ഹാജിക്ക മക്കളെ എല്ലാപേരെയും പൊന്ന് പോലെ നോക്കി ഇലയതായത് കൊണ്ട് റൂഹിയെ കുറയെ അധികം ലാളിക്കും എന്ന് മാത്രം …റൂഹി ആള്‍ ഒരു കൊച്ച് ചട്ടമ്പി ആണ് എല്ലാപേരെയും തുപ്പും കല്ലെടുത്ത് ഏറിയും കുഞ്ഞുപിള്ളേരുടെ കുസൃതികള്‍ മൊത്തം എടുത്ത ആ അവതരത്ത്തിനു ഹാജിയാര്‍ ഇട്ട ചെല്ലപ്പേര് കൊച്ച് വാവ എന്നാണ്….
സന്തോഷകരമായ ആ കുടുംബതരീക്ഷം മുന്നോട്ടു പോകവേ …. ഒരു ദിവസം ഒരാള്‍ ഹജിക്കയെ കാണാന്‍ വന്നു വസന്തന്‍ ബ്രോക്കര്‍ നാട്ടിലെ പ്രമാണിമാരുടെ മാത്രം കല്യാണം ഏറ്റെടുത്തു ഭംഗിയായി നടത്തി നല്ല കമ്മീഷന്‍ രണ്ടു സൈഡില്‍ നിന്നും അടിക്കുന്ന ഒന്നാന്തരം വിടുവായന്‍ ….!!!
ഹാജിക്ക അയാളെ അകത്തേക്ക് ക്ഷണിച്ചു ……….!
“ഹാജിക്കാ വന്നകാര്യം മുഖവുരയില്ലാതെ പറയാം ….”
“പറവസന്താ ” !!! ( തെല്ല് ആശ്ചര്യത്തോടെ ഹാജിക്കാ വസന്തനോടയി പറഞ്ഞു )
“ഇക്കാ മൂത്ത കുട്ടി പഠിക്കാന്‍ പോകുന്ന വഴിയില്‍ ഒരു പയ്യന്‍ വഴിയില്‍ വച്ച് കൊച്ചിനെ കണ്ട് ഇഷ്ടപ്പെട്ടു ……..നിങ്ങള് ഇപ്പൊ കെട്ടിച്ചയക്കാന്‍ പ്ലാന്‍ ഉണ്ടോ ?…”
“അവള് പഠിക്ക്യല്ലോടോ ഇപ്പഴേ കല്യാണം വേണ്ട നമ്മള്‍ ഈ തെക്കോട്ട് ഉള്ളവര്‍ പക്വത എത്താത്ത കൊച്ചുപുള്ളകളെ പിടിച്ചു വച്ച് എങ്ങനെ കെട്ടിക്കും “
വതിലിന്റെ മറവില്‍ നിന്ന് ഒരു വളകിലുക്കം കേട്ട് ഹാജ്ജിയാര്‍ അങ്ങോട്ട് നോക്കി ….
(അത് ഇളയിടം തറവാട്ടിലെ ഒരു രീതിയ ഉമ്മറത്ത് അന്യ ആണുങ്ങള്‍ വന്നു സംസാരിക്കുന്നു എങ്കില്‍ പെണ്ണുങ്ങള്‍ക്ക് സഭയില്‍ ഇരിക്കുന്ന ആണ്ങ്ങളോട് എന്തേലും അത്യാവശ്യ കാര്യം പറയണം എങ്കില്‍ അവര്‍ പദസരമോ വളയോ കിലുക്കും ……….)
ഹജ്ജിയറിനു കാര്യം പിടികിട്ടി ……….. കസേരയില്‍ നിന്ന് എണീക്കുമ്പോള്‍ വസന്തനോടായി പറഞ്ഞു
“അവള്‍ക്കെന്തോ എന്നോട് പറയാന്‍ ഉണ്ട് ഞാന്‍ ഒന്ന് ചോദിചെച്ചു വരാമെന്താ കര്യോന്നു…വസന്തന്‍ ഇരി …..”
അപ്പോഴേക്കും വേലക്കാരി നസീമ അവിടെ കുടിക്കാന്‍ ചായയും പലഹാരവും കൊണ്ടുവച്ചു …….
ചായക്ക് കടി പഴംനിറച്ചത് ഒരെണ്ണം വസന്തന്‍ എടുത്ത് കഴിച്ചു കൊണ്ടിരുന്നു ….
വാതിലിന്റെ മറവില്‍ നിന്ന സ്വന്തം ഭാര്യോടായി ………
“നിനക്കെന്താ ഇത്ര അത്യാവശ്യം ഇപ്പൊ ………അയാള്‍ പോകാന്‍ ഒരുങ്ങുകയായിരുന്നു ………..”
“ഇക്കാക്ക… നിങ്ങള്‍ എന്ത് അറിഞ്ഞിട്ടാണ് മോള് കൊച്ച് കൊച്ച് എന്നും പറഞ്ഞിരിക്കുന്നെ ? പെണ്ണിന് വയസ്സ് 21 ആയി വല്ല ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക് ?”
” എടി അവള്‍ പടിക്കയല്ലേ ? ……”
“പഠിപ്പൊക്കെ നടക്കും ….നല്ല ബന്ധമാല്ലാതെ വസന്തന്‍ കൊണ്ട് വരതില്ലല്ലോ …നിങ്ങള് കാര്യം തിരക്കീന്‍ ….”
“പയ്യന്റെ വീട്ടുകാര് കൊള്ളാമോ ആരാ എവിടെന്നാ എന്നൊക്കെ ചോദിക്ക് …..അല്ലാതെ വന്നു കേരുന്നവരെ ആട്ടി പറഞ്ഞയക്കാതെ യെന്റിക്ക ….”
“മ് ഉം ….” ഹാജി ഇരുത്തി മൂളി ….
” കണ്ണും മിഴിച്ചു നില്‍ക്കാതെ ഒന്ന് പോയി ചോയിക്കെന്റെയിക്കാ നിങ്ങള് ….പോയിയാണ് അങ്ങോട്ട് ….”
റുഖി ഭര്‍ത്താവിനെ ഉമ്മറത്തേക്ക് ഉന്തി തള്ളി ചെറുതായിട്ട് ……
“ശരി …..ഞാന്‍ ചോദിക്കാം …..” എന്ന് പറഞ്ഞു ഹാജിക്ക വസന്തനോട്….
” ഡാ വസന്താ ……”
“എന്താ… യിക്ക …..”
“ഇവിടുള്ള പയ്യനാടാ അവന്‍……..?”
“അത് ഇക്ക പോത്തന്കോട് ഷുക്കൂര്‍ ലബ്ബ എന്ന് കേട്ടിട്ടില്ലേ ….അയാളുടെ മകന ….നല്ല തറവാട്ട് കാരാ ….”
“ആ…. കുടുംബം ഒക്കെ അറിയാം …. അപ്പോള്‍ അബ്ദുറഹ്മാന്‍ ലബ്ബയുടെ ആരായി വരും ഈ ഷുക്കൂര്‍?……….”
വസന്തന്‍ കുഴഞ്ഞു ……..അയാള്‍ക്ക് അറീല്ല …..
“ഹാജിക്ക ഉദേശിച്ചത് ?….”
“എടാ വസന്താ …. പോത്തന്കോട് അബ്ദുറഹ്മാന്‍ ലബ്ബ എന്റെ ഉപ്പാടെ കൂട്ടുകരന….അയാളും ഈ നീ പറഞ്ഞ ഷുക്കൂറും തമ്മില്‍ എന്താ ബന്ധം എന്നാ ഞാന്‍ ചോദിച്ചേ …. ഈ ലബ്ബ ഫാമിലി ആകുമ്പോള്‍ എന്തേലും ബന്ധം കനാതിരിക്കില്ലല്ലോ …. മനസ്സിലായോ ?
“ഞാന്‍ ഒന്ന് വിളിച്ചു ചോദിക്കട്ടെ ……ഇക്ക ഒരു മിനിറ്റ് ….”
എന്ന് പറഞ്ഞു വസന്തന്‍ മുറ്റത്തേക്ക് ഇറങ്ങി ……പുറത്തു ഒരാള്‍ നില്‍ക്കുവായിരുന്നു …അയാളോട് എന്തോ ചോദിച്ചു ….. ചിരിച്ചോണ്ട് മടങ്ങി വന്നു ………..
