ഞാൻ കാർ അകത്തേക്ക് കയറ്റാൻ തുടങ്ങവേ .
“ദേ നെസിത്താ “
നൂറാ അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.
ഞാൻ നോക്കിയപ്പോൾ നെസി ഞങ്ങളെയും കാത്ത് ബസ് സ്റ്റോപ്പിൽ നില്കുന്നു .
ഞാൻ കാർ വേഗം അവിടേക്ക് എടുത്തു .
ഞങ്ങളുടെ കാർ കണ്ടപ്പോൾ നെസി വേഗം ബസ് സ്റ്റോപ്പിന് വെളിയിലേക്ക് വന്നു.
നെസിയുടെ അടുത്ത് കൊണ്ട് ഞാൻ കാർ നിർത്തി .
നെസി ഞങ്ങളെ നോക്കി ഒരു പുഞ്ചിരി തൂകി കൊണ്ട് പുറകിലെ ഡോർ തുറന്നു അകത്തേക്ക് കയറി.
ഞാൻ കാർ അവിടെ ഇട്ടു തിരിച്ചു വീണ്ടും വന്ന വഴി വീട്ടിലേക്കു ഓടിച്ചു. നെസി യോട് നൂറാ എന്റെ കാര്യം വല്ലതും പറയുമോ എന്നാ പേടി കാരണം ഞാൻ അവരെ അധികം മൈൻഡ് ചെയ്യാതെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.
കാർ കുറച്ചു ദൂരം പിന്നിട്ടപ്പോൾ.
“ഇത്ത എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ് “
നൂറാ നെസിയോട് ചോദിച്ചു.
“കുഴപ്പം ഉണ്ടായിരുന്നില്ല. പിന്നെ ഒരു സന്തോഷ വാർത്ത ഉണ്ട് “
“ഉം , എന്താ ഇത്താ “
നൂറാ ആകാംഷയോടെ ചോദിച്ചു.
അതു കേട്ടപ്പോൾ അവൾ എന്താ പറയാൻ പോകുന്നത് എന്ന് അറിയാൻ ആയി ഞാനും കാതോർത്ത് ഇരുന്നു .
“എനിക്ക് മെഡിസിന് സീറ്റ് റെഡി ആയിട്ട് ഉണ്ട് “
നെസി സന്തോഷത്തോടെ പറഞ്ഞു.
“ആണൊ ഇത്താ “
“ഉം , അടുത്ത ആഴ്ച ഇന്റർവ്യൂ ഉണ്ട് അതിനു ചെല്ലാൻ പറഞ്ഞു വിളിച്ചിരുന്നു അവിടത്തെ ഇൻസ്റ്റിറ്റ്യൂട്ടിലെ സാർ “
“കൺഗ്രാറ്റ്സ് ഇത്താ “
“താങ്ക്സ് നൂറാ “
നെസി പറഞ്ഞു.
“ഇതെന്താ നൂറാ ഇന്ന് അഖിലേട്ടൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത്, പിറന്നാൾ ആയതു കൊണ്ടാണോ, “
നെസി ചിരിച്ചു കൊണ്ട് ചോദിച്ചു.
വേറെന്തോ ചിന്തയിൽ ഇരുന്ന എനിക്ക് നെസി ചോദിച്ചത് ക്ലിയർ ആയില്ല.
“എന്തുപറ്റി അഖിലേട്ടാ “
നെസി വീണ്ടും ചോദിച്ചു.
“എന്താ നെസി “
ഞാൻ ചോദിച്ചു .
“അപ്പോ ഞാൻ നേരത്തെ പറഞ്ഞത് ഒന്നും അഖിലേട്ടൻ കേട്ടില്ലേ “
“ഉം, കേട്ടു “
ഞാൻ ഒരു തണുപ്പൻ മട്ടിൽ പറഞ്ഞു.
“എന്നിട്ട് എന്താ എനിക്ക് ഒരു കൺഗ്രാറ്റ്സ് പോലും പറയാതെ മിണ്ടാതെ ഇരിക്കുന്നേ “
നെസി ചോദിച്ചു.
“അതു . അതു നെസി.. “
എനിക്ക് എന്താ പറയേണ്ടത് എന്നു അപ്പൊ ഓർമ്മ വന്നില്ല ,
“ഞാൻ പറയാം ഇത്താ “
ഞാൻ പറയാൻ ആയി വിക്കുന്നത് കണ്ടപ്പോൾ നൂറാ ചാടി കയറി പറഞ്ഞു.
അതു കേട്ടപ്പോൾ ഞാൻ ഞെട്ടി. ഇനി നൂറാ നേരത്തെലെത്തെ കാര്യം നെസിയോട് പറയുമോ എന്നു ഞാൻ ഭയന്നു .
“നൂറാ പ്ലീസ് പറയല്ലേ “
എന്ന രീതിയിൽ ഞാൻ നൂറായുടെ മുഖത്തേക്ക് നോക്കി.
അവൾ തിരിച്ചു ഇപ്പ ശെരിയാക്കി തരാം എന്ന ഭാവത്തിൽ എന്നെ നോക്കി .
ഞാൻ വേണ്ടാ പറയേണ്ട എന്നു കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.
അതും ഏറ്റില്ല.
“എന്താ കാര്യം നൂറാ?”
നെസി അക്ഷമയോടെ ചോദിച്ചു.
“അതു ഇത്താ ഈ അഖിലേട്ടൻ ചെയുന്നത് ശെരിയാണോ ? “”
നൂറാ പറഞ്ഞു തുടങ്ങി.
എന്റെ ഉള്ളിൽ ഭയം ഇരട്ടിച്ചു. എന്റെ നെഞ്ചിടിപ്പ് കൂടി.
“പറ നൂറാ “
നെസി ചോദിച്ചു,
“അതെ ഈ ചേട്ടൻ നമ്മുടെ വീട്ടിൽ വന്നിട്ട് എത്ര നാൾ ആയിട്ടുണ്ടാകും?.. “
നൂറാ ചോദിച്ചു .
“നീയെന്തിനാ ഇതൊക്കെ ചോദിക്കുന്നേ?.. “
നെസി തിരിച്ചു ചോദിച്ചു.
“അല്ല പറയ് ഇത്താ “
“ഉം ഒരു മൂന്ന് മൂന്നര വർഷം ആയിട്ടുണ്ടാകും “
നെസി പറഞ്ഞു.
“ഉം അത്രേം നാൾ ആയില്ലേ “
“ഉം “
“അതുപോരെ ഇത്താ ഒരു ബർത്ത് ഡേ ക്ക് ചിലവ് ചെയ്യാൻ ഉള്ള ബന്ധം “
നൂറാ ഒരു കള്ളചിരിയാൽ പറഞ്ഞു.
“ഉം പിന്നെ അതൊക്കെ ധാരാളം “
നെസി പറഞ്ഞു.
അത്രയും നേരം അവൾ എന്തു പറയും എന്നു ആലോചിച്ചു അവരുടെ സംസാരങ്ങൾ കേട്ടു ടെൻഷൻ അടിച്ചു ഇരുന്ന എനിക്ക് ഇതു കേട്ടപ്പോൾ മനസ്സിൽ കുളിർമഴ പെയ്തിറങ്ങി.
ഞാൻ നൂറായുടെ മുഖത്തു നോക്കി .
അവൾ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
നെസിയോട് മറ്റേ കാര്യം പറയാതിരുന്നതിനു ഞാൻ തിരിച്ചു നൂറയെ നോക്കി താങ്ക്സ് എന്ന് പതിയെ ചുണ്ടുകൾ അനക്കി കൊണ്ട് പറഞ്ഞു.
“അപ്പോ ഇത്താ ഇന്ന് നമുക്ക് ചേട്ടനെക്കൊണ്ട് ചെലവ് ചെയ്യിക്കാം,ചേട്ടന്റെ പിറന്നാളിന്റേം പിന്നെ…… “
നൂറാ പറഞ്ഞു നിർത്തി.
ഞാൻ അതു കേട്ടപ്പോൾ അവളുടെ മുഖത്തേക്ക് വീണ്ടും നോക്കി എന്താ പറയുന്നത് എന്നു അറിയാൻ ആയി.
