പെണ്ണെ. നിന്റെ ഉള്ള് അവനു വേണ്ടി പൊള്ളിപ്പനിക്കുന്നില്ലേ? അതിനേക്കാൾ ചൂടിൽ!”

കാട്ടുചോലയുടെ വിമോഹന ഭംഗിയിലേക്ക് നോക്കി റിയ പറഞ്ഞു.

“ഇതിലൂടെ …. ഈ പുഴയിലൂടെ ചിലരൊക്കെ ആദ്യമല്ലേ?”

മുമ്പിൽ നിന്ന് തിരിഞ്ഞ് നിന്ന് ജോയൽ പറഞ്ഞു.

“സൂക്ഷിക്കണം! മുതലകളുണ്ട് ഈ പുഴയിൽ!”

ഷബ്നം ചിരിച്ചു.

“എന്താടീ?”

അതുകണ്ട് റിയ ചോദിച്ചു.
“ജോയലിനെ പ്രേമിക്കാൻ പ്രേരിപ്പിക്കുന്ന പുഴയാണ് എന്നല്ലേ നീ പറഞ്ഞെ? അതേ ജോയൽ തന്നെ ദാണ്ടെ ഇപ്പൊ പറഞ്ഞിരിക്കുന്നു ഇത് നിറച്ചും പുഴയാണ് എന്ന്!”

Leave a Reply

Your email address will not be published. Required fields are marked *