മുരളി :ഇന്നലത്തെ സംഭവത്തിൽ മൂന്നിനേയും സർക്കിൾ വിളിക്കുനുണ്ട്.
അനിത ഒപ്പിട്ടു നിവർന്നു
അനിത :ഓഹ് അയാളുടെ വായിന്നു രാവിലെ തന്നെ കേൾക്കണോല്ലോ.
അവൾ ഡ്രസിങ് റൂമിലേക്ക് നടന്നു, പോലീസ് വേഷം അണിഞ്ഞു അവൾ തന്റെ കൂട്ടാളികളെ അവിടെയൊക്കെ അന്വേഷിച്ചു.
അനിത :ഇവിടെ നിക്കുവാണോ മക്കളെ, വാ ഏമാനെ കാണണ്ടേ?
ബിനിത :നീ വന്നോ,ആരെ ഉണ്ടാക്കാൻ പോയെടി നീ? ഇനി താമസിച്ചതിനു അയാള് വേറെ വല്ല പണിയും കൂടി മൂന്നിനും തരും.
അവർ മൂന്നുപേരും മെല്ലേ സർക്കിളിന്റെ കാബിൻ ലക്ഷ്യമാക്കി നടന്നു.
അരുണിമ :മാഡം ഇനി, പണീന്നു പിരിച്ചു വീടോ?
ബിനിത :അതേ ഡീ, നിന്നെ എന്തായാലും വിടും.
അരുണിമ :ഇനി എന്താ ചെയ്യാ.
അനിത :നീ വേണ്ടപോലെ ഒക്കെ സർ നെ കണ്ടാൽ ചിലപ്പോ നിന്നെ പിരിച്ചു വിടില്ല. (അവൾ ചിരിച്ചു )
ബിനിത :അരുണിമേ നീ ആദ്യം ചെല്ല് നീ അല്ലേ ജൂനിയർ,
അവർ അവളെ തള്ളി വിട്ടു
അരുണിമ :സർ മേ ഐ?
അനിൽ :ഇൻ…ഇൻ…
അവർ മൂന്ന് പേരും വരി വരി ആയി അനിലിന്റെ ടേബിളിന് മുന്നിലേക്ക് നടന്നു.
അനിൽ :ഈ പോലീസ് എന്ന് പറഞ്ഞാൽ എല്ലാവരേം വിരട്ടാം എന്ന് വിചാരിച്ചു ആരും ഇങ്ങോട്ട് കേറണം എന്നില്ല (ശബ്ദം കടുപ്പിച്ച് )
അവർ രണ്ടും തല താഴ്ത്തി അനിത ഒഴികെ
അനിത :സാർ അത് നമ്മുടെ ഫാൾട്ട് അല്ല, അവൾ അവിടെ കിടന്ന് ഷോ കാണിച്ചു മെഴുകുകയായിരുന്നു, എനിക്ക് അത് കണ്ട് നിക്കാൻ ഒക്കില്ല സാറെ ഞാൻ ഉള്ളത് പറയാല്ലോ.
അനിൽ :അതിന് ഒരാളെ തെറി വിളിക്കുകയാണ് വേണ്ടേ ദേ അവൾ കുര്യച്ഛന്റെ മോളാണ് പോരാഞ്ഞിട്ട് അവൾ അതെല്ലാം റെക്കോഡ് ചെയ്തിട്ടും ഉണ്ട്, എല്ലാം നമുക്ക് എതിരാണ്, മനസിലാക്കിയാൽ കൊള്ളാം മൂന്നും.
അവർ ഒരക്കഷരം മിണ്ടിയില്ല,
അനിൽ :അപ്പൊ എങ്ങനെയാ ഇറങ്ങുകയല്ലേ ട്രാഫിക് ഡ്യൂട്ടിക്ക്, ഹാ എന്നാൽ വിട്ടോ.
മൂന്നും മനസ്സിൽ ശപിച്ചു കൊണ്ട് മെല്ലേ തിരിഞ്ഞു നടന്നു.
അനിൽ :അനിത അവിടെ നിക്ക്.
അവർ വെളിയിൽ ഇറങ്ങി അനിതയ്ക്കായി വെയിറ്റ് ചെയ്തു.
അരുണിമ :ഇത്രേ ഉള്ളാർന്നോ, ഞാൻ അങ്ങ് പേടിച്ചു പോയി മാഡം.
ബിനിത മെല്ലേ അവളെ നോക്കി
ബിനിത :ഓഹ് ഇനി വെയിലത്ത് നിന്ന് ചാകാം.
അൽപ സമയത്തിന് ശേഷം അനിത അവിടേക്കു വന്നു, അവരുടെ മുഖത്തില്ലാത്ത ഒരു തെളിച്ചം അവളുടെ മുഖത്ത് അവർ കണ്ടു.
ബിനിത :എന്താടി ഒറ്റക്കിരുത്തി പ്രൊമോഷൻ വല്ലോം തന്നോ?
അനിത :അതല്ലടി, എനിക്ക് ട്രാൻസ്ഫർ ആയി, ലെറ്റർ വന്നു.
അവർ മെല്ലെ വണ്ടിയിൽ കയറി ബിനിത ഡ്രൈവിങ് സീറ്റിലും അനിത മുൻപിലും അരുണിമ പിന്നിലും ആയി ഇരുന്നു.അവർ വണ്ടിയിൽ മുന്നോട്ടു നീങ്ങി
അരുണിമ :അപ്പോൾ മാഡം പോവുകയാണോ?
അനിത :അതെ ടി.
ബിനിത :അപ്പോൾ നീ എല്ലാം തീരുമാനിച്ചിരുന്നോ?
അനിത :ഹാ, അവന്റെ ഭാവിയാ എനിക്ക് വലുത്, അതാ എഞ്ചിനീയറിംഗ് കോളേജിനടുത്തു തന്നെ ഉള്ള സ്റ്റേഷൻ ഞാൻ എടുത്തേ.ഇനി അവനെ അവിടെ ചേർക്കണം.
ബിനിത :അപ്പൊ നിന്റെ കെട്ടിയോൻ രാകേഷോ?
അനിത :എനിക്ക് ഇനി ഒക്കില്ല അൽപ്പം ഗ്യാപ് ഇട്ട് നിന്നാലെങ്കിലും അയാൾ പഠിക്കുമോ എന്ന് നോക്കട്ടെ, എന്തായാലും എന്റെ ചെക്കൻ കഴിഞ്ഞിട്ടേ അയാൾക്ക് സ്ഥാനം ഉള്ളു.
ആ ദിവസത്തെ ഭാരിച്ച ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞ് രാത്രിയുടെ അവൾ വീട്ടിലെത്തി, തന്റെ കുളിക്കു ശേഷം മകനെ വിളിച്ചിരുത്തി അവൾ കാര്യം അവതരിപ്പിച്ചു,എങ്കിലും അതുലിനു അവന്റെ അച്ഛനെ പിരിഞ്ഞിരിക്കാൻ വിഷമം ഉണ്ടായിരുന്നു, അമ്മ തന്റെ ഭാവിക്കു വേണ്ടിയാണു ചെയ്യുന്നത് എന്ന് ഓർത്ത് അവൻ സമ്മതം മൂളി,
രാത്രി അവർ മൂന്നുപേരും ഒത്തുള്ള അത്താഴം,അതുൽ ഭക്ഷണം കഴിച്ച് കഴിഞ്ഞ് പത്രം അടുക്കളയിൽ കൊണ്ട് പോയി കഴുകിയ ശേഷം തന്റെ റൂമിലേക്ക് പോയി, രാകേഷ് ഫോണിൽ ശ്രെദ്ധിച്ചു കൊണ്ട് ഭക്ഷണം കഴിക്കുകയായിരുന്നു.
“എനിക്ക് ട്രാൻസ്ഫർ കിട്ടി,തിരുവനന്തപുരത്തേക്കാ, ഞാൻ പോകും കൂടെ അവനും വരും”
രാകേഷ് അവളുടെ മുഖത്തേക്ക് മെല്ലേ നോക്കി, നാളെ വൈകുന്നേരത്തോടെ ഞാൻ പോകും, അവന് അവിടുത്തെ ഒരു കോളേജിൽ ഞാൻ അഡ്മിഷൻ റെഡി ആക്കിയിട്ടുണ്ട്, ബിനിത ചേച്ചിയുടെ ചേച്ചിയുടെ ഒരു വീട് അവിടെ വാടകക്ക് കൊടുക്കുന്നുണ്ട്, ഞാനും മോനും അങ്ങോട്ടാ മാറുന്നെ.
