സ്നേഹനൊമ്പരം – 2 Like

പിന്നെ അവിടെന്നും കാർ എടുത്തു നേരെ ഇക്കയുടെ ഓഫീസിലേക്ക് വിട്ടു.

അങ്ങനെ ഇരിക്കെ ഉച്ച കഴിഞ്ഞു ഒരു മൂന്നര ആയപ്പോൾ നെസി യുടെ കാൾ എനിക്ക് വന്നു അവളുടെ ക്ലാസ്സ്‌ കഴിഞ്ഞു എന്നു പറഞ്ഞു കൊണ്ട് , ഞാൻ വേഗം കാറും എടുത്തു ആദ്യം നൂറയുടെ സ്കൂളിലേക്ക് വിട്ടു അവൾക്കു മൂന്നര വരെ ക്ലാസ്സ്‌ ഒള്ളു ,

ഞാൻ കാറും കൊണ്ട് അവളുടെ സ്കൂളിനു മുൻപിൽ എത്തിയപ്പോഴേക്കും നൂറാ സ്കൂൾ ഗേറ്റിനു മുൻപിൽ എന്നെ പ്രതീഷിച്ചു നില്പുണ്ടായിരുന്നു .

ഞാൻ അവളുടെ അടുത്ത് കൊണ്ട് കാർ നിർത്തി, നൂറാ വന്നു കാറിൽ കയറി .

“അഖിലേട്ടാ ഇത്താത്തയെ വിട്ടിൽ ആക്കിയോ “

കാറിൽ കയറി ഇരുന്നുകൊണ്ട് നൂറാ ചോദിച്ചു.

“ഇല്ല, ഇപ്പോ നെസി വിളിച്ചിരുന്നു ക്ലാസ്സ്‌ കഴിഞ്ഞു എന്നു പറഞ്ഞു “

“ഉം. എന്നാ നമുക്ക് അങ്ങോട്ടേക്ക് പോകാം അല്ലെ “

“ഉം പോകാം, “

ഞാൻ അതും പറഞ്ഞു കാർ റോഡിലേക്ക് ഇറക്കി ,

“അഖിലേട്ടാ . “

നൂറാ വിളിച്ചു.

“ഉം “
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

“അതെ ഹാപ്പി ബർത്ത് ഡേ ട്ടോ “

അവൾ പറഞ്ഞു.

“ഉം താങ്ക്സ് “

“രാവിലെ പറയണം എന്നുണ്ടായിരുന്നു പക്ഷെ പറ്റിയില്ല “

“ഉം എന്തെ “

“ഞാൻ പറഞ്ഞാൽ പിന്നെ ഈ സമ്മാനം ഞാൻ തന്നെ തരേണ്ടി വരും “

നെസി സമ്മാനം ആയി തന്ന എന്റെ കൈയിൽ കിടക്കുന്ന വാച്ചിലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു,

“അതെന്താ നൂറാ,”

“അതു ഒന്നുല്യാ. “

“ങ്ങേ, എന്താണെന്നു വെച്ചാൽ പറ നൂറാ “

“അതു എല്ലാ പ്രാവിശ്യവും ഞാൻ അല്ലെ ചേട്ടന് ഗിഫ്റ്റു ഓക്കേ തരുന്നത് ഇന്ന് ചേഞ്ച്‌ ആയിക്കോട്ടെ എന്നു കരുതി “

“അപ്പോ ഈ ഗിഫ്റ്റ് നൂറാ വാങ്ങിയത് ആണൊ? “

“അല്ല “

“അപ്പോ നെസി? “

“ചേട്ടന് ഞാൻ തരാറുള്ള മിക്ക ഗിഫ്‌റ്റുകളും ഇത്താത്ത ചേട്ടൻ നു വേണ്ടി വാങ്ങിയതാണ് “

“എന്നിട്ട് എന്താ അതു തരാൻ നിന്നെ ഏല്പിക്കുന്നത് “

“ആ അറിയില്ല,ചിലപ്പോൾ ചേട്ടനെ പേടി ആയിരിക്കും “

“അതെന്താ “

“ചേട്ടൻ ചിലപ്പോൾ ഇത്ത യെ കടിച്ചു തിന്നാലോ “

“ഞാനോ? “

“ഉം, . ഞാൻ ഒന്നും അറിയുന്നില്ല എന്നാ വിചാരം “

അവൾ കള്ളചിരിയൽ പറഞ്ഞു.

“നൂറാ നീ എന്താ ഉദ്ദേശിക്കുന്നത് “

“ഓഹ് അതിനി എന്റെ വായിൽ നിന്നും കേൾക്കണോ? “

“നീ പറ ഞാൻ നെസിയെ എന്തു ചെയ്തുന് “

“ഒന്നും ചെയ്തില്ല എന്റെ പൊന്നെ”

“പറയ് നൂറാ എന്താ സംഭവം “
“ചേട്ടന് ഇത്താത്ത യെ ഭയങ്കര ഇഷ്ടം ആണെന്ന് തോനുന്നു “

നൂറയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി.

“അതു… അതു… “

“പേടിക്കാതെ പറഞ്ഞോ ചേട്ടാ , ഞാൻ ആരോടും പറയില്ല, നെസിത്ത യെ ചേട്ടന് ഇഷ്ടം ആണൊ ? “

” ഉം “

ഞാൻ അതിനു ഉത്തരം എന്ന നിലയിൽ മൂളി.

“എന്തു “ഉം” ന്നു . വാ തുറന്നു പറ ചേട്ടാ “

അവൾ ചോദിച്ചു.

“എനിക്ക് ഇഷ്ടം ആണു, “

ഞാൻ അവസാനം പറഞ്ഞു ഒപ്പിച്ചു .

“ഓഹ് ഇപ്പോ സമാധാനം ആയി

“എന്തു “

“എനിക്ക് സംശയം ഉണ്ടായിരുന്നു ള്ളൂ ചേട്ടൻ നെസിത്ത യെ ഇഷ്ടപെടുന്നു എന്നു. ഇപ്പോൾ അതു ഉറപ്പിച്ചില്ലേ, “

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“നൂറാ ഞാൻ വേണോന്നു വെച്ചിട്ടല്ല നെസിയെ എനിക്ക് എന്തോ ഇഷ്ടം ആണു ഇതൊന്നും ശെരിയല്ല എന്നു അറിയാം എന്നാലും എന്റെ മനസ്സ് അറിയാതെ ആ പാതയിലൂടെ സഞ്ചരിച്ചു പോകുന്നു . “

ഞാൻ പറഞ്ഞു.

“ഉം ഞാൻ ഇത്താത്ത യോട് പറയട്ടെ? ഈ രോഗത്തിന് ഉള്ള മരുന്ന് ഇത്താത്ത യുടെ കൈയിൽ കാണും , ഡ്രൈവർ ആയി വന്നിട്ട് മുതലാളി യുടെ മോളെ തന്നെ പ്രേമിക്കുന്നോ,??? “

അത്ര നേരം ചിരിച്ചോണ്ട് ഇരുന്ന നൂറാ അതു പറഞ്ഞപ്പോൾ അവളുടെ മുഖത്തു സീരിയസ് ഭാവം ആയിരുന്നു .

“ചതിക്കല്ലേ നൂറാ, ഇതൊന്നും നെസി യോട് പറയല്ലേ എന്റെ ജോലി…? “

ഞാൻ ചെറു പേടിയോടെ പറഞ്ഞു, നൂറായുടെ മുഖഭാവം ശെരിക്കും എന്നെ ഞെട്ടിച്ചു.

“ഉം. ഞാൻ ഒന്നു ആലോചിക്കട്ടെ, “

അവൾ പറഞ്ഞു.

“നൂറാ പ്ലീസ്.. “

“ഉം “
അവൾ ഒന്നു മൂളിയതിന് ശേഷം പുറത്തെ കാഴച്ചക്കളിലേക്ക് കണ്ണും നട്ട് ഇരുന്നു.

ഞാൻ പിന്നിട് അതെ പറ്റി ഒന്നും അവളോട്‌ സംസാരിച്ചില്ല .

അങ്ങനെ ഞങ്ങളുടെ കാർ നെസിയുടെ കോച്ചിങ് സെന്ററിന്റെ ഗേറ്റ് നു മുൻപിൽ എത്തി .

Leave a Reply

Your email address will not be published. Required fields are marked *