ഹാൻഡ്‌സ് അപ്പ്‌ മമ്മി

അതുൽ :വൈ, മമ്മി എന്തിനാ എന്നോട് ഇങ്ങനെ ചെയ്യുന്നേ, ബാക്ക് പേപ്പർ ഞാൻ എന്തായാലും എഴുതിയെടുക്കും ദാറ്റ്‌ ഈസ്‌ മൈ പ്രോമിസ്.

അനിത :നീ ഒരക്ഷരം മിണ്ടരുത്, ഞാൻ നിന്റെ കോളേജിൽ ഇന്ന് വന്നിരുന്നു.

അത് അവനിൽ ഒരു ആശങ്ക ജനിപ്പിച്ചു.

അനിത :നിനക്ക് അറ്റെൻഡൻസ് പോലും ഇല്ല, ക്ലാസ്സിൽ ശ്രദ്ധിക്കില്ല, അവർ എന്തൊക്കെയാ പറഞ്ഞെ എന്ന് നിനക്കറിയാമോ?(ദേഷ്യത്തിൽ )

അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി

അനിത :നിന്റെ അച്ഛനെ പോലെ നിന്നെയും നിന്റെ കൂട്ടുകാർ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല, വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ ഞാൻ കാല് തല്ലി ഓടിക്കും. (അവൾ ഭീഷണി മുഴക്കി )

അതുൽ :വാട്ട്‌ യു വിൽ ഡൂ? യു നോ? ഇട്സ് മൈ ലൈഫ്, മൈ ചോയ്സ്, ആണ് എനിക്ക് അറിയാം എന്താ ചെയ്യേണ്ടേ എന്ന്.

ദേഷ്യത്തിൽ അവൾ അവന്റെ കരണത്തിൽ ഒന്ന്‌ പൊട്ടിച്ചു.

അനിത :അങ്ങനെ ഉള്ളതൊക്കെ ഈ വീടിന്റെ വെളിയിൽ, ഇവിടെ ജീവിക്കണം എങ്കിൽ നീ ഞാൻ പറയുന്നത് കേൾക്കണം (അവൾ അലറി )

അതുലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, അവന് നിരാശയും ദേഷ്യവും വർധിച്ചു.

അതുൽ : ഐ നെവർ ലവ്ഡ് യു, ദി ഒൺലി തിങ് ഐ ഹാവ് ടു യു വാസ് ജസ്റ്റ്‌ ഫിയർ ആൻഡ്…………….

അവൻ അവിടെ നിർത്തി, അവളിൽ ആ വാക്കുകൾ അമ്പുകൾ പോലെ കൊണ്ടു.

അതുൽ :എനിക്ക് എന്റെ പപ്പയോടൊപ്പം ജീവിച്ചാൽ മതി,ഐ ഹേറ്റ് യു.

അവൻ അതും പറഞ്ഞ് അവന്റെ റൂമിൽ കയറി കതകടച്ചു.

തന്റെ മകനെ തനിക്ക് നഷ്ടം ആവും എന്ന ഭയം അവളിൽ വീണ്ടും ഉടലെടുത്തു, പ്രായത്തിന്റെ അവകാശങ്ങൾ അവന് തീർച്ചയായും ഉപയോഗിക്കാം, അവൻ ഈ ദേഷ്യത്തിൽ രാകേഷിന്റെ അടുത്തേക്ക് പോയാൽ? അവൾ ഒരുപാട് ആകുല പെട്ടു.
അവൾ അവിടെ ഇരുന്നു ആലോചിച്ചു, അവൾ സ്റ്റേഷനിൽ വിളിച്ച് താൻ 2 ദിവസത്തേക്ക് ലീവ് ആണെന്ന് പറഞ്ഞു.

ആൻസി :ഹലോ,ചേച്ചി

അനിത :ഹാ പറയടി.

ആൻസി :എന്ത് പറ്റി ചേച്ചി, ചേച്ചി ഇന്നലെ മൂഡ് ഓഫ്‌ ആയിരുന്നു ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല, ദേ ഇപ്പൊ വിളിച്ച് ലീവ് പറഞ്ഞെന്നും അറിഞ്ഞു.

അനിത :അത്,….. (അവൾ വിതുമ്പി )

ആൻസി :പറയാൻ പറ്റില്ലെങ്കിൽ വേണ്ട ചേച്ചി, ഐ ക്യാൻ അണ്ടർസ്റ്റാൻഡ്.

അനിത :ഡി, അവന് ദേ ഇപ്പോൾ എക്സാമിൽ 2 സപ്ലി ഉണ്ട്, അവൻ എന്നോട് നേരെ മിണ്ടുന്ന പോലും ഇല്ല (അവൾ ഫോണിലൂടെ തേങ്ങി )

ആൻസി :അയ്യേ ചേച്ചി ഇതായിരുന്നോ പ്രശ്നം, സപ്ലി ഒക്കെ ആർക്കാ ഇല്ലാതെ, എനിക്ക് ഉണ്ടായിരുന്നു സപ്ലി.

അനിത :എടി ബട്ട്‌ അവൻ ഇങ്ങനെ ആയിരുന്നില്ല, അവൻ ഒരുപാട് മാറി.

ആൻസി :അത് ചേച്ചിയും മാറിയില്ലേ?

അനിത :ഡി എങ്കിലും അവന്റെ ഭാവി!

ആൻസി :ചേച്ചി വിഷമിക്കണ്ട, ചേച്ചി പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ ചേച്ചിക്ക് ഫീൽ ആവരുത്.

അനിത :എന്താ (അവൾ അതിശയത്തോടെ ചോദിച്ചു)

ആൻസി :ചേച്ചിയെയും അവനെയും ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്, ചേച്ചി അവനോടു പലപ്പോഴും പ്രതികളോട് പെരുമാറുന്നത് പോലെയാ പെരുമാറുന്നെ, ചേച്ചി അൽപ്പം മയം കാണിച്ചെങ്കിൽ.

അനിത :എടി കുട്ടികളോട് ദേഷ്യപ്പെട്ടില്ലെങ്കിൽ അവർ വഴി തെറ്റി പോയാലോ?

ആൻസി :ചേച്ചി, അതൊക്കെ പണ്ടത്തെ കാലം, ഇപ്പൊ എല്ലാരും മാറി, അവൻ 18 വയസ്സ് കഴിഞ്ഞ ഒരു പൗരൻ ആണ്‌, അവന്റെ അവകാശങ്ങൾ അവൻ ഉപയോഗിച്ചാൽ ചേച്ചി എന്ത് നടക്കരുത് എന്ന് വിചാരിച്ചോ അതൊക്കെ നടക്കും.

അനിത :ടി എങ്കിലും അവൻ എന്റെ മോൻ അല്ലേ?

ആൻസി :അതൊക്കെ ശെരി ആണ്‌, എങ്കിലും ചേച്ചിയുടെ ഈ സ്വഭാവം ചിലപ്പോ അവനെ ചേച്ചിയിൽ നിന്നും അകറ്റും.

അനിത :ഡി ഞാൻ ഇപ്പൊ എന്താ ചെയ്യാ?

ആൻസി :ചേച്ചി അവന് അവന്റെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കണം.

അനിത :എന്നുവച്ചാൽ?
അനിത :അതായതു, ചേച്ചി അവനെയും കൊണ്ടു ഷോപ്പിംഗ് ന് പോകുന്നു എന്ന് വയ്ക്ക്.

അനിത :ഹാ.

ആൻസി :അപ്പൊ അവന് ചേച്ചി അവന്റെ ഇഷ്ടം ഉള്ള വസ്ത്രം വാങ്ങി കൊടുക്കുന്നു.

അനിത :എന്നിട്ട്?

ആൻസി :പകരം, ചേച്ചിയുടെ ആവശ്യം എന്താ? അവൻ പഠിക്കുക, പകരം അവനോടു പഠിക്കാൻ പറയുക, അപ്പോൾ ഒരുപാട് ഡ്രസ്സ്‌ വേടിച്ചു തരും എന്ന് പറയണം.

അനിത :എടി ഇതിലൊക്കെ അവൻ വീഴോ?

ആൻസി :ഇത് ഒരു എക്സാംബിൾ, ബാക്കി ഒക്കെ ചേച്ചി കണ്ട് അറിഞ് ചെയ്യണം, ഇനി എല്ലാം ചേച്ചിയുടെ മിടുക്ക്.

അനിത :ഹമ്

ആൻസി :പിന്നെ ചേച്ചിയുടെ ഈ ദേഷ്യം കൂടി മാറ്റണം, അവന് അവന്റെ വീട് കംഫർട് ആയി തോന്നണം.

അനിത :ഹ്മ്മ്

ആൻസി :ചേച്ചി നൈറ്റ്‌ ഡ്യൂട്ടി മാറ്റി മോർണിംഗ് കേറൂ, എന്നിട്ട് അവനോടൊപ്പം കൂടുതൽ ടൈം സ്‌പെന്റ ചെയ്യൂ.

അനിത :ഓക്കേ ഡി.

ആൻസി :ഓൾ ദി ബെസ്റ്റ് ചേച്ചി. ബൈ

അനിത :ബൈ.

അനിത വീണ്ടും പുതിയ ഒരു തുടക്കത്തിനു വേണ്ടി തയ്യാറെടുത്തു.

______________________________________

അതുൽ പതിവ് പോലെ രാവിലെ ഉറക്കം എഴുന്നേറ്റു,വൈഫൈയും TV യും ഇല്ല എന്ന് ആലോചിച്ചു അവൻ വീണ്ടും ബെഡിൽ തന്നെ കിടന്നു.വീട്ടിൽ ആരൊക്കെയോ ഉള്ള പോലെ അവന് തോന്നി, അല്ല അത് TV യുടെ ശബ്ദം ആണ്‌, അവൻ തിരിച്ചറിഞ്ഞു. അവൻ മെല്ലേ റൂമിനു വെളിയിൽ ഇറങ്ങി, TV വർക്കിംഗ്‌ ആണ്‌ അവൻ മെല്ലേ അതിനടുത്തേക്ക് നീങ്ങി.അവൻ അവിടെ നിന്നു.

“ഗുഡ് മോർണിംഗ് ആദൂ…”

അവൻ ഒന്ന്‌ ഞെട്ടി, അവന്റെ അമ്മയായിരുന്നു അത്

അവൻ മുഖം തരിച്ചു.

“വൈ യു സോ സീരിയസ്?”അവൾ ചിരിച്ചു കൊണ്ടു തുണികളും ആയി അവന്റെ റൂമിൽ കയറി.

അവൻ പെട്ടെന്ന് ഉണ്ടായ മാറ്റങ്ങളെ പറ്റി ആകുലപ്പെട്ടു.

“ഒരുപാട് കൂറകൾ ഉണ്ടല്ലോ”അവൾ വിളിച്ച് പറഞ്ഞു

അവൻ ഒരക്ഷരം മിണ്ടിയില്ല.

അവൾ തുണികളും ആയി അവന്റെ റൂമിൽ നിന്നും പുറത്തിറങ്ങി.

“ഡാ പോയി ഫ്രഷ് ആയി വാ എന്നിട്ട് എന്തെന്ന് വേണ്ടെന്നു വച്ചാൽ സ്വിഗ്ഗി യിൽ നിന്ന് ഓർഡർ ചെയ്യ്.”
അവന്റെ മുഖത്ത് ഒരു ചെറിയ സന്തോഷം വിരിയുന്നത് അവൾ കണ്ടു. ”

അവൻ അവന്റെ അമ്മക്ക് പെട്ടെന്ന് ഉണ്ടായ മാറ്റത്തിൽ അതിശയപ്പെട്ടിരുന്നു, അവൻ തന്റെ പ്രഭാത കർമങ്ങൾക്ക് ശേഷം തന്റെ ഫോൺ എടുത്തു.

“ഐ ഡോൺ ഹാവ് ഇന്റർനെറ്റ്‌,ഡൂ ഐ?”അവൻ അൽപ്പം ഹുങ്കോടെ തന്നെ അത് പറഞ്ഞു.

“സോറി ഡാ, ഐ ഫോർഗോട് ഇറ്റ്, എന്റെ ഫോണിൽ നിന്നും എടുത്തോടാ, തീർക്കല്ലേ കേട്ട.”

അവൻ അവളുടെ ഫോണിൽ നിന്നും കണക്ഷൻ എടുത്തു ഫുഡ്‌ ഓർഡർ ചെയ്യാൻ ഒരുങ്ങി.

“വാട്ട്‌ യു നീഡ് “?

അവന്റെ ആ ചോദ്യം അവളിൽ സന്തോഷവും അതോടെ ചെറിയ ഒരു സങ്കടവും സൃഷ്ടിച്ചു.

അവൾ അടുക്കളയിൽ നിന്ന് മെല്ലേ അവന്റെ അടുത്തേക്ക് നടന്നു.

“യുവർ വിഷ് “അവൾ പറഞ്ഞു തീർത്തു.

അവൻ ഓർഡർ കൺഫോം ചെയ്തു.

ഇരുവരും ഭക്ഷണം കഴിക്കാൻ ഇരുന്നു, അവൾ അവന്റെ കവിളിലേക്ക് നോക്കി താൻ അടിച്ച ആ പാട് ഇപ്പോഴും ആ വെളുത്തു തുടുത്ത കവിളിൽ ഉണ്ട്.അവൻ ഭക്ഷണം കഴിച്ച് മെല്ലേ എഴുന്നേറ്റു.

“ഡാ ഇന്ന് നീ പോണ്ട കോളേജിൽ ”

അവൻ അവളെ മെല്ലേ നോക്കി

Leave a Reply

Your email address will not be published. Required fields are marked *