ഹരിയുടെ ഭാര്യ അഞ്ജന – 1അടിപൊളി  

ഹരിയുടെ ഭാര്യ അഞ്ജന 1

Hariyude Bharya Anjana Part 1 | Author : Harikrishnan


 

പ്രിയരേ, അഞ്ജു എന്ന ഭാര്യ അഥവാ കളിക്കൂട്ടുകാരി  എന്ന കഥക്ക്  കുറെ മാസങ്ങൾക്കു ശേഷം വീണ്ടും ഒരു കഥ എഴുതുകയാണ്. ആദ്യ കഥയുടെ അവസാന എപ്പിസോഡിൽ ആദ്യകഥയുടെ സെക്കൻഡ് സീസൺ ആയി തുടർച്ച എഴുതൻ ശ്രമിക്കും എന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ കൂടുതൽ ആളുകളും പുതിയ കഥ ആകും നല്ലത്  എന്ന് അഭിപ്രായം അറിയിച്ചതിനാൽ പുതിയ ഒരു കഥ എഴുതുകയാണ്. ആദ്യ കഥയുടെ തുടർച്ച ഭാവിയിൽ വേണമെങ്കിൽ ആലോചിക്കാം എന്ന രീതിയിൽ മനസിലേക്ക് മടക്കി വച്ചിരിക്കുകയാണ് .

ആദ്യ കഥയിൽ പറഞ്ഞിരുന്നത് പോലെ സ്വന്ത ഭാര്യയെ തന്നെ ഇമാജിൻ ചെയ്തു എഴുതുന്നത് കൊണ്ട് ഇത്തവണയും നായികാ അവൾ തന്നെ ആണ്. പക്ഷെ തീർത്തും പുതിയ കഥാ പരിസരവും, പുതിയ കഥയും ആക്കാൻ പരമാവതി പരിശ്രമിക്കുകയാണ്. തെറ്റുകുറ്റങ്ങളും പോരായ്മകളും കൂടുതൽ സജഷനുകളും മുന്നേ പോലെ തന്നെ മടിക്കാതെ എഴുതി അറിയിക്കുക .

പഴയ കഥ ഇഷ്ടമായവരും ഇഷ്ടം ആകാത്തവരും തെറിവിളിച്ചവരും നല്ലതു പറഞ്ഞവരും എല്ലാം പുതിയ കഥയെയും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക. മുന്നേ പരിചയമില്ലാത്തവരോട് ആയ പറയുന്നു ഇത് ഒരു കുക്കോൽഡ് കഥയാണ്. ആ സെഗ്മെന്റ് ഇഷ്ടം അല്ലാത്തവർക്ക് ഇപ്പോളേ  ടാറ്റ…….

 

ഹരികൃഷ്ണൻ

—————————————————————————

അഞ്ജൂ…..

 

“ഞാൻ ഒരുങ്ങി ഒന്നിറങ്ങട്ടെ ഹരിയേട്ടാ ഒന്നാമതേ ലേറ്റ് ആയി ” ഹരിയുടെ വിളികേട്ടതിനു മറുപടിയായി ദൃതിയിൽ അഞ്ജു പറഞ്ഞു.

 

” അത് കൊണ്ട് തന്നെയാ ഞാൻ വിളിച്ചേ , നിന്റെ ക്യാബ് വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് എത്ര നേരമായി പൊക്കൂടെ , നിനക്ക് ശേഷം കുളിച്ച ഞാൻ ഒരുങ്ങി ഇറങ്ങിയിട്ട് എത്ര നേരമായി “ഹരി തെല്ലു സ്വരം കടുപ്പിച്ചു പറഞ്ഞു.

 

“അത് നിങ്ങടെ പോലെ ആണോ ഞാൻ, എന്റെ സൗന്ദര്യം നോക്കണ്ടേ എനിക്ക് ” ഒരു കുസൃതി ചിരിയോടെ അഞ്ജു പറഞ്ഞു കൊണ്ട് ഒരുങ്ങി തീർന്നിട്ടും ഒരു തൃപ്തിക്കായി ഒന്നുകൂടി കണ്ണാടിയിൽ ആകെ ഒന്ന് നോക്കിയിട്ട് അവൾ റൂമിൽ നിന്നും ഹാളിലേക്ക് വന്നു .

 

” അത് ശരിയാ ഒത്തിരി സൗന്ദര്യരാധകർ ഉള്ളതല്ലേ, ആരേം നിരാശരാക്കരുതല്ലോ ” കുസൃതി ചിരിയോടെ ഹരി പറഞ്ഞു .

 

” നിങ്ങൾക്ക് അസൂയയാണ് മനുഷ്യാ” ചുണ്ടു കോട്ടി  ചിരിച്ചു കാണിച്ചു കൊണ്ട്  അവൾ ബാഗും എടുത്ത് ഓഫീസിലേക്ക് പോകാൻ തയ്യാറായി.

 

അവളെ വലിച്ചു ചേർത്ത് ഒരു ഉമ്മ നല്കാൻ ഉള്ള ഹരിയുടെ ശ്രമത്തെ പെട്ടെന്ന് പോയി മെയിൻ ഡോർ തുറന്നു പരാജയപെടുത്തികൊണ്ട് അവൾ ഫ്ലാറ്റിനു പുറത്തേക്കിറങ്ങി.

 

“കണ്ണിൽ ചോര യില്ലാത്ത ദുഷ്ട”അവളെ ഒന്ന് പതിയെ നുള്ളി പറഞ്ഞുകൊണ്ട് ഹരി ഫ്ലാറ്റിന്റെ ഡോർ ലോക്ക് ചെയ്തു അവൾക്കൊപ്പം ലിഫ്റ്റിലേക്ക് കയറി . അവന്റെ മുഖഭാവം കണ്ടു അവളും ചിരിച്ചു .

ലിഫ്റ്റിറങ്ങി തന്റെ കാറിലേക്ക് കയറിയിട്ട് ദൂരെയായി പാർക്ക് ചെയ്തിരുന്ന അവളുടെ കമ്പനി ക്യാമ്പിലേക്ക് നടന്നു നീങ്ങുന്ന അഞ്ജുവിനെ ഹരി  നോക്കി ഇരുന്നു.സ്ഥിരമായി അവളെ വായിനോക്കി നിക്കുന്ന ചെറുപ്പക്കാർ ഇന്നും പതിവുതെറ്റാതെ കോൾഡ് സ്റ്റാറിന് മുന്നിൽ ഉണ്ട് എന്ന് കണ്ടു ഹരി ഒന്ന് പുഞ്ചിരിച്ചു.ടീഷർട്ടും ജീൻസും ഇട്ടു നടന്നു പോകുന്ന അഞ്ജുവിനെ ആർത്തിയോടെ നോക്കുന്ന ചെറുപ്പകരുടെ ദൃശ്യം എന്നത്തേയും പോലെ അന്നും ഹരിയുടെ പാന്റിനുള്ളിൽ ചെറിയ അനക്കം ഉണ്ടാക്കി.

അഞ്ജു വണ്ടിയിൽ കയറി പോയിക്കഴിഞ്ഞപ്പോൾ , ഹരിയും സ്വബോധം വന്നു വണ്ടി പാർക്കിങ്ങിൽ നിന്നും മുന്നോട്ട് എടുത്ത് ഓഫീസിലേക്ക് ഓടിച്ചു പോയി.

 

38 കാരനായ ഹരി ബഹ്‌റൈൻ എന്ന കൊച്ചു അറബ് രാജ്യത്തെ ഒരു കാർഗോ കമ്പനിയിൽ അഡ്മിൻ  മാനേജർ ആയി ജോലി ചെയ്യുന്നു , 33 കാരിയായ അഞ്ജു ഒരു ഇന്റീരിയർ ഡിസൈനിങ് കമ്പനിയിൽ ഡിസൈനർ ആയി ജോലി ചെയ്യുന്നു .

കൊച്ചിയിൽ സെറ്റിൽ ആകാൻ വേണ്ടി ഫ്ലാറ്റ് ഒക്കെ വാങ്ങിയിട്ട് പ്രവാസജീവിതം അവസാനിപ്പിക്കാൻ ഉള്ള അവസരം കാത്തു കഴിയുന്നു. ഒരു മകൾ , 4 വയസുകാരി, നാട്ടിൽ അഞ്ജുവിന്റെ അമ്മയ്ക്കും അച്ഛനും ഒപ്പം താമസിച്ചു പഠിക്കുന്നു. ജോലി തിരക്കിനിടയിൽ മോളെ ഒപ്പം കൂട്ടാൻ  പറ്റുന്നില്ല എന്ന വിഷമം ഒഴിച്ച് നിർത്തിയാൽ എന്ത് കൊണ്ടും സുഖം സുഭിഷം ജീവിതം .

നാട്ടിലേക്ക് മാറാനായി നാട്ടിൽ ഒരു ജോലിക്ക് ഇന്റർവ്യൂ ഒക്കെ കഴിഞ്ഞു കോണ്ഫിര്മഷന് വേണ്ടി വെയിറ്റ് ചെയ്യുകയാണ് ഹരി , അഞ്ജുവിനും നാട്ടിൽ ജോലി ഏറെക്കുറെ റെഡി ആണ് പക്ഷെ അപ്പോഴും ബഹ്‌റൈൻ എന്ന രാജ്യത്തെ വിട്ടു പോകാൻ അവർക്കു വിഷമം ഉണ്ട്. ഒരു അറബ് രാജ്യത്തിൻറെ കടുത്ത നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത ഒരു പക്ഷെ നാട്ടിലെക്കാൾ സ്വാതന്ത്ര്യവും സൗഹൃദവും ഉള്ള ബഹ്‌റൈൻ വിട്ടുപോകുന്നത് മാത്രമാണ് അവർക്ക് ആകെ ഉള്ള വിഷമം എന്നാലും നാടും വീടും മകളും ഒക്കെ അവരെ നാട്ടിലേക്ക് മാറി സെറ്റിൽ  ആകാൻ പ്രേരിപ്പിക്കുന്നു.

 

———————–

 

ഫോൺ റിംഗ്  ചെയ്യുന്നത് കേട്ട് ഹരി ആലോചനകളിൽ നിന്നും ഉണർന്നു, അപ്പോളേക്കും വണ്ടി കമ്പനിയുടെ പാർക്കിംഗ് ലോട്ടിൽ എത്തിയിരുന്നു.

 

ഫോണിൽ അഞ്ജുവാണ് , ” പറയെടി ” വണ്ടിയിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് നടക്കുമ്പോൾ റിംഗ് ചെയ്തു കൊണ്ടിരിക്കുന്ന ഫോൺ എടുത്ത് ഹരി പറഞ്ഞു

 

” ഓഫീസിൽ എത്തിയോ ” മറുതലക്കൽ അഞ്ജു  ചോദിച്ചു.

 

” എത്തി , എന്തേ പതിവില്ലാതെ ഒരു കുശലം ” ഹരി തിരിച്ചു ചോദിച്ചു.

 

“ഒന്നുമില്ല, ഇന്ന് രണ്ടു പേര് ലേറ്റ് ആയി അതോണ്ട് ഇതുവരെ എത്തിയില്ല ഓഫീസിൽ . ഒരാളെ വെയിറ്റ് ചെയ്തു വണ്ടി ഇവിടെ കിടക്കുവാണ് അപ്പോൾ വെറുതെ വിളിച്ചതാ “അഞ്ജു പറഞ്ഞു

 

” ആഹാ അപ്പൊ നിന്റെ ആരാധകൻ സർദാറിന്  സന്തോഷമായി കാണുമല്ലോ, മതിയാവുവോളം വായിൽ നോക്കാമല്ലോ ” ഒരു കുസൃതി ചിരിയോടെ ഹരി പറഞ്ഞു.

 

” നാണമില്ലല്ലോ ഇങ്ങനെ ചളിയടിക്കാൻ” ഏറുകണ്ണിട്ടു പഞ്ചാബി ഡ്രൈവറെ നോക്കികൊണ്ട് അഞ്ജു ഹരിയോട് പറഞ്ഞു. വണ്ടിയിലെ സെൻട്രൽ മിററിലൂടെ  അയ്യാൾ അവളെ ഏറുകണ്ണിട്ട് നോക്കി ഇരിക്കുവാണെന്നു അവൾക്ക് മനസിലായി. അവളുടെ നോട്ടം കണ്ടപ്പോൾ അയ്യാൾ നോട്ടം പുറത്തേക്ക് ആക്കി ഒന്നും അറിയാത്തപോലെ ഇരിക്കുന്നത് കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു.

 

“ഞാൻ നാണിച്ചിട്ടെന്താ , നീ ഒരുങ്ങി കെട്ടുന്നത് പിന്നെ ഇതിനൊക്കെ അല്ലെ , അയ്യാൾ വായിൽ  നോക്കുന്നു എന്നറിഞ്ഞതിനു ശേഷം നിന്റെ ഒരുക്കം കൂടിയത് ഞാൻ  കാണുന്നില്ലെന്നാ നിന്റെ വിചാരം” ഹരി കളിയായി പറഞ്ഞു.

 

” നാണം കെട്ട സാധനം, ഇതേ എന്റെ കുഴപ്പമാണ് , ഒരാവശ്യവുമില്ലാതെ നിങ്ങളെ വിളിച്ചോണ്ടല്ലേ ഇതൊക്കെ കേൾക്കേണ്ടി വരുന്നേ , ഫോൺ വച്ചോ ഇതുവരെ വണ്ടിയിൽ മലയാളികൾ ഇല്ല,ഇനി വരുന്നത് മലയാളി ആണ് അവര് കേൾക്കണ്ട ഭർത്താവിന്റെ ഈ തോന്നിവാസം ” അവൾ ചിരിയോടെ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *