ശരത്: “ഞാൻ ചോദിച്ച കാര്യത്തിന് എപ്പോഴും ഉത്തരം കിട്ടിയിട്ടില്ല… അവന്റെ കൂടെ ഇറങ്ങി പോകാൻ നിനക്ക് പ്ലാൻ ഉണ്ടോ”…
സ്നേഹ ഇല്ല എന്നു കുറുകി.
ശരത് : “അപ്പോൾ നീ ഇതു? തമാശക്ക് ചെയ്തതാണോ?”
സ്നേഹയുടെ എങ്ങലടി ഒട്ട് ഒന്ന് കുറഞ്ഞ പോലെ തോന്നി. അനങ്ങാതെ നിൽക്കുന്നത് കുറേനേരം കണ്ടു കഴിഞ്ഞപ്പോൾ ശരത് അവളുടെ മുഖം പിടിച്ചു ഉയർത്തി.
” പറ… എന്നോട് പറ… നീ ഇത് തമാശയ്ക്ക് വേണ്ടി ആണോ ചെയ്തത്?
അവന്റെ മുഖത്ത് ദേഷ്യം ഒന്നുമില്ല എന്നും കുസൃതി കലർന്ന ഒരു പുഞ്ചിരിയാണ് അവന്റെ മുഖത്ത് ഉള്ള ഭാവം എന്ന് കണ്ടതും അവൾക്ക് ചെറുതായി ചിരി വന്നു. നാണത്തോടെ അവൾ ഒന്ന് ചിരിച്ചിട്ട് തന്റെ മുഖം വീണ്ടും മറക്കുന്ന രീതിയിൽ അവന്റെ തോളത്തു പൂഴ്ത്തി. അവൻ അവളുടെ മുടിയെഴുകളിൽ സ്നേഹത്തോടെ തഴുകിക്കൊണ്ടിരുന്നു.
ആ നിൽപ്പ് കുറെ നേരം അവർ നിന്നു. അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. അവന് ഉറക്കം വന്നു തുടങ്ങിയിരുന്നു. അവൾക്ക് ഒരു പ്രണയം അല്ല അത്, മറിച്ച് ഒരു നേരമ്പോക്ക് മാത്രമായിരുന്നു എന്ന് അറിഞ്ഞപ്പോൾ അവന് ഒന്ന് സമാധാനമായി…
കഴിഞ്ഞ ഒരു ദിവസം മുഴുവനും അനുഭവിച്ചിരുന്ന ടെൻഷന്റെ ക്ഷീണം പെട്ടെന്ന് ഒന്ന് കുറഞ്ഞത് കൊണ്ടായിരിക്കാം അവന് ഉറക്കം വന്നത്…ഉറക്കത്തിനുള്ള ആഗ്രഹം അവൻ അറിയിച്ചപ്പോൾ അവൾ എതിർത്തില്ല.
അവളും അവനോടൊപ്പം കട്ടിലിൽ വന്നു കിടന്നു. പക്ഷേ അവനിൽ നിന്നും അകന്നു പുറംതിരിഞ്ഞ് ആണ് അവൾ കിടന്നത്. അവൾ സ്വയം സമാധാനം കണ്ടെത്തിക്കൊള്ളട്ടെ എന്നുള്ള വിചാരത്തിൽ ശരത്ത് കണ്ണുകൾ അടച്ചു. ഒന്ന് രണ്ടു മണിക്കൂർ ഗാഢമായ ഉറക്കത്തിന് ശേഷം അവൻ കണ്ണുതുറന്നപ്പോൾ കട്ടിലിൽ നിർവികാരയായി എണീറ്റ് ഇരിക്കുന്ന സ്നേഹയെ ആണ് അവൻ കണ്ടത്.
അവളോട് കിടക്കാൻ നിർബന്ധിച്ചു തന്നെ അവൻ അവളെ അരികിൽ കിടത്തി കെട്ടിപ്പിടിച്ചു കിടന്നു. ഇതിനിടയ്ക്ക് അവളെപ്പിക്കാനും അവൻ മറന്നില്ല. എന്താണ് നടന്നതെന്ന് നാളെ പറയാം എന്നും സമാധാനമായി ഇരിക്കാനും പറഞ്ഞു അവൻ അവളോട് ഉറങ്ങാൻ ആവശ്യപ്പെട്ടു.
എന്തായാലും താൻ ചെയ്ത തെറ്റ് ശരത് ക്ഷമിക്കും എന്നൊരു പ്രതീക്ഷ സ്നേഹക്ക് ഉണ്ടായി. ആ പ്രതീക്ഷ നൽകിയ ആശ്വാസത്തിൽ അവൾ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് ഊളിയിട്ടു.
*** *** *** *** *** ***
സത്യത്തിൽ അവരുടെ ജീവിതത്തിൽ ഈ വഴിതിരിവുണ്ടായത്തിന് കാരണമായ സംഭവം നടന്നത് ആറു മാസം മുൻപാണ്. തിരുവനന്തപുരം ഡൽഹി kk എക്സ്പ്രെസ്സ് ട്രെയിനിൽ വച്ച്…കൊല്ലത്തുള്ള തന്റെ വീട്ടിൽ തന്റെ രണ്ടു മക്കളായ അഭിനന്ദിനെയും അദ്വൈദിനേയും കൊണ്ട് ആക്കിയിട്ട് ഡൽഹിയിലേക്ക് മടങ്ങിപോകാൻ ട്രെയിൻ പിടിച്ചതാണ് സ്നേഹ. ഫസ്റ്റ് ക്ലാസ് ac കമ്പാർട്മെന്റിൽ…
നാല് പേർക് ഇരിക്കാവുന്ന കുപെയിൽ ആണ് അവൾക്ക് ബർത്ത് കിട്ടിയത്.. അവൾ കയറുമ്പോൾ തന്നെ ഒരു നോർത്ത് ഇന്ത്യൻ ദമ്പതിമാർ ആ കൂപെയിൽ സ്ഥാനം പിടിച്ചിരുന്നു… അവരോട് അവൾ ഒന്നു പുഞ്ചിരിച്ചു… ഹിന്ദിയിൽ അവർ ചില വിശേഷങ്ങൾ കൈമാറി..
തൃശ്ശൂർ എത്തിയപ്പോൾ ഒരു ചെറുപ്പക്കാരൻ അവരുടെ കൂപ്പയിലേക്ക് വന്നു… അവന്റെ പേര് നിതിൻ… വിൻഡോ സൈഡ് സീറ്റ് ശരിക്കും അവന്റെ ആണ്. പക്ഷേ അവൻ സ്നേഹയോട് അവിടെത്തന്നെ ഇരുന്നോളാൻ പറഞ്ഞു…
ട്രെയിൻ പിന്നെയും മുന്നോട്ട് പോയിക്കൊണ്ടിരുന്നു…
വൃദ്ധൻ : ( ഹിന്ദിയിൽ) ” അതെ നമ്മളെല്ലാവരും ഇനി എത്രനേരം ഇങ്ങനെ ബോറടിച്ച് ഇരിക്കണം? നമുക്ക് എന്തെങ്കിലും ഒരു ഗെയിം ഒക്കെ കളിച്ചു ജോളി ആക്കിയാലോ?
നിതിൻ :”എന്തു ഗെയിമാ ഇപ്പൊ കളിക്കാ? ”
വൃദ്ധൻ : ” നമുക്ക് അന്താക്ഷരി കളിച്ചാലോ? അന്താക്ഷരി എന്താണെന്ന് അറിയോ? ”
നിതിൻ : ” ഓ…പിന്നേ പിന്നേ…ചേച്ചിക്കറിയാമോ?
സ്നേഹ :” ഓ.. അറിയാം അറിയാം.. ”
വൃദ്ധൻ : എന്നാ നമുക്ക് തുടങ്ങിയാലോ?
തുടർന്ന് അയാൾ ഒരു പാട്ടിന്റെ രണ്ടു വരി പാടി… അയാളുടെ ഭാര്യ അതിന്റെ അവസാനത്തെ അക്ഷരം വച്ചു വേറൊരു പാട്ട്…,, തുടർന്ന് നിധിനും പിന്നെ സ്നേഹയും സ്നേഹയിൽ നിന്നും വൃദ്ധനും… അതെങ്ങനെ നീണ്ടു നീണ്ടു പോയി… ആ കൂപ്പേ മുഴുവൻ ഹിന്ദി പാട്ടുകൾ കൊണ്ട് നിറഞ്ഞു…
