സ്നേഹനൊമ്പരം – 2 Like

“പിന്നെ..?? “

നെസി ചോദിച്ചു.

“പിന്നെ ഇത്തയുടെ മെഡിസിന് സീറ്റ്‌ ശെരി ആയതിനും “

നൂറാ പറഞ്ഞു.

ഓഹ് അപ്പൊ എനിക്ക് സമാധാനം ആയി ,

“അല്ല അഖിലേട്ടാ ചിലവ് ചെയ്യാൻ ഒരുക്കം അല്ലെ? “

നൂറാ കണ്ണിറുക്കി കൊണ്ട് എന്നോട് ചോദിച്ചു.

“പിന്നെന്താ ചെയ്യാല്ലോ , എപ്പോൾ വേണം എന്നു പറഞ്ഞാൽ മതി ഞാൻ റെഡി “

ഞാൻ പറഞ്ഞു.
“എന്നാ ഇത്താ നമുക്ക് ഇന്ന് തന്നെ ചിലവ് വാങ്ങിച്ചാലോ “

നൂറാ ചോദിച്ചു.

“ഇന്ന് വേണോ നൂറാ. “

നെസി ചോദിച്ചു “

“അതെന്താ ഇത്താ “

നൂറാ നെസിയോട് ചോദിച്ചു.

അതിനുത്തരം ഒന്നും നെസി പറയുന്നത് കേൾകാതിരുന്ന ഞാൻ മിററിലൂടെ നെസിയെ നോക്കി അപ്പോ അവൾ നൂറയോട് ആംഗ്യഭാഷയിലൂടെ സംസാരിക്കുന്നു.

അവളുടെ പ്രവർത്തികൾ കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിൽ ആയി .

എന്നെ കൊണ്ട് പൈസ ചിലവാക്കാൻ അവൾക്കു മടി ആണെന്ന് , എന്റെ കഷ്ടപ്പാട് അറിയാവുന്ന അവൾ നൂറയെ ചിലവിന്റെ കാര്യത്തിൽ നിന്നും പിന്മാറ്റാൻ ശ്രമിക്കുന്നു . എന്നെ രക്ഷിക്കാൻ ശ്രമിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ

“അഖിലേട്ടാ അല്ലെങ്കിൽ ഇന്ന് വേണ്ടാ പിന്നിട് എപ്പോഴെങ്കിലും അഖിലേട്ടൻ ചെയ്താൽ മതി ചിലവ് “

നൂറാ പറഞ്ഞു.

“അതെന്താ നൂറാ ചിലവ് ഇന്ന് വേണ്ടേ ,?. “

ഞാൻ ചോദിച്ചു .

“ഉം വേണ്ടാ അഖിലേട്ടാ “

“എന്റെൽ പൈസ ഇല്ലെന്നു കരുതി ആണൊ നിങ്ങൾ ചിലവിന്റെ കാര്യം മാറ്റി വെക്കുന്നത് “

ഞാൻ ചോദിച്ചു.

“ഹേയ് അതുകൊണ്ട് ഒന്നും അല്ല “

നെസി ചാടി കയറി പറഞ്ഞു.

“എന്നോട് നുണ പറയേണ്ട നെസി നിങ്ങൾ ആംഗ്യ ഭാഷയിലൂടെ സംസാരിക്കുന്നത് ഞാൻ മിററിലൂടെ ശ്രദ്ധിച്ചിരുന്നു . നിങ്ങൾ പൈസയെ ഓർത്ത് വറീഡ് ആകേണ്ടാ, ഞാൻ ചെലവ് ചെയാം എന്നു പറഞ്ഞത് എന്റെ സന്തോഷത്തിനു ആണു. നിങ്ങൾ രണ്ടാളും എന്തു വേണം എന്നു മാത്രം പറഞ്ഞാൽ മതി “

ഞാൻ പറഞ്ഞു നിർത്തി.

“എന്നാൽ ശെരി അഖിലേട്ടന്റെ ഇഷ്ടം “

നെസി പറഞ്ഞു.
“എന്നാൽ അടുത്തുള്ള ഒരു ഫൈവ് സ്റ്റാർ റെസ്റ്റോറന്റിൽ കയറാം “

ഞാൻ പറഞ്ഞു.

“അഖിലേട്ടാ എനിക്ക് ഒരു ആഗ്രഹം ഉണ്ട്? “

നൂറാ ആണ് ചോദിച്ചത്.

“പറ നൂറാ “

“എനിക്ക് മാത്രം അല്ല നെസിത്താ ക്കും ഉണ്ട് ആ ആഗ്രഹം. “

“ഉം പറ രണ്ടുപേരുടെയും ആഗ്രഹം എന്നെ കൊണ്ട് പറ്റുന്നത് ആണെങ്കിൽ ഞാൻ സാധിച്ചു തരാം “

ഞാൻ പറഞ്ഞു.

“രണ്ടു പേർക്കും ഒരു ആഗ്രഹം തന്നെ ആണു “

“ഉം “

“അതെ ഈ വലിയ റെസ്റ്റോറന്റിൽ ഒക്കെ കയറി മടുത്തു. അഖിലേട്ടനു പറ്റുക ആണെങ്കിൽ ഞങ്ങളെ റോഡ് സൈഡിൽ ഉള്ള ഈ ഉന്തുവണ്ടിയിൽ ഒക്കെ പാചകം ചെയുന്ന കടയിൽ ഞങ്ങളെ കൊണ്ടോകമോ.”

നൂറാ ചോദിച്ചു.

“തട്ടുകട ആണൊ ഉദ്ദേശിച്ചത് നൂറാ “

ഞാൻ ചോദിച്ചു.

“ആ അതു തന്നെ , ഇന്നാള് സനേച്ചി വന്നപ്പോൾ ചേട്ടൻ സനേച്ചി ക്ക് വാങ്ങിച്ചു കൊടുത്തില്ലേ പൊറോട്ട കൊത്തി നുറുക്കിയ മാതിരിയും അതിൽ മുട്ടയും മറ്റും ചേർത്ത് ഉള്ള ഒരു ഫുഡ്, “

“കൊത്ത് പൊറോട്ട ആണൊ “

“ആ അതു തന്നെ , അന്ന് സനേച്ചി ഞങ്ങൾക്കും കുറച്ചു തന്നിരുന്നു, അന്ന് അതു കഴിച്ചതിൽ പിന്നെ അതു വീണ്ടും കഴിക്കണം എന്നു ഒരു മോഹം.വാപ്പച്ചി യോട് പറഞ്ഞാൽ അങ്ങനത്തെ കടയിൽ ഒന്നും കൊണ്ടൊകില്ല . ചേട്ടന് ബുദ്ധിമുട്ട് ആകില്ലെങ്കിൽ ഞങ്ങളുടെ ഈ ആഗ്രഹം സാധിച്ചു തരോ ? “

നൂറാ ചോദിച്ചു.

“പിന്നെന്താ എപ്പോ സാധിച്ചുന്ന് ചോദിച്ചാൽ പോരെ, അടുത്ത നല്ലൊരു തട്ടുകടയിൽ തന്നെ കയറാം നമുക്ക് അവിടെ ഇരുന്നു ചൂടോടെ തന്നെ കൊത്തുപൊറോട്ട യും അകത്തു ആകാം പോരെ , “

ഞാൻ പറഞ്ഞത് കേട്ടപ്പോൾ രണ്ടുപേരുടെയും മുഖം പ്രസന്നം ആയി.

എനിക്ക് അതു കണ്ടപ്പോൾ സന്തോഷം ആയി ഞാൻ അടുത്ത കട നോക്കി വണ്ടി ഓടിക്കാൻ തുടങ്ങി അവസാനം ഒരു തട്ടുകടയുടെ അടുത്ത് കാർ നിർത്തി.
ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി ആ തട്ടുകടയുടെ അടുത്തേക്ക് നടന്നു .

ഒരു ഉന്തുവണ്ടിയിൽ ഷീറ്റ് കൊണ്ട് കെട്ടിയ നിലയിൽ ആയിരുന്നു തട്ടുകട . അതിനു അടുത്തായി ആൾക്കാർക്ക് ഇരുന്നു കഴിക്കാൻ ആയി ടേബിളുകൾ കിടക്കുന്നു.
മൂന്നാല് ടേബിൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു . അതും ഓരോ ടേബിളിനും ഓരോ കുടയുടെ തണലും.. നല്ല ഭംഗി ഉണ്ടായിരുന്നു അതു കാണാൻ .
സമയം നാലു മണി ആകുന്നുണ്ടയൊള്ളു അതിനാൽ ആളുകൾ അധികം ഉണ്ടായിരുന്നില്ല . ആറുമണി ക്കും ഏഴുമണിക്കും ഒക്കെ ആണു നല്ല തിരക്ക് ഉണ്ടാകാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *