ഹാൻഡ്‌സ് അപ്പ്‌ മമ്മി

‘വെസ്റ്റിൽ റൗണ്ടസ്ന് ഇറങ്ങിയ ടീംന്റെ ശ്രദ്ധക്ക്, പള്ളിക്ക് സമീപം ഉള്ള റോഡിൽ സംഘർഷം നടക്കുന്നുണ്ട്, എത്രയും പെട്ടെന്ന് അവിടെ എത്തേണ്ടതാണ്, റിപീറ്റ് പള്ളിക്ക്‌ അടുത്തുള്ള റോഡിൽ സംഗർഷം…. ഓവർ.’

കോൺസ്റ്റബിൾ മുരളി തന്റെ ടേബിളിലെ വാക്കി ടോക്കിയുടെ ശബ്ദം അൽപ്പം കുറച്ചു.

മുരളി : ഹാ പറയ്‌,…. ഓ നിങ്ങളോ!,നിങ്ങൾ ഒത്തു തീർപ്പാക്കിയില്ലേ ഇതുവരെ,

Person 1: സാർ, ഞാൻ ഇന്നലെ വേടിച്ച 30000 രൂപ യുടെ ഫോൺ കൂടിയ ഈ ചെർക്കൻ ഇടിച്ചു തെറിപ്പിച്ചേ, എന്റെ കാലും പോയി എന്നിട്ടും ഞാൻ ഇവനോട് 15000 ആണ് ചോദിച്ചേ, എനിക്ക് ഈ കേസിന് പിറകേ നടക്കാൻ ഒട്ടും സമയം ഇല്ല.

Person 2:സാറെ ഞാൻ എവിടുന്നാ ഇത്രെയും പൈസ ഒപ്പിക്കുക.

മുരളി :ഡാ ചെക്കാ നിനക്ക് ആണേൽ അത്ര പ്രായം ഒന്നും ആയിട്ടില്ല, കേസും കോപ്പും ഒക്കെ അയാൽ ഭാവി തുലയും.എന്തെന്ന് വച്ചാൽ കൊടുത്തു ഒഴിവാക്കാൻ നോക്ക്

Person 1:സാറെ എന്റെൽ ഒന്നും അത്രെയും എടുക്കാൻ ഇല്ല എന്താ നിങ്ങൾക്ക് ഒന്നും മനസിലാവാത്തെ.(നിരാശയിലും ദേഷ്യത്തിലും)

മുരളി :ഡാ മൈ….., പ്രായത്തിന്റെ ചോരത്തിളപ്പൊക്കെ അങ്ങ് നിന്റെ വീട്ടിൽ,എന്റുഡ ഇറക്കല്ലേ, പൈസേം പറിയും ഇല്ലാത്തോണ്ടാണാഡാ, 1-2 ലക്ഷം രൂപയുടെ ബൈക്കും കൊണച്ചോണ്ട് നീ നാട്ടുകാരുടെ കവ കീറാൻ ഇറങ്ങിയത്, എന്തെന്ന് വച്ചാൽ കൊടുത്ത് സെറ്റിൽ ആക്കിക്കോ ഇല്ലേൽ കരുതി കൂട്ടിയുള്ള കൊലപാതക ശ്രെമം എന്ന് എഴുതി ചേർത്ത് വണ്ടിയും കിണ്ടിയും ചേർത്ത് പിടിച്ച് അകത്തു ഇടും,കേട്ടട….. (ദേഷ്യത്തിൽ )

കോൺസ്റ്റബിൾ ബിനു :”മുരളി സാറേ, സർക്കിൾ വരുന്നുണ്ട്, മുഖം ഒത്തി കട്ടിയാ.”

മുരളി : എന്താ പ്രശനം സാറെ?

ബിനു :അറിയില്ല, നോക്കാം.

മുരളി അയാളുടെ തൊപ്പി ടേബിളിൽ നിന്ന് എടുത്തു തലയിൽ വച്ചു.
മുരളി :ദേ അങ്ങോട്ട്‌ മാറി നിന്ന് മോൻ ഒന്നുടെ ചിന്തിക്ക്, എന്നിട്ട് ഒത്ത് തീർപ്പാക്കിയിട്ടു വന്നാൽ മതി.

മുരളി തന്റെ മുന്നിൽ നിന്ന പരാതിക്കാരോടായി പറഞ്ഞു.

സർക്കിൾ ഇൻസ്‌പെക്ടർ അനിൽ തന്റെ ദേഷ്യ ഭാവവും ആയി സ്റ്റേഷനിൽ കയറി വന്നു.

മുരളി അദ്ദേഹത്തിന് ഒരു സല്യൂട്ട് കൊടുത്തു.

അനിൽ :ഇന്നലെ വൈകുന്നേരം റൗണ്ടിസിന് ഇറങ്ങിയ ആ 3 പിങ്ക് പടയേയും എനിക്ക് ഇപ്പൊ എന്റെ കാബിനിൽ കാണണം.കേട്ടല്ലോ?(ദേഷ്യത്തോടെ)

അനിൽ മുരളിയോട് പറഞ്ഞു.

മുരളി :ഓക്കേ സർ.

അനിൽ മെല്ലേ മുകളിൽ ഉള്ള തന്റെ കാബിനിൽ വേഗത്തിൽ ചലിച്ചു.

ബിനു :എന്താ സാറെ പ്രശ്നം.

മുരളി :ഓഹ് ഇന്നലെ അവര് ഏതോ പെണ്ണിനെ പിടിച്ചു വിരട്ടി എന്ന് പറയുന്ന കേട്ടു, നമ്മട ബാർ നടത്തുന്ന കുര്യച്ഛന്റെ മോളായിരുന്നു അത്.

ബിനു :മുകളിൽ നിന്ന് നല്ല പ്രഷർ കാണും. അല്ലെ സാറെ,

മുരളി :ഹാ,താൻ അവരെ വിളിച്ചേ,

ബിനു :സാറെ ബിനിതേം, അരുണിമേം മാത്രേ വന്നിട്ടുള്ളൂ, “അനിത”ഇതുവരെ എത്തിയില്ല.

മുരളി :ഇവരിത് എവിടെയാ.

ബാത്റൂമിൽ

അരുണിമ /കോൺസ്റ്റബിൾ :മാഡം അതിന് നമ്മൾ എന്താ ചെയ്തേ?

ബിനിത :എനിക്ക് അറിയില്ല,അവൾ ഇതെവിടെ പോയി ഇരിക്കുകയാ?.

ഒരു സ്കൂട്ടറിന്റെ ശബ്ദം മുഴങ്ങുന്നു, പെട്ടെന്ന് സ്റ്റേഷന്റെ വാതിലിൽ കൂടി ഒരു സ്ത്രീ ചുരിതാർ ഇട്ട്, ഒരു ബാഗുമായി മെല്ലേ കടന്ന് വരുന്നു, അവളുടെ കാലിലെ ബൂട്ട് ആ തറയിൽ അമർന്നു ശബ്ദം ഉണ്ടാക്കുന്നു, കണ്ടാൽ ഒരു 35 വയസ്സ് പ്രായം തോന്നിക്കുന്ന അത്യാവശ്യം പൊക്കവും തടിയും ഉള്ള അവർ നേരെ മുരളിയുടെ ഡെസ്ക്കിൽ ഉള്ള രെജിസ്റ്ററിനെ ലക്ഷ്യമാക്കി നടക്കുന്നു.അനിതയാണത്, വനിത കോൺസ്റ്റബിൾ. അൽപ്പം ചൂടത്തിയാണ് അനിത,

അനിതയ്ക്ക് ഒരു മകൻ അതുൽ, അവൻ ഇപ്പോൾ കോളേജിൽ ചേർന്നു, പഠിക്കാൻ ബഹു മിടുക്കൻ, ഭർത്താവ് രാകേഷ്, വാട്ടർ അതോറിറ്റിയിൽ എഞ്ചിനീയർ. അവർ മൂന്ന് പേരടങ്ങുന്ന ഒരു കുടുംബം. പോലീസുകാരി ആയിരുന്നതിനാൽ അവൾ വീട്ടിലും ആ സ്വാഭാവം പിന്തുടർന്നിരുന്നു.
മുരളി :എന്താ മാഡം ഇന്ന് നേരത്തെ?

അനിത : ഓ അവന്റെ അഡ്മിഷൻ നടക്കുകയല്ലേ സാറെ, അവൻ പറയുന്ന കോഴ്സ് ഒന്നും ഈ ഇട്ടാവട്ടത്തില്ല, അങ്ങനെ അവന്റെ കോളേജ് നോക്കി ഇരുന്നു സമയം പോയതറിഞ്ഞില്ല.

മുരളി :ഇന്നലത്തെ സംഭവത്തിൽ മൂന്നിനേയും സർക്കിൾ വിളിക്കുനുണ്ട്.

അനിത ഒപ്പിട്ടു നിവർന്നു

അനിത :ഓഹ് അയാളുടെ വായിന്നു രാവിലെ തന്നെ കേൾക്കണോല്ലോ.

അവൾ ഡ്രസിങ് റൂമിലേക്ക്‌ നടന്നു, പോലീസ് വേഷം അണിഞ്ഞു അവൾ തന്റെ കൂട്ടാളികളെ അവിടെയൊക്കെ അന്വേഷിച്ചു.

അനിത :ഇവിടെ നിക്കുവാണോ മക്കളെ, വാ ഏമാനെ കാണണ്ടേ?

ബിനിത :നീ വന്നോ,ആരെ ഉണ്ടാക്കാൻ പോയെടി നീ? ഇനി താമസിച്ചതിനു അയാള് വേറെ വല്ല പണിയും കൂടി മൂന്നിനും തരും.

അവർ മൂന്നുപേരും മെല്ലേ സർക്കിളിന്റെ കാബിൻ ലക്ഷ്യമാക്കി നടന്നു.

അരുണിമ :മാഡം ഇനി, പണീന്നു പിരിച്ചു വീടോ?

ബിനിത :അതേ ഡീ, നിന്നെ എന്തായാലും വിടും.

അരുണിമ :ഇനി എന്താ ചെയ്യാ.

അനിത :നീ വേണ്ടപോലെ ഒക്കെ സർ നെ കണ്ടാൽ ചിലപ്പോ നിന്നെ പിരിച്ചു വിടില്ല. (അവൾ ചിരിച്ചു )

ബിനിത :അരുണിമേ നീ ആദ്യം ചെല്ല് നീ അല്ലേ ജൂനിയർ,

അവർ അവളെ തള്ളി വിട്ടു

അരുണിമ :സർ മേ ഐ?

അനിൽ :ഇൻ…ഇൻ…

അവർ മൂന്ന് പേരും വരി വരി ആയി അനിലിന്റെ ടേബിളിന് മുന്നിലേക്ക്‌ നടന്നു.

അനിൽ :ഈ പോലീസ് എന്ന് പറഞ്ഞാൽ എല്ലാവരേം വിരട്ടാം എന്ന് വിചാരിച്ചു ആരും ഇങ്ങോട്ട് കേറണം എന്നില്ല (ശബ്ദം കടുപ്പിച്ച് )

അവർ രണ്ടും തല താഴ്ത്തി അനിത ഒഴികെ

അനിത :സാർ അത് നമ്മുടെ ഫാൾട്ട് അല്ല, അവൾ അവിടെ കിടന്ന് ഷോ കാണിച്ചു മെഴുകുകയായിരുന്നു, എനിക്ക് അത് കണ്ട് നിക്കാൻ ഒക്കില്ല സാറെ ഞാൻ ഉള്ളത് പറയാല്ലോ.

അനിൽ :അതിന് ഒരാളെ തെറി വിളിക്കുകയാണ്‌ വേണ്ടേ ദേ അവൾ കുര്യച്ഛന്റെ മോളാണ് പോരാഞ്ഞിട്ട് അവൾ അതെല്ലാം റെക്കോഡ് ചെയ്തിട്ടും ഉണ്ട്, എല്ലാം നമുക്ക് എതിരാണ്, മനസിലാക്കിയാൽ കൊള്ളാം മൂന്നും.
അവർ ഒരക്കഷരം മിണ്ടിയില്ല,

അനിൽ :അപ്പൊ എങ്ങനെയാ ഇറങ്ങുകയല്ലേ ട്രാഫിക് ഡ്യൂട്ടിക്ക്, ഹാ എന്നാൽ വിട്ടോ.

മൂന്നും മനസ്സിൽ ശപിച്ചു കൊണ്ട് മെല്ലേ തിരിഞ്ഞു നടന്നു.

അനിൽ :അനിത അവിടെ നിക്ക്.

അവർ വെളിയിൽ ഇറങ്ങി അനിതയ്ക്കായി വെയിറ്റ് ചെയ്തു.

അരുണിമ :ഇത്രേ ഉള്ളാർന്നോ, ഞാൻ അങ്ങ് പേടിച്ചു പോയി മാഡം.

ബിനിത മെല്ലേ അവളെ നോക്കി

ബിനിത :ഓഹ് ഇനി വെയിലത്ത്‌ നിന്ന് ചാകാം.

അൽപ സമയത്തിന് ശേഷം അനിത അവിടേക്കു വന്നു, അവരുടെ മുഖത്തില്ലാത്ത ഒരു തെളിച്ചം അവളുടെ മുഖത്ത് അവർ കണ്ടു.

ബിനിത :എന്താടി ഒറ്റക്കിരുത്തി പ്രൊമോഷൻ വല്ലോം തന്നോ?

അനിത :അതല്ലടി, എനിക്ക് ട്രാൻസ്ഫർ ആയി, ലെറ്റർ വന്നു.

അവർ മെല്ലെ വണ്ടിയിൽ കയറി ബിനിത ഡ്രൈവിങ് സീറ്റിലും അനിത മുൻപിലും അരുണിമ പിന്നിലും ആയി ഇരുന്നു.അവർ വണ്ടിയിൽ മുന്നോട്ടു നീങ്ങി

Leave a Reply

Your email address will not be published. Required fields are marked *