ഹലോ…. ഞാൻ അനൂപ്,
നമ്മുടെ സൈറ്റിൽ അത്യാവശ്യം കഥകൾ വായിക്കുന്നവർക്ക് എന്നെ അറിയാം എന്നാണ് എന്റെ ഒരു വിശ്വാസം.
സൗമ്യ ടീച്ചർക്കു മുന്നിൽ എന്റെ ജീവിതത്തിൽ സംഭവിച്ച കുറച്ചു കാര്യങ്ങൾ നിങ്ങളോട് പങ്കുവെക്കണം എന്ന് എനിക്ക് തോന്നി.
ഒരു മൂന്നാലു വർഷം മുമ്പ് സംഭവിച്ച കാര്യങ്ങളാണ്. ഞാനെന്ന ഡിഗ്രി ഫൈനൽ ഇയർ പഠിക്കുകയായിരുന്നു.
വീട്ടിൽ ഞാനും ചേട്ടനും അച്ഛനും അമ്മയും പിന്നെ മുത്തച്ചനും.
മുത്തച്ഛന് എൺപതിയെഴു വയസ്സ് കഴിഞ്ഞു.
ആയ കാലത്തു നല്ല കീടൻ അടിയായിരുന്നു അതുകൊണ്ടിപ്പോ കഷ്ടിച്ച് കട്ടിലിൽ എഴുന്നേറ്റിരിക്കും. ചിലപ്പോൾ ഫുൾ ടൈം കിടപ്പും. ഒന്നനങ്ങണേൽ ആരുടെയെങ്കിലും സഹായം വേണം.
അച്ഛനും അമ്മയും അധ്യാപകരാണ്, രണ്ടു പേർക്കും നിന്നു തിരിയാൻ സമയമില്ല. പോരാത്തതിന് അച്ഛൻ അവരുടെ യൂണിയന്റെ പ്രസിഡന്റും. അമ്മ വെളുപ്പിനെ അഞ്ചു മണിക്കേഴുന്നേൽക്കും.
രാത്രി പതിനൊന്നു മണിക്ക് കിടക്കുന്നതു വരെ അമ്മക്ക് റെസ്റ്റില്ല. വീട്ടിലെ കാര്യം സ്കൂളിലെ കാര്യം അതിനിടയിൽ അപ്പൂപ്പന്റെ കാര്യം…. അങ്ങനെ നൂറു കൂട്ടം പണിയാണ് അമ്മക്ക്.
ഒരു ദിവസം അപ്പൂപ്പനെ കുളിപ്പിക്കാൻ വെള്ളവും കോരിക്കൊണ്ട് വന്ന അമ്മയുടെ നടു വെട്ടി.
ഒരാഴ്ച റസ്റ്റ് എടുക്കാതെ ഒരു പണിയും ചെയ്യരുതെന്ന് ഡോക്ടറുടെ ഓർഡരും കൂടി കിട്ടിയതോടെ ഞങ്ങളുടെ വീട്ടിലെ കാര്യം കട്ടപ്പൊക.
അച്ഛനും ഞങ്ങൾ രണ്ടു ആണ്മക്കളും കൂടിയായി പിന്നെ അടുക്കളഭരണം. അപ്പോഴാണ് അമ്മയുടെ കൈപുണ്യം മനസിലായത്.
ചായക്കകത്തു പഞ്ചസാരക്കു പകരം ഉപ്പിടുന്ന ചേട്ടനും കാപ്പിപ്പൊടിയെതാ കുരുമുളക് പൊടിയേതാ എന്നറിയാത്ത അച്ഛനും കൂടി അടുക്കള തിരിച്ചു വെച്ചു. അതൊക്കെ പോട്ടെന്നു വെക്കാം അപ്പൂപ്പന്റെ കാര്യമാണ് പൊകഞ്ഞത്.
അപ്പിയും മൂത്രവും കോരലും കുളുപ്പിക്കലും എല്ലാം രണ്ടു ദിവസം കൊണ്ട് മടുത്തു.
രാത്രി ഒൻപതു മണി കഴിഞ്ഞു.
അച്ഛനും അമ്മയും ഞാനും ചേട്ടനും കൂടി ഭക്ഷണവും കഴിഞ്ഞു ഹാളിരിക്കുവാണ്.
എനിക്ക് മടുത്തു…. അച്ഛനെ നോക്കാൻ എനിക്കിനി വയ്യാ… മനുഷ്യന്റെ നട്ടെല്ല് പൊട്ടി.
നടുവു തിരുമിക്കൊണ്ട് അച്ഛൻ പറഞ്ഞു.
രണ്ടു ദിവസം കൊണ്ട് അച്ഛനും മക്കൾക്കും മടുത്തോ. അപ്പൊ വര്ഷങ്ങളായി ഈ വീട്ടിൽ കിടന്നു അനുഭവിക്കുന്ന എന്നെ പറ്റി നിങ്ങളാരും എന്തെ ചിന്തിക്കത്തെ….
കിട്ടിയവസരം അമ്മയും മുതലെടുത്തു.
എന്നെക്കൊണ്ട് ഇനി പറ്റില്ല, ഇനിയും ഇവിടുത്തെ ജോലി മൊത്തം ചെയ്യാനുള്ള ആരോഗ്യമില്ലയെനിക്ക്. അതു കൊണ്ടിതിനു എത്രയും പെട്ടന്നൊരു തീരുമാനം എടുക്കണം.
അമ്മ നയം വ്യക്തമാക്കി.
ഓ… അപ്പൂപ്പൻ ഇനി ഒരുപാട് കാലമൊന്നും ഉണ്ടാകില്ലല്ലോ, അപ്പൊ പിന്നെ ഇങ്ങനെയൊക്കെ തന്നെ പോട്ടെ.
എന്തെങ്കിലും പറയണമല്ലോ എന്നോർത്തു ഞാൻ വെറുതെ പറഞ്ഞതാ.
കുറച്ചു നേരത്തേക്ക് ആരുമൊന്നും പറയാത്തത് കേട്ട് ഞാൻ തലയുയർത്തി നോക്കിയപ്പോ ദാണ്ടേ എല്ലാരും എന്നെയും നോക്കിയിരിക്കുന്നു…
ഞാൻ വെറുതെ…. തമാശക്ക്…. പറഞ്ഞതാ…..
ഇതാണോടാ തമാശ, വയ്യാതെ കിടക്കുന്നതു വഴിയേ പോയ ആരുമല്ല നമ്മുടെ അപ്പൂപ്പനാ. അല്ലെങ്കിൽ തന്നെ അപ്പൂപ്പന് എന്നെക്കാളും ഇഷ്ടം നിന്നെയായിരുന്നല്ലോ, ആ നീ തന്നെയിങ്ങനെ പറയണം.
കിട്ടിയവസരത്തിൽ ചേട്ടൻ മയിരനും ഗോളടിച്ചു.
മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെന്നു എനിക്കു മനസിലായി.
അമ്മയുടെ കഷ്ടപ്പാട് മാറാനും വീട്ടിലെ കാര്യങ്ങളൊക്കെ നല്ല സ്മൂത്തായിട്ട് പോകാനും ഒരു വഴിയുണ്ട്…..
ചേട്ടന്റെ വാക്ക് കേട്ട് ഞങ്ങൾ മൂന്ന് പേരും ഒരുപോലെ ചേട്ടനെ നോക്കി.
കണ്ടു പടിക്കെടാ എന്ന മട്ടിൽ അച്ഛൻ എന്നെ ഒന്നാക്കി നോക്കി.
അല്ലേലും നിന്റെ തലേലെ എന്തെങ്കിലും ഐഡിയ വരൂ…. ഒന്നുമില്ലേലും നീയൊരു MBBS സ്റ്റുഡന്റ് അല്ലേ….
അമ്മയെ കൊണ്ടാകുന്നെപ്പോലെ അമ്മയും ചേട്ടനെയൊന്നു പൊക്കി.
ഞാൻ പറഞ്ഞു വരുന്നതെന്താന്ന് വച്ചാൽ, ഞാനൊരു കല്യാണം കഴിച്ചാ പോരേ. അമ്മക്കൊരു കൂട്ടുമാകും അപ്പൂപ്പനെ നോക്കാൻ ആളുമാകും. എങ്ങനെയുണ്ടെന്റെ ഐഡിയ.
ചേട്ടൻ ചിരിച്ചു കൊണ്ട് അച്ഛനെയും അമ്മയെയും നോക്കി.
