സ്ത്രീധനം – 1 12

ജോലിക്ക് കയറി വർഷം അഞ്ചായെങ്കിലും, ആദ്യമായിട്ടാ രണ്ടു മാസത്തെ ലീവിനു വരുന്നത്. ഇതിനു മുൻപ് രണ്ടുപ്രാവശ്യം രണ്ടാഴ്ചത്തെ വീതം ലീവിൽ വന്നിരുന്നു ഒന്ന് ചേച്ചിയുടെ വിവാഹത്തിനും മറ്റൊന്ന് അച്ചൻ അമ്മ മരിച്ചപ്പോഴും.

ഈ പ്രാവശ്യം എന്റെ അടുത്ത കൂട്ടുകാരനും, ഒന്നാം ക്ലാസ്സ് മുതൽ പത്തുവരെ പഠിച്ച ദേവൻ കല്യാണം ഏതായാലും കൂടാൻ സാധിക്കും. അവന്റെ കല്യാണം നവംബർ 30 തിങ്കളാഴ്ച രാവിലെ പത്തരക്കും – പതിനൊന്നുമിടയിലുള്ള ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ രാജാകാടിനടുത്തുള്ള എൻ, ആർ. സിറ്റിയിലെ ഒരു സ്കൂളിൽ വെച്ച്. ഒന്നിച്ചു പഠിച്ച പല കൂട്ടുകാരുടെയും കല്യാണങ്ങൾക്ക് പട്ടാളത്തിലായിരുന്നതുകൊണ്ട് എനിക്ക് പങ്കെടുക്കാൻ പറ്റിയിട്ടില്ല.

“എടാ, രവി… നിന്റെ കൂടെ പഠിച്ച പലരും ഇപ്പോൾ കല്യാണം കഴിഞ്ഞ് ഒന്നും, രണ്ടും കുട്ടികളായി സുഖമായി ഇവിടൊക്കെ തന്നെ കഴിയുന്നു. നിനക്കാണെങ്കിലോ, അതിനെ കുറിച്ച് ഒരു ചിന്തയുമില്ല. എപ്പോൾ പറഞ്ഞാലും വരട്ടെ…. കുറച്ചു കൂടി കഴിയട്ടെ എന്നു പറയും,”
“അമ്മേ…. കല്യാണം കഴിഞ്ഞാൽ ഭാര്യയെ ഇവിടെ നിർത്തി പോകാൻ പറ്റുമോ. അവിടെ ഒരു ക്വാർട്ടേഴ്സ് കിട്ടട്ടെ. ചെന്നൈയിൽ വന്നതും ഞാൻ അപേക്ഷ കൊടുത്തതാ. പക്ഷെ അവിടെ സീനിയോറിറ്റി അനുസരിച്ചേ ക്വാർട്ടേഴ്സസ് അനുവദിക്കൂ. അങ്ങിനെ ഒരു പക്ഷെ കിട്ടാറാവുമ്പോൾ ഞാൻ പറയാം. അപ്പോൾ എനിക്ക് വേണ്ടി അമ്മ ഒരു പെണ്ണിനെ അന്വേഷിച്ചാൽ മതി.”

പിറ്റേന്ന് രാവിലെ ഞാൻ കുളിയും ബ്രേക്ഫാസ്റ്റും കഴിഞ്ഞ് ദേവന്റെ വീട്ടിൽ ചെന്നു. അവൻ രാജാക്കാട് സെൻററിൽ ഒരു ഡ്യൂട്ടി പെയ്ഡ് കട നടത്തുകയാ. എന്നെ കണ്ടതും, കട ന അവിടെയുള്ള പയ്യനെ ഏൽപ്പിച്ച് എന്നേയും വിളിച്ചുകൊണ്ട്, അവന്റെ വീട്ടിൽ ചെന്നു. അവിടെ ചെ വെച്ച്, അവൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിന്റെ ഫോട്ടോ കാണിച്ചു. നല്ല വട്ട മുഖവും, നെറ്റിയിൽ ചന്ദനക്കുറിയും, മുടി മാറിലേക്കിട്ട്, അതിൽ ഒരു തുളസി കതിരും ചൂടി നിൽക്കുന്ന ഒരു സുന്ദരി കുട്ടി. പേർ സുനിത. വയസ്സ് 19 കഴിഞ്ഞു. കുട്ടി ഇപ്പോൾ ഡിഗ്രി സെക്കൻഡ് ഇയറിനു പഠിക്കുന്നു. അച്ഛനില്ലാത്ത കുട്ടിയാ, അമ്മയും മകളും മാത്രമേ വീട്ടിലുള്ളു, അമ്മ ടീച്ചറാണ്.

“സുന്ദരിയാണല്ലോ ദേവാ….നീ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി.”

“പക്ഷെ, രവി എനിക്ക് ഈ കല്യാണത്തോട് അത്ര താൽപ്പര്യമില്ല. നിനക്കറിയാലോ, ഞാനും ആലിസുമായുള്ള ബന്ധം, എനിക്കാണെങ്കിൽ, അവളെ ഉപേക്ഷിക്കാനും വയ്യാ. ഇനി ഞാൻ അവളെ മറന്ന് സുനിതയെ കെട്ടിയാൽ അവൾ തൂങ്ങി ചാകുമെന്നാ പറയുന്നത്. പക്ഷെ,എന്റെ അച്ചനും അമ്മയും ഞാൻ ഒരു അന്യമതത്തിലുള്ള പെണ്ണിനെ കെട്ടിയാൽ വിഷം കഴിച്ച് ഇ ആത്മഹത്യ ചെയ്യും എന്നാ പറയുന്നത്. ഞാൻ ആകെ കൺഫ്യൂഷനിലാ രവി, എത്ര ദിവസമായെന്നോ ഞാൻ ഒന്ന് സുഖമായി ഉറങ്ങിയിട്ട്. നീ ഒന്ന് പറ… ഞാൻ എന്താ ചെയ്യേണ്ടത്.”

“ദേവാ..നീ പറയുന്നതൊക്കെ ശരി. ആലിസ് നമ്മുടെ കൂടെ ഒന്നാം ക്ലാസ്സ് മുതൽ പത്തുവരെ പഠിച്ച കുട്ടിയാ. കാണാനും തെറ്റില്ല. പല അവയങ്ങളും ആവശ്യത്തിൽ കൂടുതൽ അവൾക്ക് ദൈവം അറിഞ്ഞു കൊടുത്തിട്ടുമുണ്ട്. പക്ഷെ….അവളുടെ വീട്ടുകാർ ഈ വിവാഹത്തിനു സമ്മതിക്കുമോ… ”
“ഇല്ലാ രവി ഒരിക്കലുമില്ല. അങ്ങിനെ വല്ലതും ചെയ്താൽ, അവരുടെ വീട്ടുകാർ എന്നെ വെട്ടികൊല്ലും. നിനക്കറിയാമല്ലോ അവളുടെ ചേട്ടന്മാരെ, കൊല്ലിനും, കൊലക്കും ഒരു അറപ്പുമില്ലാത്ത ആൾക്കാരാ, അതുമാത്രവുമല്ല ഇഷ്ടം പോലെ കാശും. എന്നെ വെട്ടികൊന്നാലും, കാശ് കൊടുത്ത് അവർ കേസ്സ് ഒതുക്കും. എന്നാൽ പിന്നെ ഒന്നേ ഉള്ളു മാർഗ്ഗം, നീ നിന്റെ പഴയ കാമുകി ആലിസിനെ മറക്കുക. എന്നിട്ട്, സുനിതയെ വിവാഹം കഴിക്കുകാ. ഒന്നും ഇല്ലെങ്കിലും, ആലിസിനേക്കാളും എനിക്ക് ഇഷ്ടം…നീ പ സുനിതയെ കല്യാണം കഴിക്കുന്നതാ.എൻ അഭിപ്രായം ഞാനും പറഞ്ഞു. പിന്നെ ആലിസിനെ സ്നേഹിച്ചു എന്നല്ലാതെ അവളെ ഗർഭിണിയാക്കുകയോ ഒന്നും ചെയ്യില്ലല്ലോ. അതൊക്കെ ചെറുപ്രായത്തിന്റെ ചാപല്യമായി കരുതി നീ ഒന്ന് സമാധാനിക്ക്. എന്നിട്ട് സുനിതയോടു കൂടി നല്ല ഒരു കുടുംബ ജീവിതം തുടങ്ങ്. അതും പറഞ്ഞ് ഞാൻ അവന്റെ വീട്ടിൽ നിന്നും ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *