ഹോം നേഴ്സ്

എന്റെ പേര് അജിത. ഹോം നേഴ്സ് ആണ്. മോന്റെ പേരെന്താ.

അനൂപ്….. ചേച്ചിയുടെ വീട് എവിടാ ഇവിടെ അടുത്ത് വല്ലതും ആണോ…

ഹേയ് അല്ല, കട്ടപ്പനയിലാ. ഇന്നലെയാ ജോയി സാർ എന്നെ വിളിച്ചു പറഞ്ഞത്. അതുകൊണ്ട് അത്യാവശ്യം കയ്യിൽ കിട്ടിയ സാധനം ഒക്കെയായി ഇങ് പോന്നു . രണ്ടാഴ്ച കൂടുമ്പോൾ പോകാം എന്ന് വിചാരിക്കുന്നു…

അതു ശരിയാ, ദിവസവും ഇത്രയും ദൂരം പോയിട്ട് വരവ് നടക്കില്ല.
വർഷത്തിൽ ഒരു പ്രാവശ്യം പോയാൽ പോരെ എന്നാണ് എന്റെ മനസ്സിൽ വന്നത്.

ഞാനൊന്ന് അപ്പനെ കുളിക്കാൻ പോവുകയായിരുന്നു….

ആയിക്കോട്ടെ…..
ഞാൻ തിരികെ റൂമിലേക്ക് നടന്നു.

അമ്മ വന്നു കഴിഞ്ഞാണ് അജിത ചേച്ചിയുടെ കാര്യങ്ങളൊക്കെ അറിഞ്ഞത്.
ഡിഗ്രിക്ക് പഠിക്കുന്ന രണ്ട് ഇരട്ട പെൺകുട്ടികളാണ് അവർക്ക്. വീട്ടിലെ കഷ്ടപ്പാടു കാരണം ഹോംനേഴ്സ് പണിക്ക് ഇറങ്ങിയതാണ്.
അപ്പൂപ്പന്റെ മുറിയോട് ചേർന്നുള്ള സ്റ്റോർ റൂം ആയിട്ട് ഉപയോഗിച്ചിരുന്ന മുറി അമ്മയും ഞാനും കൂടി ചേർന്ന് വൃത്തിയാക്കി അജിത ചേച്ചിക്ക് കൊടുത്തു . ഒരാഴ്ച കൊണ്ട് അജിത ചേച്ചി കുടുംബാംഗം പോലെയായി.

അവര് വന്ന് ഒന്നുമുതൽ അജിത ചേച്ചി ആയിരുന്നു എന്റെ വാണറാണി.
അജിത ചേച്ചിയെ എങ്ങനെയെങ്കിലും വളച്ച് അടിക്കണം എന്നതുമാത്രമായിരുന്നു എന്റെ സ്വപ്നം. പക്ഷേ അതിനുള്ള ഒരു സാഹചര്യം എനിക്കില്ലായിരുന്നു.
സാഹചര്യം ഇല്ല എന്ന് അല്ലായിരുന്നു സത്യം പറഞ്ഞാൽ എനിക്ക് പേടിയായിരുന്നു.
പണി പാളിയാൽ അച്ഛനും അമ്മയും കൂടി എന്നെ വീട്ടിൽ നിന്നും അടിച്ചിറക്കും.
അജിത ചേച്ചി ആണെങ്കില് എന്നെ സ്വന്തം മോന് പോലെയാണ് കരുതുന്നത്.

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.
അജിത ചേച്ചി എന്ന സ്വപ്നങ്ങളിൽ മാത്രമായി അവശേഷിച്ചു.

എനിക്ക് അടുപ്പിച്ച് രണ്ട് ദിവസം ക്ലാസ്സ് ഇല്ലായിരുന്നു.
അച്ഛനും അമ്മയും രാവിലെ ജോലിക്ക് പോകും, പിന്നെ വീട്ടിൽ ഞാനും ചേച്ചിയും അപ്പൂപ്പനും മാത്രം.
അജിത ചേച്ചി ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടു കൊണ്ടാണ് ഞാൻ എഴുന്നേറ്റത്.
ഉറക്കച്ചടവോടെ ഞാൻ പതിയെ വാതിൽ തുറന്നു ഹാളിലേക്ക് ചെന്നു.
അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന മൂന്നര അടി പൊക്കമുള്ള ഒരു കുള്ളനോട് ദേഷ്യത്തിൽ സംസാരിക്കുകയാണ് അജിത ചേച്ചി.
നിങ്ങളോട് എത്ര പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് വരരുതെന്ന്.
നിങ്ങളോ പണിക്കു പോകില്ല ഞാൻ എങ്ങനെയെങ്കിലും ആ പിള്ളേര് പഠിപ്പിച്ച ഒരു കരയ്ക്കെത്തിച്ചോട്ടെ. ദയവു ചെയ്തു നിങ്ങൾ ഇപ്പോൾ ഇവിടുന്ന് പോ.

അജിത ചേച്ചി അയാളുടെ നേരെ കൈകൂപ്പി കൊണ്ട് പറഞ്ഞു.

ആരാ ചേച്ചീയിതു…
ഞാൻ അങ്ങോട്ടു ചെന്നു.

ഒന്നും ഇല്ല മോനെ…
അജിത ചേച്ചി പരിഭ്രമത്തോടെ പറഞ്ഞു.

എന്താടി ഞാൻ നിന്റെ കെട്ടിയോൻ ആണെന്ന് പറയാൻ നിനക്ക് നാണക്കേട് ആണോ….
അയാൾ അജിതയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

അജിത ചേച്ചി അയാളുടെ കൈ കുടഞ്ഞു കളഞ്ഞു.

അയാളുടെ വർത്തമാനം കേട്ട് ഞാൻ അമ്പരന്നു പോയി.
ഞാനയാളെയും അജിത ചേച്ചിയെയും മാറിമാറി നോക്കി.

ഏതൊരാളും കണ്ടാൽ മോഹിച്ചു പോകുന്ന നല്ല ഒത്ത ശരീരമുള്ള അജിത ചേച്ചി വെറും മൂന്നര അടി പൊക്കം മാത്രമുള്ള അയാളുടെ ഭാര്യ…..
എനിക്കൊന്നും മനസ്സിലായില്ല.

ചേച്ചിയുടെ ഭർത്താവ് ആണോ ഇത്.

അജിത ചേച്ചി ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു.

അവൾ പറയില്ല കുഞ്ഞേ…. അവൾക്ക് നാണക്കേടല്ലേ,… മോനെ എനിക്ക് ഒരു 2000 രൂപ വേണം അതിനുവേണ്ടിയാ ഇപ്പോ ഇവിടെ വന്നത്. മോന്റെ കയ്യിൽ ഉണ്ടെങ്കിൽ താ, അവളുടെ ശമ്പളത്തിന് പിടിച്ചോ.
അനു മോനെ കൊടുക്കല്ലേ, കള്ളുകുടിക്കാനാ……
ജോയി സാറിന്റെ കാലു പിടിച്ചിട്ട് എനിക്കീ ജോലി കിട്ടിയെ, ഇതിനുമുമ്പ് നിന്ന വീട്ടിലും ഇയാളു സ്ഥിരമായി വന്ന് കാശ് ചോദിക്കാൻ തുടങ്ങിയപ്പോഴാണ് എന്നെ അവിടുന്നു പറഞ്ഞു വിട്ടത്. ഇയാൾ ഇവിടെയും വന്നെന്നു ജോയി സാർ അറിഞ്ഞാൽ എന്റെ ഈ ജോലിയും പോകും മോനെ.
അജിത ചേച്ചി സങ്കടത്തോടെ പറഞ്ഞു.

നിന്റെ ജോലി പോകുമോ ഇല്ലയോ എന്നൊന്നും എന്റെ പ്രശ്നമല്ല, 2000 രൂപ കിട്ടാതെ ഞാൻ ഇവിടുന്ന് പോവില്ല…

കുള്ളൻ തായൊളി എടുത്ത് അടിച്ച പോലെ പറഞ്ഞു.

ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല. അച്ഛൻ ഡ്രസ്സ് വാങ്ങിക്കാൻ തന്ന പൈസ ഇരിപ്പുണ്ടായിരുന്നു. അതിൽനിന്നു 2000 രൂപയുമായി ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു.
കാശ് കണ്ടു അയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

ഇന്നു വന്നത് വന്നു, ഇനി മേലാൽ നിങ്ങൾ ഈ വീട്ടിൽ വന്നു പോകരുത്. വന്നാൽ അന്ന് ഞാൻ ആരാണെന്ന് താൻ അറിയും…. കേട്ടല്ലോ.

പൈസ അയാളുടെ കയ്യിൽ കൊടുത്തു കൊണ്ട് ഇച്ചിരി കാലിപ്പിച്ചു ഞാൻ പറഞ്ഞു.

ഇനി വരില്ല എന്ന ഭാവത്തിൽ തലയാട്ടി കൊണ്ട് അയാൾ കാശു മേടിച്ചു പുറത്തേക്ക് നടന്നു.

ഞാൻ പോയി വാതിലടച്ചു.
അജിത ചേച്ചി ഒന്നും മിണ്ടാതെ ഭിത്തിയിൽ ചാരി നിൽക്കുകയാണ്.

ചേച്ചി പേടിക്കണ്ട ഞാൻ ആരോടും പറയില്ല.
അജിത ചേച്ചിയുടെ തോളിൽ തട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

മോനെ അച്ഛനോട് അമ്മയോട് ഒന്നും പറയല്ലേ…. അവരുടെ അറിഞ്ഞാൽ ആകെ നാണക്കേടാ.

ചേച്ചി ധൈര്യമായിട്ട് ഇരിക്ക്… ആരും ഒന്നും അറിയില്ല…

അജിത ചേച്ചി നന്ദിയോടെ എന്നെ നോക്കി തലകുലുക്കി .

ചേച്ചി, ഞാനൊരു കാര്യം ചോദിച്ച ചേച്ചി ഒന്നും വിചാരിക്കരുത്….

അജിത ചേച്ചി എന്നെ സംശയ ഭാവത്തിൽ നോക്കി.

ഇത്രയും അഴകും ആരോഗ്യവുമുള്ള ചേച്ചി അയാളെ എന്തിനാ കല്യാണം കഴിച്ചേ. അല്ല അറിയാനുള്ള ഒരു ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ.

ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുള്ള ഒരു ചോദ്യമാണ് മോനേ ഇത്.
മോനോട് ആയതുകൊണ്ട് ഉള്ള കാര്യം തുറന്നു പറയാലോ. ഇരുപത്തിരണ്ട് വർഷം മുമ്പായിരുന്നു ഞങ്ങളുടെ കല്യാണം. അന്ന് ഞങ്ങളുടെ നാട്ടിലെ അത്യാവശ്യ കാശുള്ള ഒരു തറവാടായിരുന്നു അയാളുടെ… ഒറ്റ മോൻ. നേരെചൊവ്വേ കഞ്ഞി കുടിക്കാൻ പോലും മാർഗ്ഗം ഇല്ലാത്ത ഒരു വീട്ടിലെ പെണ്ണിന് ഒരുപാട് സ്വപ്നം ഒന്നും കാണാൻ പറ്റില്ലായിരുന്നു. എന്നെ എവിടെയോ വച്ച് കണ്ടു ഇഷ്ടപ്പെട്ടു ആലോചനയുമായി വന്നപ്പോൾ എന്റെ അച്ഛനും അമ്മയും സമ്മതിച്ചു. മോളെങ്ങനെയെങ്കിലും നല്ലപോലെ ജീവിച്ചാൽ മതി എന്ന ചിന്ത മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ.
എനിക്കും ഒരുപാട് ആഗ്രഹങ്ങൾ ഒന്നും ഇല്ലായിരുന്നു.
അങ്ങേരുടെ അച്ഛനും അമ്മയും മരിച്ചതോടെ കൂടി ഞങ്ങടെ ജീവിതം ആകെ മാറി മറിഞ്ഞു.
കള്ളുകുടിയും പെണ്ണുപിടിയുമായി ഉള്ളതു മുഴുവനും അയാൾ നശിപ്പിച്ചു.
അതിനിടയിലെപ്പോഴോ ഞങ്ങൾക്ക് രണ്ടു കുഞ്ഞുങ്ങളും ഉണ്ടായി. അതുങ്ങളെ വളർത്തനാ ഞാൻ ഈ പാട് മുഴുവൻ പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *